കർണാടകയിലെ കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മലയാളിയായ ബാലചന്ദ്രൻ നായർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കരിക്കെ( പാണത്തൂർ ): കർണാടകയിലെ കരിക്കെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയി മലയാളിയായ എൻ ബാലചന്ദ്രൻ നായർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.കരിക്കെ ഗ്രാമ പഞ്ചായത്തിലെ അടുത്ത രണ്ടര വർഷത്തെ പ്രസിഡണ്ട് ആയാണ് എൻ ബാലചന്ദ്രൻ നായർ തിരഞ്ഞെടുക്കപ്പെട്ടത്. ആകെയുള്ള 11 മെമ്പർ മാരിൽ 9 പേർ കോൺഗ്രസും, 2 പേർ ബിജെപിയുമാണ്. പഞ്ചായത്തിൽ ആദ്യത്തെ രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം വനിതാ സംവരണം ആയിരുന്നു. അവസാന രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം ജനറൽ വന്നതുകൊണ്ടാണ് എൻ ബാലചന്ദ്രൻ നായർ …

ആര്യക്കും സച്ചിനും കണ്‍മണി പെണ്‍മണി

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ കെ എം സച്ചിന്‍ ദേവിനും പെണ്‍കുഞ്ഞ്. തിരുവനന്തപുരം എസ്.എടി ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭിണിയായിരിക്കെയും പൊതുപരിപാടികളിലും ജോലിനിര്‍വഹണത്തിലും ആര്യ സജീവമായിരുന്നു. വെള്ളിയാഴ്ചത്തെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് ആര്യ ശനിയാഴ്ച ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. 2022 സെപ്തംബര്‍ നാലിനായിരുന്നു ഇരുവരും തിരുവനന്തപുരത്തു എകെജി ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ വിവാഹിതരായത്. അടുത്ത ബന്ധുക്കളും നേതാക്കളും പങ്കെടുത്ത ചടങ്ങിയിലായിരുന്നു വിവാഹം. രാജ്യത്തെ ഏറ്റവും …