പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് എട്ടുമാസം കഴിഞ്ഞില്ല; ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു

  മുംബൈ: കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മറാഠാ സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു. 35 അടി ഉയരമുള്ള പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയോടെ തകര്‍ന്നത്. അതേസമയം ശക്തമായ കാറ്റിനെ തുടര്‍ന്നാണ് പ്രതിമ തകര്‍ന്നതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. സിന്ധുദുര്‍ഗിലെ രാജ്‌കോട്ട് കോട്ടയിലാണ് പ്രതിമ സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കനത്ത മഴയും കാറ്റുമാണിവിടെ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. …

മധൂരില്‍ ഗൃഹനാഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  കാസര്‍കോട്: മധൂരിലെ ഗൃഹനാഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ പറക്കില സ്വദേശി ഉപേന്ദ്ര ഗട്ടി(52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റു നടത്തി. രാത്രിയോടെ കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ശശികലയാണ് ഭാര്യ: ചൈത്ര, ദീപക് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: പത്മാവതി, രോഹിണി.

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ വർണ്ണാഭമായി വീഥികൾ, മയിൽപ്പീലിച്ചന്തത്തിൽ അമ്പാടി മുറ്റങ്ങൾ

കാസർകോട്: ദ്വാപരയുഗസ്മരണകളുണർത്തി വീട്ടുകൂട്ടങ്ങൾ അമ്പാടിമുറ്റങ്ങളായി. രാധികമാരുടെയും കണ്ണനുണ്ണികളുടെയും സാന്നിധ്യം നിറപ്പകിട്ടേകിയ ദിനത്തിൽ നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ അമ്പാടിമുറ്റങ്ങളാണ് തിങ്കളാഴ്ച ഒരുങ്ങിയത്. വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തിലും ആഘോഷങ്ങളുണ്ടായി. കൃഷ്ണ വേഷങ്ങൾക്കും പുരാണ വേഷങ്ങൾക്കു മൊപ്പം നിശ്ചല ദൃശ്യങ്ങളും ശോഭായാത്രയിൽ അണിനിരന്നു. ഗോപിക നൃത്തം, ഉറിയടി തുടങ്ങിയവയും ഉണ്ടായിരുന്നു. ബോവിക്കാനത്താണ് ജില്ലയിലെ ഏറ്റവും വലിയ ശോഭായാത്ര നടന്നത്. വലിയ ഭക്തജന കൂട്ടം ടൗണിൽ തടിച്ചുകൂടി. കാഞ്ഞങ്ങാട് നഗരം എന്നിവിടങ്ങളിലും ശോഭായാത്ര കളുണ്ടായിരുന്നു. നീലേശ്വരം മേഖലയിൽ നീലേശ്വരം …

ശ്രീകൃഷ്ണ ജയന്തി ആഘോഷ ശോഭായാത്ര കഴിഞ്ഞ് മടങ്ങിയ ബിജെപി പ്രവർത്തകന് വെട്ടേറ്റു 

കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷ ശോഭയാത്ര കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്ന ബി.ജെ.പി. പ്രവർത്തകന് വെട്ടേറ്റു. കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പി.സി. ബാബുവിനാണ് (32) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി ഏഴോടെ കല്യാശ്ശേരി സെൻട്രൽ കരിക്കട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് വെട്ടേറ്റത്. പരിക്കറ്റ ബാബുവിനെ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച വൈകീട്ട് കല്യാശ്ശേരി കോലത്തു വയലിൽ ശോഭാ യാത്രക്കിടെ പ്രചാരണ വാഹനത്തിന് നേരേ ആക്രമണമുണ്ടായിരുന്നു. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ആ വാഹനത്തിൽ ഉണ്ടായിരുന്ന ബാബുവിന് …

ഞെട്ടിക്കാൻ സുമാദത്തൻ എന്ന കഥാപാത്രവുമായി നടൻ ജഗദീഷ് വരുന്നു; കിഷ്കിണ്ഡാ കാണ്ഡം എന്ന സിനിമയിലെ ന്യൂ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

  അത്യന്തം ദുരൂഹതയുമായി ജഗദീഷ് വീണ്ടും. സമീപകാലത്ത് ജഗദീഷിൻ്റെ കഥാപാത്രങ്ങൾ ഏറെ വൈറലാണ്. രണ്ടു ഘട്ടങ്ങളിലൂടെയാണ് ജഗദീഷിൻ്റെ അഭിനയ ജീവിതം. ചെറിയ വേഷങ്ങളിൽ നിന്ന് നായകസ്ഥാനത്ത് അതിനിടയിലും വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലും തിളങ്ങി. പിന്നീട് ഒരിടവേള യുണ്ടായി. അതിനെ ബ്രേക്ക് ചെയ്തു കൊണ്ട് തൻ്റ രണ്ടാം വരവിൽ വൈവിധ്യമാർന്നതും, ഏറെ അഭിനയ സാദ്ധ്യതകൾ നിറഞ്ഞതുമായ കഥാപാത്രങ്ങളാണ് ജഗദീഷിനെ തേടി വന്നത്. ലീല,റോഷാക്ക്, തീപ്പൊരിബെന്നി, അങ്ങനെ നീളുന്നു ആ പട്ടിക. ഇപ്പോഴിതാ ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെച്ചുന്ന …

കവി ടി.ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കവി സച്ചിദാനന്ദന് 

  കാസർകോട്: കവി ടി.ഉബൈദിന്റെ സ്മരണയ്ക്കായി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ  ടി.ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും സംസ്‌കാരിക രംഗത്തെ പ്രമുഖനുമായ പ്രഫ.കെ.സച്ചിദാനന്ദന് സമ്മാനിക്കും. കവിതയിലും മലയാള ഭാഷയിലും അതോടൊപ്പം, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ചതിനാണ് രണ്ടാമത് പുരസ്‌കാരത്തിന് സച്ചിദാനന്ദനെ അർഹനാക്കിയത്. ഡോ.എം. കെ മുനീർ എം.എൽ.എ, ടി.പി. ചെറൂപ്പ, കല്ലട്ര മാഹിൻ ഹാജി, എ അബ്ദുൽ റഹ്മാൻ, യഹ്‌യ തളങ്കര, ജലീൽ പട്ടാമ്പി …

ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചു 

  കാസർകോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് ഡിഎം ആശുപത്രിയിലെ നഴ്സും കൊല്ലം തെന്മല സ്വദേശിനിയുമായ സ്മൃതി (20) ആണ് മരിച്ചത്. അശുപത്രിയുടെ പിറക് വശത്തുള്ള ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു തിങ്കളാഴ്ച രാവിലെ റൂമിൽ വന്നിരുന്നു. വീണ്ടും ആശുപത്രിയിൽ പോയി ഉച്ചയോടെ റൂമിൽ വന്ന ശേഷമാണു ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. ഷാൾ ഉപയോഗിച്ചാണ് തൂങ്ങിയത്. കുമ്പള പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു. …

‘ഇനി നടന്മാര്‍ക്കെതിരെ പറഞ്ഞാല്‍ കുനിച്ചുനിര്‍ത്തി അടിക്കും’; ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍

കൊച്ചി: നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി കോള്‍. ഡബ്ല്യുസിസിക്ക് ഒപ്പം നിന്ന് നടന്മാര്‍ക്കെതിരെ സംസാരിക്കരുതെന്ന് താക്കീത് നല്‍കുന്ന ഫോണ്‍ കോളാണ് വന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ‘ഇനി നടന്മാര്‍ക്കെതിരെ പറഞ്ഞാല്‍ കുനിച്ചുനിര്‍ത്തി അടിക്കും’, എന്നാണ് ഫോണ്‍ കോളിലൂടെ പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തമാശയായിട്ടാണ് തോന്നുന്നത്. സൗമ്യതയോടെ വിളിച്ചിട്ട് ഭാഗ്യലക്ഷ്മിയാണെന്ന് സ്ഥിരീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. താന്‍ പ്രതികരിച്ചതോടെ കോള്‍ കട്ട് ചെയ്തെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ആദ്യത്തെ അനുഭവമാണിതെന്നും 8645319626 എന്ന നമ്പരില്‍ നിന്നാണ് …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു. മേല്‍പ്പറമ്പ മാക്കോട് സ്വദേശി ഹനീഫ(32) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച രാത്രി മരണപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു. മേല്‍പറമ്പ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ദുബായി ലുലു മാളില്‍ അക്കൗണ്ടന്റായിരുന്നു. ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. പരേതനായ മഹമൂദിന്റെയും ആയിഷയുടെയും മകനാണ്. നജീബയാണ് ഭാര്യ. മക്കള്‍: കെന്‍സ, ആനിയ. ആഷിഖ് സഹോദരനാണ്.

മത്സ്യബന്ധനത്തിനിടെ തോണിയില്‍ നിന്നും കടലിലേക്ക് വീണ് മത്സ്യ തൊഴിലാളി മരിച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ തോണില്‍ നിന്ന് കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാവിലാ കടപ്പുറം സ്വദേശി എം വി ഗണേശന്‍ (45) ആണ് മരിച്ചത്. പരിക്കേറ്റ എംവി സുരേന്ദ്രനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ഒരിയരയിലാണ് അപകടം. ശക്തമായ തിരമാലയില്‍ ആടിയുലഞ്ഞ തോണിയില്‍ നിന്ന് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റു തൊഴിലാളികളാണ് ഇതുവരെയും കരക്ക് എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗണേശന്‍ മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. തൃക്കരിപ്പൂര്‍ തീരദേശ പൊലീസ് …

നീന്തലിനിടെ തടാകത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

നീന്തലിനിടെ തടാകത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.  കര്‍ണാടക  ഇന്ദ്രാലി സ്വദേശിയും മണിപ്പാലിലെ വിദ്യാര്‍ത്ഥിയുമായ സിദ്ധാര്‍ത്ഥ് ഷെട്ടി (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കരമ്പാലി തടാകത്തിലാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം നീന്താനെത്തിയതായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. മറ്റൊരു സംഭവത്തില്‍ അലവൂരിലെ നിലേപ്പാടി പുഴയില്‍ രണ്ട് പേര്‍ നദിയില്‍ വീണു. സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളക്കെട്ടിലാകുന്നതിനിടെയാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഉടന്‍ തന്നെ ഇവരെ രക്ഷപ്പെടുത്തി മണിപ്പാലിലെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.  

രാജിവെക്കണം; എംഎല്‍എ മുകേഷിന്റെ വീട്ടിലേക്ക് മഹിളാ കോണ്‍ഗ്രസും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ച് നടത്തി, മന്ത്രി സജി ചെറിയാന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്

  കൊല്ലം: ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോര്‍ച്ചയുടെ നേതൃത്വത്തിലും മഹിളാ കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ആദ്യം യുവ മോര്‍ച്ചയാണ് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി. ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധിച്ചു. കൊല്ലത്തിന്റെ നാണം കെട്ട എംഎല്‍എ രാജിവെക്കണമെന്ന് മഹിളാ …

അമ്മയില്‍ ഉടന്‍ ശുദ്ധികലശം; മോഹന്‍ലാല്‍ അടക്കം ഭാരവാഹികള്‍ ഒന്നടങ്കം സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

  തിരുവനന്തപുരം: സിദ്ദിഖ് സ്ഥാനമൊഴിയുകയും മുകേഷ് എംഎല്‍എയുടെ വീട്ടിലേക്ക് മഹിളാ കോണ്‍ഗ്രസും ബി.ജെ.പിയും മാര്‍ച്ച് നടത്തുകയും ചെയ്തതോടെ മോഹന്‍ലാലടക്കം അമ്മയുടെ ഭാരവാഹികള്‍ ഒന്നടങ്കംസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന.അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉടന്‍ നടന്നേക്കും. ജഗദീഷായിരിക്കും പുതിയ ജനറല്‍ സെക്രട്ടറി ആവുകയെന്ന് സംസാരമുണ്ട്. അതേസമയം പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുമോ എന്നതിലും ആശങ്കയുണ്ട്. വനിതാ അംഗം സംഘടനയുടെ പ്രസിഡന്റായേക്കുമെന്നും സംസാരമുണ്ട്. അങ്ങനെയായാല്‍ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി ആയിരിക്കും വനിതാ അംഗം പ്രസിഡന്റ് സ്ഥാനത്തെത്തുക. സംഘടനയില്‍നിന്നും പുറത്തു …

അഗ്‌നിരക്ഷാ നിലയങ്ങളിലെ ജീവനക്കാര്‍ക്ക് റോപ്പ് റെസ്‌ക്യൂവില്‍ പരിശീലനം നല്‍കി

കാസര്‍കോട്:വയനാട് ഉള്‍പ്പെടെയുള്ള ദുരന്ത പശ്ചാത്തലത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കണ്ണൂര്‍ റീജിയണിന്റെ നേതൃത്വത്തില്‍ പെരിങ്ങോം, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍, കാസര്‍കോട്, ഉപ്പള എന്നീ അഗ്‌നിരക്ഷാനിലയങ്ങളിലെ 20 ഓളം ജീവനക്കാര്‍ക്ക് രണ്ടുദിവസങ്ങളിലായി റോപ്പ് റെസ്‌ക്യൂവില്‍ പരിശീലനം നല്‍കി. അഡ്വാന്‍സ്ഡ് റോപ്പ് റെസ്‌ക്യൂ ടെക്‌നിക്കല്‍ സ്‌കില്‍ പരിശീലനവും, റോപ്പ് ഉപയോഗിച്ചും അല്ലാതെയുള്ള വിവിധ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളും, വിവിധയിനം റസ്‌ക്യൂ കെട്ടുകളും, ഇരുപതോളം വരുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. തൃക്കരിപ്പൂര്‍ അഗ്‌നി രക്ഷാനിലയത്തിലാണ് പരിശീലനം നടന്നത്. വയനാട് മുണ്ടക്കൈയില്‍ ഇതേ …

നാട് അമ്പാടിയാവുന്നു; കാസര്‍കോട് ജില്ലയില്‍ 166 കേന്ദ്രങ്ങളില്‍ ഇന്ന് ശോഭായാത്രകളും മഹാശോഭായാത്രകളും

  കാസര്‍കോട്: ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശോഭായാത്രയും ആരംഭിച്ചു. നഗരങ്ങളും നാട്ടിമ്പുറങ്ങളും അലങ്കാരങ്ങളും ആഘോഷങ്ങളും പൂക്കളങ്ങളും ധാര്‍മിക സമ്മേളനങ്ങളും മാതൃസംഗമങ്ങളും കലാ-കായിക മല്‍സരങ്ങളും കൊണ്ട് അമ്പാടികളായി രൂപപ്പെട്ടു തുടങ്ങി. ബദിയടുക്ക കിന്നിമാണി ക്ഷേത്രത്തില്‍ നിന്നു ഗണേശ മന്ദിരത്തിലേക്ക് രാവിലെ ആകര്‍ഷകമായ ഘോഷയാത്ര നടന്നു. ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും വിഥികള്‍ നിറഞ്ഞു. കാണികള്‍ക്ക് ശോഭായാത്ര ദൃശ്യാനുഭവമായിരുന്നു. ശോഭായാത്ര ഗണേശ മന്ദിരത്തിലെത്തിയതോടെ വിവിധ കലാപരിപാടികള്‍ ആരംഭിച്ചു. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിലും ശ്രീകൃഷ്ണ ജയന്തി രാവിലെ വിപുലമായി …

”മുകേഷ് അറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ല”; ‘കെട്ടിപ്പിടിച്ചു ചുംബിച്ചു, വാതിലില്‍ മുട്ടി’, ജയസൂര്യ ഉള്‍പ്പെടെ നാലു നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീര്‍

  തിരുവനന്തപുരം: ജയസൂര്യ അടക്കമുള്ള കൂടുതല്‍ പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീര്‍. ജയസൂര്യക്ക് പുറമെ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേര് പറഞ്ഞാണ് മിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2013 ലാണ് ദുരനുഭവം ഉണ്ടായത് ശാരീരികമായും മാനസികമായുമായി ഉപദ്രവിച്ചെന്നാണ് ആരോപണം. ‘അമ്മ’ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്നു നടന്‍ ആവശ്യപ്പെട്ടതായി നടി മിനു പറഞ്ഞു. മുകേഷ് അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മിനു …

തലശേരിയിൽ ആംബുലൻസും ഫയർ എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർ മരിച്ചു

  കണ്ണൂർ: തലശേരിയിൽ ആംബുലൻസും ഫയർ എഞ്ചിനും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴാം കൊട്ടിൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11നാണ് അപകടം. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ് കുളം ബസാറിലേക്ക് തീയണയ്ക്കാനായി പോയ ഫയർ എഞ്ചിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലൻസിന്റെ മുൻഭാഗം തകർന്നു. ഫയർ എഞ്ചിന്റെ മുൻഭാഗത്തെ ചില്ല് ഉൾപ്പെടെ തകർന്നിട്ടുണ്ട്. ആംബുലൻസിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലൻസെത്തിച്ച് …

പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ കൊലപ്പെടുത്തി രണ്ടാനച്ഛൻ ഒളിവിൽ പോയി; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി 

  പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയി. ബംഗളൂരു ദാസറഹള്ളയിൽ ആണ് സംഭവം. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ സുഷമ(16), സോണി(14) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനും ഡെലിവറി ജീവനക്കാരനുമായ മോഹൻ ഒളിവിലാണ്. സംഭവത്തിൽ കേസെടുത്ത അമൃതഹള്ളി പൊലീസ് ഇയാൾക്കായി തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. വസ്ത്രനിർമാണ ഫാക്ടറി ജീവനക്കാരിയായ യുവതി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് ജോലി കഴിഞ്ഞ എത്തിയപ്പോഴാണ് മക്കളെ രക്തം വാർന്ന് …