എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു

കാസർകോട്: എൻഡോസൾഫാൻ ദുരിതബാ ധിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ അടുക്കത്തിൽവീട്ടിൽ ടി.വി.രജനി(49) ആണ് മരിച്ചത്. പരേതനായ നാരായണൻ്റെയും ടി.വി.ദേവകിയുടെയും മകളാണ്. ആനന്ദാശ്രമം റോട്ടറി സ്പെഷൽ സ്‌കൂൾ വിദ്യാർഥിനിയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ നടക്കും.

മെമു സർവീസ് മംഗളൂരു വരെ നീട്ടുന്നത് പരിശോധിക്കും; കേന്ദ്ര റെയിൽവേ മന്ത്രി ഉറപ്പ് നൽകിയതായി എം. രാജഗോപാലൻ എം.എൽ.എ

കാസർകോട്: ജില്ലയിലെ ജനങ്ങൾ നേരിടുന്ന കടുത്ത യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന് മെമ്മു സർവീസ് മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം വിശദമായി പരിശോധിക്കാന്‍ റെയില്‍വെ ഡയറക്ടറേറ്റിന് നിർദ്ദേശം നല്‍കിയിതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എം.രാജഗോപാലന്‍ എം.എല്‍.എ.യെ അറിയിച്ചു. ഇതുള്‍പ്പെടെ റെയിൽവെയുമായി ബന്ധപ്പെട്ട ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാ ക്കണം എന്നാവശ്യപ്പെട്ട് എം.എല്‍.എ. നല്‍കിയ നിവേദനത്തിലുള്ള മറുപടിയിലാണ് ആവശ്യം പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുള്ളത്. നിലവിൽ കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ഒരു പാസഞ്ചർ …

വേടനെ തല്‍ക്കാലം അറസ്റ്റുചെയ്യരുത്; രേഖകള്‍ ഹാജരാക്കാന്‍ തിങ്കളാഴ്ച വരെ സമയം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ ജോസഫിന്റെ നിര്‍ദേശം. ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ചയും വാദം തുടരും. അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിക്കെതിരേയുള്ള കൂടുതല്‍രേഖകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് …

സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണാശുപത്രി, ജില്ലാ സഹകരണാശുപത്രി അംഗീകാരത്തിന്റെ നിറവില്‍; പൗര സ്വീകരണം 22 ന് കുമ്പളയില്‍

കാസര്‍കോട്: സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ആശുപത്രി സംഘത്തിനുള്ള ഒന്നാം സമ്മാനം ലഭിച്ച കാസര്‍കോട് സഹകരണ ആശുപത്രി സംഘത്തെ കുമ്പള പൗരാവലി സ്വീകരിക്കുന്നു. 22ന് വൈകീട്ട് മൂന്നു മണിക്ക് കുമ്പളയില്‍ നടക്കുന്ന സ്വീകരണ പരിപാടി മന്ത്രി ഒആര്‍ കേളു ഉദ്ഘാടനം ചെയ്യും. എകെഎം അഷ്‌റഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, എന്‍എ നെല്ലിക്കുന്ന്, സിഎച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് …

മകളുടെ കൈയ്യും പിടിച്ച് വിവാഹവേദിയിലേക്ക്; നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി

മകള്‍ ഖുശിയെ സാക്ഷിയാക്കി നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയും അവതാരകയുമായ ആര്യ ബാബുവും ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വിവാഹചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്. മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലെത്തിയത്. ചാര്‍ത്തുന്നതും വേദിയില്‍ നിറചിരിയോടെ നില്‍ക്കുന്ന ഖുഷിയേയുമെല്ലാം ചിത്രങ്ങളില്‍ കാണാം. സിബിന്‍ ആര്യക്ക് താലി കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വര്‍ഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് …

20 വയസുള്ള വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍, ബലാത്സംഗം നടന്നതായി സംശയം, ആണ്‍സുഹൃത്ത് പിടിയില്‍

ബംഗളൂരു: 20 വയസുള്ള വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.ആണ്‍സുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചതായാണ് വിവരം. ചിത്രദുര്‍ഗ ഗൊനുരുവില്‍ റോഡിനോട് ചേര്‍ന്ന തരിശുഭൂമിയില്‍ നിന്നാണ് 20 കാരിയുടെ പാതി പൊള്ളലേറ്റ മൃതദേഹം കണ്ടെത്തിയത്. ഗവണ്‍മെന്റ് വനിതാ ഫസ്റ്റ് ഗ്രേഡ് കോളേജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയായ വര്‍ഷിത ഓഗസ്റ്റ് 14 ന് ഹോസ്റ്റലില്‍ നിന്ന് പോയിരുന്നു, പിന്നീട് തിരിച്ചെത്തിയില്ല. രണ്ട് ദിവസമായി മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ ചിത്രദുര്‍ഗ പൊലീസ് അന്വേഷണിലായിരുന്നു. ഫോണ്‍ …

കല്ല്യോട്ട് ഇരട്ടക്കൊല; സിപിഎം നേതാവിന്റെ മകന്റെ വിവാഹവിരുന്നില്‍ പങ്കെടുത്ത സംഭവം; പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു

കാസര്‍കോട്: കല്ല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായായിരുന്ന സിപിഎം നേതാവിന്റെ മകന്റെ വിവാഹ വിരുന്നില്‍ പങ്കെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു. മുന്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാനും ബാലകൃഷ്ണന്റെ സഹോദരനുമായ സി രാജന്‍ പെരിയ, പെരിയ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി രാമകൃഷ്ണന്‍, മുന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രമോദ് കുമാര്‍ പെരിയ എന്നിവരെയാണ് കെപിസിസി പ്രസിഡണ്ട് തിരിച്ചെടുത്തത്. ഇത് സംബന്ധിച്ച കെപിസിസി …

ചത്ത പാമ്പും കടിക്കും? മണിക്കൂറുകള്‍ കഴിഞ്ഞാലും കടിയേല്‍ക്കുമെന്ന് പഠനം, പാമ്പുകളിതാണ്

ചത്ത പാമ്പുകള്‍ക്ക് കടിക്കാനുള്ള ശേഷിയുണ്ടെന്ന് പുതിയ പഠനം. മൂര്‍ഖനും ശംഖുവരയനും ചത്തതിനു ശേഷവും ആറു മണിക്കൂര്‍ വരെ വിഷം വമിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും കടിയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പുതിയ കണ്ടെത്തല്‍. സൂവോളജിസ്റ്റായ സുസ്മിത ഠാക്കൂര്‍, ബയോടെക്‌നോളജിസ്റ്റ് റോബിന്‍ ദോലെ ഉള്‍പ്പെടെയുള്ള ഒരു സംഘം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ‘ഫ്രോണ്ടിയേഴ്‌സ് ഇന്‍ ട്രോപ്പിക്കല്‍ ഡിസീസ്’ എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. ചത്ത പാമ്പിന്റെ കടിയേറ്റ മൂന്ന് സംഭവങ്ങളാണ് പഠനത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നത്. മൂന്ന് സംഭവവും നടന്നത് അസമിലാണ്. …

മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് അഞ്ചുമണിക്കൂര്‍ 20 മിനുട്ട് വൈകും

കാസര്‍കോട്: ട്രെയിന്‍ നമ്പര്‍ 16348 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം എക്‌സ്പ്രസ് ബുധനാഴ്ച അഞ്ചുമണിക്കൂറിലധികം വൈകി പുറപ്പെടുമെന്ന് റെയില്‍വേ അധികൃതരുടെ അറിയിപ്പ്. മംഗളൂരുവില്‍ നിന്നും ഉച്ചയ്ക്ക് 2.25 ന് പുറപ്പെടുന്നതിന് പകരം 5 മണിക്കൂര്‍ 20 മിനിട്ട് വൈകി രാത്രി 7.45 ന് മാത്രമേ പുറപ്പെടുകയുള്ളു. മുംബൈയിലെ ശക്തമായ മഴ കാരണം മത്സ്യഗന്ധ എക്‌സ്പ്രസ് വൈകി വരുന്നത് കൊണ്ടാണ് ഈ ട്രെയിന്‍ വൈകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഡീസലുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി കോത്തായിമുക്കില്‍ മറിഞ്ഞു; നീലേശ്വരം സ്വദേശിയായ ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

പയ്യന്നൂര്‍: 14000 ലിറ്റര്‍ ഡീസലുമായി സഞ്ചരിക്കുകയായിരുന്ന ടാങ്കര്‍ലോറി പയ്യന്നൂര്‍ കോത്തായിമുക്ക് ദേശീയപാതയില്‍ മറിഞ്ഞു. ഡ്രൈവര്‍ നീലേശ്വരത്തെ തസ്രീഫ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്സിന്റെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തമൊഴിവായി. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് പോവുന്ന ഡീസല്‍ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. വീഴ്ചയുടെ ആഘാതത്തില്‍ ടാങ്കറിന്റെ മൂന്ന് ലീഡിലൂടെയും ഡീസല്‍ പുറത്തേക്ക് ഒഴുകിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പയ്യന്നൂരില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി.പി രാജേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് അപകടം …

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറത്ത് 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്.ഇതോടെ, അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് കോളേജില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം മൂന്നായി. അതേസമയം, കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരന്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഏഴ് വയസുകാരനെ …

മീന്‍പിടിക്കുന്നതിനിടെ തിമിരി കല്‍നട തോട്ടില്‍ വീണ് യുവാവ് മരിച്ചു

കാസര്‍കോട്: മീന്‍പിടിക്കുന്നതിനിടെ തിമിരി കല്‍നടതോട്ടില്‍ വീണ് യുവാവ് മരിച്ചു. കുതിരഞ്ചാലിലെ വടക്കേ വീട്ടില്‍ സതീശന്‍(45) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് യുവാവിനെ തോട്ടില്‍ മുങ്ങിമരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. കാര്‍പെയിന്റര്‍ തൊഴിലാളിയായിരുന്ന സതീശന്‍ നേരത്തെ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്നു. ഒരുകാലിന് സ്വാധീനക്കുറവുണ്ടായിരുന്നു. ഉടുത്തിരുന്ന ലുങ്കി നിര്‍മ്മാണം നടക്കുന്ന പാര്‍ക്കിന്റെ കമ്പിയില്‍ കുടുങ്ങിയപ്പോള്‍ തോട്ടില്‍ തെറിച്ചുവീണതായിരിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. വിവരത്തെ തുടര്‍ന്ന് ചീമേനി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ …

പരാതി നല്‍കാനെന്ന വ്യാജേന ജന സമ്പര്‍ക്ക പരിപാടിയുടെ വേദിയിലെത്തി; ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ കരണത്തടിച്ച് യുവാവ്, മുഖ്യമന്ത്രി ആശുപത്രിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിയ്ക്കിടെയാണ് സംഭവം. പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പൊലീസ് കയ്യോടെ പിടികൂടി. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ 35 കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആശുപത്രിയിലുള്ള രേഖ ഗുപ്തയുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.എല്ലാ ആഴ്ചയിലും മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചു നടക്കുന്ന …

മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കര്‍ശന പരിശോധന, കാറില്‍ കടത്തിയ 86 ലിറ്റര്‍ കര്‍ണാടക മദ്യവുമായി ബദ്രഡ്ക്ക സ്വദേശി പിടിയില്‍

കാസര്‍കോട്: രേഖകളില്ലാത്ത സ്വര്‍ണവും പണവും പിടികൂടിയതോടെ മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ ആള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച 86.4 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. കാറോടിച്ച കാസര്‍കോട് ബദ്രഡ്ക സ്വദേശി ബിപി സുരേഷിനെ അറസ്റ്റുചെയ്തു. കാറില്‍ 180 മില്ലി ലിറ്ററിന്റെ 480 പാക്കറ്റാണ് കണ്ടെത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ഇന്‍സ്‌പെക്ടര്‍ ജിനു ജയിംസ്, പ്രിവന്റീവ് ഓഫീസര്‍ എം.വി ജിജിന്‍, ഗ്രേഡ് പ്രിവന്റീവ് …

ഭാര്യയുമായി സൗഹൃദം; ആൺ സുഹൃത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ, പൊലീസിനെ വിവരമറിയിച്ചത് യുവതി

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. മൂങ്കില്‍മട സ്വദേശി ആറുച്ചാമി(45)യാണ് പൊലീസ് പിടിയിലായത്. കൊലപാതകശേഷം രക്ഷപ്പെട്ട പ്രതി അര്‍ധരാത്രിയോടെ പിടിയിലാവുകയായിരുന്നു. ഭാര്യയുമായുള്ള സൗഹൃദമാണ് യുവാവിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. ആറുച്ചാമിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കരംപൊറ്റ സ്വദേശി സന്തോഷിനെ (42) ചൊവ്വാഴ്ച രാത്രിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് ഒറ്റയ്ക്കാണ് താമസം.ആറുച്ചാമിയുടെ ഭാര്യയാണ് കൊലപാതക വിവരം പൊലീസിൽ അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോൾ സന്തോഷ് മരിച്ച നിലയിലായിരുന്നു. സന്തോഷും ആറുച്ചാമിയും …

കറവ യന്ത്രങ്ങളും മോട്ടോറുകളും മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റു; അഞ്ച് യുവാക്കൾ അറസ്റ്റിൽ

കാസർകോട്: പശുഫാമിൽ നിന്ന് ഒന്നേകാൽ ലക്ഷം വിലമതിക്കുന്ന കറവ യന്ത്രങ്ങളും മോട്ടോറുകളും മോഷ്ടിച്ചു വിറ്റ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. കൈതക്കാട് സ്വദേശി പ്രശാന്ത്(35), മല്ലക്കര സ്വദേശി രാകേഷ് (35), പിലിക്കോട് കോതോളിയിലെ വി.വി. സജീഷ്, സി.എച്ച്. പ്രശാന്ത് (42), പിലിക്കോട് മടിവയലിലെ നിധിൻ എന്ന രാജേഷ് (36) എന്നിവരെയാണ് ചന്തേര എസ്.ഐ. സതീഷും സംഘവും പിടികൂടിയത്. കാലിക്കടവ് കരക്കേരുവിലെ രാമന്റെ മകൻ പി. പ്രമോദിന്റെ പിലിക്കോട് കണ്ണങ്കൈയിലെ പശുഫാമിലാണ് സംഘം മോഷണം നടത്തിയത്. ജൂൺ 10 …

അശ്ലീല വീഡിയോ കാട്ടി പെൺകുട്ടിയെ പീഡിപ്പിച്ചു; മല്ലം സ്വദേശിക്ക് 77 വർഷം കഠിനതടവ്

കാസർകോട്: അശ്ലീല വിഡിയോ കാട്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 77 വർഷം കഠിന തടവും 2,09,000 രൂപ പിഴയും ശിക്ഷ. മുളിയാർ മല്ലം സ്വദേശി കോളംകോട് ഹൗസിലെ കെ.സുകുമാരനെ(45)യാണു ഹൊസ്‌ദുർഗ് അതിവേഗ സ്പെഷൽ കോടതി ജഡ്‌ജി പി.എം.സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 വർഷവും 7 മാസവും അധിക തടവ് അനുഭവിക്കണം. 2023 ജൂൺ 25ന് ആണു കേസിനാസ്പ‌ദമായ സംഭവം. ആരുമില്ലാത്ത സമയം വീട്ടിലെത്തി അശ്ലീല വിഡിയോ കാട്ടി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ …

വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവർ പടിഞ്ഞാറേക്കര ഐക്കോടൻ വളപ്പിലെ പി കുഞ്ഞിക്കൃഷ്ണൻ നായർ അന്തരിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവർ പടിഞ്ഞാറേക്കര ഐക്കോടൻ വളപ്പിൽ പി.കുഞ്ഞിക്കൃഷ്ണൻ നായർ (94) അന്തരിച്ചു. പുരാണ പാരായണ വിദഗ്ധനും പഴയകാല വോളിബോൾ താരവും ആയിരുന്നു. ഭാര്യ: പരേതയായ എൻ.വി ദേവകി അമ്മ. മക്കൾ: എൻ.വി രാമചന്ദ്രൻ, എൻ.വി സരസ്വതി, എൻ.വി അശോകൻ, എൻ.വി മുരളീധരൻ, എൻ.വി. വിജയലക്ഷ്മി. മരുമക്കൾ: ലക്ഷ്മിക്കുട്ടി (ചാമക്കുഴി), പൈനി രവീന്ദ്രൻ നായർ (കൊട്രച്ചാൽ), ഗംഗ (പാക്കം), ശ്യാമള (കോട്ടപ്പാറ), കൃഷ്ണകുമാർ (പാലക്കാട്). സഹോദരങ്ങൾ: പി. ദാക്ഷായണി അമ്മ, പരേതരായ പി.നാരായണി അമ്മ, …