ചെര്‍ക്കളയിലെ ബീഫാത്തിമ അന്തരിച്ചു

ചെര്‍ക്കള: ചെര്‍ക്കള മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റ് പരേതനായ സി മൊയ്ദീന്‍ കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ അന്തരിച്ചു. മുഹമ്മദ് കുഞ്ഞി, അഹമ്മദ്, അബ്ദുല്‍ റഹിമാന്‍, ഹസൈനാര്‍, സഫിയ, ഗഫൂര്‍, ജലീല്‍, സുബൈര്‍, പരേതയായ നഫീസ അബ്ബാസ്, എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അബ്ദുല്ല, അബ്ബാസ്, ഖദീജ, ഖൈറുന്നിസ, താഹിറ, റഷീദ, ഫസീല, സമീറ, നിസ. സഹോദരങ്ങള്‍: ദൈനബി, പരേതനായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, അബുല്‍ റഹിമാന്‍,പരേതയായ ആയിഷ, ഖദീജ, നബീസ.

തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയെന്ന വെളിപ്പെടുത്തല്‍; ജി.സുധാകരനെതിരെ കേസെടുക്കുമെന്നു സൂചന; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മൊഴിയെടുത്തു

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലില്‍ മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെതിരെ കേസെടുക്കുമെന്നു സൂചന. അടിയന്തര നടപടിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സുധാകരന്റെ ആലപ്പുഴയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.ആലപ്പുഴയിലെ എന്‍ജിഒ യൂണിയന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് 1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണു സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ …

വൃദ്ധദമ്പതിമാര്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിന്റെ മൃതദേഹം കട്ടിലില്‍, ഭാര്യയുടേത് ഹാളിലും

പത്തനംതിട്ട: വൃദ്ധദമ്പതിമാര്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. റാന്നി മുക്കാലുമണ്‍ ചക്കുതറയില്‍ സക്കറിയമാത്യു(76), ഭാര്യ അന്നമ്മ മാത്യു(73) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കട്ടിലില്‍ മരിച്ച നിലയിലും ഭാര്യയെ ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ഇവര്‍ മാത്രമായിരുന്നു വീട്ടില്‍ താമസം. ഏക മകന്‍ എറണാകുളത്താണ് ജോലിചെയ്യുന്നത്.

ആണ്‍സുഹൃത്തുമായുള്ള വിഡിയോ കോള്‍ തടസപ്പെടുത്തി; 10 വയസുകാരനെ ചായപ്പാത്രം കൊണ്ട് പൊള്ളിച്ച പള്ളിക്കര കീക്കാനം സ്വദേശിയായ മാതാവിനെതിരെ കേസ്

കാസര്‍കോട്: ഫോണില്‍ ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്ത 10 വയസ്സുകാരനായ മകന്റെ ദേഹത്ത് ചായപ്പാത്രം കൊണ്ട് പൊള്ളിച്ചതായുള്ള പരാതിയില്‍ മാതാവിനെതിരെ കേസെടുത്ത് പൊലീസ്. കാസര്‍കോട് പള്ളിക്കര കീക്കാനം വില്ലേജിലെ യുവതിക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ബിഎന്‍എസ് 118(1), ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് 75 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കുട്ടിയെ പൊള്ളിച്ചതിന് ശേഷം യുവതിയെ കാണാതായെന്നും പരാതിയുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് ലൈനും കേസെടുത്തിട്ടുണ്ട്. സ്‌കൂളില്‍ സഹപാഠിയായിരുന്ന കള്ളാര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായി യുവതി വിഡിയോ കോള്‍ ചെയ്യുന്നതും ഫോണില്‍ …

പാകിസ്ഥാന്റെ ചിഹ്നങ്ങളുള്ള ഒരു ഉത്പന്നങ്ങളും അങ്ങനെ വില്‍ക്കണ്ട; ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവയ്ക്ക് കേന്ദ്രത്തിന്റെ താക്കീത്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പതാകകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ബുധനാഴ്ച പറഞ്ഞു. ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട്, യുബൈ ഇന്ത്യ, എറ്റ്‌സി, ദി ഫ്‌ലാഗ് കമ്പനി, ദി ഫ്‌ലാഗ് കോര്‍പ്പറേഷന്‍ എന്നിവയ്‌ക്കെതിരെയാണ് നടപടി. പാകിസ്ഥാന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന അനുവദിക്കില്ലെന്ന് യുബുകൈ ഇന്ത്യ, എറ്റ്‌സി, ദി ഫ്‌ലാഗ് കമ്പനി, ദി ഫ്‌ലാഗ് കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് നല്‍കിയ നോട്ടീസുകളില്‍ റെഗുലേറ്ററി …

വരുമാനത്തില്‍ കവിഞ്ഞ സ്വത്ത്; സര്‍വേ സൂപ്പര്‍വൈസറുടെ വീട്ടിലും ഓഫീസിലും ലോകായുക്ത പരിശോധന നടത്തുന്നു

മംഗളൂരു: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് മംഗളൂരുവിലെ സര്‍വേ സൂപ്പര്‍വൈസറുടെ വീട്ടിലും ഓഫീസിലും ലോകായുക്ത ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നു. തുംകൂര്‍ സ്വദേശിയായ മഞ്ജുനാഥിന്റെ മംഗളൂരു ബെജായിയിലെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ലോകായുക്ത എസ്പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നത്. മൂന്ന് വാഹനങ്ങളില്‍ എത്തിയ സംഘം മഞ്ജുനാഥിന്റെ സ്വത്തുക്കളും സാമ്പത്തിക രേഖകളും സംബന്ധിച്ച രേഖകളും പരിശോധിച്ചു. വിശദാശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിശോധന തുടരുകയാണ്. മഞ്ജുനാഥ് കഴിഞ്ഞ 23 വര്‍ഷമായി ദക്ഷിണ കന്നഡ ജില്ലയില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. അദ്ദേഹവും കുടുംബവും മൂന്ന് …

പെരിയ നവോദയ നഗറിലെ നിര്‍മാണത്തിലിരിക്കുന്ന പെട്രോള്‍ പമ്പിനു ടാങ്ക് സ്ഥാപിക്കാനൊരുക്കിയ കുഴിയില്‍ ജഡം ചീഞ്ഞളിഞ്ഞ നിലയില്‍

കാസര്‍കോട്: പെരിയയില്‍ അജ്ഞാത ജഡം കാണപ്പെട്ടു. പെരിയ നവോദയ നഗറിലെ നിര്‍മാണത്തിലിരിക്കുന്ന പെട്രോള്‍ പമ്പിനു ടാങ്ക് സ്ഥാപിക്കാന്‍ എടുത്ത കുഴിയിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ജഡം കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജഡം ചെളി പുരണ്ട നിലയിലാണ്. നിര്‍ദിഷ്ട പമ്പില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതോടെ പരിസരത്തെ വീടുകളില്‍ നിന്ന് കുട്ടികളെത്തി നടത്തിയ പരിശോധനയിലാണ് ജഡം കാണപ്പെട്ടത്. നല്ല ആഴമുള്ള കുഴിയിലാണ് ജഡമുള്ളത്. ചീഞ്ഞളിഞ്ഞ നിലയിലാണ് ജഡമുള്ളത്. മൂന്നു ദിവസമെങ്കിലും ജഡത്തിന് പഴക്കമുള്ളതായി കരുതുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ബേക്കല്‍ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

കനത്ത മഴയ്ക്ക് പിന്നാലെ കൂണുകള്‍ മുളച്ചു; കൂണ്‍ കൊണ്ടുള്ള വിഭവം കഴിച്ച ആറുപേര്‍ മരിച്ചു

കനത്ത മഴയ്ക്ക് പിന്നാലെ മുളച്ച കൂണുകള്‍ കൊണ്ടുണ്ടാക്കിയ വിഭവം കഴിച്ച ആറുപര്‍ക്ക് ദാരുണാന്ത്യം.ലാവോസിലെ സയാബുരിയിലാണ് ദാരുണസംഭവം. മെയ് മാസം മാത്രം 8 പേരാണ് ലാവോസില്‍ വിഷക്കൂണ്‍ കഴിച്ച് മരണപ്പെട്ടത്. പാക് ലോംഗ് വില്ലേജ്, സൈസാത്തന്‍, നാപോംഗ്, ഹോംഗ്‌സ എന്നിവിടങ്ങളിലായാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആറ് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തതിന് പിന്നാലെ ആരോഗ്യവകുപ്പ് പൊതുജനത്തിന് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അടുത്തിടെ മഴ ശക്തമായതിന് പിന്നാലെ ലഭിച്ച കൂണുകള്‍ ഏറെ കഴിച്ചവരാണ് മരണപ്പെട്ടത്. പാകം ചെയ്ത കൂണ്‍ …

റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

കല്‍പ്പറ്റ: റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. നിഷ്മയടക്കം 16 അംഗ സംഘമാണ് റിസോര്‍ട്ടില്‍ എത്തിയത്.അവധിക്കാലം ആയതിനാല്‍ നിരവധി പേരാണ് വയനാട്ടില്‍ എത്തുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജമ്മു കശ്മീരില്‍ മൂന്നു ഭീകരരെകൂടി സൈന്യം വധിച്ചു; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കാളിത്തമുള്ള ഭീകരന്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളിത്തമുള്ള ഒരു ഭീകരനെ അടക്കം മൂന്നു ഭീകരരെ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നിന്നുള്ള ആസിഫ് അഹമ്മദ് ഷെയ്ഖ്, അമീര്‍ നസീര്‍ വാനി, യാവര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് മൂന്ന് ഭീകരരെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലെ ഉപജില്ലയായ അവന്തിപോറയിലെ നാദര്‍, ത്രാല്‍ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജമ്മു കശ്മീരില്‍ 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ പ്രധാന ഏറ്റുമുട്ടലാണിത്. …

ഒരു കുടുംബത്തിലെ മൂന്നുപേര്‍ കിണറ്റില്‍ ചാടി; പിതാവും മകനും മരിച്ചു, മാതാവ് ആശുപത്രിയില്‍

കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവും മകനും മരിച്ചു. ഗുരുതരമായി പരിക്കേറ്റ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ കുന്ദാപുര തെക്കോട്ടയിലാണ് സംഭവം നടന്നത്. അങ്കദകട്ടെ പെട്രോള്‍ ബങ്കിലെ ജീവനക്കാരനായ മാധവ ദേവഡിഗ (56), മകന്‍ പ്രസാദ് ദേവഡിഗ (22) എന്നിവരാണ് മരിച്ചത്. മാധവയുടെ ഭാര്യ താര ദേവഡിഗ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബാംഗങ്ങള്‍ വീടിനടുത്തുള്ള കിണറ്റില്‍ ചാടുകയായിരുന്നു. കിണറില്‍ നിന്ന് കരച്ചിലും നിലവിളിയും കേട്ട അയല്‍വാസികള്‍ നാട്ടുകാരെ വിവരമറിയിച്ചു. ഉടന്‍ നാട്ടുകാര്‍ കിണറ്റിലെ പടവില്‍ തൂങ്ങി കിടന്ന വീട്ടമ്മയെ …

ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമിക്കുകയായിരുന്ന യുവതിയെ കടന്നു പിടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ, സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഓപ്പറേഷൻ കഴിഞ്ഞ യുവതി അവശതയിൽ ആയതിനാൽ അപ്പോൾ ബഹളം വെക്കാൻ സാധിച്ചില്ല. പിന്നീട് രാത്രി നഴ്സ് കാണാനെത്തിയപ്പോഴാണ് ഇവർ സംഭവം പറഞ്ഞത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാർ അപ്പോൾ തന്നെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ആർഎംഒയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തി. തുടർന്ന് …

കോഴിക്കോട്ട് 20കാരനെ സുഹൃത്തുക്കൾ അടക്കം 15 ഓളം പേർ ചേർന്ന് അടിച്ചു കൊലപ്പെടുത്തി, കാരണം തേടി പൊലീസ്

കോഴിക്കോട്: കോഴിക്കോട് പാലക്കോട്ടുവയലിൽ നടന്ന സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാ(20)ണ് കൊല്ലപ്പെട്ടത്. സൂരജിനെ 15 പേർ അടങ്ങുന്ന സംഘം മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ശനിയാഴ്ച രാത്രിയിൽ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. മൂന്ന് പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.അതിനിടെ യുവാവിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ‌ റോഡ് ഉപ​രോധിച്ചു.

ഹംസയ്ക്കും ഖമറുന്നിസയ്ക്കും അസ്മയ്ക്കും ആശ്വാസം: പാക് പൗരത്വമുള്ളവർ രാജ്യം വിടണമെന്ന നോട്ടിസ് പിൻവലിച്ചു

വടകര: കോഴിക്കോട്ട് പാക്കിസ്ഥാൻ പൗരത്വമുള്ളതിനാൽ രാജ്യം വിടണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടിസ് പൊലീസ് പിൻവലിച്ചു. കൊയിലാണ്ടിയിൽ താമസക്കാരനായ ഹംസ, വടകരയിൽ താമസിക്കുന്ന ഖമറുന്നിസ, സഹോരി അസ്മ എന്നിവർക്കാണ് നോട്ടിസ് നൽകിയിരുന്നത്. മൂന്നുപേരും ലോങ്ടേം വീസയ്ക്കു അപേക്ഷ നൽകിയിരിക്കെയാണ് കോഴിക്കോട് റൂറൽ പൊലീസിന്റെ നടപടി. ഇവർക്കു നൽകിയിരുന്ന നോട്ടിസ് പൊലീസ് ശനിയാഴ്ച രാത്രി തന്നെ തിരിച്ചുവാങ്ങി. വിഷയത്തിൽ സർക്കാർ തീരുമാനം വരുന്നതിനു മുൻപുള്ള തിരക്കിട്ട നടപടി വീഴ്ചയാണെന്ന വിമർശനം ഉയർന്നതോടെയാണിത്. 1965ൽ തൊഴിൽ തേടിയാണ് ഹംസ പപാക്കിസ്ഥാനിലേക്കു പോയത്. ജ്യേഷ്ഠന് …

ഹൈബ്രിഡ് കഞ്ചാവുമായി സിനിമ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സംവിധായകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഒട്ടേറെ ഹിറ്റ് സിനിമകളുടെ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ ഇവർക്കൊപ്പമുണ്ടായിരുന്ന ഖാലിദ് മുഹമ്മദ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്നു കണ്ടെടുത്തു. ഇവർ താമസിച്ചിരുന്ന കൊച്ചിയിലെ ഫ്ലാറ്റിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഞായറാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവു പിടികൂടിയത്. ഛായാഗ്രഹകൻ സമീർ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണിത്. മൂവരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. …

തമിഴ്നാട്ടിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ 2 മെഡിക്കൽ വിദ്യാർഥിനികൾ ഗോകർണ ബീച്ചിൽ മുങ്ങിമരിച്ചു

മംഗളൂരു: തമിഴ് നാട്ടിൽ നിന്നുംവിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ 2 വിദ്യാർഥിനികൾ ഉത്തര കന്നഡ ജില്ലയിലെ ഗോകർണ ബീച്ചിൽ മുങ്ങിമരിച്ചു. ട്രിച്ചി എസ്ആർഎം മെഡിക്കൽ കോളജ് വിദ്യാർഥിനികളായ കനി മൊഴി ഈശ്വരൻ (23), ഇന്ദുജ നടരാജൻ (23) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ടൂർ ഓപ്പറേറ്റർമാർക്കെതിരെ ഗോകർണ പൊലീസ് കേസെടുത്തു. അവസാനവർഷ പരീക്ഷ യ്ക്ക്ശേഷം 23 അംഗ വിദ്യാർഥി സംഘം ഉത്തര കന്നഡയിലെ വിവിധ സ്‌ഥലങ്ങൾ സന്ദർശിച്ച് ഗോകർണയിൽ എത്തിയതായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ഗോകർണത്തെ കുഡ്‌ലെ ബീച്ചിന് സമീപത്തെ ജടായു തീർഥയിൽ …

ഓപ്പറേഷൻ ഡി ഹണ്ട്; കാസർകോട് എത്തിയ കാച്ചെഗുഡാ ട്രെയിനിന്റെ ജനറൽ കോച്ചിൽ നിന്നും 1.3 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

കാസർകോട്: റെയിൽവേ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ ഡി ഹണ്ടിന്റെ നടത്തിയ പരിശോധനയിൽ ട്രെയിനിൽ നിന്നും 1.350ഗ്രാം കഞ്ചാവ് കണ്ടെത്തി. ശനിയാഴ്ച രാത്രി 9 മണിയോടെ മുരുഡേശ്വരിൽ നിന്നും കാച്ചെഗുഡാ വരെ പോകുന്ന കാച്ചെഗുഡാ എക്സ്പ്രസ്സിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിന്റെ ജനറൽ കോച്ചിന്റെ ബാത്റൂമിന്റെ സമീപം ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. ആർ പി എഫ്, റെയിൽവേ പൊലീസ് എസ് ഐ റെജികുമാറിന്റെ നേതൃത്വത്തിലാണ് ട്രെയിനുകളിൽ പരിശോധന നടന്നത്. ഡാൻസഫ് ടീം …

ടാറ്റാ സുമോ വാഹനത്തിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിൽ 52 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയ കേസ്; പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാസർകോട്: ടാറ്റാ സുമോ വാഹനത്തിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിൽ 52 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം പൊൻകുന്നം ചിറങ്കടവ് സ്വദേശി കെ എ നവാസി(44)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവു അനുഭവിക്കണം. 2015 മെയ് 13നാണ് കേസിനാസ്പദമായ സംഭവം. രാത്രി 8 മണിയോടെ ചെങ്കള …