പ്രമുഖ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു; മലയാള സിനിമയിലും അഭിനയിച്ചു

ഹൈദരാബാദ്: പ്രമുഖ തെലുഗ് നടനും മുന്‍ എംഎല്‍എയുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ ഫിലിംനഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ 750-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൊമേഡിയനായും വില്ലനായും സഹനടനായും അദ്ദേഹം നിരവധി അതുല്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. 1978 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘പ്രണം ഖരീദു’ ആണ് കോട്ട ശ്രീനിവാസ റാവു അഭിനയിച്ച …

സംസ്ഥാനത്ത് കാലർഷം വീണ്ടും ശക്തമാകുന്നു; തൃശൂർ മുതൽ കാസർകോട് വരെ ഇന്ന് യെലോ അലർട്ട്, ബുധനാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. തൃശൂർ മുതൽ കാസർകോട് വരെ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ടുള്ളത്. കേരളാ തീരത്ത് 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തി. കേരള, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് മഴ വീണ്ടും സജീവമാകുന്നത്.

ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ഭാര്യ കണ്ടത് നടുക്കുന്ന കാഴ്ച; ഭിന്നശേഷിക്കാരനായ മൂന്നരവയസ്സുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി

തൊടുപുഴ: ഇടുക്കിയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കുളമാവ് സ്വദേശി ഉന്മേഷ്(32), മൂന്നരവയസ്സുകാരനായ മകൻ ദേവ് എന്നിവരാണ് മരിച്ചത്. ഇവരുടെ കാഞ്ഞിരമറ്റത്തെ വാടക വീട്ടിൽ വച്ചാണ് സംഭവം. ഉന്മേഷിന്റെ മൃതദേഹം വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിലും കുട്ടിയെ ബെഡ് റൂമിലുമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 8.30നാണ് സംഭവം. ഉന്മേഷിന്റെ ഭാര്യ ശിൽപ ടെക്സ്റ്റൈൽസിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ശിൽപയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഫൊറൻസിക് …

നീലേശ്വരം രാജാ റോഡിലെ പെട്രോൾ പമ്പിലെ കവർച്ച: പ്രതി കുരുവി സജു പിടിയിൽ

കാസർകോട്: നീലേശ്വരം രാജാ റോഡിലെ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ ആൾ പിടിയിൽ. ഇരിട്ടി വള്ളിത്തോട് കുരുവിക്കാട്ടിൽ കുരുവി സജുവാ(40)ണു പിടിയിലായത്. ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിൻ്റെ നിർദേശപ്രകാരം നീലേശ്വരം എസ്ഐ കെ.വി. രതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാഞ്ഞങ്ങാട് വെച്ച് പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രതിയിൽനിന്ന് 28,500 രൂപ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ ഞായറാഴ്ച ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കും. വ്യാഴാഴ്ച വൈകിട്ടാണ് നീലേശ്വരത്തെ പെട്രോൾ പമ്പിൽ കവർച്ച നടന്നത്. നീല ഷർട്ടും …

സംസ്ഥാനത്ത് വീണ്ടും നിപ മരണം: പനി ബാധിച്ചു മരിച്ച 58 വയസ്സുകാരന് നിപ സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പനി ബാധിച്ചു മരിച്ച പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 വയസ്സുകാരന് നിപ സ്ഥിരീകരിച്ചു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് ചികിത്സിച്ചത്. ശനിയാഴ്ച വൈകിട്ട് 5ന് മരിച്ചു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. വിശദ പരിശോധനയ്ക്കായി …

മംഗളൂരുവിലെ റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി അടക്കം രണ്ടുപേർ മരിച്ചു

മംഗളൂരു: മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിക്കല്‍ ലിമിറ്റഡിലുണ്ടായ (എംആര്‍പിഎല്‍) വിഷവാതക ചോര്‍ച്ചയില്‍ രണ്ട് മരണം. എംആര്‍പിഎല്‍ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്‌രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. റിഫൈനറിയിലെ പരിചയ സമ്പന്നരായ ഫീൽഡ് ഓപറേറ്റർമാരായിരുന്നു മരിച്ച രണ്ടു പേരും. ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. ഇരുവരെയും പ്ലാന്റിലെ ടാങ്ക് പ്ലാറ്റ്‌ഫോമിനു മുകളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ കർണാടക ഗദാങ് സ്വദേശി വിനായക് മ്യാഗരി ആശുപത്രിയിൽ ചികിത്സയിലാണ്. …

ഇനി ‘ജാനകി വി’; 8 മാറ്റങ്ങളുമായി സുരേഷ് ഗോപി ചിത്രത്തിനു സെൻസർ ബോർഡ് അനുമതി; ഉടൻ തിയേറ്ററിലെത്തും

കൊച്ചി: നിയമപോരാട്ടത്തിനൊടുവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. ജാനകി ‘വി’ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരോടെയാകും ചിത്രം എത്തുക. 8 മാറ്റങ്ങൾ വരുത്തിയ പതിപ്പിനാണ് അംഗീകാരം. സിനിമയിലെ കോടതി രംഗങ്ങളിലും മാറ്റങ്ങൾ വരുത്തി. ഇതോടെ അടുത്ത ദിവസം തന്നെ സിനിമ റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കി.സിനിമയുടെ പേരിലും രംഗങ്ങളിലും സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്താമെന്ന് അണിയറപ്രവർത്തകർ കോടതിയെ …

സെൽഫിയെടുക്കുന്നതിനിടെ ഭർത്താവിനെ നദിയിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമം; ഭാര്യക്കെതിരെ പൊലീസ് അന്വേഷണം

ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ നദിയിൽ തള്ളിയിട്ട് കൊല്ലാൻ ഭാര്യ ശ്രമിച്ചെന്ന യുവാവിന്റെ പരാതിയിൽപൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലെ കട്ലൂർ ഗ്രാമത്തിലാണ് സംഭവം.തത്തപ്പ എന്നയാളാണ് ഭാര്യക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 3 മാസം മുൻപ് വിവാഹിതനായ തത്തപ്പ ഭാര്യയുമായി നിറഞ്ഞൊഴുകുന്ന കൃഷ്ണാ നദിക്കു കുറുകെയുള്ള പാലത്തിൽ എത്തുകയായിരുന്നു. ഇരുവരും സെൽഫി എടുക്കുന്നതിനിടെ തത്തപ്പ നദിയിലേക്കു വീണു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് യുവാവിനെ രക്ഷിച്ചത്. ഭാര്യ തന്നെ മനപൂർവം തള്ളിയിട്ടെന്ന് തത്തപ്പ ആരോപിക്കുന്നു. എന്നാൽ അബദ്ധത്തിൽ സംഭവിച്ചെന്നാണ് ഭാര്യയുടെ വാദം. …

വട്ടത്തിലിരുന്ന് വിവേചനങ്ങളില്ലാതെ കൂട്ടായി പഠിക്കാം: സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സിനിമക്കു തമിഴ്നാട്ടിൽ സ്വാധീനം; സ്കൂളുകളിൽ പുതിയ ക്രമീകരണം

ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ പരമ്പരാഗത രീതിയിലെ ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റം വരുത്തി സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഇനി അർധവൃത്താകൃതിയിലാകും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. ഇതോടെ ക്ലാസുകളിൽ ഫ്രണ്ട് ബെഞ്ചേഴ്സും ബാക്ക് ബെഞ്ചേഴ്സും ഉണ്ടാകില്ല.അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമ സ്ഥാനാർത്ഥി ശ്രീക്കുട്ടനിലെ ക്ലാസ് രംഗങ്ങളാണ് നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് സൂചന. ഫ്രണ്ട് ബെഞ്ചേഴ്സ്, ബാക്ക് ബെഞ്ചേഴ്സ് എന്ന അനാവശ്യ വേർതിരിവുകൾ വിദ്യാർഥികളുടെ ജീവിതത്തെയും പഠന നിലവാരത്തെയും ബാധിക്കുന്നതായി സിനിമ ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹമാധ്യമത്തിലും ഇതു ചർച്ചയായി. പിന്നാലെ സിനിമയിൽ നിന്നും പ്രചോദനം …

മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 16 ന് കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും 5 ദിവസം മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 14നും യെല്ലോ അലേര്‍ട്ട് തുടരും. 16 ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.15 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ …

കെഎസ്ആര്‍ടിസി ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതി; വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ച് ഗതാഗത വകുപ്പ്. അവിഹിത ബന്ധ ആരോപണം വിവരിച്ചെഴുതിയ സസ്‌പെന്‍ഷന്‍ ഉത്തരവ് കണ്ടക്ടറെ അപമാനിക്കുന്നതും സദാചാര നടപടിയുമാണെന്ന ആക്ഷേപം ശക്തമായതോടെയാണ് ഇതു പിന്‍വലിക്കുന്നതായി ഗതാഗത വകുപ്പ് അറിയിച്ചത്. കൊല്ലത്തെ വനിതാ കണ്ടക്ടറെയാണ് നേരത്തേ സസ്‌പെന്‍ഡ് ചെയ്തത്.കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിത കണ്ടക്ടറുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച് ഭാര്യ, മന്ത്രി കെ.ബി. ഗണേശ് കുമാറിനെ സമീപിച്ചതോടെയായിരുന്നു ഇത്. തുടര്‍ന്ന് ചീഫ് ഓഫീസ് …

സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനം; പ്രതിനിധി സമ്മേളനം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിലെ ബിവി രാജന്‍ നഗറില്‍ നടന്നു. മുതിര്‍ന്ന നേതാവ് പിഎ നായര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിനിധി സമ്മേളനം ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാര്‍ എംപി, സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന എക്സിക്യൂട്ടീവംഗവും മന്ത്രിയുമായ ജിആര്‍ അനില്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സിപി മുരളി, …

പാലക്കാട് പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ച സംഭവം; പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കുട്ടികള്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റു ഗുരുതരാവസ്ഥയിലുണ്ടായിരുന്ന കുട്ടികള്‍ മരിച്ചു. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്റെ മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍(4), ആല്‍ഫ്രഡ് പാര്‍പ്പിന്‍(6) എന്നിവരാണ് ചികില്‍സിയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികില്‍സിയിലുണ്ടായിരുന്നത്. മാതാവ് എല്‍സിയും അപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്. സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പെട്ടെന്നു തീ ഉയര്‍ന്ന് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ എല്‍സിക്കും രണ്ടുമക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.എല്‍സിയുടെ മറ്റൊരു മകള്‍ക്കും …

മലയാളി ഡോക്ടര്‍ യുപിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മലയാളി ഡോക്ടറെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഡോ. അബിഷോ ഡേവിഡി(32)നെയാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിജി വിദ്യാര്‍ഥിയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒരു സ്റ്റാഫ് അന്വേഷിച്ചെത്തിയപ്പോഴാണ് ഡേവിഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും അനസ്‌തേഷ്യ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് ഡോക്ടറുമായിരുന്നു ഡേവിഡ്. വെള്ളിയാഴ്ച രാവിലെ ഡോ. ഡേവിഡ് എത്താതിരുന്നതിനെ തുടര്‍ന്ന് അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.സതീഷ് …

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം; പത്തുപേരെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അകത്തുണ്ടായിരുന്ന പത്ത് പേരെ രക്ഷപ്പെടുത്തി. സീലംപുരിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ് അപകടം. രാവിലെ 7.05 ഓടെയാണ് അപകടം നടന്നത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സീലംപുരില്‍ ജന്ത മസ്ദൂര്‍ കോളനിയിലെ നാല് നില കെട്ടിടമാണ് ഇടിഞ്ഞുവീണത്. 14 മാസം പ്രായമുളള അഹമ്മദ് എന്ന കുട്ടി ഉള്‍പ്പെടെ പത്ത് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവരെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് രണ്ട് കുടുംബങ്ങളിലായി 12 പേര്‍ …

വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു, ബേക്കല്‍ ഡിവൈഎസ്പിയോട് വിശദീകരണം തേടി

തിരുവനന്തപുരം: കാസര്‍കോട് ബന്തടുക്കയില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. ബേക്കല്‍ ഡിവൈഎസ്പി വിവി മനോജിനോട് കമ്മിഷന്‍ വിശദീകരണം തേടി. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ അംഗം ബി മോഹന്‍കുമാര്‍ ഉത്തരവിട്ടു. ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലാണ് കാല്‍കഴുകിച്ച സംഭവം നടന്നത്. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്. വിരമിച്ച 30 അധ്യാപകരുടെ കാലില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജ ചെയ്യിക്കുകയായിരുന്നു. സംഭവത്തില്‍ എസ്.എഫ്.ഐ ബാലാവകാശ കമ്മീഷന് പരാതി …

ഭര്‍ത്താവിന് വനിതാ കണ്ടക്ടറുമായി ‘അവിഹിതം’ എന്ന് യുവതിയുടെ പരാതി; വിചിത്ര നടപടിയുമായി കെ.എസ്.ആര്‍.ടി.സി, വനിതാ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: യാത്രക്കിടെ ഡ്രൈവര്‍ വനിത കണ്ടക്ടറുമായി സംസാരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡുചെയ്തു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് ലഭിച്ച പരാതിയിലാണ് വിചിത്ര ഉത്തരവ്. ‘അവിഹിതം’ കെഎസ്ആര്‍ടിസി കണ്ടെത്തിയെന്നും ഡ്രൈവറുടെ ശ്രദ്ധ മാറ്റുന്ന വിധം സംസാരിച്ചുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി ‘അവിഹിതം’ ഉണ്ടെന്ന് കാണിച്ച് ഭാര്യ മന്ത്രി കെബി ഗണേഷ് കുമാറിന് പരാതി നല്‍കുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണില്‍ …

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ബെണ്ടിച്ചാലിലെ 20 കാരന്‍ മരിച്ചു

കാസര്‍കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ബെണ്ടിച്ചാലിലെ 20 കാരന്‍ മരിച്ചു. ബെണ്ടിച്ചാല്‍ മൊട്ടയില്‍ ഹൗസിലെ സുഹറയുടെ മകന്‍ ജുനൈദാണ് മരിച്ചത്. പൊയിനാച്ചിയിലെ മൊബൈല്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തോടെ വീട്ടില്‍ വച്ച് നെഞ്ചുവേദനഅനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചിരുന്നു. നില ഗുരുതരമായതിനാല്‍ വെന്റിലേറ്റിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. മൃതദേഹം ശനിയാഴ്ച രാവിലെ ബെണ്ടിച്ചാല്‍ ബദര്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി(ഗള്‍ഫ്), മറിയമ്മ.