ചെറുവത്തൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് ആക്രിക്കടയില്‍; മോഷ്ടാവിനെ കയ്യോടെ പിടികൂടി ചന്തേര പൊലീസ്

കാസര്‍കോട്: ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിനടിയില്‍ നിന്ന് കവര്‍ന്ന ബൈക്ക് ആക്രിക്കടയില്‍ കണ്ടെത്തി. മോഷ്ടാവ് തൃക്കരിപ്പൂര്‍ പേക്കടം സ്വദേശി സി ഇസ്മായില്‍ സീതിരകത്തി(39)നെ ചന്തേര പൊലീസ് പിടികൂടി. മാട്ടൂല്‍ സ്വദേശി മുഫീദ് മുസ്തഫയുടെ പാഷന്‍ പ്രൊ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ബുധനാഴ്ചയാണ് മോഷണ സംഭവം നടന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടിരുന്നു. ഞായറാഴ്ച വൈകീട്ട് കാണാതായ ബൈക്ക് തൃക്കരിപ്പൂര്‍ ആയിറ്റിയിലെ ആക്രിക്കടയില്‍ നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. 15,000 രൂപ വരുന്ന ബൈക്ക് ആക്രിവിലയ്ക്ക് …

രണ്ട് വിവാഹം കഴിച്ചിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ ചൊല്ലി തര്‍ക്കം; രണ്ടാം ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു

ജഗ്ദീഷ്പൂര്‍: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാം ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് എയിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഫസംഗഞ്ച് കച്‌നാവ് ഗ്രാമത്തിലാണ് സംഭവം.നസ്‌നീന്‍ ബാനോ എന്ന യുവതിയാണ് അക്രമം നടത്തിയത്. ഭര്‍ത്താവ് അന്‍സാര്‍ അഹമ്മദാ(38)ണ് ചികില്‍സയിലുള്ളത്. രണ്ട് ഭാര്യമാരുള്ള അഹമ്മദിന് രണ്ട് വിവാഹബന്ധങ്ങളിലും കുട്ടികളില്ല. ഈ വിഷയത്തെ ചൊല്ലി ഇരുവരും തമ്മില്‍ പതിവായി വഴക്ക് ഉണ്ടാവാറുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. വാക്കുതര്‍ക്കത്തിനിടെ യുവതി കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം …

പനി ബാധിച്ച് ഡി-ഫാം വിദ്യാര്‍ത്ഥിനി മരിച്ചു

തൃശൂര്‍: പനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പുത്തന്‍പീടികയില്‍ തേയ്ക്കാനത്ത് സ്വദേശി ബിജുവിന്റെ മകള്‍ അലക്സിയയാണ് മരിച്ചത്. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെ ഡി-ഫാം വിദ്യാര്‍ത്ഥിനിയാണ്. പനി ബാധിച്ചതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു അലക്‌സിയ. ചാലക്കുടിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവന്ന അലക്‌സിയയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ നില മോശമായതോടെയാണ് മരണം സംഭവിച്ചത്.

മാതാവിനും പിതാവിനും ഏറെ ഇഷ്ടം അനുജനോട്; 12 കാരനായ സഹോദരനെ കൊന്ന് വീടിന് സമീപത്ത് കുഴിച്ചുമൂടി, പിടിക്കപ്പെട്ടത് 45 ദിവസത്തിന് ശേഷം

ഭുവന്വേശ്വര്‍: 12 വയസുകാരനായ അനുജനെ കൊന്ന് കുഴിച്ചുമൂടി സഹോദരന്‍. കൊലപാതകം രഹസ്യമാക്കി വച്ച 17 കാരന്‍ ഒടുവില്‍ പിടിയിലായി. ഒഡിഷയിലെ ബാലന്‍ഗീറിലെ തിതിലാഗഡിലാണ് സംഭവം. മാതാപിതാക്കള്‍ അനുജനോട് ഏറെ ഇഷ്ടം കാണിക്കുകയും താന്‍ ഒറ്റപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സഹോദരനെ കൊന്നതെന്നാണ് 17 കാരന്‍ പൊലീസിനോട് വിശദമാക്കിയത്. ജൂണ്‍ 29 നാണ് 12 കാരനായ മകനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയത്.മൃതദേഹം വീടിനുള്ളില്‍ തന്നെ കുഴിച്ചിട്ട ശേഷം, രാത്രി വൈകി മൃതദേഹം സമീപത്തുള്ള മറ്റൊരിടത്തേക്ക് മാറ്റി. മൃതദേഹം അകത്ത് …

സ്കൂട്ടറിൽ കറങ്ങി മാലമോഷണം; അഞ്ചോളം സ്റ്റേഷനുകളിൽ കേസ്, കാപ്പ കേസിലെ പ്രതി ബേക്കലിൽ അറസ്റ്റിൽ

കാസർകോട്: മാല മോഷണം തൊഴിലാക്കിയ യുവാവ് ബേക്കലത്ത് പിടിയിൽ. ഉദുമ പാക്യാര സ്വദേശി മുഹമ്മദ്‌ ഇജാസ്(26) ആണ് പൊലീസിന്റെ പിടിയിലായത്. തളിപ്പറമ്പ, മംഗളൂരു, ഉപ്പിനങ്ങാടി എന്നീ സ്റ്റേഷനുകളിൽ സ്കൂട്ടറിൽ സഞ്ചരിച്ചു വഴിയാത്രക്കാരുടെ മാല പിടിച്ചു പറിച്ച കേസുകൾ നിലവിലുണ്ട്. ബേക്കൽ, ഹൊസ്ദുർഗ് സ്റ്റേഷനുകളിലും മാല മോഷണ കേസിലെ പ്രതിയാണ്. പ്രതിക്കെതിരെ നേരത്തെ കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. ബേക്കൽ ഡിവൈഎസ്പി വിവി മനോജിന്റെ നിർദ്ദേശ പ്രകാരം ബേക്കൽ എസ് എച്ച് ഒ ശ്രീദാസിന്റെ നേതൃത്വത്തിൽ എസ് ഐ …

റിട്ട.അധ്യാപകൻ വെതിരമന ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

കാസർകോട്: കാട്ടുക്കുക്കെ സ്കൂളിലെ റിട്ടേയേർഡ് അധ്യാപകൻ നീലേശ്വരം, പട്ടേന വെതിരമന ഇല്ലത്ത് കൃഷ്ണൻ നമ്പുതിരി (57) അന്തരിച്ചു.ഭാര്യ: ജ്യോതി. കെ.പി.മക്കൾ: അഖില വി, (ടീച്ചർ ചിൻമയ വിദ്യാലയം നീലേശ്വരം), അതുല്യ വി(വിദ്യാർത്ഥി കാലടി സംസ്കൃത വിദ്യാലയം), അഭിനവ് വി. (വിദ്യാർത്ഥി നിലേശ്വരം രാജാസ്).മരുമകൻ: രാഹുൽ വി (വാട്ടർ അതോറിറ്റി ജീവനക്കാരൻ).സഹോദരങ്ങൾ: പരേതനായ വി.ശങ്കരൻ നമ്പൂതിരി, വെതിരമന ഗണപതി നമ്പുതിരി, സുഭദ്ര അന്തർജനം ആലക്കാട്, സാവിത്രി അന്തർജനം അതിയടം,ദേവകി അന്തർജനം, കൊടക്കാട്. സംസ്കാരം തിങ്കളാഴച രാവിലെ 10 മണിക്ക് …

സാങ്കേതിക തകരാർ; തിരുവനന്തപുരത്തു നിന്നും പറന്നുയർന്ന വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തി, വിമാനത്തിൽ നാല് എംപിമാർ

തിരുവനന്തപുരം: ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിന്റെ റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചതാണ് ഇതിന് കാരണമെന്നാണ് വിവരം. വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം വഴിതിരിച്ചുവിടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം 7:45-ഓടെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എയർ ഇന്ത്യ AI 2455 വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. റഡാർ സംവിധാനത്തിലെ തകരാറാണ് അടിയന്തര ലാൻഡിങ്ങിന് കാരണം. ഇന്ധനം പൂർണ്ണമായി ഉണ്ടായിരുന്നതിനാൽ, ആദ്യഘട്ടത്തിൽ ലാൻഡിങ് ശ്രമം ഉപേക്ഷിക്കുകയും, ഇന്ധനം തീർക്കുന്നതിനായി വിമാനം …

കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗിയടക്കം രണ്ടുപേര്‍ മരിച്ചു; ആറുപേര്‍ക്ക് പരിക്ക്

കുന്നംകുളം: കാണിപ്പയ്യൂരില്‍ ആംബുലന്‍സും, കാറും കൂട്ടിയിടിച്ച് രോഗിയടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍(89), കുന്നംകുളം കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു. ആംബുലന്‍സില്‍ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ മടങ്ങുമ്പോഴാണ് അപകടം. ആശുപത്രിയില്‍ വച്ചാണ് രണ്ടുപേരും മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് കാണിപ്പയ്യൂര്‍ കുരിശുപള്ളിയ്ക്ക് സമീപമാണ് അപകടം. ആ കിന്റര്‍ ഹോസ്പിറ്റല്‍സിന്റെ ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. സംഭവത്തെ തുടര്‍ന്ന് കാറിലെ ഡീഡല്‍ ടാങ്ക് തകര്‍ന്ന് ഡീസല്‍ റോഡില്‍ പരന്നു. …

വിവാഹ വീട്ടില്‍ നടന്ന കോല്‍ക്കളി പരിപാടിക്കിടെ കുഴഞ്ഞുവീണ മുസ്ലീം ലീഗ് നേതാവ് മരിച്ചു

ആലുവ: തുരുത്തിലെ ഒരു വിവാഹ വീട്ടില്‍ നടന്ന കോല്‍ക്കളി പരിപാടിക്കിടെ കുഴഞ്ഞുവീണ മുസ്ലീം ലീഗ് നേതാവ് മരിച്ചു. എടയപ്പുറം സ്വദേശി എം.എം. അലി (65) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വിവാഹത്തലേന്നുള്ള ആഘോഷങ്ങളുടെ ഭാഗമായി കോല്‍ക്കളി സംഘം പരിപാടി അവതരിപ്പിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന അലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോല്‍ക്കളിയില്‍ സജീവമായിരുന്ന അലി, സംഘത്തിലെ പ്രധാന അംഗമായിരുന്നു. എം.എം. അലി മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനും നേതാവുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ …

14 കാരനെ ലഹരിക്കടിമയാക്കി; കുട്ടിയുടെ അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: പതിനാലു വയസുകാരനെ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന കേസില്‍ അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രബിന്‍ അലക്സാണ്ടര്‍ ആണ് പിടിയിലായത്. കൊച്ചി നോര്‍ത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവുമാണ് പ്രബിനെതിരെ കേസെടുത്തിടുത്തത്.കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് മാതാവ് മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു വീട്ടിലാണ് താമസം. 14 കാരന്‍ അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ഈ വീട്ടില്‍ പ്രബിന്‍ ഇടക്കിടെ താമസിക്കാന്‍ എത്തുമായിരുന്നു. കഴിഞ്ഞ ക്രിസ്മസിന് …

തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു

തളിപ്പറമ്പ്: തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു. മുയ്യത്തെ തൈവളപ്പില്‍ ടി.വി സുനിലാണ്(53)മരിച്ചത്. ഞായറാഴ്ച രാവിലെ 8.45 നായിരുന്നു സംഭവം. മുയ്യം യു.പി സ്‌കൂളിന് സമീപത്തെ അബ്ദുല്‍ഖാദറിന്റെ പറമ്പില്‍ തേങ്ങ പറിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പരേതനായ ബാലന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: ഗീത.മക്കള്‍: അതുല്‍, അനന്യ. സഹോദരങ്ങള്‍: സുജിത്ത്(പാളിയത്ത്വളപ്പ്), മിനി(പഴയങ്ങാടി).

ഡേറ്റിംഗ് ആപ്പ് വഴി പെണ്‍കുട്ടിയെന്ന വ്യാജേന പരിചയപ്പെട്ടു, യുവാവിന്റെ നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി; മര്‍ദ്ദിച്ച് അവശനാക്കി സുമതി വളവില്‍ തള്ളി

തിരുവനന്തപുരം: പെണ്‍കുട്ടിയാണെന്ന വ്യാജേന ഡേറ്റിങ് ആപ്പിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ചശേഷം തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍ (19), കൊല്ലായില്‍ സ്വദേശി സുധീര്‍ (24), ചിതറ സ്വദേശി സജിത്ത് (18), കുളത്തൂപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ തിരുവനന്തപുരത്തുനിന്നും മറ്റു മൂന്നു പേരെ ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച കാറും പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. മുന്‍പും പ്രതികള്‍ സമാനമായരീതിയില്‍ സ്വര്‍ണ്ണവും പണവും അപഹരിച്ചിട്ടുണ്ടെന്ന് …

അമിതലാഭ വാഗ്ദാനത്തില്‍ വീണു; വ്യാജ ഷെയര്‍ ട്രേഡിങ് ആപ്പ് വഴി ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയ സംഘം ചെന്നൈയില്‍ പിടിയില്‍

കണ്ണൂര്‍: വ്യാജ ഷെയര്‍ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയ കേസില്‍ പ്രതികളെ കണ്ണൂര്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചിപുരം സ്വദേശി മെഹബൂബ്, എറണാകുളം സ്വദേശി റിജാസ് എന്നിവരെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. അമിത ലാഭമെന്ന വാഗ്ദാനത്തില്‍ വീണ മട്ടന്നൂര്‍ സ്വദേശികളായ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് 4 കോടി 43 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. അപ്സ്റ്റോക്ക് എന്ന വെരിഫെയ്ഡായിട്ടുള്ള ആപ്ലിക്കേഷന്റെ വ്യാജ പതിപ്പുമായാണ് പ്രതികള്‍ സമീപിച്ചത്. …

വിഷം കഴിച്ച് അവശനിലയില്‍ റെയില്‍വേ സ്‌റ്റേഷനില്‍; മധ്യവയസ്‌കനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ട മധ്യവയസ്‌കനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ട തിരുവല്ല തടിയൂര്‍ സ്വദേശി എംജി ജോണിനെയാണ് അവശനിലയില്‍ ഞായറാഴ്ച രാവിലെ രണ്ടാംപ്ലാറ്റുഫോമില്‍ കണ്ടെത്തിയത്. കാര്യമന്വേഷിച്ചപ്പോഴാണ് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് ആള്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീസും ആര്‍പിഎഫും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാസര്‍കോട് ജനറലാശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ നാട്ടില്‍ നിന്നും …

കാസര്‍കോടു പോയ കുമ്പഡാജെ സ്വദേശിയായ യുവാവിനെ കാണാതായി

കാസര്‍കോട്: ബസില്‍ കാസര്‍കോട് ഭാഗത്തേയ്ക്ക് പോയ കുമ്പഡാജെ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കുമ്പഡാജെ പൈസേരി ഹൗസിലെ കെറഗന്റെ മകന്‍ പി നാഗേഷി(33)നെയാണ് കാണാതായത്. ഈമാസം നാലിന് വൈകുന്നേരം കാസര്‍കോട് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ബന്ധുവീട്ടിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സഹോദരന്‍ രാജേഷ് ബദിയടുക്ക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തയും യുവാവിനെ കാണാതായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. കൂലിപ്പണിക്കാരനാണ് കാണാതായ നാഗേഷ്.

മദ്യം ഇനി വീട്ടിലെത്തിക്കും, വില്‍പ്പന ഓണ്‍ലൈനിലേക്ക്, ശുപാര്‍ശയുമായി ബെവ്‌കോ; വിതരണം സ്വിഗ്ഗി വഴി?

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പന ഓണ്‍ലൈനിലേക്ക്. ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയ്ക്കുള്ള വിശദമായ ശുപാര്‍ശ ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി സര്‍ക്കാരിന് സമര്‍പ്പിച്ചു. ആപ്പിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ബവ്‌റിജസ് കോര്‍പറേഷന്റെ ശുപാര്‍ശ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്‍പര്യം അറിയിച്ചു.23 വയസ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശ. വരുമാന വദ്ധനവ് ലക്ഷ്യമിട്ടാണ് ബെവ്‌കോയുടെ പുതിയ നീക്കം.2000 കോടി രൂപയുടെ വരമാന വര്‍ദ്ധനവാണ് ബെവ്‌കോ പ്രതീക്ഷിക്കുന്നത്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ മൊബൈല്‍ ആപ്ലിക്കേഷനും …

അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടികൂടി, ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

കൊല്ലം: ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പൊലീസിന് കൈമാറി. അതിനിടെ അറസ്റ്റിലായ ഭര്‍ത്താവ് സതീഷിന് കൊല്ലം സെഷന്‍സ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യമാണ് സതീഷിന് അനുവദിച്ചിരിക്കുന്നത്. കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ മരണം കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ജൂലൈ 19 നാണ് അതുല്യയെ ഭര്‍ത്താവ് …

‘ഓണം സ്‌പെഷ്യല്‍ ഡ്രൈവ്’; ഓട്ടോയില്‍ മദ്യക്കടത്ത്, നെല്ലിക്കുന്നില്‍ 34 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാസര്‍കോട്: ‘ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ’ ഭാഗമായി കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റീവ് ഓഫീസര്‍ കെവി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നെല്ലിക്കുന്നില്‍ നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ വില്‍പനക്കെത്തിച്ച കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. 34.56 ലിറ്റര്‍ മദ്യവുമായി കസബ കടപ്പുറം ഗുരുനഗര്‍ സ്വദേശി കെ അശോക(50)നെ എക്‌സൈസ് അറസ്റ്റുചെയ്തു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എവി പ്രശാന്ത് കുമാര്‍, കണ്ണന്‍കുഞ്ഞി, കെ നിധിഷ്, വി നിഖില്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തിരുന്നു.