ഉദുമയിലെ കെ.ശാരദ അന്തരിച്ചു

ഉദുമ: ഉദുമ സുനില്‍ നിലയത്തിലെ കെ.ശാരദ (91) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി.മാധവന്‍ (സഹകാരി). മക്കള്‍: സി.കെ.സത്യഭാമ (മുന്‍ പ്രിന്‍സിപ്പല്‍, പിലിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഡോ.സി.കെ. ശ്യാമള (ഹനിമാന്‍ ഹോമിയോ, കാഞ്ഞങ്ങാട്), എം.എസ്. പുഷ്പലത (മുന്‍ സെക്രട്ടറി, ചെമ്മനാട് പഞ്ചായത്ത് വനിതാ സര്‍വീസ് സഹകരണ സംഘം), എസ്.എം. ശാന്ത (മുന്‍ അധ്യാപിക, മൂത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), എസ്.എം സുനില്‍കുമാര്‍ (അബാക്കസ് കമ്പ്യൂട്ടര്‍, ഉദുമ). മരുമക്കള്‍: പി.കെ.ചന്ദ്രന്‍ (മുന്‍ എയര്‍ ഫോഴ്‌സ് ജീവനക്കാരന്‍, പിലിക്കോട് …

മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: മുന്‍ മാനേജറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ഉള്ളതെന്നും മുന്‍കൂര്‍ ജാമ്യം തേടേണ്ട ആവശ്യമില്ലെന്നും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ഉള്ളതെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷന്‍ കേസ് ഡയറിയും ഹാജരാക്കിയിരുന്നു. തന്നെ മര്‍ദ്ദിച്ചുവെന്ന് കാട്ടി മുന്‍ മാനേജര്‍ വിപിന്‍കുമാര്‍ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. എന്നാല്‍ ഈ ആരോപണം ഉണ്ണിമുകുന്ദന്‍ …

പുലിക്കുന്നിലെ ഈ റോഡിലൂടെ പോകുന്നവര്‍ സൂക്ഷിക്കുക; ഇടുങ്ങിയ വഴിയില്‍ കുന്ന് ഇടിഞ്ഞ് വീഴാറായ നിലയിൽ

കാസര്‍കോട്: പുലിക്കുന്നിന് സമീപത്തെ റോഡില്‍ കുന്നിടിയുന്നു. പുലിക്കുന്നിലെ ഗസ്റ്റ് ഹൗസിന് മുന്‍വശത്തുള്ള നഗരസഭയുടെ പത്തൊമ്പതാം വാര്‍ഡിപെട്ട സ്ഥലത്താണ് രണ്ട് ഭാഗങ്ങളിലുള്ള വലിയ കുന്ന് ഏത് നിമിഷവും റോഡിലേക്ക് വീഴാനുള്ള പാകത്തിലുള്ളത്. മഴക്കാലം ആരംഭിച്ചതോടെ ഇതിലൂടെ ജീവന്‍ പണയം വെച്ച് വേണം കടന്നുപോകാന്‍. റോഡിന് താഴെ നിരവധി കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഒരു വാഹനത്തിന് മാത്രം കടന്നു പോകാന്‍ സൗകര്യമുള്ള റോഡാണിത്. സ്‌കൂള്‍ കുട്ടികള്‍ അടക്കം നടന്നും ഓട്ടോയിലും ഭീതിയോടെയാണ് ഈ റോഡിലൂടെ പോകുന്നത്. അപകടാവസ്ഥയിലായ കുന്നിടിച്ച് റോഡ് വീതി …

ചട്ടഞ്ചാലില്‍ ദേശീയ പാതയുടെ മേല്‍പ്പാലത്തില്‍ വിള്ളല്‍, എം സാന്റ് ഉപയോഗിച്ച് അടക്കാന്‍ ശ്രമം

കാസര്‍കോട്: ചട്ടഞ്ചാലില്‍ ദേശീയ പാതയുടെ മേല്‍പ്പാലത്തില്‍ വിള്ളല്‍. രണ്ടുമീറ്റര്‍ ആഴത്തിലാണ് വിള്ളല്‍. വിള്ളല്‍ നാട്ടുകാര്‍ കണ്ടതിനു പിന്നാലെ നിര്‍മാണ കമ്പനി, മണല്‍ ഉപയോഗിച്ച് വിള്ളല്‍ അടക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. എം സാന്റ് ഉപയോഗിച്ച് അടയ്ക്കാനാണ് നിര്‍മാണ കമ്പനി ശ്രമിച്ചത്. ഈ ഭാഗം വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. ഇവിടെ റോഡ് 50 മീറ്റര്‍ ദൂരത്തില്‍ രണ്ടായി പിളര്‍ന്നിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഇവിടെ സന്ദര്‍ശനം നടത്തുമെന്ന് തഹസീല്‍ദാര്‍ പറഞ്ഞു. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മാണം നടത്തുന്ന ചെങ്കള – നീലേശ്വരം …

അടിഭാഗം തകര്‍ന്ന നിലയില്‍ വൈദ്യുത തൂണ്‍, തൂണിനെ താങ്ങിനിര്‍ത്തുന്നത് മരം, അപകടം പതിയിരിക്കുന്ന സംഭവം കട്ടത്തടുക്കയില്‍

കാസര്‍കോട്: കട്ടത്തടുക്കയിലെ അടിഭാഗം തകര്‍ന്ന വൈദ്യുത തൂണ്‍ അപകടഭീഷണി ഉയര്‍ത്തുന്നു. കോണ്‍ക്രീറ്റ് തൂണിനോട് ചേര്‍ന്ന മരം ആണ് തൂണിനെ താങ്ങി നിര്‍ത്തുന്നത്. നല്ല കാറ്റുവന്നാല്‍ തൂണ്‍പൊട്ടി വീഴുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കട്ടത്തടുക്ക ജംങഷനില്‍ ഏറെ വഴിയാത്രക്കാര്‍ കടന്നു പോകുന്ന വഴിയിലാണ് ഈ കാഴ്ച. ഹൈടെന്‍ഷന്‍ ലൈനുകളാണ് തൂണിലൂടെ കടന്നുപോകുന്നത്. കഴിഞ്ഞമാര്‍ച്ചില്‍ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കിസാന്‍സേന നേതാവ് ഷുക്കൂര്‍ കാണാജെ കെഎസ്ഇബി സെക്ഷന്‍ അസി.എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു. പരിഹാരമുണ്ടാവാത്തതിനാല്‍ വൈദ്യുതി വകുപ്പിന്റെ ഹെല്‍പ് ലൈനിലും പരാതി നല്‍കിയിരുന്നു. എന്നിട്ടും …

ചികില്‍സയ്ക്കായി നാട് കൈകോര്‍ത്തിട്ടും ഫലമുണ്ടായില്ല; മൂന്നുവയസുകാരന്‍ ശ്രീദേവ് മടങ്ങി, വേദനയില്ലാത്ത ലോകത്തേക്ക്

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നീലേശ്വരം കുഞ്ഞിപ്പുളിക്കാല്‍ പൊയിലിലെ മൂന്നുവയസുകാരന്‍ പി ശ്രീദേവ് മരണത്തിന് കീഴടങ്ങി. ചികില്‍സയിലിയിരിക്കെ വെള്ളിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്. കുഞ്ഞിപ്പുളിക്കാല്‍ പൊയിലിലെ ഷൈജുവിന്റെയും ഷീബയുടെയും മകനാണ്. ജന്മനാ അസുഖ ബാധിതനായിരുന്നു ശ്രീദേവ്. മജ്ജമാറ്റിവക്കല്‍ ശസ്ത്രക്രിയമാത്രമാണ് ജീവന്‍ രക്ഷയ്ക്ക് ഏകപോംവഴിയെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ഭാരിച്ച തുക വേണമായിരുന്നു. നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കൈകോര്‍ത്ത് പണം സ്വരൂപിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. വെള്ളക്കെട്ട് ആയതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ …

യുവാവിനെ കോണ്‍ക്രീറ്റ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പടന്ന മാച്ചിക്കാട് യുവാവിനെ കോണ്‍ക്രീറ്റ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദിനൂര്‍ മാച്ചിക്കാട് സ്വദേശി കെ രാഘവന്റെ മകന്‍ സി അനില്‍കുമാറാ(35)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മാച്ചിക്കാട്ടെ അയ്യപ്പമന്ദിരത്തിന് സമീപത്തെ ഷെഡില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മാതാവ് പത്മിനി. സഹോദരി അഖിത.

പാലുവാങ്ങാനായി വീടിന്റെ താഴേക്കിറങ്ങി; റോഡരികില്‍ നിന്ന 19 കാരിക്ക് ജീപ്പിടിച്ച് ദാരുണാന്ത്യം

കല്‍പറ്റ: പാലുവാങ്ങാനായി റോഡരികില്‍ നിന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാനയാണ് മരിച്ചത്. കമ്പളക്കാട് സിനിമാളിനു സമീപം ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ദില്‍ഷാന. കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പ് അമിതവേഗത്തില്‍ വന്ന് കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ പൈപ്പുകള്‍ കൂട്ടിയിട്ട സ്ഥലത്തേക്ക് ജീപ്പ് ഇടിച്ചുകയറി നിന്നു.കുന്നിന് മുകളിലുള്ള വീടിന്റെ തൊട്ടുതാഴെയാണ് സംഭവം. വീട്ടില്‍ നിന്നും പാല്‍ വാങ്ങാനായിറങ്ങി റോഡരികില്‍ നില്‍ക്കുകയായിരുന്നു ദില്‍ഷാന. അപകടം …

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് തീവ്രമഴ സാധ്യത, 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍കോട് തീവ്രമഴ സാധ്യത. 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നേരത്തെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ …

കരിച്ചേരിയില്‍ റോഡില്‍ മരംപൊട്ടിവീണു; പൊയിനാച്ചി ബന്തടുക്ക സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു

കാസര്‍കോട്: കനത്തമഴയില്‍ കരിച്ചേരി വിളക്ക്മാടത്ത് റോഡില്‍ മരംപൊട്ടിവീണു. ഇതേതുടര്‍ന്ന് പൊയിനാച്ചി ബന്തടുക്ക സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചേയാണ് റോഡില്‍ വലിയ മരം പൊട്ടിവീണത്. വാഹനങ്ങള്‍ ഇല്ലാത്തസമയത്തായിരുന്നു മരം വീണത്. നാട്ടുകാര്‍ കുറച്ച് മര ശിഖരങ്ങള്‍ വെട്ടിമാറ്റി ഇരുചക്രവാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കിയിരുന്നു. പത്തുമണിയോടെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടതോടെ സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടേയുള്ള നിരവധി വാഹനയാത്രക്കാരാണ് വലഞ്ഞത്.

പുതിയ അധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ട‍ർ സ‍‍ർക്കാര്‍ പുറത്തിറക്കി;ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും, യുപിയിൽ രണ്ട് ശനിയാഴ്ചയും പ്രവൃത്തി ദിനം

തിരുവനന്തപുരം: ഇത്തവണത്തെ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി. ഇതനുസരിച്ച് ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടും. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തിദിനമാക്കാനാണ് തീരുമാനം. ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ്‌ അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർ ക്ലാസ് സമയം കൂട്ടാനും തീരുമാനിച്ചു. അതേസമയം എൽപി ക്ലാസുകൾക്ക് ഇത്തവണ അധിക ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കില്ല.എൽപിയിൽ ഇപ്പോൾ തന്നെ 800 മണിക്കൂ‍ർ അധ്യയന സമയം ഉള്ളത്കൊണ്ടാണ് അധിക ശനിയാഴ്ചകൾ ഒഴിവാക്കിയത്. യുപി തലത്തില്‍ 1000 മണിക്കൂർ അധ്യയനസമയം …

മഴ തുടരും, ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് നേരിയ ശമനം. വ്യാപക മഴ സാധ്യത കണക്കാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്. അതേസമയം കണ്ണൂർ കാസർകോട് ജില്ലകളിൽ പലയിടത്തും ശക്തമായ മഴ പെയ്യുകയാണ്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളതീരത്തും പ്രത്യേക ജാഗ്രത നിർദേശം നിലനിൽക്കുകയാണ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മലയോര രാത്രി യാത്രകൾക്കും …

ജ്യോതി മല്‍ഹോത്ര പയ്യന്നൂരിലും എത്തി; തെയ്യങ്ങളുടെ ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു, സഹായം ചെയ്തവർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലും എത്തിയതായി സൂചന. തെയ്യങ്ങളുടെ ദൃശ്യം പകർത്താൻ പയ്യന്നൂരിന് സമീപത്തെ കങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ ഇവര്‍ എത്തിയതായാണ് വിവരം.ജ്യോതിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യത്തിന്റെ വീഡിയോ ജ്യോതിയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സഹായം ചെയ്തവർക്കെതിരെ …

മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി 2 യുവാക്കൾ മരിച്ചു; ഒരാൾ നീന്തി രക്ഷപ്പെട്ടു

കോട്ടയം: മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി 2 പേർ മരിച്ചു. കൊല്ലാടിനു സമീപം പാറയ്ക്കൽകടവിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. പാറയ്ക്കൽകടവ് സ്വദേശികളായ ജോബി(36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. ജോബിയുടെ സഹോദരൻ ജോഷി നീന്തി രക്ഷപ്പെട്ടു. വെള്ളം കയറിയ പാടത്തിന് നടുവിലൂടെ മൂവരും വള്ളത്തിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടു നൽകും.

കമൽഹാസൻ മാപ്പു പറഞ്ഞില്ല, തഗ് ലൈഫിനു കർണാടകയിൽ വിലക്ക്

ബെംഗളൂരു: കമൽഹാസൻ ചിത്രം തഗ് ലൈഫിനു കർണാടകയിൽ വിലക്ക്. തമിഴ് ഭാഷയിൽ നിന്നാണ് കന്നഡ പിറന്നതെന്ന പ്രസ്താവനയിൽ കമൽ പരസ്യമായി മാപ്പു പറയുന്നതു വരെ വിലക്ക് തുടരുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രഖ്യാപിച്ചു. നേരത്തേ മാപ്പ് പറയാൻ ചേംബർ കമൽഹാസനു 2 ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ തെറ്റ് ചെയ്താലെ തിരുത്താറുള്ളുവെന്നും അതിനാൽ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കമൽ പ്രതികരിച്ചതോടെയാണ് വിലക്കുണ്ടായത്. മുൻപും തനിക്കു ഇത്തരത്തിൽ പല ഭീഷണികൾ വന്നിട്ടുണ്ടെന്നും പക്ഷേ സ്നേഹം മാത്രമാണ് …

ഒരേ പേരില്‍ 2 തടവുകാര്‍: ജാമ്യം ലഭിച്ചയാള്‍ക്കു പകരം പോക്‌സോ കേസ് പ്രതിയെ സ്വതന്ത്രനാക്കി ജയില്‍ അധികൃതര്‍

ഫരീദാബാദ്: പേരും അച്ഛന്റെ പേരും ഒന്ന്. സാമ്യതകള്‍ വര്‍ധിച്ചതോടെ ജാമ്യം ലഭിച്ചയാള്‍ക്കു പകരം കൊടും കുറ്റകൃത്യത്തിനു വിചാരണ നേരിടുന്ന തടവുകാരനെ പുറത്തു വിട്ട് ജയില്‍ അധികൃതര്‍. ഹരിയാനയിലെ ഫരീദാബാദ് ജയിലിലാണ് സംഭവം. 2021 ഒക്ടോബറിലാണ് രവീന്ദര്‍ പാണ്ഡെയുടെ മകന്‍ നിതേഷ് പാണ്ഡെ(27)യെ 9 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിനു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഫരീദാബാദ് ജയിലിലേക്കു വിട്ടു. വിചാരണ തടവില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച മറ്റൊരു നിതേഷ്(24) ജയിലിലെത്തുന്നത്. ഇയാളുടെ അച്ഛന്റെ പേരും രവീന്ദര്‍ …

എട്ടിക്കുളത്ത് ഉപയോഗ ശൂന്യമായ കിണറില്‍ അജ്ഞാത മൃതദേഹം

പയ്യന്നൂര്‍: എട്ടിക്കുളത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം. വെള്ളിയാഴ്ച രാവിലെയാണ് സമീപ വാസികള്‍ മൃതദേഹം കണ്ടത്. ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാടുമൂടിയ കിണറ്റില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പയ്യന്നൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഉള്ളാളിലെ മണ്ണിടിച്ചില്‍; മണ്ണിനടിയില്‍പെട്ട രണ്ടുകുട്ടികള്‍ മരിച്ചു, മരണപ്പെട്ടവരുടെ എണ്ണം മൂന്നായി

മംഗളൂരു: ഉള്ളാളില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ മരിച്ചു.മൂന്ന് വയസുകാരന്‍ ആര്യന്‍, രണ്ട് വയസുകാരന്‍ ആരുഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവ് അശ്വിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച നിലയില്‍ മാതാവ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു. എന്‍ഡിആര്‍എഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഉള്ളാളിനടുത്തെ മഞ്ഞനടിയിലാണ് അപകടം നടന്നത്. …