മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍; സ്ഥിരീകരിച്ച് ജോര്‍ജും ആന്റോ ജോസഫും

ആരാധകരുടേയും സിനിമാ ലോകത്തിന്റേയും കാത്തിരിപ്പും പ്രാര്‍ത്ഥനകളും ഫലം കണ്ടു. പരിപൂര്‍ണ്ണ ആരോഗ്യവാനായി മമ്മൂട്ടി തിരികയെത്തുന്നു. മമ്മൂട്ടിയുടെ സന്തത സഹചാരികളായ ആന്റോ ജോസഫും ജോര്‍ജുമാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മാസങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷവും ആശ്വാസവുമൊക്കെ പങ്കിടുകയാണ് സിനിമാ ലോകം. നിരവധി പേരാണ് ജോര്‍ജിന്റേയും ആന്റോയുടേയും പോസ്റ്റിന് താഴെ തങ്ങളുടെ സന്തോഷം അറിയിച്ചെത്തുന്നത്. ‘സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല …

വെള്ളപ്പൊക്കം; മഹാരാഷ്ട്രയില്‍ 8 പേര്‍ മരിച്ചു, നൂറുകണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, മുംബൈ നഗരം വെള്ളത്തിനടിയില്‍

മുംബൈ: അതിരൂക്ഷമായി പെയ്യുന്ന മഴയില്‍ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളില്‍ 8 പേര്‍ മരിച്ചു. നൂറുകണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മുംബൈ നഗരം വെള്ളത്തിനടിയിലായി. മുംബൈയില്‍ താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധ് ദുര്‍ഗ് ജില്ലകളില്‍ അടുത്ത 48 മണിക്കൂര്‍ മഴ അതീവരൂക്ഷമായേക്കുമെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അഭ്യര്‍ഥിച്ചു. മിഥി നദി കരകവിഞ്ഞൊഴുകകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുന്നു. ട്രെയിന്‍, വ്യോമ, റോഡ് ഗതാഗതങ്ങള്‍ സ്തംഭിച്ചു. ഗവണ്‍മെന്റ് സ്വകാര്യ, സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരുന്നു. മഴമൂലം ബോംബൈ ഹൈക്കോടതി 12 …

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് അടക്കം 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് ശമനം വരുന്നു. സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. 9 ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വെസ്റ്റ് എളേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും മലയോരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന നാഗനോലില്‍ ജോണ്‍ ജോര്‍ജ് അന്തരിച്ചു

കാസര്‍കോട്: വെസ്റ്റ് എളേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും മലയോര മേഖലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന നാഗനോലില്‍ ജോണ്‍ ജോര്‍ജ് അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചയാണ് അന്ത്യം സംഭവിച്ചത്. പറമ്പ സ്വദേശിയാണ്. കോണ്‍ഗ്രസ് സേവാദള്‍ മുന്‍ ജില്ലാ ചെയര്‍മാനായിരുന്നു. ഏഴുവര്‍ഷക്കാലം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 20 വര്‍ഷം പഞ്ചായത്തംഗമായും സേവനം ചെയ്തു. സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച രാവിലെ 11ന് പറമ്പ പള്ളിയില്‍. ഭാര്യ: മാര്‍ഗറേറ്റ് ജോര്‍ജ്(റിട്ട.അധ്യാപിക). മക്കള്‍: ബിനു ജോര്‍ജ്(ബംഗളൂരു), …

സുപ്രീംകോടതി മുന്‍ ജഡ്ജി ബി.സുദര്‍ശന്‍ റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി; പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടിലാണ് യോഗം ചേര്‍ന്നത്. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്ന സുദര്‍ശന്‍ റെഡ്ഡി ഹൈദരാബാദ് സ്വദേശിയാണ്. ബി.സുദര്‍ശന്‍ റെഡ്ഡി 1971 ഡിസംബര്‍ 27-ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചു. …

അന്‍സിലിനെ അഥീന വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായി; ഉത്തേജനത്തിനെന്ന് വിശ്വസിപ്പിച്ച് നല്‍കിയത് വിഷപാനീയം

കോതമംഗലം: ആണ്‍സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷപാനീയം നല്‍കി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍. അഥീന കാമുകനായ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായാണെന്ന് പൊലീസ് പറയുന്നു. ഒരു തവണ ബന്ധപ്പെട്ട ശേഷമാണ് വിഷപാനീയം കുടിപ്പിച്ചത്. റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി അന്‍സിലിനെ കൊണ്ട് കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു. ലഹരി വില്‍പനയ്ക്കും മറ്റിടപാടുകള്‍ക്കും അഥീനയെ അനസില്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകളും തര്‍ക്കങ്ങളും ഇവര്‍ക്കിടയിലുണ്ടായിരുന്നു. അന്‍സിലില്‍ നിന്ന് മര്‍ദനവും അഥീനയ്ക്ക് ഏല്‍ക്കേണ്ടിവന്നിരുന്നു. അതിനിടെ മറ്റൊരു …

യന്ത്രം പൊട്ടിത്തെറിച്ച് കമ്പി തലയില്‍ തറച്ചുകയറി; അസം സ്വദേശിയായ 29 കാരന് ദാരുണാന്ത്യം

തളിപ്പറമ്പ്: നാടുകാണി കിന്‍ഫ്രയിലെ ശീതള പാനീയങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ യന്ത്രം പൊട്ടിത്തെറിച്ച് കമ്പി തലയില്‍ തറച്ചുകയറി ജീവനക്കാരനായ യുവാവ് മരിച്ചു. അസം അമ്പഗന്‍ നാഗോണ്‍ ബുര്‍ബന്ധയിലെ ആമിര്‍ ഹുസൈന്‍ (29)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ എളമ്പേരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാറ്റ ന്യൂട്രിക്കോ എന്ന സ്ഥാപനത്തിലാണ് അപകടം.കുപ്പിയില്‍ ശീതള പാനീയങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. ജോലിക്കിടെ പാനിയങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റീമര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്റ്റീമര്‍ പൊട്ടിയതോടെ ആമിര്‍ ഹുസൈന്‍ തെറിച്ച് മതിലിലിടിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ മതിലിലുണ്ടായിരുന്ന ഇരുമ്പ് …

ബിഗ്‌ബോസ് താരം ജിന്റോക്കെതിരെ മോഷണക്കേസ്, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: ബിഗ് ബോസ് താരവും ഫിറ്റ്നസ് കോച്ചുമായ ജിന്റോയ്ക്കെതിരെ മോഷണക്കേസ്. ബോഡി ബില്‍ഡിങ് സെന്ററില്‍ മോഷണം നടത്തിയെന്നാണ് കേസ്. 10,000 രൂപയും വിലപ്പെട്ട രേഖകളും എടുത്തുകൊണ്ടുപോയതായാണ് പരാതിക്കാരി പറയുന്നത്. ജിന്റോ ജിമ്മില്‍ കയറുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. പരാതിക്കാരിയ്ക്ക് ലീസിന് നല്‍കിയ ജിമ്മിലാണ് മോഷണം നടന്നിരിക്കുന്നത്. പാലാരിവട്ടം പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. നേരത്തെ ജിന്റോയ്ക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയാണ് ഇപ്പോള്‍ മോഷണക്കേസും നല്‍കിയിരിക്കുന്നത്. പീഡന കേസില്‍ ജിന്റോ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. മുമ്പ് …

മുംബൈയില്‍ ഇന്നും അതിരൂക്ഷമായ മഴ; റെഡ് അലര്‍ട്ട്, വിമാന-ട്രെയിന്‍-റോഡ് ഗതാഗതം തടസപ്പെട്ടു

മുംബൈ: അതിരൂക്ഷമായ മഴയെത്തുടര്‍ന്ന് കാലാവസ്ഥാവകുപ്പ് മുംബൈയില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചിടാനും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യാനും കോര്‍പറേഷന്‍ നിര്‍ദേശിച്ചു. മുംബൈ, താനെ, റെയ്ഗാഡ് എന്നിവടങ്ങളിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുന്നറിയിച്ചു. അതിതീവ്രമഴയും വെള്ളപ്പൊക്കവും മുംബൈയില്‍ വിമാന സര്‍വീസിനെ പ്രതികൂലമായി ബാധിച്ചു. വിമാനത്താവളങ്ങളില്‍ വെളളം കെട്ടിക്കിടക്കുന്നതിനാല്‍ വിമാനങ്ങള്‍ വരുന്നതും പോകുന്നതും വൈകുമെന്ന് ഇന്‍ഡിഗോ എയര്‍ ലൈന്‍സ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി. …

ഓമശ്ശേരിയിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ വീട്ടിലെ കിണറില്‍ അമീബയുടെ സാന്നിധ്യം; ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ നിലഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരംവാധിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ വീട്ടിലെ കിണറില്‍ അമീബ സാന്നിധ്യം. ഇതേ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. അതേസമയം ഓമശ്ശേരിയിലെ കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ചാണ് രണ്ടുപേരും ചികില്‍സക്കെത്തിയത്. മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവപരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം …

സ്വകാര്യബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറി; വീഡിയോ വൈറല്‍, 60 വയസുകാരന്‍ അറസ്റ്റില്‍

മംഗളൂരു: സ്വകാര്യ ബസില്‍ ഒരു യുവതിയോട് മോശമായി പെരുമാറിയ 60 കാരനെ മൂഡ്ബിദ്രി പോലീസ് അറസ്റ്റ് ചെയ്തു. ബെലുവായ് സ്വദേശിയായ റഹ്‌മാന്‍ ആണ് പിടിയിലായത്. ഇയാള്‍ യുവതിയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യം ബസിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതോടെയാണ് സംഭവം പുറത്തുവന്നത്. ആദ്യം യുവതി പരാതി നല്‍കിയിരുന്നില്ല. അതിനാല്‍ പൊലീസ് റഹ്‌മാനെ അന്വേഷണത്തിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വിട്ടയക്കുകയായിരുന്നു. അറസ്റ്റുചെയ്യാത്തത് മൂഡ്ബിദ്രിയിലെ ഹിന്ദു മഹിളാ സംരക്ഷണ വേദികെ അംഗങ്ങളുടെ രോഷത്തിന് കാരണമായി. പിന്നീട് …

ശബ്ദിക്കുന്നവർ രാജ്യത്തിൻ്റെ പ്രതീക്ഷ: ഫാത്തിമ തഹലീയ

ചെർക്കള: രാജ്യത്തിനും നന്മയ്ക്കും നീതിക്കും സമുദായത്തിനും വേണ്ടി നിയമപരമായ മാർഗത്തിൽ ശബ്ദിച്ചു കൊണ്ടേയിരിക്കുന്നവരാണ് രാജ്യത്തിൻ്റെ പ്രതീക്ഷയെന്നു യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലീയ പറഞ്ഞു. ചെങ്കള പഞ്ചായത്ത് പതിനാലാം വാർഡ് ചെർക്കള ടൗൺ മുസ്ലിം ലീഗിൻ്റെ ലീഗ് സഭയിൽ സംസാരിക്കുകയായിരുന്നു അവർ.ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് പി എ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, ജില്ലാ കമ്മിറ്റി അംഗം സി എച്ച് …

ഭർത്താവ് മരണപ്പെട്ടതോടെ താമസം 21കാരനൊപ്പം; വീട്ടുകാർ എതിർത്തിട്ടും കൂട്ടാക്കിയില്ല, കാമുകനെ കാറിടിപ്പിച്ച് കൊന്ന് യുവതിയുടെ പിതാവ്

മധുര: യുവതിയെയും കാമുകനായ യുവാവിനെയും കാറിടിപ്പിച്ച് വീഴ്ത്തുകയും ഒരാൾ കൊല്ലപ്പെടുകയുംചെയ്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. യുവതിയുടെ പിതാവും മധുര സ്വദേശിയുമായ അഴകറിനെ(58)യാണ് പൊലീസ് അറസ്റ്റ്ചെയ്തത്. മകൾ രാഘവി(24), ബന്ധുവും ലിവ് ഇൻ പങ്കാളിയുമായ സതീഷ്കുമാർ(21) എന്നിവരെയാണ് കാറിടിപ്പിച്ചുവീഴ്ത്തി പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സതീഷ്കുമാർ മരിച്ചു. പരിക്കേറ്റ രാഘവി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി മധുരയിലെ മേലൂരിന് സമീപം ഹൈവേയിലായിരുന്നു സംഭവം. ഭർത്താവിന്റെ മരണ ശേഷം രാഘവി സതീഷ്കുമാറിനൊപ്പം ഒരുമിച്ച് ജീവിക്കുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. …

സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചു, റെയിൽ പാളത്തിനു സമീപം ഓട്ടോ നിർത്തിയിട്ടു, ഐഎൻടിയുസി നേതാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാസർകോട്: പടന്നക്കാട് മേൽപ്പാലത്തിന് താഴെ റെയിൽവേ ട്രാക്കിൽ ഐഎൻടിയുസി നേതാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ തൊഴിലാളി യൂണിയൻ( ഐ എൻ ടി യു സി ) ജില്ലാ പ്രസിഡണ്ടും നീലേശ്വരം കൊട്രച്ചാൽ സ്വദേശിയുമായ വി.വി.സുധാകരൻ (61) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് ഇദ്ദേഹത്തെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ പാളത്തിന് സമീപം നിർത്തിയിട്ട ശേഷമാണ് ട്രെയിനിനു മുന്നിൽ ചാടിയതെന്നാണ് വിവരം. മരിക്കുന്നതിന് അരമണിക്കൂർ മുമ്പ് സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് സന്ദേശം …

പഞ്ചായത്തായാൽ ഇങ്ങനെ വേണം: കുമ്പളയിൽ പാര്‍ട്ടികൾ ഭരണത്തിനെതിരെ പടപ്പുറപ്പാടിൽ; മെമ്പർമാർ ഊണിനു മുന്നിൽ ഒറ്റക്കെട്ടിൽ

കുമ്പള: അഴിമതിക്കെതിരെ അണികൾ പരസ്പരം കടിച്ചു കീറിക്കൊണ്ടിരിക്കുന്ന കുമ്പള പഞ്ചായത്തിൽ മെമ്പർമാർ ഭക്ഷണത്തിനു മുമ്പിൽ ഒറ്റക്കെട്ട്. അഴിമതിക്കെതിരെ അടുത്തിടെ പഞ്ചായത്തിലും തെരുവിലും കാടിളക്കി ആഞ്ഞടിച്ച പ്രതിപക്ഷ മെമ്പർമാരും അഴിമതി ആരോപണത്തിനു വിധേയരായ ഭരണകക്ഷി മെമ്പർമാരും ഇതിനിടയിൽ രക്തസാക്ഷി പരിവേഷമണിഞ്ഞ സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച ഉച്ചക്കു കുമ്പളയിലെ മെച്ചപ്പെട്ട ഹോട്ടലിൽ ഒറ്റക്കെട്ടായി എത്തി ഒരു മേശക്കു ചുറ്റുമിരുന്നു സദ്യയുണ്ടു. അപൂർവ നിമിഷം അവർ അഭ്രപാളികളിൽ പകർത്തിവച്ചു. കുമ്പള ടൗണിലെ ബസ് സ്റ്റാൻ്റ് വെയ്റ്റിംഗ് ഷെഡ്ഡു നിർമ്മാണവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് …

കാറിൽ ആറു കിലോ കഞ്ചാവ് കടത്ത്; പ്രതിക്ക് മൂന്നു വർഷം തടവും 20,000 രൂപ പിഴയും

കാസർകോട്: കാറിൽ ആറു കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് 3 വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. 2020 ജൂൺ രണ്ടിന് പുലർച്ചെ അഞ്ച് മണിക്ക് കുമ്പള ഭാരത് പെട്രോൾ പമ്പിന് എതിർവശം വച്ച് കഞ്ചാവ് പിടികൂടിയ കേസിലെ രണ്ടാം പ്രതിയായ കണ്ണൂർ, ധർമ്മടം, മീത്തൽ പീടികയിലെ എൻകെ സൽമാനെ(26) ആണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് പ്രിയ കെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണമെന്ന് കോടതി …

കന്നഡ – മലയാളം നിഘണ്ടു പ്രകാശനം ചെയ്തു

കാസർകോട്: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കന്നഡ- മലയാളം നിഘണ്ടു പ്രകാശനം ചെയ്തു. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ കർണാടക തുളു അക്കാഡമി പ്രസിഡന്റ്‌ താരാനാഥ് ഗട്ടി കാപ്പിക്കാട് ഉദ്ഘാടനം നിർവഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷ വഹിച്ചു. ഇ. ചന്ദ്രശേഖരൻ എം എൽ എ പുസ്തകം സ്വീകരിച്ചു. ഡോ. മീനാക്ഷി രാമചന്ദ്രൻ, മുനിസിപ്പൽ ചെയർമാൻ അബ്ബാസ്ബീഗം, കേന്ദ്ര- കേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് കെ.വി. കുമാരൻ, നിഘണ്ടു രചിയിതാവ് ബി.ടി.ജയറാം, ഭാഷ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ …

വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം: ലക്ഷ്യം തെറ്റി അടിവീണതായി അധ്യാപകന്‍ സമ്മതിച്ചെന്ന് പിടിഎ, ഡിഡിഇ അധ്യാപകന്റെ മൊഴി രേഖപ്പെടുത്തിയില്ല

കാസര്‍കോട്: കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അധ്യാപകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അധ്യാപകന്‍ അടിച്ചു പൊട്ടിച്ച സംഭവത്തില്‍ പ്രതികരണവുമായി പിടിഎ പ്രസിഡന്റ് എം മാധവന്‍. വിദ്യാര്‍ത്ഥിയെ അടിച്ചെന്ന് അധ്യാപകന്‍ സമ്മതിച്ചെന്നും അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്നും ഹെഡ്മാസ്റ്റര്‍ വിശദീകരിച്ചെന്നു പിടിഎ പ്രസിഡന്റ് എം മാധവന്‍ പറഞ്ഞു. കുട്ടിക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടില്ലെന്നും എം മാധവന്‍ പറഞ്ഞു.സംഭവസമയം അധ്യാപകന്റെ ഒരു കൈയില്‍ മൈക്ക് ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ കൈ വീശുകയായിരുന്നുവെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. …