കാസര്‍കോട് സിപിസിആര്‍ഐക്ക് സമീപം റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

കാസര്‍കോട്: ചൗക്കി സിപിസിആര്‍ഐക്ക് സമീപം റെയില്‍വേ ജീവനക്കാരനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ ഭോജ്പൂര്‍ ഗോര്‍പോഖാര്‍ സ്വദേശി അരവിന്ദ് കുമാര്‍(44) ആണ് മരിച്ചത്. റെയില്‍വേ ട്രാക്ക് മെയിന്റെനറായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് തട്ടിയതെന്നാണ് വിവരം. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റും.

കാസർകോട് നഗരത്തിൽ വൻ തീപിടിത്തം; അശ്വിനി നഗറിലെ സ്കിൻ ആന്റ് കിഡ്സ് കെയർ ക്ലിനിക്കിലാണ് അഗ്നിബാധ, ഫർണിച്ചറുകളും ഉപകരണങ്ങളും കത്തി നശിച്ചു

കാസർകോട്: നഗരത്തിലെ അശ്വിനി നഗറിൽ വൻ തീപിടിത്തം. മില ഷോപ്പിംഗ് സെന്ററിലെ ഡോ. ഗോപാലകൃഷ്ണ, ഭാര്യ ഡോ. സുധാ ഭട്ട്‌ എന്നിവരുടെ സ്പർശ സ്കിൻ ആൻഡ് കിഡ്സ് കെയർ ക്ലിനിക്കിലാണ് തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തിലെ ഫർണിച്ചറുകളും ഉപകരണങ്ങളും അഗ്നിക്കിരയായി. അഗ്നിരക്ഷാസേന എത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം. കെട്ടിടത്തിന്റെ സമീപത്തെ ഹോട്ടൽ തൊഴിലാളികളാണ് ക്ലിനിക്കിൽ നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഉടൻതന്നെ കാസർകോട് അഗ്നി രക്ഷാ …

ഒരു മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി ദേശീയപാതയോരത്ത് വളർത്തിയ നിലയിൽ, കണ്ടെത്തിയത് മഞ്ചേശ്വരത്ത്; എക്സൈസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ഒരു മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി ദേശീയപാതയുടെയരികിൽ വളർത്തിയ നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ദേശീയപാതയിലെ സർവീസ് റോഡിന് സമീപത്തെ ട്രക്ക് പാർക്കിംഗ് ഏരിയയിൽ ആണ് മൂന്നടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. വിവരത്തെ തുടർന്നു കുമ്പള എക്സൈസ് അധികൃതർ സ്ഥലത്തെത്തി. എക്സൈസ് ഇൻസ്പെക്ടർ കെ വി ശ്രാവണും സംഘവും ചെടി കസ്റ്റഡിയിലെടുത്തു. ഒരു എൻഡിപിഎസ് കേസും രജിസ്റ്റർ ചെയ്തു. ചെടി വളർത്തിയത് ആരാണെന്ന് അറിയാത്തതിനാൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ കെ വി …

മലയാളത്തിന്‍റെ ഇതിഹാസനടൻ മധുവിന് ഇന്ന് 92-ാം പിറന്നാൾ

മലയാളത്തിന്‍റെ ഇതിഹാസനടൻ മധുവിന് ഇന്ന് 92-ാം പിറന്നാൾ. നടനും സംവിധായകനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമായൊക്കെ ആറ് പതിറ്റാണ്ട് പിന്നിട്ട മധു കലാജീവിതത്തിൽ ഇന്നും സജീവമാണ്. ബിഗ് സ്ക്രീനില്‍ ഒരു കാലത്തെ കാമുക പരിവേഷമായത് ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രമായിരുന്നെങ്കിലും ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനുമായൊക്കെ പല കാലങ്ങളിലായി സ്ക്രീനില്‍ മധു നിറഞ്ഞുനിന്നു. രമണനും ദേവദാസുമെല്ലാം കണ്ണീരണിയിച്ചിട്ടുണെങ്കിലും മലയാളത്തിലെ നിരാശാകാമുകന്മാർക്ക് ഇന്നും പരീക്കുട്ടിയുടെ മുഖമാണ്. പ്രണയനൈരാശ്യത്തിന്റെ ഏറ്റവും തീവ്രമായഭാവങ്ങൾ മലയാളികൾ കണ്ടത് പരീക്കുട്ടിയുടെ മുഖത്താണ്. 1933 …

സിനിമ തോല്‍ക്കും സാഹസികത; വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍ ഒളിച്ച് 13 കാരന്‍; യാത്ര ചെയ്തത് കാബൂളിൽ നിന്ന് ഡൽഹിയിലേക്ക്; അത്ഭുതകരം ഈ രക്ഷപ്പെടൽ

ന്യൂഡല്‍ഹി: സിനിമയില്‍ പോലും കാണാത്ത അതിസാഹസികതയുടെയും രക്ഷപ്പെടലിന്റെ റിപ്പോര്‍ട്ടുകളാണ് ഡല്‍ഹിയില്‍ നിന്ന് പുറത്തുവന്നത്. അതും വെറും 13 വയസ് മാത്രം പ്രായമുള്ള അഫ്ഗാന്‍ ബാലന്റെ അതിജീവനത്തിന്റെ കഥ. കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിപ്പറ്റിയ അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. അഫ്ഗാന്‍ എയര്‍ലൈന്‍സായ കാം എയറിലായിരുന്നു കുട്ടിയുടെ രണ്ട് മണിക്കൂറോളം നീണ്ട സാഹസിക യാത്ര. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആര്‍ക്യൂ 4401 എന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റിലാണ് കുട്ടി ഒളിച്ചിരുന്നത്. വിമാനം രണ്ട് മണിക്കൂര്‍ …

അനധികൃത മണല്‍ കടത്ത്; കര്‍ശന നടപടിയുമായി ബേക്കല്‍ പൊലീസ്

കാസര്‍കോട്: ബേക്കല്‍ അഴിമുഖത്തുനിന്ന് അനധികൃതമായി മണല്‍ കടത്തുന്നതിനിടെ പൊലീസ് ഫൈബര്‍ വള്ളം പിടികൂടി. 300 ഓളം പൂഴി ചാക്കുകള്‍ കടത്താനുള്ള ശ്രമമാണ് ബേക്കല്‍ പൊലീസ് തടഞ്ഞത്. പൊലീസ് എത്തിയതറിഞ്ഞ് അന്യ സംസ്ഥാന തൊഴിലാളികള്‍ അടക്കം 15 ഓളം പേര്‍ രക്ഷപെട്ടു.ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ ഡിവൈഎസ്പി വിവി മനോജിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ ശ്രീദാസ് എം വി, എസ്‌ഐ സവ്യസാചി, അഖില്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇല്‍സാദ്, സജേഷ് എന്നിവര്‍ …

വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദന് സമന്‍സ് അയച്ച് കോടതി

കൊച്ചി: മുന്‍ മാനേജറെന്ന് അവകാശപ്പെടുന്ന വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചു. അടുത്തമാസം 27ന് കോടതിയില്‍ ഹാജരാകണം. കേസില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 26നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് ആരോപിച്ചാണ് വിപിന്‍ കുമാര്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദന്റെ ഒടുവില്‍ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ മാനേജറായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ …

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഇനി ഭക്തിനിര്‍ഭരമായ ഉത്സവനാളുകളുടെ 10 ദിനരാത്രങ്ങള്‍, 11-ാം നാള്‍ വിജയദശമി

കാസര്‍കോട്: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇത്തവണ 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങള്‍. പത്താം ദിവസമാണ് മഹാനവമി. 11-ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. ഒന്‍പത് രാത്രികള്‍ എന്നര്‍ത്ഥം വരുന്ന നവരാത്രിയില്‍ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാരെ ഭക്തിപൂര്‍വ്വം ആരാധിക്കുന്നു. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം. സംഗീതോത്സവങ്ങള്‍, നവരാത്രി പൂജകള്‍, പുസ്തക പൂജ, വിദ്യാരംഭം അടക്കമുള്ള വിപുലമായ …

ബേഡകം സ്വദേശിയായ യുവാവ് ഗള്‍ഫില്‍ ഹൃദയാഘാതം മൂലം മരിച്ചു; മൂന്നുമാസം മുമ്പാണ് ജോലിക്കായി വിദേശത്ത് പോയത്

കാസര്‍കോട്: ബേഡകം സ്വദേശിയായ യുവാവ് ഗള്‍ഫില്‍ ഹൃദയാഘാതം മൂലം മരിച്ചു. വലിയപാറയിലെ അമല്‍(23) ആണ് മരിച്ചത്. മൂന്നുമാസം മുമ്പാണ് അജ്മാനിലെ ഒരു കമ്പനിയിലെ ജോലിക്കായി നാട്ടില്‍ നിന്നും പോയത്. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് നാട്ടിലെത്തിക്കും. ഗാന്ധിനഗറിലെ ഗോവിന്ദന്റെയും ആശാവര്‍ക്കര്‍ രജിതയുടെയും മകനാണ്. സഹോദരി ആര്യ.

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: പരിക്കേറ്റ് ചികില്‍സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്നാണ് മനസിലാക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്വന്തം വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2009 ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു. ശാരീരികാവസ്ഥ മോശമായത് കൊണ്ടുതന്നെ ഇദ്ദേഹം വീട്ടില്‍ തന്നെ തുടരുകയായിരുന്നു. പൊലീസ് എത്തി മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.

മഴ തുടരും; കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കാസര്‍കോട്: വടക്കന്‍ ജില്ലകളില്‍ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറില്‍( 2 മണിവരെ) ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ബുധനാഴ്ച വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും …

വന്യജീവി സംരക്ഷണത്തിന് ജീവിതം ഉഴിഞ്ഞുവച്ച ആളെ വളര്‍ത്തുകടുവ കടിച്ചുകൊന്നു

ഒക്ലഹോമ: വന്യജീവി സംരക്ഷണത്തിന് ജീവിതം ഉഴിഞ്ഞുവച്ച റയാന്‍ ഈസ്ലിയെ വളര്‍ത്തുകടവ കടിച്ചുകൊന്നു. വന്യമൃഗങ്ങള്‍ മനോഹരമാണെന്നും അവയുടെ പരിപാലനവും സംരക്ഷണത്തിനും പരിപാലനത്തിനും ജീവിതം സമര്‍പ്പിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം കുറിച്ചിരുന്നു. തന്റെ സംരക്ഷണയിലുള്ള മൃഗങ്ങള്‍ക്കു സുരക്ഷിതവും സൗകര്യങ്ങളുമായ വാസസ്ഥലം ഉറപ്പാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു അദ്ദേഹം. ഈസ്ലി കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അടുപ്പമുണ്ടായിരുന്ന ഒരു കടുവയാണ് ഇദ്ദേഹത്തെ കടിച്ചുകീറിയതെന്നു പറയുന്നു. എന്നാല്‍ അത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ഫേസ് ബുക്ക് ലൈവില്‍; താന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വര്‍ണവും ഭാര്യ ചെലവഴിച്ചെന്ന് യുവാവ്, പിന്നാലെ പൊലീസില്‍ കീഴടങ്ങി

കൊല്ലം: പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഐസക്ക് ഫേസ്ബുക്കില്‍ ലൈവ് ഇട്ടു. താന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വര്‍ണ്ണവും പണവും ശാലിനി സ്വന്തം ഇഷ്ട പ്രകാരം ചെലവഴിച്ചെന്നു ഐസക്ക് ആരോപിച്ചു. ഫേസ്ബുക്കില്‍ കൊലപാതകത്തിന്റെ കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറി താമസിക്കുകയായിരുന്നു. …

വലയില്‍ നല്ല കനം, വലിച്ചെടുത്തപ്പോള്‍ വലയില്‍ മീന് പകരം കിട്ടിയത് രണ്ട് നാഗവിഗ്രഹങ്ങള്‍; മോഷണത്തിന് ശേഷം കടലില്‍ ഉപേക്ഷിച്ചതെന്ന് സംശയം

താനൂര്‍: ഉണ്യാല്‍ അഴീക്കല്‍ കടലില്‍ മല്‍സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. പുതിയ കടപ്പുറം ചക്കാച്ചന്റെ പുരയ്ക്കല്‍ റസലിന്റെ വലയിലാണ് വിഗ്രഹങ്ങള്‍ കുടുങ്ങിയത്. അഞ്ച് കിലോഗ്രാമിലധികം തൂക്കംവരുന്ന പിച്ചളയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ താനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ഇവ ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ വിഗ്രങ്ങളാണോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. പരാതിയുള്ളവര്‍ 9497987167, 9497981332 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലിസ് അഭ്യര്‍ത്ഥിച്ചു.

13 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

മട്ടന്നൂര്‍: 13 വയസുകാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുല്‍ നഫീസയില്‍ ചൂര്യോട്ട് അഷ്‌റഫിന്റെയും സാബിറയുടെയും മകള്‍ നഫീസത്തുല്‍ മിസിരിയ (13) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ മിസിരിയയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാവശ്ശേരി ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: സ്വാലിഹ, മുഹമ്മദ്.

പിലിക്കോട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വ്യാപാരിയുമായിരുന്ന പി.പി നാരായണന്‍ അന്തരിച്ചു

ചെറുവത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വ്യാപാരിയുമായിരുന്ന പിലിക്കോട് തെരുവിലെ പി.പി നാരായണന്‍(82) അന്തരിച്ചു. ഭാര്യ: പിവി മാധവി. മക്കള്‍: ശ്രീജ (തെക്കുമ്പാട്), ബിന്ദു (അജ്മാന്‍), ഷീബ (മുംബൈ), സുനില്‍കുമാര്‍(ആരോഗ്യ വകുപ്പ്), അനില്‍കുമാര്‍ (അജ്മാന്‍). സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് മട്ടലായി സമുദായ ശ്മശാനത്തില്‍.

കാമുകിയെ കൊന്ന് പെട്ടിയിലാക്കി, ഉപേക്ഷിക്കുന്നതിനു മുമ്പ് സെൽഫിയെടുത്ത് സ്റ്റാറ്റസിട്ടു; ആൺസുഹൃത്ത് പിടിയിൽ

ലഖ്‌നൗ: ഉത്തർപ്രദേശ് കാൺപൂരിൽ യുവതിയെ കൊന്ന് പെട്ടിയിലാക്കി നദിയിൽ ഉപേക്ഷിച്ച കേസിൽ ആൺസുഹൃത്തടക്കം രണ്ടുപേർ പിടിയിലായി. 20 കാരിയായ അകാന്‍ക്ഷ എന്ന യുവതി ആണ് കൊല്ലപ്പെട്ടത്. ആൺ സുഹൃത്ത് സൂരജ് കുമാര്‍ ഉത്തം (22), ഒപ്പമുണ്ടായിരുന്ന ആശിഷ് കുമാർ എന്നിവരെയാണ് കേസിൽ പൊലീസ് അറസ്റ്റു ചെയ്തത്. യുവതിയെ കൊന്ന് പെട്ടിയിലാക്കിയ ശേഷം കിലോമീറ്ററുകൾ സഞ്ചരിച്ച് യമുന നദിയിലാണ് ഇവർ മൃതദേഹം ഉപേക്ഷിച്ചത്. നദിയിൽ തള്ളുന്നതിന് മുമ്പായി പ്രതി പെട്ടിക്കൊപ്പം നിന്ന് സൂരജ് കുമാര്‍ സെൽഫി എടുത്ത് സ്റ്റാറ്റസ് …

കെ പി ശശികലയെ ചാനൽ ചർച്ചയിൽ ‘വിഷകല’യെന്ന് വിളിച്ച കേസ്; രാജ്‌മോഹൻ ഉണ്ണിത്താൻ കുറ്റക്കാരനല്ലെന്ന് ചേർത്തല മജിസ്‌ട്രേറ്റ് കോടതി

ആലപ്പുഴ: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചതില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ കുറ്റക്കാരനല്ലെന്ന് കോടതി. കെ പി ശശികല നല്‍കിയ അപകീര്‍ത്തി കേസ് തള്ളിയാണ് ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി. കേസ് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാനും കെ പി ശശികലയ്ക്ക് കഴിഞ്ഞില്ലെന്നും വിധിന്യായത്തില്‍ വിചാരണക്കോടതി നിരീക്ഷിച്ചു.മനോരമ ചാനലിലെ സംവാദ പരിപാടിക്കിടെ 2017 ഒക്ടോബര്‍ രണ്ടിനായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ വിവാദ പരാമര്‍ശം. …