സ്വാതന്ത്ര്യദിനം; നാടെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷം

കാസര്‍കോട്: 79-ാം സ്വാതന്ത്യദിനം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടയും ക്ലബുകളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ ഗ്രാമങ്ങളിലും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പതാക ഉയര്‍ത്തിയ ശേഷം മധുരം നല്‍കിയും പായസവിതരണം നടത്തിയും ശ്രമദാനം നടത്തിയുമാണ് സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. കുമ്പളപ്പള്ളി യുപി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെപി ബൈജു ദേശീയ പതാക ഉയര്‍ത്തി. പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് …

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; ചൂരിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 26 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി, ഡ്രൈവര്‍ ഓടിപ്പോയി

കാസര്‍കോട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ എക്‌സൈസിന്റെ പരിശോധന ഊര്‍ജിതമാക്കി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് ആന്റ് നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ സികെവി സുരേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കുഡ്‌ലു ചൂരിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ കാറില്‍ കടത്താന്‍ ശ്രമിച്ച 25.92 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ആള്‍ട്ടോ കാര്‍ തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ഇറങ്ങിയോടി. പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത മദ്യവും കാറും കസ്റ്റഡിയിലെടുത്ത് കാസര്‍കോട് റേഞ്ച് …

സ്വാതന്ത്ര്യ ദിനം; നാടിന് ആഘോഷ ദിനം

കാസര്‍കോട്: രാജ്യത്തിന്റെ 79ാം സ്വാതന്ത്യദിനം ജില്ലയില്‍ വിപുലമായ ആഘോഷം നടക്കുന്നു. വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി അഭിവാദ്യം സ്വീകരിച്ചു. പത്മശ്രീ പുരസ്‌കാര ജേതാവ് സത്യനാരായണ ബളേരിയെ ചടങ്ങില്‍ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന് എ കെ എം അഷറഫ് സി എച്ച് …

ട്രെയിനിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം

ആലപ്പുഴ: ട്രെയിനിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധന്‍ബാദ്-ആലപ്പുഴ എക്‌സപ്രസ് ട്രെയിനിന്റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച രാത്രിയാണ് ട്രെയിന്‍ ധന്‍ബാദില്‍ നിന്ന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ട്രെയിനില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് എസ് 3 കോച്ചിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി

ന്യൂഡൽഹി: 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. പ്രധാനമന്ത്രി പതാക ഉയർത്തിയതോടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു.അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത …

പണം ചോദിച്ചിട്ട് കൊടുത്തില്ല; ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തി കൊലപ്പെടുത്തി

ആലപ്പുഴ: മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും മകന്‍ കുത്തിക്കൊന്നു. തങ്കരാജ്(70), ഭാര്യ ആഗ്നസ് (65)എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ബാബുവി(46)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം. ബാബു ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ നിഗമനം. അമ്മയെയും അച്ഛനെയും കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ബാബു ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് ബാറിൽ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇറച്ചിവെട്ടുകാരനായ ബാബു ഇപ്പോൾ മറ്റൊരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു. കൊലപാതക ശേഷം സഹോദരിയെയും നാട്ടുകാരെയും ബാബുവാണ് വിവരമറിയിച്ചത്. വ്യാഴാഴ്ച രാത്രി മാതാപിതാക്കളോട് പണം ചോദിച്ചിരുന്നു. കയ്യിൽ ഒന്നുമില്ലെന്നു …

കുവൈറ്റിലെ മദ്യ ദുരന്തം; മരണപ്പെട്ട 6 മലയാളികളിലൊരാൾ കണ്ണൂർ സ്വദേശി

കണ്ണൂര്‍: കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ 6 മലയാളികളും. അതിൽ കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍(31) ആണ് മരിച്ചത്. നാലു വർഷം മുൻപാണ് സച്ചിൻ കുവൈത്തിലെത്തിയത്. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. കുവൈത്തിലടക്കം സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ സച്ചിൻ സജീവമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ്‌ മധ്യ ദുരന്തം നടന്നത്. മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ …

അന്ത്യോദയ ഓണം സ്‌പെഷ്യൽ ട്രെയിനിന് ചെറുവത്തൂരിൽ സ്റ്റോപ്പ്

കാസർകോട്: അന്ത്യോദയ ഓണം സ്‌പെഷ്യൽ ബൈ വീക്കിലി ട്രെയിനിന് ചെറുവത്തൂരിൽ സ്‌റ്റോപ്പ് അനുവദിച്ചു. 06041 മംഗളൂരു-തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 08.54 ന് ചെറുവത്തൂരിലെത്തി 08.55-ന് പുറപ്പെടും. 06042 തിരുവനന്തപുരം നോർത്ത്- മംഗളൂരു എക്‌സ്പ്രസ് ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 04.31-ന് ചെറുവത്തൂരിലെത്തി 04.32-ന് പുറപ്പെടും. 21-ന് പ്രാബല്യത്തിൽ വരും വിധത്തിലാണ് റെയിൽവേ ഉത്തരവ്. വ്യാഴാഴ്ച ഷൊർണൂരിലേക്കുള്ള സ്വാതന്ത്ര്യദിന സ്പെഷ്യൽ ട്രെയിനിനും ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു.

സ്വാതന്ത്ര്യദിനം: മംഗളൂരുവിൽ നിന്ന് ഷൊർണൂരിലേക്ക് ഇന്ന് സ്പെഷ്യൽ ട്രെയിൻ, ചെറുവത്തൂരിലും സ്റ്റോപ്പ്

കാസർകോട്: സ്വാതന്ത്ര്യദിന അവധിയുടെ യാത്രാത്തിരക്ക് പരിഗണിച്ച് മംഗളൂരുവിൽ നിന്ന് ഷൊർണൂരിലേക്ക് വ്യാഴാഴ്ച ഒരു സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഇന്ന് വൈകിട്ട് ആറ് മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന മംഗളൂരു-ഷൊർണൂർ ജംഗ്ഷൻ വൺവേ സ്പെഷ്യൽ ട്രെയിൻ(06131) രാത്രി ഒരു മണിക്ക് ഷൊർണൂരിലെത്തും. കാസർകോട്(6.36), കാഞ്ഞങ്ങാട്(7.04), നീലേശ്വരം(7.13), ചെറുവത്തൂർ(7.20), പയ്യന്നൂർ(7.31), പഴയങ്ങാടി(7.44), കണ്ണൂർ(8.17), തലശേരി(8.38), മാഹി(8.49), വടകര(9.04), കൊയിലാണ്ടി(9.24), കോഴിക്കോട്(9.52), ഫറൂഖ്(10.09), തിരൂർ(10.38), കുറ്റിപ്പുറം(10.59) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. അഞ്ച് ചെയർകാർ, 13 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, രണ്ട് …

‘ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം’; പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കരുതെന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ്. ദേശീയ പാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ മാത്രമേ ഉപയോഗം തടയാവുവെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, പെട്രോള്‍ പമ്പിലെ ശുചിമുറികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ബോര്‍ഡ് വെക്കരുതെന്നും കോടതി നിര്‍ദേശിച്ചു. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. …

യുഎസ് പ്രസിഡന്റ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുട്ടിനും ആഗസ്ത് 15 ന് അലാസ്‌ക സൈനീക താവളത്തില്‍ കൂടിക്കാഴ്ച നടത്തും

വാഷിങ്ടണ്‍: ഇന്ത്യക്കെതിരെയുള്ള അമിത നികുതി, റഷ്യ-ഉക്രെയിന്‍ ഏറ്റമുട്ടല്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിനും യുഎസ് പ്രസിഡന്റ് ട്രംപും ആഗസ്ത് 15ന് കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ ന്യൂസ് ഏജന്‍സി സിഎന്‍എന്‍ വെളിപ്പെടുത്തി. അലാസ്‌കയിലെ ആങ്കജി സൈനികത്താവളമായ ജോയിന്റ് ബേസ്യെല്‍മെന്‍ ഡോര്‍ഫ് റിച്ചാര്‍ഡ്‌സണിലാണ് കൂടിക്കാഴ്ചയെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ-ഉക്രയിന്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുകയെന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ടയാവുക എന്നറിയിരുന്നു. എന്നാല്‍ കിഴക്കന്‍ ഉക്രയിനിലെ ഭൂമി റഷ്യയ്ക്ക് വിട്ടു നല്‍കാന്‍ സെലന്‍സ്‌കി വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ …

എഫ്.സി.ഐയിലെ ജീവനക്കാരനായിരുന്ന തീര്‍ത്ഥങ്കരയിലെ ടി ശ്രീധരന്‍ അന്തരിച്ചു

നീലേശ്വരം: എഫ്.സിഐയിലെ മുന്‍ ജീവനക്കാരന്‍ പടന്നക്കാട് തീര്‍ത്ഥങ്കരയിലെ ടി. ശ്രീധരന്‍ (67) അന്തരിച്ചു. പരേതനായ അമ്പൂഞ്ഞിയുടെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: രത്‌നവല്ലി. മക്കള്‍: ശ്രിജിന, ശ്രിജിത, ശ്രിമിത. മരുമക്കള്‍: വിവേക്(ബങ്കളം), അശ്വിന്‍ കൃഷ്ണന്‍(കുഞ്ഞിമംഗലം), രാകേഷ് (കല്ല്യാശേരി). സഹോദരി ബേബി. സംസ്‌കാരം വ്യാഴാഴ്ച.

ജാമ്യത്തിലായിരുന്ന ആളെ ആയുധധാരികളായ അക്രമി സംഘം അര്‍ധരാത്രി വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്തി

ഉഡുപ്പി: രാത്രി വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ സായുധ സംഘം ഗൃഹനാഥനെ അക്രമിച്ചു കൊലപ്പെടുത്തി. ഉഡുപ്പി പുത്തൂരിലെ സുബ്രഹ്‌മണ്യ നഗറില്‍ ചൊവ്വാഴ്ച രാത്രിയാണ് ഭീകര കൊലപാതകമുണ്ടായത്. സുബ്രഹ്‌മണ്യ നഗറിലെ വിനയ് ദേവഡിഗ (40)എന്നയാളാണ് കൊല്ലപ്പെട്ടത്. സഭവത്തിനു ശേഷം ബ്രഹ്‌മാവര്‍ കൊക്കെര്‍ണയിലെ അക്ഷയ് (34), അജിത് (28), പ്രദീപ് ആചാര്യ (29) എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊലപാതകവുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട വിനയ് ദേവഡിഗയുടെ ഭാര്യ സൗമ്യശ്രീ (31) പൊലീസ് പരാതിപ്പെട്ടു.രാത്രി 11 മണിക്ക് വീടിന്റെ വാതിലില്‍ ഉച്ചത്തില്‍ …

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാളെ ഈ ആറു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്; മത്സ്യബന്ധനത്തിനു വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി അഞ്ചു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.14ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 15 ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 …

ഡല്‍ഹിയില്‍ ഒമ്പത് വയസുള്ള രണ്ട് പെണ്‍കുട്ടികളെ സ്വിമ്മിങ്പൂളില്‍ വച്ച് ബലാത്സംഗം ചെയ്തു; പ്രതികളായ കരാറുകാരനും സഹായിയും അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഒമ്പത് വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ഡല്‍ഹി നരേലയില്‍ ആണ് സംഭവം. പ്രദേശത്തെ നിര്‍മാണം നടക്കുന്ന സ്വിമ്മിംഗ് പൂളില്‍ വെച്ചായിരുന്നു ബലാത്സംഗം. പെണ്‍കുട്ടികളെ അക്രമിച്ച യുപി സ്വദേശിയായ അനില്‍കുമാര്‍ (37), ബിഹാര്‍ സ്വദേശിയായ മുനില്‍ കുമാര്‍ (24) എന്നിവരെ 5 ദിവസത്തിന് ശേഷം അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് എട്ടിന് ഒരു പെണ്‍കുട്ടിയുടെ മാതാവ് പരാതിപ്പെട്ടതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയില്‍ ബിഎന്‍എസ് 70(2), 127, 351 …

പെരിയ ബസാറിലെ സര്‍വീസ് റോഡ് പ്രശ്‌നം; ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും

കാസര്‍കോട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പെരിയ ബസാറില്‍ നിര്‍മ്മിക്കുന്ന സര്‍വീസ് റോഡുമായി ബന്ധപ്പെട്ട പ്രശ്‌നം സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേശീയ പാത എല്‍എ യുനിറ്റ് 2 കാഞ്ഞങ്ങാട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശശികുമാര്‍ അറിയിച്ചു. പൊതുപ്രവര്‍ത്തകന്‍ അബ്ദുള്‍ ലത്തീഫ് പെരിയയും നാട്ടുകാരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ബുധനാഴ്ച രാവിലെ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. സര്‍വീസ് റോഡു നിര്‍മ്മാണത്തില്‍ വലിയ അപാകതയുണ്ടെന്ന് സന്ദര്‍ശനത്തോടെ …

‘ഞങ്ങള്‍ 60,000 കള്ളവോട്ട് ചേര്‍ത്തപ്പോള്‍ നിങ്ങള്‍ എന്തുകണ്ടിരിക്കുകയായിരുന്നു?, തൂങ്ങിച്ചത്തുകൂടേ’- കെ സുരേന്ദ്രന്‍

തൃശൂര്‍: വോട്ടുവിവാദത്തില്‍ ഇടതു, വലതു മുന്നണികളെ പരിഹസിച്ചു ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി 60,000 അനധികൃത വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും എന്തുകണ്ടിരിക്കുകയായിരുന്നെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് ചോദിച്ചു. ഇതുപോലും കണ്ടുപിടിക്കാനായില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. 2029ലും 2034 ലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്നും ഇനിയും വോട്ട് ചേര്‍ക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ സുരേഷ് ഗോപിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുമെന്നും സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് …

ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു; നാടകങ്ങളിലൂടെ സിനിമയിലെത്തി

കൊല്‍ക്കത്ത: ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു. 88 വയസായിരുന്നു. ഏറെ നാളുകളായി കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്തയിലെ വീട്ടില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നൂറിലധികം ചിത്രങ്ങളില്‍ ബസന്തി ചാറ്റര്‍ജി അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്.തഗിണി, മഞ്ജരി ഓപ്പറ, അലോ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഭൂതു, ബോറോണ്‍, ദുര്‍ഗ്ഗ ദുര്‍ഗേശരി തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. നടി അവസാനമായി അഭിനയിച്ചത് ‘ഗീത …