ലഹരി മരുന്നടക്കം പത്തോളം കേസുകളിൽ പ്രതിയായ യുവാവ് കരുതൽ തടങ്കലിൽ

കാസർകോട്: നിരവധി മയക്കുമരുന്ന് കേസ്സുകളിലെ പ്രതിയായ യുവാവിനെ ഹോസ്ദുർഗ് പൊലീസ് പ്രിവൻഷൻ ഓഫ് ഇല്ലി സിറ്റി ട്രാഫിക് എൻ ഡി പി എസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു കരുത തടങ്കലിൽ അടച്ചു. കാഞ്ഞങ്ങാട് ഞാണിക്കടവ് മയ്യത്ത് റോഡ് സ്വദേശി അർഷാദി (33)നെയാണ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ ഹോസ്ദുർഗ്, ബേക്കൽ, ചന്തേര, പയ്യന്നൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ആറ് മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. ലഹരിക്കേസുകൾ ഉൾപ്പെടെ പത്തോളം കേസ്സുകളിൽ അര്‍ഷാദ് പ്രതിയാണ്. തുടർച്ചയായി ലഹരിക്കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ ചുമത്തുന്ന പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റി ട്രാഫിക്ക് എൻ ഡി പി എസ് നിയമപ്രകാരം ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ രണ്ടാമത്തെയും ജില്ലയിലെ ഏഴാമത്തെയും അറസ്സ് ആണിത്.ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡി ഐ പി എസ് ൻ്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി സി കെ സുനിൽ കുമാറിന്‍റെ മേല്‍നോട്ടത്തില്‍ ഹോസ്ദുർഗ് ഇൻസ്പെക്ടർ അജിത്ത് കുമാർ പി, സബ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദ്, അസി. സബ് ഇൻസ്പെക്ടർ പ്രകാശൻ എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ സനീഷ് കുമാർ, ശ്രീജേഷ് വി, സിവിൽ പൊലീസ് ഓഫീസർ രമിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page