വൃഷ്ടി പ്രദേശത്ത് കനത്ത മഴ; ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു; ജാഗ്രതയ്ക്കു നിര്‍ദ്ദേശം, കാസര്‍കോട്ട് ഓറഞ്ച് അലര്‍ട്ട്

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട്, ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ഇനിയും ജലനിരപ്പ് ഉയരാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് അണക്കെട്ട് തുറന്നു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് കണക്കിലെടുത്താണ് നടപടി. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.കനത്ത മഴ മുന്നണിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ചവരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചായ്യോത്തു നിന്നു കാണാതായ യുവതിയെയും ഇരട്ട കുട്ടികളെയും കണ്ടെത്താനായില്ല; പൊലീസ് അന്വേഷണം തുടരുന്നു

കാസര്‍കോട്: നീലേശ്വരം, ചായ്യോത്ത് നിന്നു കാണാതായ യുവതിയെയും ഇരട്ട കുട്ടികളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കിനാനൂര്‍ വില്ലേജിലെ ചായ്യോത്തെ ഷെമിന (26)യെയും മൂന്നു വയസ്സുള്ള ഇരട്ട പെണ്‍കുട്ടികളെയുമാണ് കാണാതായത്. വെള്ളിയാഴ്ച രാത്രി ഒന്‍പതിനും ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്കും ഇടയിലുള്ള സമയത്താണ് യുവതിയെയും മക്കളെയും കാണാതായതെന്നു ഭര്‍തൃമാതാവ് കെ പി നസീമത്ത് നീലേശ്വരം പൊലീസിൽ നല്‍കിയ പരാതിയില്‍ പറഞ്ഞു. യുവതിയെയും കുട്ടികളെയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

പ്രമുഖ വാദ്യ കലാകാരന്‍ പനയാല്‍ ഗോവിന്ദ മാരാര്‍ അന്തരിച്ചു

കാസര്‍കോട്: പ്രമുഖ വാദ്യകലാകാരന്‍ പനയാല്‍ ഗോവിന്ദമാരാര്‍ (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. പനയാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന നഗരസഭാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നേരത്തെ പനയാല്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: പരേതയായ ഉഷ ടീച്ചര്‍. മക്കള്‍: പരേതനായ രാജേന്ദ്ര മാരാര്‍, രവീന്ദ്രമാരാര്‍, ജിതേന്ദ്ര മാരാര്‍. മരുമക്കള്‍: ഷീബ, അര്‍ച്ചന, വനിത.

സമൃദ്ധ കേരളത്തിന് സ്വയം സമര്‍പ്പിതരായവര്‍ക്ക് ചിങ്ങം ഒന്നിനു നാടിന്റെ ആദരം

കുറ്റിക്കോല്‍(കാസര്‍കോട്): കര്‍ഷകദിനത്തില്‍ ജീവനം ജൈവവൈവിധ്യ സമിതി കര്‍ഷകരെ വീടുകളില്‍ ചെന്ന് ആദരിച്ചു.ശാരീരിക അവശതയെ വിസ്മരിച്ച് കൃഷിജീവിതം ആനന്ദമാക്കുന്ന കുറ്റിക്കോല്‍ അറത്തൂട്ടിപ്പാറയ്ക്കടുത്തെ പരേതനായ മളിക്കാല്‍ കല്ലളന്റേയും ചിറ്റയുടേയും മൂത്ത മകന്‍ എച്ച്.കൃഷ്ണനേയും വൈവിധ്യം നിറഞ്ഞ കാര്‍ഷിക രീതികളിലൂടെ ശ്രദ്ധേയനായ പെരിങ്ങാനത്തെ കരുണാകരന്‍ വിസ്മയയെയുമാണ് ആദരിച്ചത്.പത്തു വര്‍ഷം മുമ്പാണ് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വീഴ്ചയില്‍ കൃഷ്ണന് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ശബ്ദം അടഞ്ഞുപോയതും.കര്‍ഷകത്തൊഴിലാളിയും മികച്ച കര്‍ഷകനുമായ അദ്ദേഹം അസുഖബാധിതനായിട്ടും അടങ്ങിയിരിക്കാന്‍ തയ്യാറല്ല. ഏറെ ആസ്വദിച്ചും ആത്മസംതൃപ്തിയോടും കൂടിയാണ് അദ്ദേഹം ഇപ്പോഴും പലതരം …

വൊര്‍ക്കാടി, മജീര്‍പ്പള്ളയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി; ഹൊസബെട്ടുവില്‍ കള്ളതോക്കും വെടിയുണ്ടകളും പിടികൂടി, നിരവധി കേസുകളിലെ പ്രതികളടക്കം 7 പേര്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഒരിടവേളയ്ക്കു ശേഷം മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കള്ളതോക്കുവേട്ട; തട്ടികൊണ്ടുപോകല്‍. കാപ്പ കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ക്രിമിനല്‍ ഉള്‍പ്പടെ ഏഴുപേര്‍ പൊലീസിന്റെ പിടിയില്‍.സംഘത്തില്‍ നിന്നു ഒറ്റക്കുഴല്‍ തോക്കും അഞ്ചു തിരകളും പിടികൂടി. അംഗഡിപദവിലെ സൈഫുദ്ദീന്‍ എന്ന പൂച്ച സെയ്ഫുദ്ദീന്‍ (29), ബേഡകം, കുറ്റിക്കോല്‍, അളക്കാവ് ഹൗസില്‍ നിഥിന്‍രാജ് (25) കുറ്റിക്കോല്‍, വെള്ളാല ഹൗസില്‍ എച്ച് രതീഷ് (26), ചെമ്മനാട്, കൊമ്പനടുക്കത്തെ പ്രവിത്ത് സി ആര്‍ (20) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ അനൂബ് …

കാരുണ്യ ലോട്ടറി:ഒരു കോടി രൂപ മധു ലോട്ടറീസ് വില്‍പ്പന നടത്തിയ ടിക്കറ്റിന്

കാസര്‍കോട്: ഇന്നു (ശനി) നടന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പില്‍ കാസര്‍കോട് മധു ലോട്ടറി വില്‍പ്പന നടത്തിയ ടിക്കറ്റിനു ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചു. മധു ലോട്ടറീസ് വില്‍പ്പന നടത്തിയ കെ.സെഡ് 445643 നമ്പര്‍ ടിക്കറ്റിനാണ് സമ്മാന ലഭിച്ചത്.കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്തെ മധു ലോട്ടറി സ്റ്റാളാണ് സമ്മാനര്‍ഹമായ ടിക്കറ്റ് വില്‍പ്പന നടത്തിയത്. മുമ്പും നിരവധി പേരെ മധു ലോട്ടറീസ് ലക്ഷാധിപതികളാക്കിയിട്ടുണ്ട്.

മുംബൈയില്‍ മഴ അതിരൂക്ഷം; മണ്ണിടിഞ്ഞു വീണു 2 മരണം: 4 പേര്‍ ആശുപത്രിയില്‍, ട്രെയിന്‍-ബസ് ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു, റെഡ് അലര്‍ട്ട്

മുംബൈ: മുംബൈ പരിസരങ്ങളില്‍ അനുഭവപ്പെട്ട അതിരൂക്ഷമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ട്രെയിന്‍-ബസ് സര്‍വ്വീസുകള്‍ ഭാഗീകമായി നിലച്ചു.മഴക്കൊപ്പം മണ്ണിടിച്ചലും അനുഭവപ്പെടുന്നു. വിക്രോളി പാര്‍ക്ക് സ്റ്റൈല്‍ മണ്ണിടിഞ്ഞു വീണു രണ്ടു പേര്‍ മരിച്ചു. നാലുപേര്‍ക്കു പരിക്കേറ്റു. കാലാവസ്ഥ വകുപ്പു മുംബൈയില്‍ രണ്ടു ദിവസത്തേക്കു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആവശ്യമില്ലാതെ ആരും വീട്ടിനു പുറത്തിറങ്ങരുതെന്നു ബ്രിഹമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിച്ചു. മണ്ണിടിഞ്ഞും മരം വീണും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വിക്രോളി, ഘട്‌കോപ്പര്‍, ബന്ധൂര്, അന്ധേരി, കിംഗ്‌സര്‍ക്കിള്‍, മലാട്, ഗോറെഗാവോണ്‍ രൂപപ്പെട്ടു. റെയില്‍വെ …

കള്ളപ്പണം വെളുപ്പിക്കല്‍; തമിഴ്നാട്ടില്‍ മന്ത്രിയുടെയും എംഎല്‍എയായ മകന്റെയും വീടുകളും സ്ഥാപനങ്ങളും ഇ.ഡി റെയ്ഡ് ചെയ്തു

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാടു മന്ത്രിയും ഡിഎംകെ നേതാവുമായ പെരിയ സാമിയുടെയും അദ്ദേഹത്തിന്റെ മകനും എംഎല്‍എയുമായ സെന്തില്‍ കുമാറിന്റെയും വീടുകളും സ്ഥാപനങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച രാവിലെ റെയ്ഡ് ചെയ്തു.കള്ളപ്പണം വെളിപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണിതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ചെന്നൈയിലും ദിണ്ഡിഗലിലുമുള്ള ഇവരുടെ വീടുകളും സ്ഥാപനങ്ങളുമാണ് റെയ്ഡ് ചെയ്തത്. പെരിയ സാമി 2006-11 മന്ത്രി സഭയില്‍ റവന്യു ഹൗസിംഗ് മന്ത്രിയായിരുന്നു. ഇപ്പോഴത്തെ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയാണ്. ഇദ്ദേഹത്തിന്റെ മകനും ഭരണകക്ഷിയായ ഡിഎംകെയുടെ നേതാവും എംഎല്‍എയുമാണ്.2012 …

ഹൊസങ്കടി അംഗഡിപദവ് ദുര്‍ഗിപ്പള്ളയില്‍ അടച്ചിട്ട കടയ്ക്കുള്ളില്‍ ഭയാനകമായ നിലയില്‍ ചോര, അന്വേഷണം തുടങ്ങി

കാസര്‍കോട്: മഞ്ചേശ്വരത്ത് അടച്ചിട്ട കടകള്‍ക്കിടയില്‍ കണ്ട കട്ടപിടിച്ച രക്തം നാട്ടുകാരെ അമ്പരപ്പിച്ചു. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഹൊസങ്കടി അംഗഡിപദവ് ദുര്‍ഗിപ്പള്ളയിലെ കടകള്‍ക്ക് മുന്നിലാണ് ഭയാനകമായ രീതിയില്‍ രക്തക്കറ കണ്ടെത്തിയത്. രാവിലെ കട തുറക്കാനെത്തിയ വ്യാപാരികളാണ് ചോരക്കറ കട്ടപിടിച്ചുകിടക്കുന്നത് കണ്ടതെന്നു പറയുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. വെള്ളിയാഴ്ച രാത്രി ഇവിടെ സംഘര്‍ഷമൊന്നും ഉണ്ടായതായി അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഭയാനകമായ രീതിയില്‍ രക്തക്കറ ഉണ്ടായതെന്ന് എല്ലാവരെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം …

ഗവ.റിട്ട അഡി.സെക്രട്ടറി നാരായണ അന്തരിച്ചു

മഞ്ചേശ്വരം: റിട്ട.ഗവ. അഡിഷണല്‍ സെക്രട്ടറിയും മഞ്ചേശ്വരം തൂമിനാടു സ്വദേശിയുമായ നാരായണ പൂജാരി (78)അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ടു ചികിത്സയിലായിരുന്നു. ഭാര്യ: പ്രേമ.മക്കള്‍: നവീന്‍ കുമാര്‍ (എഞ്ചിനീയര്‍), സരിത. മരുമകള്‍: ചേതന. സഹോദരി: സുന്ദരി.

വയോധിക കുളത്തില്‍ വീണു മരിച്ചു

കാസര്‍കോട്: എന്‍മകജെ സേറാജെയില്‍ വീട്ടമ്മ സ്വന്തം തോട്ടത്തിലെ കുളത്തില്‍ വീണു മരിച്ചു. പെര്‍ള, സേറാജെയിലെ കുസുമ (85)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ വീട്ടിനു സമീപത്തെ തോട്ടത്തിലേക്ക് പോയതായിരുന്നു. മടങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു. സേറാജെയിലെ പരേതനായ അമ്മുറൈയുടെ ഭാര്യയാണ്. മക്കള്‍: കസ്തൂരി, കൃഷ്ണവേണി, സുരേശ, മോഹിനി. മരുമക്കള്‍: പ്രഭാകര, ജയറാം, രഘുറാം, ശാംബവി.

സ്വകാര്യ പറമ്പില്‍ മയക്കുമരുന്ന് ഉപയോഗം; യുവതീ യുവാക്കള്‍ അറസ്റ്റില്‍, പിടിയിലായത് ഫാത്തിമത്ത് ഫൈറൂസും രണ്ടു യുവാക്കളും

കാസര്‍കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന യുവതീ-യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കര്‍ണ്ണാടക, സുരത്ത്കല്ലിലെ നികേ ത് സുരേഷ് (39), മംഗ്‌ളൂരു, കുദ്രോളിയിലെ ഹുസൈന്‍ (34), മംഗ്‌ളൂരു, കദ്രിയിലെ ഫാത്തിമത്ത്‌ഫൈറൂസ പര്‍വേഷ് (33) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ . അജയ് . എസ് മേനോനും സംഘവും അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം, ഹില്‍ ടോപ്പില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സാമഗ്രികള്‍ പിടികൂടിയതായി കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാമില്‍ പരിചയം, പ്രണയം; 13കാരിയെ ശല്യം ചെയ്ത യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പതിമൂന്നുകാരിയായ പെണ്‍കുട്ടിയോട് പ്രണയം നടിച്ച് ശല്യം ചെയ്തുവെന്ന പരാതിയില്‍ യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍. നെല്ലിക്കുന്ന് സ്വദേശിയായ അബ്ദുല്‍ മുനീറി (28) നെയാണ് കാസര്‍കോട് വനിതാ പൊലീസ് അറസ്റ്റു ചെയ്തത്. ശല്യം അസഹനീയമായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.മറ്റൊരു പരാതിയില്‍ കീഴൂരിലെ സാജിത്തിനെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. ഭര്‍തൃമതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസ്.

ചള്ളങ്കയത്തെ ബീഫാത്തിമ അന്തരിച്ചു

കാസര്‍കോട്: പുത്തിഗെ, ചള്ളങ്കയം, തായലപുരയിലെ പരേതനായ സി.ടി. അബ്ദുറഹ്‌മാന്‍ ഹാജിയുടെ ഭാര്യ ബീഫാത്തിമ (74)അന്തരിച്ചു. മക്കള്‍: ഹമീദ്, ദൈനബ, കദീജ, അവ്വമ്മ, നബീസ, ഷരീഫ്, ആയിശ, ജസീല. മരുമക്കള്‍: താഹിറ, അബ്ദുള്‍ ഖാദര്‍, അബ്ബാസ്(ഖത്തര്‍), അബ്ബാസ്(നീര്‍ച്ചാല്‍), മൂസ(ആരിക്കാടി), സമീറ, യൂസുഫ്, റഫീഖ്(കമ്പാര്‍).

ബാവിക്കരയിലെ അഹമ്മദ് മണിയങ്കോട് അന്തരിച്ചു

കാസര്‍കോട്: ബോവിക്കാനം ബാവിക്കരയിലെ അഹമ്മദ് മണിയങ്കോട് അന്തരിച്ചു. ഭാര്യ സുഹ്റ. മക്കള്‍: ഇഖ്ബാല്‍, ബിലാല്‍. ബല്‍ക്കീസ്, മമ്മദ്. സഹോദരങ്ങള്‍: ഷാഫി ഗുരുക്കള്‍, അബൂബക്കര്‍, ആബിദ, പരേതരായ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍.

അര്‍ബുദ രോഗം: ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ബദിയഡുക്ക: അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാപ്പാലിപ്പൊനത്തെ ബി.എം യൂസുഫിന്റെ ഭാര്യ സുഹ്‌റ (54) അന്തരിച്ചു. പേരാല്‍ അബ്ദുല്ല – മറിയമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: റുബീന, മറിയമത്ത് സാഹിന, മുഹമ്മദ് (ഗള്‍ഫ്), അബ്ദുല്‍ റഹ്‌മാന്‍ (ഗള്‍ഫ്), ഇബ്രാഹിം ഖലീല്‍, ആയിഷ, നഫീസത്ത് മിസ്രിയ, സൈനബ, ആമിന.മരുമക്കള്‍: സത്താര്‍, മുഹമ്മദ് റാഫി തളങ്കര, സഹ്‌റുദ്ദീന്‍ മായിപ്പാടി, സദാപ്പ് ബെള്ളൂര്‍. സഹോദരങ്ങള്‍: അബ്ദുല്‍ നാസിര്‍, ആയിഷ, ഖദീജ, നഫീസത്ത് മിസ്രിയ.

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ :ജില്ലയ്ക്ക് നേട്ടം

കാസര്‍കോട്: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി. ഉത്തംദാസ്, കുമ്പള കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.പി രമേശന്‍, ഹോസ്ദുര്‍ഗ്ഗ് പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സി.വി രാമചന്ദ്രന്‍, കാസര്‍കോട് കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ടര്‍ കെ.വി മധുസൂദനന്‍, ഡി.എച്ച്.ക്യു സബ് ഇന്‍സ്‌പെക്ടര്‍ ടി. തമ്പാന്‍, രാജപുരം പൊലീസ് സ്‌റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.പി സുഗന്ധി, കാസര്‍കോട് ഡി.സി.ബി സിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ടി.എന്‍ സുരേഷ്, തൃക്കരിപ്പൂര്‍ കോസ്റ്റല്‍ …

മഡിയൻ ക്ഷേത്ര കമാനം വികൃതമാക്കി; ലഹളയ്ക്ക് ശ്രമമെന്ന് സംശയം, പൊലീസ് കേസെടുത്തു

കാസർകോട്: ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഡിയൻ കൂലോം ക്ഷേത്രത്തിന്റെ കമാനം വികൃതമാക്കിയതായി പരാതി. കാഞ്ഞങ്ങാട് – കാസർകോട് കെ എസ് ടി.പി റോഡിൽ മഡിയൻ ജംഗ്ഷനിലുള്ള കമാനം വികൃതമാക്കാനാണ് ശ്രമം ഉണ്ടായത്.ബുധനാഴ്ച്ച രാത്രി 10 മണിക്കും വ്യാഴാഴ്ച്ച രാവിലെ ഏഴു മണിക്കും ഇടയിലാണ് സംഭവം. സ്ഥലത്ത് ലഹള ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ സിമന്റ് കലക്കി ഒഴിച്ച് വികൃതമാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി ഹൊസ്ദുർഗ്ഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ നൽകിയ പരാതിപ്രകാരമാണ് …