കൊടിയമ്മയില്‍ 18 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം; മുഖ്യപ്രതിയായ തൃശൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള കൊടിയമ്മയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 18 ഗ്രാം എംഡി എം എ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ സ്വദേശിയും സൂറത്കല്ലില്‍ കൂള്‍ബാര്‍ ജീവനക്കാരനുമായ അബി(24)യെയാണ് ഇന്‍സ്‌പെക്ടര്‍ പികെ ജിജീഷും സംഘവും അറസ്റ്റുചെയ്തത്. ഈ കേസില്‍ നേരത്തെ രണ്ടുപേരെ പിടികൂടിയിരുന്നു. അബ്ദുല്‍ അസീസിനെയാണ് ഏതാനും ദിവസം മുമ്പ് കൊടിയമ്മയില്‍ വച്ച് പിടികൂടിയത്. ഇയാളുടെ ഫോണിലേയും ബാങ്ക് അക്കൗണ്ടിലേയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറം മാറഞ്ചേരി സ്വദേശി വിഷ്ണുവിനെയും അറസ്റ്റുചെയ്തിരുന്നു. വിഷ്ണുവില്‍ നിന്ന് ലഭിച്ച വിവരത്തെ …

വിവാഹഭ്യര്‍ഥന നിരസിച്ചു; ജോലിക്ക് പോവുകയായിരുന്ന 24 കാരിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു, അക്രമം ജന്മദിനത്തില്‍

മംഗളൂരു: വിവാഹഭ്യര്‍ഥന നിരസിച്ച വിരോധം കാരണം 24 കാരിയെ കാമുകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉഡുപ്പി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍പ്രവേശിപ്പിച്ചു. രക്ഷിത എന്ന യുവതിയാണ് കാമുകന്റെ ക്രൂര ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ ബ്രഹ്‌മാവര്‍ താലൂക്കിലെ കൊക്കര്‍ണെയിലാണ് ദാരുണസംഭവം നടന്നത്. ബ്രഹ്‌മവാരയിലെ സര്‍വേ വകുപ്പിലെ കരാര്‍ ജീവനക്കാരിയാണ് യുവതി. വീട്ടില്‍ നിന്ന് മണിപ്പാലിലേക്ക് ജോലിക്ക് പോകുമ്പോള്‍ അയല്‍ക്കാരനായ കാര്‍ത്തിക് പൂജാരി എന്നയാള്‍ ബൈക്കിലെത്തി തടഞ്ഞുനിര്‍ത്തി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴുത്തിലും വാരിയെല്ലിന്റെ …

കുമ്പളയില്‍ പോയി മടങ്ങവേ ബൈക്കിടിച്ച് പരിക്കേറ്റ പ്രവാസി മരിച്ചു; സലീം നാലുദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്

പയ്യന്നൂര്‍: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന പ്രവാസി മരിച്ചു. പെരിങ്ങത്തൂര്‍ പുല്ലൂക്കര സൈഫ് നഗര്‍ ചന്ദനപുറത്ത് സി.പി അബ്ദുല്‍ സലീം(52) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രി പരിയാരം പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡില്‍ ആണ് അപകടമുണ്ടായത്. കുമ്പളയില്‍ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ച് വരുന്ന വഴി സലിമും കുടുംബവും വാഹനം നിര്‍ത്തി ഹോട്ടലില്‍ പോകാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിക്കുകയായിരുന്നു.ഇടിച്ചു നിര്‍ത്താതെ പോയ ബുള്ളറ്റ് ബൈക്ക് പരിയാരം പൊലീസ് പിന്നീട് …

വയനാട്ടില്‍ കോണ്‍ഗ്രസില്‍ പോര്; പഞ്ചായത്തംഗം കുളത്തില്‍ മരിച്ച നിലയില്‍

പുല്‍പ്പള്ളി: വയനാട്ടില്‍ പഞ്ചായത്തംഗത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെ(67)യാണ് വീടിന് അടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പ്പള്ളി തങ്കച്ചന്‍ കേസില്‍ ആരോപണവിധേയനായിരുന്നു ജോസ്. തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ജോസ് നെല്ലേടം ഉള്‍പ്പെടെയുള്ളവരാണെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കവെയാണ് സംഭവം. പുല്‍പ്പള്ളി കേസില്‍ 17 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തങ്കച്ചന്‍ ജയില്‍ മോചിതനായത്. തങ്കച്ചന്‍ …

പുലര്‍ച്ചെ വീടിന്റെ ടെറസില്‍ കാമുകനൊപ്പം ഭാര്യ; രണ്ടുപേരെയും വെട്ടിക്കൊലപ്പെടുത്തി; തലകളുമായി ഭര്‍ത്താവ് ജയിലില്‍ കീഴടങ്ങി

ചെന്നൈ: ഭാര്യയെയും കാമുകനെയും ഒരുമിച്ചുകണ്ട കര്‍ഷകന്‍ ഇരുവരെയും വെട്ടിക്കൊന്ന് തലകളുമായി സെന്‍ട്രല്‍ ജയിലിലെത്തി കീഴടങ്ങി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കള്ളക്കുറിച്ചി മലൈക്കോട്ടം സ്വദേശി കൊളഞ്ചി (60)യാണ് ഭാര്യ ലക്ഷ്മി (47)യെയും കാമുകന്‍ തങ്കരാജിനെ(55)യും വെട്ടിക്കൊന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ വീടിന്റെ ടെറസില്‍ ലക്ഷ്മിയെയും തങ്കരാജിനെയും ഒരുമിച്ചുകണ്ട കൊളഞ്ചി അരിവാളുകൊണ്ട് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു. വെട്ടിയെടുത്ത തലകള്‍ സഞ്ചിയിലാക്കി ബസില്‍ യാത്രചെയ്താണ് കൊളഞ്ചി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. വീടിനു മുകളില്‍ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ …

നീലേശ്വരം കോട്ടപ്പുറത്തെ മുസ്ലിം ലീഗ് നേതാവ് പുഴക്കര റഹീം അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം കോട്ടപ്പുറത്തെ മുസ്ലിം ലീഗ് നേതാവ് പുഴക്കര റഹീം (69) അന്തരിച്ചു. ദീര്‍ഘ കാലം ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാനും ഇസ്ലാഹുല്‍ ഇസ്ലാം ജമാഹത്ത് ഭാരവാഹിയുമായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഇഖ്ബാല്‍(സൗദി അറേബ്യ), ഷഫീക് (ദുബായ്), നഫീസത്ത്, ഷഫീറ. മരുമക്കള്‍: ഷഫീക് പടന്ന, സാബിര്‍ ചെറുവത്തൂര്‍, ആയിഷ കോട്ടപ്പുറം, വാഷിന കുത്തുപറമ്പ്. ജില്ലാ മുസ്ലിം ലീഗ് നേതാക്കളായ എജിസി ബഷീര്‍, ടിസിഎ റഹിമാന്‍, സത്താര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വികെ ബാവ, ഇഎം കുട്ടി …

നടപ്പാതയില്‍ ഹൈടെന്‍ഷന്‍ ലൈനില്‍ മുട്ടി നിന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റി; അതിലൊന്നിലുണ്ടായിരുന്ന കിളിക്കൂട്ടിലെ പറക്കമുറ്റാത്ത കിളിക്കുഞ്ഞിനു രക്ഷകരായി ഓട്ടോ ഡ്രൈവര്‍മാര്‍

കുമ്പള: കുമ്പള ടൗണിലെ ഓട്ടോ സ്റ്റാന്റിനും ഫുട്പാത്തിനുമിടയില്‍ വളര്‍ന്ന മരത്തിന്റെ ശിഖരങ്ങള്‍ തൊട്ടുമുകളിലുള്ള വൈദ്യുതി ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി അപകട ഭീഷണി ഉയര്‍ത്തുന്നതു കാരവല്‍ മീഡിയ അടുത്തിടെ ചിത്രം സഹിതം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നു വൈദ്യുതി വിഭാഗം അധികൃതര്‍ മരം നിലനിറുത്തിക്കൊണ്ടു വൈദ്യുതി കമ്പിയില്‍ മുട്ടിയ ശിഖരങ്ങള്‍ വെട്ടിമാറ്റി. നിലത്തു മുറിച്ചിട്ട ശിഖരങ്ങളിലൊന്നില്‍ ഉണ്ടായിരുന്ന കിളിക്കൂട്ടില്‍ ഇരുന്നു പറക്കമുറ്റാത്ത കുഞ്ഞിക്കിളി കരഞ്ഞതു ഓട്ടോ ഡ്രൈവര്‍മാരെ വിഷമിപ്പിച്ചു. കിളികളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കില്‍ കിളിക്കുഞ്ഞിനെ അവരെ ഏല്‍പ്പിക്കാനും …

വീണ്ടും റെക്കോഡിട്ട് സ്വര്‍ണവില; പവന് 560 രൂപ കൂടി 81,600 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഗ്രാമിന് 70 രൂപയുടെ വര്‍ധനവാണ് വെള്ളിയാഴ്ച ഉണ്ടായത്. 10,200 രൂപയായാണ് വില വര്‍ധിച്ചത്. പവന് 560 രൂപയുടെയും വര്‍ധനയുണ്ടായി. 81,600 രൂപയായാണ് വില വര്‍ധിച്ചത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. സെപ്തംബര്‍ 10 ന് സ്വര്‍ണവില 81,000 കടന്നിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 60 രൂപ ഉയര്‍ന്ന് 8,375 രൂപയിലേക്ക് എത്തി. വെള്ളി വിലയിലും നേരിയ വര്‍ധന രേഖപ്പെടുത്തി. അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. തുടര്‍ച്ചയായ നാലാമത്തെ …

പള്ളിക്കര കല്ലിങ്കാലിലെ മുന്‍ പ്രവാസി ഹാജി പികെ ഫസ്ലുള്ള അന്തരിച്ചു

കാസര്‍കോട്: പള്ളിക്കര കല്ലിങ്കാലിലെ മുന്‍പ്രവാസി ഹാജി പി കെ ഫസ്ലുള്ള (82) അന്തരിച്ചു. ദീര്‍ഘകാലം യുഎഇ ലും ഇറാഖിലുമായി ജോലിചെയ്തിരുന്നു. പള്ളിക്കര ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി, കല്ലിങ്കാല്‍ മഹല്ല് ജമാഅത്ത് തുടങ്ങിയ മത-വിദ്യാഭ്യാസ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: പള്ളിയാന്‍ അബ്ദുല്‍ റഹ്‌മാന്‍. ഭാര്യ: മറിയം. മക്കള്‍: അന്‍വര്‍, ജമീല്‍, അബ്ദുല്‍ റഹ്‌മാന്‍, ഫാത്തിമ, നജ്മ, താജു, നൗഷി, ആയിഷ. മരുമക്കള്‍: ഫൈസല്‍, മൊയ്ദീന്‍ കുഞ്ഞി, ഇഖ്ബാല്‍, ജാസിം, നൗഷാദ്. സഹോദരങ്ങള്‍: പികെ മുഹമ്മദ് കോട്ടിക്കുളം, ഇബ്രാഹിം …

പൂഴിക്കൊപ്പം ചെമ്മണ്ണ് കടത്തും; കുമ്പളയില്‍ മൂന്നു ഡ്രൈവര്‍മാര്‍ അറസ്റ്റില്‍, 3 ടിപ്പറുകള്‍ പിടിച്ചെടുത്തു

കുമ്പള: പൂഴിക്കടത്തിനെതിരെ പൊലീസ് കര്‍ശന നടപടി ആരംഭിച്ചതോടെ ചെമ്മണ്ണ് കടത്തിലേക്ക് തിരിഞ്ഞ മൂന്ന് ഡ്രൈവര്‍മാരെയും മൂന്നു ടിപ്പറുകളെയും പൊലീസ് പിടിച്ചു. കുണ്ടങ്കേരടുക്കയിലെ ഫസല്‍(36), ബംബ്രാണയിലെ തസ് രീഫ്(25), കളത്തൂരിലെ അബ്ദുല്ല(23) എന്നിവരെയാണ് അറസ്റ്റുചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഓടിച്ചിരുന്ന ടിപ്പറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മണല്‍കടത്തിനും ചെമ്മണ്ണു കടത്തിനുമെതിരെ ശക്തമായ നടപടി തുടരുമെന്ന് പൊലീസ് മുന്നറിയിച്ചു. പേരാല്‍ കണ്ണൂരില്‍ നിന്ന് രാത്രികാലങ്ങളില്‍ വന്‍തോതില്‍ ചെമ്മണ്ണ് കടത്തുന്നെന്ന പരാതികളെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. ഇന്‍സ്‌പെക്ടര്‍ ജിജീഷിന്റെ …

മല്ലം കൊടവഞ്ചിയിലെ അബ്ബു അമ്മ അന്തരിച്ചു

ബോവിക്കാനം: മല്ലം കൊടവഞ്ചിയിലെ പരേതനായ മര്‍ത്തടിയുടെ ഭാര്യ അബ്ബു അമ്മ(93) അന്തരിച്ചു. മക്കള്‍: കമല, സുന്ദരി, പ്രേമ, രാമന്‍, രമേശന്‍, ദേവകി, ഉഷ, അനില്‍. മരുമക്കള്‍: ചോമന്‍, കൊറഗന്‍, രോഹിണി, രേഖ, വിജയന്‍, രാമന്‍, ഇന്ദിര, പരേതനായ കണ്ണന്‍.

ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതി; സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു.ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ഇന്ത്യന്‍ ബ്ലോക്ക് നോമിനിയായ ബി.സുദര്‍ശന്‍ റെഡിയെ 152 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ രാധാകൃഷ്ണന്‍ വിജയിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജിയാണ് ബി.സുദര്‍ശന്‍ റെഡി. എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാധാകൃഷ്ണന് 452 വോട്ടുകളും ബി …

മംഗളൂരുവില്‍ വാഹനാപകടങ്ങളില്‍ ഈ വര്‍ഷം 122 പേര്‍ മരിച്ചു; മരണപ്പെട്ടവരില്‍ 44 പേര്‍ കാല്‍നടയാത്രക്കാര്‍

മംഗളൂരു: നഗരത്തില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ജനുവരി 1 മുതല്‍ സെപ്റ്റംബര്‍ 9 വരെ ആകെ 702 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 122 പേര്‍ മരിക്കുകയും 815 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 44 കാല്‍നട യാത്രക്കാരാണ് മരണപ്പെട്ടതെന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. മരണപ്പെട്ടനരില്‍ 63 പേര്‍ ഇരുചക്രവാഹന യാത്രക്കാരാണ്. വാഹനങ്ങളുടെ അമിത വേഗത, ഗതാഗതക്കുരുക്ക്, കുഴികള്‍ എന്നിവ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. അതായത് പ്രതിദിനം ശരാശരി മൂന്ന് അപകടങ്ങള്‍ നടക്കുന്നു. രണ്ട് ദിവസത്തിലൊരിക്കല്‍ ഒരു …

പരിശീലനത്തിനു പോയ കായികതാരം വാഹനാപകടത്തിൽ മരിച്ചു; അപകടം സ്റ്റേ‍ഡിയത്തിലേക്ക് പോകും വഴി

ആലപ്പുഴ: കായിക പരിശീലനത്തിനായി പോവുകയായിരുന്ന യുവ അത്‌ലറ്റ് വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ കലവൂരിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ ലക്ഷ്മി ലാൽ (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനീതയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മാരാരിക്കുളം തെക്ക് പ്രീതികുളങ്ങര സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിനായി സ്കൂട്ടറിൽ പോവുകയായിരുന്നു ഇരുവരും. കലവൂർ ജംഗ്ഷന് വടക്ക് ഭാഗത്തുവച്ചാണ് ഇവരുടെ സ്കൂട്ടറും ഒരു ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിനീത ചികിത്സയിലാണ്. മൃതദേഹം …

ഓട്ടോയിൽ കടത്തുകയായിരുന്ന 18 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ, സൂറത്കൽ സ്വദേശി കസ്റ്റഡിയിൽ

കാസർകോട്: 18.240 ഗ്രാം എംഡി.എം.എ യുമായി സെപ്റ്റംബർ രണ്ടിന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്ത അബ്ദുൽ അസീസ് എന്ന ആൾക്കു മയക്കുമരുന്ന് എത്തിച്ചുകൊടുത്ത മലപ്പുറം മാറാഞ്ചേരിയിലെ വിഷ്ണുവിനെ കുമ്പള പൊലീസ് അറസ്റ്റ്‌ ചെയ്തു. മയക്കുമരുന്നു കൈമാറുന്നതിനു വിഷ്ണുവിനെ ചുമതലപ്പെടുത്തിയ തൃശൂർക്കാരനും സുറത്കലിൽ കൂൾ ബാർ ജോലിക്കാരനുമായ അഭിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആദ്യം പിടിയിലായ അബ്ദുൽ അസീസിന്റെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണും പരിശോധിച്ചത്തിൽ നിന്നാണ് രണ്ടാം പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ …

പടന്ന മൈമ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ജീവനക്കാരി ഡിഎം റീജ അന്തരിച്ചു

ചെറുവത്തൂർ: ഓർക്കുളത്തെ പരേതനായ ഡി.എം അമ്പാടിയുടെയും കുഞ്ഞാച്ചയുടെയും മകൾ പടന്ന മൈമ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഡി എം റീജ (46) അന്തരിച്ചു. ഭർത്താവ്: സി ശ്രീജിത്ത് വെങ്ങാട്ട്. മക്കൾ: അഭിനവ് സി ശ്രീജിത്ത്, ആരാധ്യ സി ശ്രീജിത്ത്. സഹോദരങ്ങൾ: കൃഷ്ണൻ ഓർക്കുളം, തങ്കമണി ഓരിക്കടവ്, ഉഷ മണിയറ, സുരേശൻ ചെറുവത്തൂർ, ജനാർദ്ദനൻ ഓർക്കുളം, പ്രീത തങ്കയം, റീന കൊളവയൽ, പരേതയായ ശൈലജ.

കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനു കുത്തേറ്റു; കുത്തിയത് മകൻ, ഒളിവിൽ

കൊച്ചി: കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് എട്ടുമണിയോടെ കലൂരിലെ കടയില്‍ എത്തിയാണ് മകന്റെ ആക്രമണം. ശരീരത്തില്‍ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയിൽ വച്ച് മകനും ഗ്രേസിയുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. അതിനിടെ പ്രകോപിതനായ മകൻ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് ഗ്രേസിയെ കുത്തുകയായിരുന്നു. ഇയാൾ ലഹരിയായിരുന്നുവെന്നാണ് വിവരം. കൃത്യത്തിന് ശേഷം ഓടിപ്പോയ ഇയാളെ പൊലീസ് തിരയുന്നുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഗ്രേസി. ​ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി …

കാണാതായ വയോധികൻ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബേഡകം, കൊളത്തൂർ, കോളോട്ടെ കർഷകൻ ഇ. കുമാരൻ നായർ(83) ആണ് മരിച്ചത്. വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. ചൊവ്വാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: ജാനകി. മക്കൾ: സതി, സുജാത, സുനിൽ. മരുമക്കൾ: അരവിന്ദാക്ഷൻ, ചന്ദ്രൻ, പ്രമീള. സഹോദരങ്ങൾ: പൊന്നമ്മ, ചോയിച്ചി, പരേതരായ കുഞ്ഞമ്പു നായർ, മുത്തു നായർ, നാരായണൻ നായർ, …