17 കാരനെ പ്രലോഭിച്ച് കൂടെക്കൂട്ടി ലൈംഗികചൂഷണത്തിന് വിധേയമാക്കി; ഭര്‍തൃമതി അറസ്റ്റില്‍

ചെന്നൈ: പതിനേഴുകാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 45-കാരിയെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തില്‍നിന്നുള്ള ബിഎ കോളേജ് വിദ്യാര്‍ഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് നടപടി. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത വിദ്യാര്‍ഥി 45 വയസുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.കുപ്പം ഗ്രാമത്തിലെ ഒരു ബസ് സ്റ്റോപ്പില്‍ ഒരു സ്ത്രീയോടൊപ്പം ആണ്‍കുട്ടിയെ പതിവ് പട്രോളിങ്ങിലായിരുന്ന പൊലീസ് സംഘം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകല്‍ വ്യക്തമായത്. വിവാഹിതയായ സ്ത്രീ ബാലനെ …

കാലിക്കടവിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സിലിണ്ടർ കയറ്റിവന്ന ലോറി ഇടിച്ചു; ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: ദേശീയപാതയില്‍ കാലിക്കടവ് ടൗണില്‍ ലോറികള്‍ കൂടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 5.45 ഓടെയാണ് അപകടം നടന്നത്. നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള ദേശീയപാതയിലെ ഗതാഗതം താല്‍കാലികമായി തടസ്സപ്പെട്ടു. തുടര്‍ന്ന് ചന്തേര പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റുകയും 9 മണിയോടെ ഗതാഗതം പുന:സ്ഥാപിക്കുകയുമായിരുന്നു. അപകട സമയത്ത് അതുവഴി വന്ന പത്ര വിതരണക്കാരന്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. എല്‍പിജി ലോറി ഡ്രൈവര്‍ …

കുട്ടമത്ത് പൊൻമാലത്തെ കെ എം സരോജിനിയമ്മ അന്തരിച്ചു

ചെറുവത്തൂർ: കുട്ടമത്ത് പൊൻമാലത്തെ കെ എം സരോജിനിയമ്മ (69) അന്തരിച്ചു. ഭർത്താവ്: ഉണ്ണിയാടൻ വീട്ടിൽ ബാലരാമൻ നായർ. മക്കൾ: ജയറാം ബി നായർ, (സൗദി), പ്രവീൺ ബി നായർ, (അമേരിക്ക). മരുമക്കൾ: രഞ്ജു (റ്റാറ്റ അലക്സി, തിരുവനന്തപുരം), സംഗീത (അമേരിക്ക). സഹോദരങ്ങൾ: കെ എം ദാമോദരൻ (പയ്യന്നൂർ), കെ എം ദാക്ഷായണി (കാനായി) കെ എം അമ്മിണി (കടന്നപ്പള്ളി), രാധാമണി (വെള്ളോറ), കെ മുരളീധരൻ (പരിയാരം). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.

സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും; പദവിയിൽ മൂന്നാംവട്ടം

ചണ്ഡിഗഡ്: ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയായി തുടരും. ഡി.രാജയ്ക്ക് ഇളവ് നൽകാൻ ദേശീയ എക്‌സിക്യൂട്ടിൽ തീരുമാനം. ഇളവ് നൽകാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം ദേശീയ കൗൺസിലിൽ ഇന്ന് ചർച്ച ചെയ്യും. അന്തിമ തീരുമാനം ദേശീയ കൗൺസിലിന്റേതാണ്. ഡി.രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.നാരായണ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ സെക്രട്ടേറിയറ്റ് അം​ഗങ്ങളെ ഇന്ന് തീരുമാനിക്കും. നിർവാഹ സമിതിയിൽ രൂക്ഷമായ തർക്കം നടന്നുവെന്നാണ് ലഭിച്ചിട്ടുള്ള വിവരങ്ങൾ. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പേരില്‍ രൂക്ഷമായ തര്‍ക്കമാണ് …

മുൻ പ്രവാസി മുട്ടുന്തല സി കെ അഹ്മദ് ഹാജി അന്തരിച്ചു

കാസർകോട്: മുട്ടുന്തലയിലെ പൗര പ്രമുഖനും അൽ ഐനിലെ മുൻ പ്രവാസിയും ഗൾഫിലെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ മുൻകാല പ്രവർത്തകനുമായിരുന്ന മുട്ടുന്തല സി കെ ഹൗസിലെ സി കെ അഹ്‌മദ്‌ ഹാജി( 88) അന്തരിച്ചു. പരേതരായ കാസർകോട് തുരുത്തി പോക്കറിന്റെയും സൗത്ത് ചിത്താരി കൂളിക്കാട് ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ആയിഷയാണ് ഭാര്യ. മക്കൾ: സി കെ അസീസ് ( അജ്മാൻ), ജലീൽ ( അബൂ ദാബി), ശുകൂർ, (കുവൈറ്റ്‌). മരുമക്കൾ: അബ്ദുൽ റഹ്‌മാൻ, അഹ്‌മദ്‌, സൈറ, ഹാജറ, …

പഹല്‍ഗാം ഭീകരാക്രമണം; ഭീകരവാദികള്‍ക്ക് സഹായം നല്‍കിയ നാട്ടുകാരൻ അറസ്റ്റിൽ

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഭീകരർക്ക് സഹായം നല്‍കിയ മുഹമ്മദ് കഠാരിയ (26) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഠാരിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മുമ്പ് ലഷ്‌കര്‍ ഗ്രൂപ്പിന് കുല്‍ഗാം ഫോറസ്റ്റിലൂടെ നുഴഞ്ഞുകയറാന്‍ ഇയാൾ സഹായിച്ചിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഓപ്പറേഷന്‍ മഹാദേവിനിടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്. കശ്മീരില്‍ കരാര്‍ ജോലികളിലേര്‍പ്പെട്ടുവന്നിരുന്ന കഠാരിയ പ്രാദേശികമായി കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഏതാനും …

മയക്കുമരുന്ന് വില്പനക്കായി എത്തിച്ച കേസ്; പ്രതിയായ മുട്ടത്തൊടി എരുതുംകടവ് സ്വദേശിക്ക് രണ്ട് വർഷം കഠിന തടവും 20,000 രൂപ പിഴയും

കാസർകോട് : 79.3 ഗ്രാം ഓപ്പിയം എന്ന മയക്ക്മരുന്ന് വില്പനക്കായി കൈവശം വെച്ച കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുട്ടത്തൊടി എരുതുംകടവ് സ്വദേശി സയ്ദ് ഫാസിസിനെയാണ്‌ കാസർകോട് അഡിഷണൽ ഡിസ്ട്രിക്റ്റ് സെക്ഷൻസ് കോടതി (2) ജഡ്‌ജ്‌ കെ പ്രിയ ശിക്ഷച്ചത്. വിദ്യാനഗർ പൊലീസ് സബ് ഇൻസ്പകടറായിരുന്ന എ സന്തോഷ് കുമാർ ആണ് മയക്കുമരുന്ന് സഹിതം പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്. കാസർകോട് സ്റ്റേഷൻ …

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ വരുന്നു; വ്യാഴാഴ്ച 5 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, ശനിയാഴ്ച കാസർകോട് യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. ​ അ​ടു​ത്ത അ​ഞ്ചു​ദി​വ​സം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇ​ട​ത്ത​രം മ​ഴ​യ്ക്കും വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യുണ്ടെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ക്ക് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.വ്യാ​ഴാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, …

ഒരാഴ്ച മുമ്പ് കാണാതായ 17 കാരൻ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: കാണാതായ 17 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടില്‍ മിനിയുടെ മകന്‍ ടിബിന്‍ ടിനുവിനെ (17)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ സപ്തംബര്‍ 15 മുതല്‍ ടിബിനെ കാണാതായിരുന്നു. പരാതിയെ തുടർന്ന് കുടിയാന്‍മല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിടയിലാണ് ആളൊഴിഞ്ഞ വിജനമായ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ ടിനുവിന്റെയും മിനിയുടെയും മകനാണ്. സഹോദരങ്ങള്‍: മായ, ടിന്‍സ്.

മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലുള്ള വീട്ടിലും പരിശോധന; ദുൽഖർ സൽമാന്റെ രണ്ടു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു, നടന് സമൻസ് നൽകും

കൊച്ചി: ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ റജിസ്ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് നിർദേശം നൽകും. കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസ് തീരുമാനം. ദുൽഖർ സൽമാന്റെ വീട്ടിൽ നിന്ന് ഡിഫൻഡറും ലാൻഡ് ക്രൂസറുമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിൽ തൃശൂർ റജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂസർ ദുൽഖറിന്റെ പേരിലല്ല. ഇതിന്റെ ഉടമയാര് എന്ന് കസ്റ്റംസ് അന്വേഷണമാരംഭിച്ചു. മറ്റ് രണ്ടു വാഹനങ്ങൾക്കായുള്ള അന്വേഷണവും തുടരുകയാണ്. …

നിങ്ങൾ ഉഗ്രൻ നടനാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്; ദാദാ സാഹീബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

ന്യൂഡൽഹി: മലയാള സിനിമയുടെ അഭിമാനം വാനോളമുയർത്തി ദാദാസാഹിബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. ചൊവ്വാഴ്ച വൈകീട്ട് നാലിന് വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിച്ചു. നിറ കയ്യടികളോടെ ആയിരുന്നു സദസിൽ മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം അവാർഡുദാന വേദിയിൽ ഉണ്ടായിരുന്നു. എന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമയെന്നും സ്വപ്നത്തില്‍പോലും ഇത്തരമൊരു നിമിഷം പ്രതീക്ഷിച്ചില്ലെന്നും പുരസ്കാരം ഏറ്റുവാങ്ങിയശേഷം മോഹന്‍ലാല്‍ പറഞ്ഞു. 2004-ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുലഭിച്ച്‌ രണ്ടുപതിറ്റാണ്ടിനുശേഷമാണ് ഈ ദേശീയ ബഹുമതി മലയാളസിനിമയിലേക്കെത്തുന്നത്. …

സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു. 82 വയസായിരുന്നു. ഉന്നത പണ്ഡിത സഭ ചെയര്‍മാന്‍, ഫത്വ കമ്മിറ്റി പ്രസിഡന്റ്, മുസ്ലിം വേള്‍ഡ് ലീഗ് സുപ്രീം കൗണ്‍സില്‍ മേധാവി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ നടക്കും. 1940 നവംബര്‍ 30 ന് മക്കയില്‍ ജനിച്ച ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍-ഷൈഖ് ഒരു പ്രമുഖ ഇസ്ലാമിക പണ്ഡിതനും സൗദി അറേബ്യയിലെ മതസ്ഥാപനത്തിലെ ഒരു …

എടച്ചാക്കൈ -നടക്കാവ് റെയില്‍വേ മേല്‍പ്പാലം: സംയുക്ത പരിശോധന നടത്തി

കാസര്‍കോട്: നിര്‍ദ്ദിഷ്ട എടച്ചാക്കൈ-നടക്കാവ് റെയില്‍വേ മേല്‍പ്പാലം സ്ഥലമേറ്റെടുപ്പിന് മുന്നോടിയായുള്ളറവന്യൂ, എല്‍.എ, കിഫ്ബി, ആര്‍.ബി.ഡി.സി.കെ ഉദ്യോഗസ്ഥ സംയുക്ത സംഘം സ്ഥലപരിശോധന നടത്തി. നിര്‍മ്മാണ ചുമതലയുള്ള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ കേരള യുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ വൃന്ദാദാസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പത്മനാഭന്‍, മാനേജര്‍ കെ. അനീഷ്, ലാന്‍ഡ് അക്യുസിഷന്‍ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.കെ. സുനിഷ, ജൂനിയര്‍ സൂപ്രണ്ട് കെ.വി.സജീവ്, റവന്യൂ ഇന്‍സ്പെക്ടര്‍ മാരായ ബിജുകുമാര്‍, എ.ഷീജ,സര്‍വ്വേയര്‍ നസീര്‍, ഉദ്യോഗസ്ഥരായമുരളീകൃഷ്ണന്‍, വിജിന, ശരത്ചന്ദ്രന്‍ എന്നിവരടങ്ങിയ സംയുക്തസംഘമാണ് നടക്കാവ് …

മംഗല്‍പാടിയില്‍ സ്‌കൂളിലെ സ്‌പോര്‍ട്ട്‌സ് മല്‍സരത്തിനിടെ നാലാംതരം വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: നാലാംതരം വിദ്യാര്‍ഥി സ്‌കൂളിലെ സ്‌പോര്‍ട്ട്‌സ് മല്‍സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. മംഗല്‍പാടി ജിബിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥി ഹസന്‍ റസ(10) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ സ്‌കൂളിലെ സ്‌പോര്‍ട്ട്‌സ് മല്‍സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശ് മുര്‍ഷിദാബാദ് സ്വദേശി ഇല്‍സാഫലിയുടെ മകനാണ്.

വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം, വേറെ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പട്ടാപ്പകല്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഭാര്യയെ യുവാവ് കുത്തിക്കൊന്നു, അരുംകൊല ആദ്യവിവാഹത്തിലെ മകളുടെ മുന്നില്‍ വച്ച്

ബംഗളൂരു: പട്ടാപ്പകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ബംഗളൂരുവിലെ സുങ്കടകട്ട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് 35കാരനായ ക്യാബ് ഡ്രൈവര്‍ ലോഹിതാശ്വ ഭാര്യ രേഖയെ(28) കൊലപ്പെടുത്തിയത്. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രേഖയുടെ ആദ്യ വിവാഹത്തിലെ മകളുടെ കണ്‍മുന്നില്‍ വച്ചാണ് അരുംകൊല നടന്നത്. ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്നു രേഖ. രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് …

നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂര്‍ കഴകത്തിലെ ചെരളത്ത് ഭഗവതി കാരണവര്‍ അന്തരിച്ചു

പിലിക്കോട്: നീലേശ്വരം തട്ടാച്ചേരി ശ്രീ വടയന്തൂര്‍ കഴകത്തിലെ ചെരളത്ത് ഭഗവതി കാരണവര്‍ പിലിക്കോട് മാനായിയിലെ ദാമോദരന്‍(60) അന്തരിച്ചു. സംസ്‌കാര ചടങ്ങുകള്‍ നീലേശ്വരം തട്ടാച്ചേരിയിലെ സമുദായ ശ്മശാനത്തില്‍ നടക്കും. ഭാര്യ: ടിവി കമല. മകന്‍: ടിവി കലേഷ്. മരുമകള്‍: പ്രവീണ(കണ്ണൂര്‍). സഹോദരങ്ങള്‍: എവി ചന്ദ്രന്‍, എവി ഭാനു.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; നെഞ്ചുതകര്‍ന്ന് ഉപഭോക്താക്കള്‍; പവന് ഇന്ന് കൂടിയത് 920 രൂപ, ഇന്നത്തെ വില ഇതാണ്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില. ഇന്ന് 83,000 കടന്ന് 84,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. പവന് 920 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 83,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 115 രൂപയാണ് വര്‍ധിച്ചത്. 10,480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തിങ്കളാഴ്ച രണ്ടു തവണയായി 680 രൂപയാണ് വര്‍ധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില …

‘പുകവലിക്കരുത്, മദ്യപിക്കരുത്, നോണ്‍ വെജ് കഴിക്കരുത്; കാന്താര കാണാന്‍ വ്രതം? വിശദീകരണവുമായി ഋഷഭ് ഷെട്ടി

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ റിലീസിനൊരുങ്ങുകയാണ്. ‘കാന്താര’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ പ്രീക്വല്‍ ആണ് ഈ രണ്ടാം ഭാഗം. ചിത്രം ഒക്ടോബര്‍ 2 ന് തിയേറ്ററുകളിലേക്ക് എത്തും. അതിനിടെ കാന്താര കാണാന്‍ പോവുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സിനിമ കാണാന്‍ എത്തുന്നവര്‍ മദ്യപിക്കരുതെന്നും പുകവലിക്കരുതമെന്നും മാംസാഹാരം കഴിക്കരുതമെന്നുമായിരുന്നു പ്രചാരണം. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററില്‍ വ്യക്തതവരുത്താന്‍ ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി …