സമ്മേളന ഫണ്ട് ശേഖരണം; ബിരിയാണി ചാലഞ്ചുമായി മുളിയാര്‍ യൂത്ത് ലീഗ്

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളന അനുബന്ധമായി നടത്തിയ ബിരിയാണി ചലഞ്ച് മുളിയാര്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ഖാലിദ് പള്ളിപ്പാടി ഉദുമ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജുനൈദ് അല്ലാമ സ്വാഗതം പറഞ്ഞു. കെ.ബി കെ.ബി മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത്, മാര്‍ക്ക് മുഹമ്മദ്, അബ്ദുഡെല്‍മ, ബി.എം.ശംസീര്‍, ഉനൈസ് മദനി നഗര്‍, നിസാര്‍ ബസ് സ്റ്റാന്റ്, കബീര്‍ …

ആലുവയില്‍ പാലം അറ്റകുറ്റപ്പണി, രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, വന്ദേഭാരത് എക്‌സ്പ്രസ് വൈകും

തിരുവനന്തപുരം: ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വീസ് ഇന്ന് റദ്ദാക്കി.പാലം അറ്റകുറ്റപ്പണി തുടരേണ്ടതിനാല്‍ ആഗസ്റ്റ് പത്തിനും ട്രെയിന്‍ സര്‍വീസിന് നിയന്ത്രണമുണ്ടാകും. ഇന്നത്തെ മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ അടക്കമുള്ളവയാണ് വൈകിയോടുന്നത്. മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് 25 മിനുട്ട് വൈകിയായിരിക്കും എത്തുക. ഇതിനാല്‍ വൈകിട്ട് 4.05ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് പത്തു മിനുട്ട് വൈകി 4.15നായിരിക്കും പുറപ്പെടുക.ആറ് ട്രെയിനുകള്‍ വൈകിയോടുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ …

പള്ളിയില്‍ നിന്ന് പുറത്താക്കിയതിലുള്ള വിരോധം; പള്ളിമുറ്റത്ത് ഉസ്താദിന്റെ കാര്‍ കത്തിച്ച പ്രതി അറസ്റ്റില്‍

കാസര്‍കോട്: പൈക്ക പള്ളി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മലപ്പുറം മുന്നിയൂര്‍ സ്വദേശി അബൂബക്കറി(52)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തത്. സംഭവത്തിന് ശേഷം നാട്ടിലേക്ക് മുങ്ങിയ ഇയാളെ എസ്‌ഐ ഉമേഷ്, എഎസ്‌ഐ പ്രസാദ്, സിപിഒമാരായ ആരിഫ്, ശ്രീനേഷ് എന്നിവര്‍ മലപ്പുറത്തെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് കാര്‍ കത്തിച്ചത്. മദ്രസയിലെ അധ്യാപകന്‍ റാസ ബാഖഫി ഹൈതമിയുടെ കാറാണ് കത്തിച്ചത്. പ്രതി പൈക്ക ജുമാ മസ്ജിദിലെ മുന്‍ ജീവനക്കാരനായിരുന്നു. പള്ളിയില്‍ നിന്ന് …

‘രണ്ടു’ രൂപയ്ക്ക് സേവനം; പാവങ്ങളുടെ ജനകീയ ഡോക്ടര്‍ ഇനിയില്ല, ഡോ.എകെ രൈരു ഗോപാല്‍ അന്തരിച്ചു

കണ്ണൂര്‍: കണ്ണൂരിന്റെ ജനകീയ ഡോക്ടര്‍ വിടവാങ്ങി. താണ മാണിക്കക്കാവിന് സമീപത്തെ എ.കെ. രൈരു ഗോപാല്‍ (80) അന്തരിച്ചു. അരനൂറ്റാണ്ടോളം രോഗി കളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടറുടെ സേവനം. പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. ഏകദേശം 18 ലക്ഷത്തോളം രോഗികള്‍ ഇദ്ദേഹത്തെ കാണാനായി എത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.പുലര്‍ച്ചെ നാലുമുതല്‍ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാല്‍ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാക്കി. മുമ്പ് തളാപ്പ് എല്‍ഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 …

കുടുംബ കലഹത്തെ തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭാര്യവീട്ടുകാരെയും ആക്രമിച്ച് യുവാവ്

പത്തനംതിട്ട: പത്തംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ഭാര്യ വീട്ടിലെ രണ്ടുപേരെ കുത്തിപ്പരിക്കേൽപിച്ചു. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. അഞ്ചാനിക്കൽ വീട്ടിൽ ശശി (65), ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി (57), ശശിയുടെ മകൾ ശ്യാമ (33) എന്നിവരെയും കുത്തിപ്പരിക്കേൽപിച്ചു. ഇവര്‍ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ശ്യാമ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് …

കുമ്പള ഭാസ്കര നഗറിൽ അപകടങ്ങൾ തുടർക്കഥ; എക്സൈസ് വകുപ്പിന്റെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചു

കാസർകോട്: കുമ്പള- ബദിയടുക്ക റോഡിൽ വീണ്ടും അപകടം. ഭാസ്കര നഗറിൽ എക്സൈസ് വകുപ്പിന്റെ വാഹനം മറ്റൊരു കാറിൽ ഇടിച്ചു. രണ്ട് എക്സൈസ് വകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റതായി വിവരം. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. കുമ്പള ഭാസ്കര നഗറിൽ എക്സൈസിന്റെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ കുമ്പള – ബദിയടുക്ക കെഎസ്ടിപി പാതയിൽ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായതെന്നു നാട്ടുകാർ പറയുന്നു.

പ്രൊഫ.എം കെ സാനു അന്തരിച്ചു; വിട വാങ്ങിയത് മലയാള സാഹിത്യലോകം കണ്ട പ്രമുഖ വിമർശകൻ

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. 98 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നതായും സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ വിമര്‍ശകരില്‍ ഒരാളാണ് എം കെ സാനു. അദ്ധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍ …

എംഡിഎംഎയുമായി യുവതി പിടിയിൽ

മാഹി: എംഡിഎംഎയുമായി യുവതി പിടിയിൽ. തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിനിയായ പി കെ റുബൈദയിൽ നിന്നും1.389 ഗ്രാം എംഡിഎം എ ന്യൂ മാഹി പൊലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടിച്ചു. ന്യൂ മാഹി പരിമഠം ഹൈവേയ്ക്ക് സമീപത്തു നിന്നാണ് റുബൈദയെ പിടികൂടിയതെന്ന് എസ് ഐ എം പ്രശോഭ് അറിയിച്ചു. എഎസ് ഐ ശ്രീജ, സ്വപ്നറാണി, സോജേഷ്,റിജിൽ നാഥ്, ഡാൻസാഫ് ടീമംഗങ്ങളും സംഘത്തിൽ ഉണ്ടായിരുന്നു

കുറ്റിപ്പുറത്ത് കെഎസ്ആര്‍ടിസി ബസിനെ മറ്റൊരു കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ചു; 22 യാത്രക്കാര്‍ക്ക് പരിക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് കെഎസ്ആര്‍ടിസി ബസിന് പിറകില്‍ മറ്റൊരു കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. 22 യാത്രക്കാര്‍ക്ക് പരിക്കേറ്റു. കിന്‍ഫ്രാ പര്‍ക്കിനടുത്തെ ആറുവരി പാതയിലാണ് അപകടം. കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ബസ് നിറുത്തിയപ്പോള്‍ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുറ്റിപ്പുറത്തെ ഗവ-സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഓണത്തിന് 2000 കര്‍ഷക ചന്ത; പച്ചക്കറി- ജൈവ പച്ചക്കറി കര്‍ഷകര്‍ക്ക് അധിക വില നല്‍കി പച്ചക്കറി സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് 2000 കര്‍ഷക പച്ചക്കറി ചന്തകള്‍ തുറക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കര്‍ഷകര്‍ക്ക് പത്ത് ശതമാനവും ജൈവ പച്ചക്കറി കര്‍ഷകര്‍ക്ക് 20 ശതമാനവും അധിക വില നല്‍കി മാര്‍ക്കറ്റിലേക്കാവശ്യമായ പച്ചക്കറി സംഭരിക്കും. പൊതുജനങ്ങള്‍ക്ക് 30 ശതമാനം വിലകുറച്ചുനല്‍കും. പച്ചക്കറി ഉല്‍പന്നങ്ങള്‍ വിറ്റുപോകാതെ വരുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും ഉല്‍പന്ന ലഭ്യത കര്‍ഷകരുമായി ചര്‍ച്ചചെയ്തു ഉടന്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും കൃഷി വകുപ്പ് ജീവനക്കാരോട് അദ്ദേഹം നിര്‍ദേശിച്ചു.

ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചുകൊടുത്തു; ഭര്‍തൃപിതാവിന്റെ മൂക്ക് വെട്ടി യുവാവ്

ജയ്‌സാല്‍മര്‍: ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചുകൊടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവവാവ് ഭര്‍തൃപിതാവിന്റെ മൂക്ക് വെട്ടി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഭഗ്ബാരെ ഗ്രാമത്തിലാണ് സംഭവം.പ്രതി 30 വയസുകാരനായ രമേശ് കുമാര്‍ വിഷ്ണോയ് ഭാര്യാ പിതാവ് മോഹന്‍ലാല്‍ വിഷ്ണോയി(45)യെയാണ് ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പിതാവ് ജയറാം വിഷ്ണോയിക്കും മറ്റ് എട്ട് പേര്‍ക്കുമൊപ്പം എത്തിയാണ് രമേശ് കുമാര്‍ അക്രമം നടത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മൂക്ക് വെട്ടിയത്. താനറിയാതെ ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു നല്‍കിയ ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് …

വേടന്‍ ഒളിവില്‍, വീട്ടില്‍ പരിശോധന, മൊബൈല്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍ ഒളിവില്‍. വേടനുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തൃശൂരിലെ വീട്ടില്‍ പൊലീസ് സംഘം എത്തിയെങ്കിലും വേടന്‍ ഇവിടെയുണ്ടായിരുന്നില്ല. ഇതുവരെയും പൊലീസിന് വേടനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. തൃക്കാക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി 18 …

കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ കൂടുതല്‍ മെമു സര്‍വീസ് ആരംഭിക്കണം; ജില്ലാ വികസന സമിതി

കാസര്‍കോട്: പാസഞ്ചര്‍ ട്രെയിനുകളുടെ അപര്യാപ്തത കാരണം കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന കടുത്ത യാത്രാബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് മെമു സര്‍വീസ് മംഗളൂരുവരെ നീട്ടണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവില്‍ കണ്ണൂരിനും മംഗളൂരുവിനും ഇടയില്‍ ഒരു പാസഞ്ചര്‍ ട്രെയിന്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ, ദിവസേന വളരെ തിരക്കേറിയ ട്രെയിന്‍ ആണിത്. അടുത്തിടെ കോച്ചുകളുടെ എണ്ണം 14 ല്‍ നിന്ന് 11 ആയി കുറച്ചത് കണ്ണൂര്‍ മംഗളൂരു റൂട്ടില്‍ യാത്ര ക്ലേശം രൂക്ഷമാക്കി. ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് …

മെത്താംഫിറ്റമിന്‍ ചില്ലറയാക്കി തൂക്കി വില്‍പന; ഇലക്ട്രോണിക് ത്രാസും മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബംഗ്ളൂരുവില്‍ നിന്നെത്തിച്ച് ജില്ലയില്‍ വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന യുവാവിനെ മെത്താംഫിറ്റമിന്‍ സഹിതം കണ്ണൂര്‍ സര്‍ക്കിള്‍ എക്സൈസ് സംഘം പിടികൂടി. തില്ലേരിയിലെ സി.എച്ച്.ലുക്മാന്‍ മസൂറിനെയാണ് (24) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുവാവിന്റെ കൈയില്‍ നിന്ന് 42 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പ്രഭാത് ജംഗ്ഷന്‍, പയ്യാമ്പലം, കാനത്തൂര്‍, തില്ലേരി ഭാഗങ്ങളില്‍ എക്സൈസ് സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. തില്ലേരിയില്‍ വെച്ചാണ് യുവാവ് വലയിലായത്.വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് ജില്ലയില്‍ ചില്ലറയായി …

ചെങ്കള നാലാം മൈല്‍ മിദാദ് നഗറിലെ ആയിഷ അന്തരിച്ചു

കാസര്‍കോട്: മല്ലം സ്വദേശിനിയും ചെങ്കള നാലാം മൈല്‍ മിദാദ് നഗറില്‍ താമസക്കാരിയുമായആയിഷ(103) അന്തരിച്ചു. പരേതരായ അബ്ദുല്‍ ഖാദറിന്റെയും(അഞ്ചുലു മല്ലം) ബീഫാത്തിമയുടെയും മകളാണ്. പരേതനായ മൊയ്തുവാണ് ഭര്‍ത്താവ്. മക്കള്‍: അബ്ദുള്ള ഹാജി, മുഹമ്മദ് ആലൂര്‍, നസീമ.മരുമക്കള്‍: നഫീസ, റുക്കിയ. സഹോദരങ്ങള്‍: പരേതരായ സുലൈമാന്‍ മല്ലം, അബ്ദുല്ല അട്ടപ്പറമ്പ്, അബ്ദുറഹ്‌മാന്‍ മല്ലം, കദീജാബി, സൈനബി, മറിയ.

30 ഗ്രാം എം.ഡി.എം.എ യുമായി മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനി അറസ്റ്റില്‍

ശ്രീകണ്ഠാപുരം: ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനിയെ എം.ഡി.എം.എ സഹിതം അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരം അടുക്കത്തെ ചാപ്പയില്‍ വരമ്പുമുറിയില്‍ ഷബീറിനെ (43)ആണ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സന്തോഷ്‌കുമാറും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് വീട് വളഞ്ഞ് പിടികൂടിയത്. വീട്ടിനകത്തെ സോഫയില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തത്.കഴിഞ്ഞ നവംബര്‍ 28 ന് ഷബീറിനെ ശ്രീകണ്ഠപുരം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയിരുന്നു. വീടിന്റെ ഗേറ്റ് തുറക്കാത്തതിനെത്തുടര്‍ന്ന് മതില്‍ ചാടിക്കടന്ന് എത്തിയ പൊലീസ് ഷബീറിനെ പിടികൂടിയിരുന്നു. പൊലീസുകാരെ തള്ളിമാറ്റി കൂറ്റന്‍ മതില്‍ ചാടി …

ജഡ്ജി ചമഞ്ഞ് തട്ടിപ്പ്; തിരുവനന്തപുരത്ത് അറസ്റ്റിലായ യുവാവിനെതിരെ വളപട്ടണത്തും കേസ്

കണ്ണൂര്‍: ജഡ്ജ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ചിറക്കല്‍ സ്വദേശിക്കെതിരെ വളപട്ടണത്തും കേസ്. വക്കീല്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് 1,90,000 രൂപ തട്ടിയെടുത്തതിനാണ് ചിറക്കല്‍ കാട്ടാമ്പള്ളി സ്വദേശിയായ ജിഗേഷിനെതിരെ കേസെടുത്തത്. കാപ്പാട് പടിയില്‍ ഹൗസില്‍ പി. ബിന്ദു (38)ആണ് പരാതി നല്‍കിയത്. ചിറക്കല്‍ ഫോക്ലോര്‍ അക്കാദമിയില്‍ ജോലി ചെയ്തുവരികയായിരുന്ന ബിന്ദുവിനെ അവിടെ എത്തിയ ജിഗേഷ് പരിചയപ്പെടുകയും താന്‍ വക്കീലാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ബിന്ദുവിന്റെ ബാങ്ക് ലോണ്‍ ബാധ്യതയും …

സ്ഥിരമായി വൈകി മലബാര്‍ എക്‌സ്പ്രസ്; വലഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള യാത്രക്കാര്‍

കാസര്‍കോട്: തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസ് സ്ഥിരമായി വൈകിയെത്തുന്നതായി യാത്രക്കാരുടെ പരാതി. ഒരു മാസത്തിലധികമായി അരമണിക്കൂറു മുതല്‍ ഒന്നരമണിക്കൂര്‍ വൈകിയാണ് കാസര്‍കോട് ജില്ലയിലെത്തുന്നത്. ദിവസവും വൈകിയെത്തുന്നത് വിദ്യാര്‍ഥികളടക്കുമുള്ള സീസണ്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നവരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് മലബാര്‍ എക്‌സ്പ്രസിനെയാണ്. മറ്റു കടന്നുപോകുന്നതിനായി ഏറെനേരമാണ് പലയിടങ്ങളിലും പിടിച്ചിടുന്നത്. ഇതുകാരണം ജോലിക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവും വലയുന്നു. സമയത്തിന് ഓഫീസിലെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പരാതിപ്പെടുന്നു. രാവിലെ …