മകളുടെ ഭർത്താവിന്റെ ശവസംസ്കാര ചടങ്ങ് നടക്കവേ പിതാവും മരണപ്പെട്ടു; വേർപാട് താങ്ങാനാവാതെ കുടുംബം

കണ്ണൂർ: മകളുടെ ഭര്‍ത്താവിന്റെ ശവ സംസ്‌കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അച്ഛനും മരണപ്പെട്ടു.പഴയങ്ങാടി താവം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടന്‍ ടി.ശങ്കരന്‍ (76) ആണ് മരിച്ചത്. മകള്‍ അമൃതയുടെ ഭര്‍ത്താവ് ശ്രീസ്ഥയിലെ ഓട്ടോ ഡ്രൈവര്‍ കെ.വി. സമ്പത്ത് ബുധനാഴ്ചയാണ് മരിച്ചത്.ഉറക്കത്തിനിടയില്‍ മരിച്ച സമ്പത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ശ്രീസ്ഥയില്‍ പൊതുശ്മശാനത്തിലാണ് വ്യാഴാഴ്ച സംസ്കാരം ഒരുക്കിയത്. സമ്പത്തിന്റെ മൃതദേഹം ചിതയിലേക്കെടുത്തപ്പോഴായിരുന്നു ശങ്കരന്റെ മരണവാര്‍ത്തയുമെത്തിയത്. സംസ്‌കാരം വെള്ളിയാഴ്ച താവം സമുദായ ശ്മശാനത്തില്‍. പി.കെ.ലക്ഷ്മികുട്ടിയാണ് ശങ്കരന്റെ ഭാര്യ. മക്കള്‍: അമിത്ത് …

എസ്ഐയെ ലോറി കയറ്റി കൊല്ലാൻ ശ്രമിച്ച കേസ്; പ്രതി ജലീലിന് 15 വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും

ബേക്കൽ എസ് ഐ ആയിരുന്ന എം.രാജേഷിനെ പുഴമണൽ കയറ്റിവന്ന പിക്കപ്പ് വാൻ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിക്ക് 15 വർഷം കഠിന തടവും,25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പൂച്ചക്കാട് റഹ്മത്ത് റോഡിൽ ബിസ്മില്ല മൻസിൽ പി. ജലീൽ (39) നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് (3) എ.വി ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ 15 മാസം അധികതടവും അനുഭവിക്കണം. കഴിഞ്ഞ വർഷം ഫെബ്രുവരി 7നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി …

ചക്ക പറിക്കാൻ പ്ലാവിൽ കയറി; കാൽ തെന്നി മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: നിടുംപുറം ചാലിൽ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കോടന്തൂർ സ്വദേശി വിൻസന്റാണ് (41) ചക്ക പറിക്കുന്നതിനിടെ വീണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. പ്ലാവിൽ കയറിയ ശേഷം തോട്ടി ഉപയോഗിച്ച് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാ‍ർക്ക് വിട്ടുനൽകും. സംസ്‌കാരം വ്യാഴാഴ്ച നിടുംപുറംചാല്‍ സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. നിടുംപുറംചാലിലെ പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ് വിന്‍സെന്റ്. ഭാര്യ: മിനി, മക്കള്‍: …

താൻ വിവാഹിതയായെന്ന് നടി ലെന; വരൻ ഇദ്ദേഹമാണ്; പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിക്കാൻ കാത്തുനിൽക്കുകയായിരുന്നുവെന്ന് നടി

താന്‍ വിവാഹിതയായെന്ന് വെളിപ്പെടുത്തി മലയാള നടി ലെന. ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ ആണ് വരന്‍. പ്രശാന്ത് ബാലകൃഷ്ണനുമായി വിവാഹിതയായി എന്ന കാര്യമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. 2024 ജനുവരി 27 നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ലെനയുടെ ഈ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ ഒദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നെന്നും ലെന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്ന് പ്രധാനമന്ത്രി …

ഉത്സവപ്പറമ്പിൽ പർദ്ദ ധരിച്ചു നടന്ന യുവാവ് പിടിയിൽ

കാസർകോട്: ഉത്സവ പറമ്പിലുംപരിസര പ്രദേശങ്ങളിലും പർദ്ദ ധരിച്ച് സംശയകരമായ സാഹചര്യത്തിൽ കറങ്ങി നടന്ന യുവാവ് അറസ്റ്റിൽ. മായിപ്പാടി സ്വദേശി ശശികാന്തി (42)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. പർദ്ദയിട്ട ആൾ അലക്ഷ്യമായി ഉത്സവപറമ്പിൽ കറങ്ങി നടക്കുന്നതു കണ്ട ഒരു സംഘം യുവാക്കൾ രഹസ്യമായി പിന്തുടരുകയായിരുന്നു. പർദ്ദ ധരിച്ച ആളുടെ നടത്തത്തിലെ ശൈലിയാണ് സംശയത്തിനു ഇടയാക്കിയതെന്നു പറയുന്നു. ഒടുവിൽ ടെമ്പിൾ റോഡിലൂടെ നടന്ന് നീങ്ങിയ പർദ്ദധാരി കുമ്പളയിലെ …

ഏണിയിൽ ഇരുന്നുകൊണ്ട് വീടിന്റെ രണ്ടാം നിലയിൽ നിന്ന് പെയിന്റിംഗ് ചെയ്യവേ തൊഴിലാളി താഴെ വീണു മരിച്ചു

ഏണിയിലിരുന്ന് പെയിൻ്റ് ചെയ്യുന്നതിനിടെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണ് തൊഴിലാളി മരിച്ചു. മംഗളൂരു കുടുപ്പു കൊഞ്ചാടി സ്വദേശി മോഹിത് പൂജാരി (26) ആണ് മരിച്ചത്. കഴിഞ്ഞ 15 ദിവസമായി മംഗളൂരുവിൽ വ്യാപാരിയായ ഡെക്കറേറ്റർ ചന്ദ്രശേഖറിൻ്റെ ശക്തി നഗറിലെ വീട്ടിൽ പെയിന്റിംഗ് ജോലി ചെയ്തു വരികയായിരുന്നു മോഹിത്. തിങ്കളാഴ്ച രാവിലെ വീടിന്റെ രണ്ടാം നിലയിലെ പുറംഭിത്തിയിൽ പെയിന്റിംഗ് ജോലി ചെയ്യവേ ആണ് അപകടം. യുവാവ് നിന്നിരുന്ന ഏണി തെന്നി താഴെ റോഡിലേക്ക് വീണപ്പോൾ ഒപ്പം താഴെ …

ഹരിയാനയിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ പ്രസിഡൻ്റും മുൻ എം.എൽ.എ.യുമായ നഫേ സിംഗ് റാത്തിയെ ഒരു സംഘം വെടിവെച്ചു കൊലപ്പെടുത്തി

ചണ്ഡിഗഢ്: ഹരിയാനയിലെ ഇൻഡ്യൻ നാഷണൽ ലോക്ദൾ പ്രസിഡൻ്റും മുൻ എം.എൽ.എ.യുമായ നഫേ സിംഗ് റാത്തിയെ ഞായറാഴ്ച വൈകിട്ട് വെടി വച്ചു കൊന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേർക്കും വെടിയേറ്റു. ഇതിൽ ജയ് കിഷൻ എന്നയാളും മരിച്ചു. മറ്റു രണ്ടുപേർ ഗുരുതര നിലയിൽ ചികിത്സയിലാണ്. റാത്തിയും കൂട്ടരും സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന മറ്റൊരു കാറിലുണ്ടായിരുന്ന സംഘമാണ് വെടിവച്ചത്. ത്ധജ്ജറിലായിരുന്നു അക്രമം. വെടിവയ്പിനു ശേഷം അക്രമി സംഘം രക്ഷപ്പെട്ടു. വെടിയേറ്റവരെ ഉടൻ തന്നെ തൊട്ടടുത്തുളള അശുപത്രിയിലെത്തിച്ചെങ്കിലും നഫേ സിംഗ് റാത്തിയും …

പെരിയ കേന്ദ്ര സർവകലാശാല ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥി മരിച്ച നിലയിൽ

പെരിയ കേരള കേന്ദ്ര സർവകലാശാല വിദ്യാർமி ഹോസ്‌റ്റൽ മുറിയിൽ മരിച്ച നിലയിൽ. നിതേഷ് യാദ എംഎഡ് വിദ്യാർഥിയും ഉത്തർപ്രദേശ് ഘാസിപൂർ സ്വദേശിയുമായ നിതേഷ് യാദവാണ് (28) മരിച്ചത്. മൃതദേഹം കാഞ്ഞ ങ്ങാട്ടെ ജില്ലാ ആശുപത്രി മോർച്ച റിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ട് ഏഴുമണിക്കാണ് ഹോസ്റ്റൽ വാർഡൻ മൃതദേഹം കണ്ടത്. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജോലിയോഗം മഹാഭാഗ്യം; ഒരാഴ്ചയ്ക്കിടെ ഡോ.അശ്വതിയെ തേടിയെത്തിയത് മൂന്ന് സർക്കാർ ജോലി നിയമന ഉത്തരവുകൾ

കാസർകോട്: സർക്കാർ ജോലി ഇന്ന് മഹാകടമ്പയാണെന്ന് ഉദ്യോഗാർത്ഥികൾ പറയാറുണ്ടെങ്കിലും ഡോ. അശ്വതി ഇതിൽ നിന്നും ഏറെ വ്യത്യസ്തയാണ്. ഒരാഴ്ചക്കുള്ളിൽ ഈ യുവതിയെ തേടിയെത്തിയത് മൂന്ന് സർക്കാർ ജോലി നിയമന അറിയിപ്പുകൾ. യു പി എസ് സി നടത്തിയ കംബൈൻഡ് മെഡിക്കൽ സർവീസ് പരീക്ഷയിൽ 180 റാങ്ക് നേടി കേഡർ അലോക്കേഷനിൽ റയിൽവേയിൽ ഗ്രൂപ്പ് എ കാറ്റഗറിയിൽ അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട ലിസ്റ്റ് വന്നത് കഴിഞ്ഞ ആഴ്ചയാണ്. അതിനിടെയാണ് രണ്ടു ദിവസം മുമ്പ് കേന്ദ്ര …

ഡൽഹിയിലെ പ്രമുഖ മലയാളി വ്യവസായി പി കെ ഡി നമ്പ്യാർ അന്തരിച്ചു

ന്യൂഡൽഹി: വ്യവസായിയും സാമൂഹിക-രാഷ്ടീയ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യവുമായ കടന്നപ്പള്ളിയിലെ പോത്തേര കരിയാട്ട് ദീപു നമ്പ്യാർ (പി.കെ.ഡി. നമ്പ്യാർ-46) ഡൽഹിയിലെ വസതിയിൽ അന്തരിച്ചു. ബി സ്ക്വയർ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒയും പോത്തേര ഇന്റർനാഷണൽ എം.ഡി യും ഡൽഹി റോട്ടറി ക്ലബ് പ്രസിഡന്റുമായിരുന്നു. പൊളിറ്റിക്കൽ അനലിസ്റ്റ്, ദേശീയ മാധ്യമങ്ങളിൽ പാനലിസ്റ്റ് ,മികച്ച സംരംഭകൻ, മോട്ടിവേഷൻ സ്പീക്കർ എന്നീ നിലകളിൽ നിറ സാന്നിദ്ധ്യമായിരുന്നു. അയ്യപ്പ ക്ഷേത്രത്തിൻ്റെയും കേരള സമാജത്തിൻ്റെയും നേതൃനിരയിലും ഉണ്ടായിരുന്ന നമ്പ്യാർ മികച്ച സംഘാടകനുമായിരുന്നു. സംസ്കാരം ഞായറാഴ്ച 12-ന് …