ബസ് കാത്തുനിന്ന യാത്രക്കാരന്റെ പോക്കറ്റിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തു; ബണ്ട് വാളിൽ മലയാളി അറസ്റ്റിൽ
മംഗളൂരു: ബണ്ട്വാൾ ബിസി റോഡ് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരന്റെ പോക്കറ്റിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ച കേസിൽ മലയാളിയെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജില്ലയിൽ നിന്നുള്ള നസീർ പുന്നയ്യാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം. കുന്ദാപുര സ്വദേശി രംഗനാഥ് ബെല്ലാലയുടെ പണമാണ് കവർന്നത്. കാർ വിറ്റ് കിട്ടിയ 1.60 ലക്ഷം രൂപയുമായി മറ്റൊരു ഉപയോഗിച്ച വാഹനം വാങ്ങുന്നതിനായി എത്തിയതായിരുന്നു രംഗനാഥ്. കൊട്ടിഗെഹരയിലേക്ക് പോകാൻ ബിസി റോഡ് …