സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: സംസ്ഥാനതല ഉദ്ഘാടനം 21ന് കാലിക്കടവില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടന പരിപാടി. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സ്വാഗതം പറയും.മന്ത്രിമാരായ റോഷി അഗസ്റ്റിന്‍,കെ കൃഷ്ണന്‍കുട്ടി,എകെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി,കെബി ഗണേഷ് കുമാര്‍,പ്രതിപക്ഷനേതാവ് വിഡി സതീശന്‍,എം രാജഗോപാലന്‍ എംഎല്‍എ,രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി …