ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണിച്ചിട്ട്; വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമെന്ന് വിവരം.ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാകുന്ന വിവരാവകാശ രേഖ പുറത്ത് വന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര ചെയ്തതെന്നാണ് വ്യക്തമാകുന്നത്.2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്ളോഗര്‍മാരുടെ പട്ടികയാണ് പുറത്തുവന്നത്.ടൂറിസം വകുപ്പ് സംഘടിപ്പിച്ച എന്റെ കേരളം എത്ര സുന്ദരം ഫെസ്റ്റിവല്‍ ക്യാംപെയ്ന്‍ …

പ്രളയ സാധ്യത; ഉപ്പള പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കാസര്‍കോട്: കനത്തമഴയെ തുടര്‍ന്ന് ഉപ്പള പുഴയില്‍ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞിരിക്കുകയാണ്. അതിനാല്‍ പുഴയ്ക്ക് സമീപം പ്രളയ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവരണ അതോറിറ്റി അറിയിച്ചു.യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം. കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വര്‍ക്ക് ഫ്രം ഹോം ഓണ്‍ലൈന്‍ തട്ടിപ്പ്; വാഴുന്നോറൊടി സ്വദേശിനായ വീട്ടമ്മയുടെ 16 ലക്ഷം നഷ്ടമായി

കാസര്‍കോട്: വര്‍ക്ക് ഫ്രം ഹോം ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വാഴുന്നോറൊടി സ്വദേശിനായ വീട്ടമ്മയുടെ 16 ലക്ഷം നഷ്ടമായി. അമേരിക്കയിലുള്ള നെക്‌സ്റ്റ് ലഫ്റ്റ് എന്ന കമ്പിനിയാണ് 12 ദിവസത്തിനുള്ള വീട്ടമ്മയുടെ 16,38,953 രൂപ തട്ടിയെടുത്തത്. പരാതിയില്‍ സൈബര്‍ സെല്ല് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 16 നാണ് വീട്ടമ്മയ്ക്ക് ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി വര്‍ക്ക് ഫ്രം ഹോം പണമുണ്ടാക്കാമെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കൊച്ചി സ്വദേശിനിയായ വിസ്മയ എന്ന സ്ത്രീ ഇവരെ ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്ത് ജോലി തുടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. മലയാളിയാണ് …

നെക്രാജെയില്‍ കെട്ടിടത്തിന്റെ വാതില്‍ കുത്തിത്തുറന്നു, പാട്ടത്തിനെടുത്ത 250 തേങ്ങകള്‍ മോഷ്ടിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: നെക്രാജെയില്‍ മുറിയുടെ വാതില്‍ കുത്തിപ്പൊളിച്ച് പാട്ടത്തിനെടുത്ത 250 തേങ്ങകള്‍ മോഷ്ടിച്ചതായി പരാതി. നെക്രാജെ അര്‍ളടുക്ക അലങ്കോല്‍ സ്വദേശി നാരായണന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് മോഷണ വിവരം നാരായണന്‍ അറിയുന്നത്. അലങ്കോലിലെ കുതിരത്തായര്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ മുറിയിലാണ് തേങ്ങകള്‍ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ 10നും വൈകീട്ട് 6 നും ഇടയ്ക്കുള്ള സമയത്താണ് മോഷണം പോയതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ ബദിയടുക്ക പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം.

പുത്തന്‍ കാറുമായി വീട്ടിലേക്ക് പോകവേ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; 34 കാരന് ദാരുണാന്ത്യം

പുത്തന്‍ കാറുമായി വീട്ടിലേക്ക് പോകവേ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് 34 കാരന് ദാരുണാന്ത്യം. ബണ്ട്വാള്‍ പാവൂര്‍ സ്വദേശി നൗഫല്‍ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ബണ്ട്വാളിലെ കെളഗിന തുമ്പെയ്ക്ക് സമീപമാണ് അപകടം. ബിസി റോഡിലെ കൈകമ്പയില്‍ താമസിക്കുന്ന ഉസ്മാനില്‍ നിന്ന് നൗഫല്‍ ശനിയാഴ്ച രാവിലെ പുത്തന്‍ സ്വിഫ്റ്റ് കാര്‍ വാങ്ങിയിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുണ്ട്യത്തടുത്ത പള്ളത്തെ ഓയില്‍ മില്ലില്‍ സൂക്ഷിച്ചിരുന്ന 25 ഓളം ചാക്ക് ചിരട്ട മോഷണം പോയ സംഭവം; രണ്ടു കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: മുണ്ട്യത്തടുത്ത പള്ളത്തെ സ്വകാര്യ ഓയില്‍ മില്ലില്‍ സൂക്ഷിച്ചിരുന്ന 25 ഓളം ചാക്ക് ചിരട്ട മോഷണം പോയ സംഭവത്തില്‍ രണ്ടു കോഴിക്കോട് സ്വദേശികള്‍ അറസ്റ്റിലായി. കാവിലമ്പാറ അരുണിത്തറ സ്വദേശി എടി അരുണ്‍(28), ചാത്തങ്കോട് നട സ്വദേശി അല്‍ത്താഫ്(25) എന്നിവരാണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായത്. വാഹനങ്ങളില്‍ ചെന്ന് വീടുകളില്‍നിന്നും മറ്റും ചിരട്ട വാങ്ങി കച്ചവടംചെയ്യുന്നവരാണ് ഇരുവരും. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ജൂണ്‍ 16 ന് പച്ചമ്പള സ്വദേശി സക്കരിയ്യയുടെ ഉടമസ്ഥതയിലുള്ള പള്ളത്തെ ഫ്ളോര്‍ ഓയില്‍ മില്ലിലാണ് …

മഴ തുടരും; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരും. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കാസർകോട് (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം, രാവിലെ 11 മണി വരെ) ജില്ലയിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്നു വരെ) നാളെ രാത്രി 8.30 വരെ …

നിപ ബാധിച്ച് ചികിത്സയിലുള്ള പാലക്കാട് സ്വദേശിനിയുടെ നില അതീവ ഗുരുതരം; മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലുള്ള പാലക്കാട് സ്വദേശിനിയുടെ നില അതീവ ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയെ ശനിയാഴ്ച രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പേ വേര്‍ഡിനോട് ചേര്‍ന്ന് പതിനഞ്ച് വാര്‍ഡുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിട്ടുണ്ട്. അതേസമയം യുവതിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ബന്ധുവായ പത്ത് വയസുകാരിയുടെ സാമ്പിള്‍ പരിശോധാനാഫലം ഞായറാഴ്ച വന്നേക്കും. കുട്ടി പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജൂണ്‍ 25നായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ …

എടിഎമ്മുകളിൽ പ്രത്യേക ബോക്സ് ഒളിപ്പിച്ചുവച്ച് പണം തട്ടൽ; മലപ്പുറത്തും പാലക്കാടും തൃശൂരും തട്ടിപ്പ്, 2 നാഗ്പുർ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എടിഎമ്മിൽ പണം വരുന്നയിടത്ത് ബോക്സ് ഒളിപ്പിച്ചുവച്ചു തട്ടിപ്പ് നടത്തിയ 2 അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. നാഗ്പൂർ സ്വദേശികളായ രോഹിത്ത്, മോഹൻലാൽ ചൗധരി എന്നിവരെയാണ് മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്.കഴിഞ്ഞ മേയ് 18ന് നിലമ്പൂർ അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ കരുളായിയിലെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചവർക്ക് പണം ലഭിച്ചില്ല. ഇതോടെ ബാങ്ക് അധികൃതരോടു പരാതിപ്പെട്ടു. പരിശോധനയിൽ പണം കൃത്യമായി എടിഎമ്മിൽ നിന്നു പിൻവലിക്കപ്പെട്ടതായി കണ്ടെത്തായി. തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലാണ് തട്ടിപ്പു …

അറ്റക്കുറ്റപ്പണിയോ പൊളിക്കലോ? തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം പരിശോധിക്കാൻ വിദഗ്ധ സംഘം ഇന്നെത്തും

തിരുവനന്തപുരം: മൂന്നാഴ്ചയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബിയുടെ അറ്റക്കുറ്റപ്പണികൾക്കായി ഇംഗ്ലണ്ടിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. ബ്രിട്ടീഷ് വ്യോമസേനയിലെ എൻജിനീയർമാരും വിമാനം നിർമിച്ച ലോക്ക്ഹീഡ് കമ്പനിയുടെ വിദഗ്ധരും ഉൾപ്പെടെ 25 അംഗ സംഘമാകും എത്തുക.കേടുപാടുകൾ പരിഹരിച്ച് വിമാനം തിരികെ പറത്തികൊണ്ട് പോകാൻ സാധിച്ചില്ലെങ്കിൽ ചിറകുകൾ ഇളക്കി മാറ്റി ചരക്കുവിമാനത്തിൽ കൊണ്ടു പോകാനുള്ള തയ്യാറെടുപ്പുകളുമായാണ് സംഘം എത്തുക. ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ-3 എന്ന കുറ്റൻ വിമാനത്തിൽ കൊണ്ടു …

മംഗളൂരുവിൽ മലയാളി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ

മംഗളൂരു: മലയാളി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം ചിറക്കടവിലെ അബ്ദുൽ അസീസിന്റെ മകൻ അനീഫ് ഖാനാണു(24) മരിച്ചത്. മംഗളൂരു അലോഷ്യസ് കോളജിൽ എംഎസ്‍സി ബയോസയൻസ് വിദ്യാർഥിയാണ്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ കൊടിയാൽബെയലിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയിലാണു മരിച്ചനിലയിൽ കണ്ടെത്തിയത്. അനീഫിന്റെ മുറിയിലെ മറ്റു രണ്ടു പേർ നാട്ടിലേക്കു പോയതിനാൽ ഒറ്റയ്ക്കായിരുന്നു മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബത്തിനു വിട്ടുനൽകി. ബർക്കെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പേരൂർക്കട വ്യാജ മോഷണക്കേസ്: ബിന്ദുവിന്റെ പരാതിയിൽ എസ്ഐയ്ക്കെതിരെ കേസ്

തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് കസ്റ്റഡി മർദനത്തിനിരയായ ദലിത് യുവതി ബിന്ദുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയേൽ, മകൾ നിഷ, കസ്റ്റഡിയിലെടുത്ത എസ്ഐ പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവർക്കെതിരെയാണ് കേസ്.സംഭവത്തിൽ കേസെടുക്കാൻ എസ് സി, എസ്ടി കമ്മിഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം ബിന്ദു നൽകിയ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.ജോലിക്കു പോയിരുന്ന വീട്ടിൽ മാല കാണാതായ സംഭവത്തിലാണ് ബിന്ദു അപമാനിക്കപ്പെട്ടത്. കഴിഞ്ഞ ഏപ്രിൽ 18നാണ് മാല …

മംഗളൂരു-കാസർകോട്-ഷൊർണൂർ പാത നാലുവരിയാക്കുമെന്ന് റെയിൽവേ മന്ത്രി, കേരളത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കും

ന്യൂഡൽഹി: മംഗളൂരു-കാസർകോട്-ഷൊർണ്ണൂർ പാത നാലുവരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാകും നിർമാണമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി-ശബരിമല പാത മുൻഗണന നൽകി പൂർത്തിയാക്കും. ഇതിനായി സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് നിർദേശം നൽകിയിട്ടുണ്ട്. ഷൊർണ്ണൂർ- എറണാകുളം പാത മൂന്നു വരിയാക്കും. എറണാകുളം-കായംകുളം പാതയും കായംകുളം-തിരുവനന്തപുരം പാതയും വികസിപ്പിക്കും. കേരളത്തിന് കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കും. റെയിൽവേ സ്റ്റേഷനുകൾ കേരളത്തനിമ നിലനിർത്തി ആധുനികവൽക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച റെയിൽ സംവിധാനമാണ് കേരളത്തിലുള്ളത്. …

ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണം; യൂത്ത് ലീഗ് മുളിയാറിൽ റോഡ് ഉപരോധിച്ചു

ബോവിക്കാനം: ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷേഭത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽബോവിക്കാനം ടൗണിൽ റോഡ് ഉപരോധിച്ചു.യൂത്ത് ലീഗ് നേതാക്കളായ ഖാദർ ആലൂർ, ഷംസീർ മൂലടുക്കം, ഷഫീഖ് മൈകുഴി, ജുനൈദ്, ഉനൈസ് മദനി നഗർ, സിഎംആർ റാഷിദ്, സമീർ അല്ലാമ നഗർ, മനാഫ് ഇടനീർ, നിസാർ ബാൽനടുക്കം, കലാം ബോവിക്കാനം, അബ്ദുൽ റഹ്മാൻ മുണ്ടെക്കൈ, അൽത്താഫ് പൊവ്വൽ,കബീർ ബാവിക്കര, ഉബി അല്ലാമ, സാദിഖ് അലൂർ, ആപു …

മുഹറം അവധി ഞായറാഴ്ച തന്നെ, തിങ്കളാഴ്ച അവധിയില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച തന്നെയായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. അവധി തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന മുസ്ലിം ലീഗ് ഉൾപ്പെടെ സംഘടനകളുടെ ആവശ്യം സർക്കാർ തള്ളി.നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇസ്ലാമിക കലണ്ടർ ചന്ദ്രമാസപ്പിറവി പ്രകാരം കണക്കാക്കുന്നതിനാൽ മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. ഇതോടെ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എംഎൽഎ മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു.

നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് 7 ലക്ഷത്തോളം രൂപ തട്ടി; ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ

കൊല്ലം: നിക്ഷേപകന്റെ അക്കൗണ്ടിൽ നിന്ന് 7.21 ലക്ഷം രൂപതട്ടിയ ബാങ്ക് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഏരൂർ സൗത്ത് ഇന്ത്യൻ ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ ലിബിൻ ടൈറ്റസാണ് പിടിയിലായത്. ബാങ്കിന്റെ മൊബൈൽ ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്.കഴിഞ്ഞ 5 വർഷമായി ബാങ്കിലെ ബിസിനസ് കറസ്പോണ്ടന്റ് തസ്തികയിൽ താൽക്കാലിക ജീവനക്കാരനായിരുന്നു ലിബിൻ.കഴിഞ്ഞ ദിവസം ഏരൂർ സ്വദേശി നാരായണ പിള്ള പണം പിൻവലിക്കാൻ എത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ബാങ്ക് മാനേജർക്ക് പരാതി നൽകി. തുടർന്ന് ബാങ്ക് …

റിയോ തത്സുകിയുടെ ഒരൊറ്റ പ്രവചനം; ജപ്പാന് നഷ്ടമായത് 30,000 കോടി, ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടം

ടോക്കിയോ: റിയോ തത്സുകിയുടെ ഒരൊറ്റ പ്രവചനത്തില്‍ ജപ്പാന് നഷ്ടമായത് 30,000 കോടി.ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടം സംഭവിച്ചു. ജൂലൈ 5ന് വിനാശകരമായ സുനാമിയുണ്ടാകുമെന്ന ജപ്പാനിലെ കോമിക് പുസ്തക രചയിതാവ് റിയോ തത്സുകിയുടെ പ്രവചനത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും രക്ഷയുണ്ടായില്ല. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലേറെ ചെറുഭൂകമ്പങ്ങളും കൂടിയുണ്ടായതോടെ ആളുകള്‍ ഭീതിയിലായിരുന്നു.ശനിയാഴ്ച ഉച്ചയായിട്ടും സുനാമിയോ മറ്റ് അനിഷ്ടസംഭവങ്ങളോ ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.തല്‍സുകിയുടെ ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തില്‍ കോവിഡ് വ്യാപനവും 2011 ല്‍ ജപ്പാനില്‍ 20,000 പേരുടെ …

ചെന്നൈയില്‍ ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26 കാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

ചെന്നൈ: ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26 കാരനായ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വിഴുപുരം കീഴ്പെരുമ്പാക്കം സ്വദേശി മനോജ്കുമാറാണ് മരിച്ചത്. വിഴുപുരത്തെ ഒരു ഹോട്ടലില്‍ നിന്നും യുവാവ് ചിക്കന്‍ ന്യൂഡില്‍സ് കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്നു ദിവസം വയറിളക്കം ബാധിച്ചിരുന്നു. എന്നാല്‍ മൂന്നാം ദിവസം ശ്വാസതടസം അനുഭവപ്പെട്ടതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വിഴുപുരം ജില്ലാ ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ ന്യൂഡില്‍സ് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് …