ഉച്ചയ്ക്ക് ഊൺ കഴിക്കാൻ വീട്ടിൽ എത്തിയപ്പോൾ നെഞ്ചുവേദന; കാസർകോട് സ്വദേശിയായ പാണ്ഡേശ്വരത്തെ എ.എസ്.ഐ ഹൃദയാഘാതം മൂലം മരിച്ചു

മംഗളൂരു: ഹൃദയാഘാതം മൂലം എ എസ് ഐ മരിച്ചു. കാസർകോട് സ്വദേശിയും മംഗളൂരു ഉർവ്വയിൽ താമസക്കാരനുമായ രാജേഷ് ഹെഗ്ഡെ(45) ആണ് മരിച്ചത്. പാണ്ഡേശ്വർ വനിതാ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഊണ് കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 1993 ബാച്ച് ഓഫീസറായ അദ്ദേഹം വിട്ടൽ പൊലീസ് സ്റ്റേഷനിൽ തന്റെ ജോലി ആരംഭിച്ചു, തുടർന്ന് നിരവധി സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചു. ജോലിയുടെ ഭാഗമായി ഭാര്യക്കും മകനുനൊപ്പം മംഗളൂരുവിൽ താമസിച്ചു വരികയായിരുന്നു.

നെഞ്ചുപൊട്ടി കരൂർ; 8 കുട്ടികൾ ഉൾപ്പെടെ 38 മരണം; വിജയ്ക്കെതിരെ കേസെടുക്കും, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം അടിയന്തര ധനസഹായം

ചെന്നൈ: തമിഴ്നാട് കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ ഉണ്ടായത് വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു. മരിച്ചവരിൽ 16 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കരൂർ വേലുച്ചാമിപുരത്താണ് അപകടം നടന്നത്. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ പൊലീസ് കേസെടുക്കും. സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച വൈകി തുടങ്ങിയ പരിപാടിയിൽ ആൾക്കൂട്ടം അനിയന്ത്രിതമായി എത്തിയപ്പോൾ, നിയന്ത്രിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. പ്രസംഗം പകുതിയിൽ നിർത്തിയെങ്കിലും, അപ്പോഴേക്കും സ്ഥിഗതികൾ കൈവിട്ടുപോവുകയായിരുന്നു. ടിവികെ നേതാക്കൾ …

അപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ സജീഷിന് ജന്മനാടിന്റെ യാത്രാമൊഴി, സജീഷ് മടങ്ങിയത് വീടെന്ന സ്വപ്നം ബാക്കിയാക്കി

കാസർകോട്: ചെങ്കളയിൽ വാഹനാപകടത്തിൽ മരിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർ മയ്യിച്ചയിലെ സജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ജില്ലാ പൊലീസ് ആസ്ഥാനം, മേൽപ്പറമ്പ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലും പൊതുദർശനത്തിന് വെച്ച മൃതദേഹം ശനിയാഴ്ച ഉച്ചയോടെ സജീഷിന്റെ പണിതീരാത്ത വീട്ടിലെത്തിച്ചു. സജീഷിന്റെ ചേതനേറ്റ ശരീരം കണ്ട് നാടുവിങ്ങിപ്പൊട്ടി. സജീഷിന്റെ ഭാര്യ ഷൈനിയും മക്കളായ ദിയയും ദേവജും അന്ത്യചുംബനം നൽകി യാത്രയാക്കി. തുടർന്ന് ജന്മനാടായ മയ്യിച്ചയിലെ വീട്ടിലും മൃതദേഹം പൊതുദർശനത്തിനു വച്ചു. വൻ ജനാവലിയാണ് ഇവിടെ എത്തിയത്. പിന്നീട് വീരമലക്കുന്നിൽ …

വിജയ്‌യുടെ കരൂര്‍ റാലി ദുരന്തമായി; തിക്കിലും തിരക്കിലും കുട്ടികൾ ഉൾപ്പെടെ 30 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ചു. ഇതിൽ 6 കുട്ടികളും ഉൾപ്പെടുന്നു. കരൂരി‍ൽ നടന്ന റാലിക്കിടെയാണ് അപകടം. ഇരുപതിലേറെ പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. ആയിരങ്ങളായിരുന്നു വിജയ്‌യെ കാണാനും പ്രസംഗം കേള്‍ക്കാനും തടിച്ചുകൂടിയത്. ഇതിനിടെ ഉണ്ടായ വന്‍ തിരക്കാണ് അപകടത്തിന് ഇടയാക്കിയത്. അപകടം …

ഇന്നോവ കാറിൽ 112 കിലോ കഞ്ചാവ് പിടികൂടിയ കേസ്; ഒന്നാംപ്രതിക്ക് പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാസർകോട്: ഇന്നോവ കാറിൽ 112 കിലോ കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായ ഒന്നാം പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നുംകൈ സ്വദേശി കെ കെ നൗഫലിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട് )ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവും അനുഭവിക്കണം. 2019 ഫെബ്രുവരി മാസം മൂന്നാം തീയ്യതിയാണ്‌ കേസിന്സ്പദമായ സംഭവം നടന്നത്. ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂങ്ങോട് …

മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് 5.46 കോടി രൂപ അനുവദിച്ചു; എ കെ എം അഷ്റഫ് എം എൽ എ

കാസർകോട്: പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മൂന്ന് ആര്യോഗ്യ കേന്രങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 5.46 കോടി രൂപയുടെ അനുമതി ലഭിച്ചതായി എ കെ എം അഷ്റഫ് എം എൽ എ അറിയിച്ചു.കുമ്പള ഗവ.ആശുപത്രിയ്ക്ക് 4.36 കോടി രൂപയും ആരിക്കാടി കുടുംബക്ഷേമ കേന്ദ്രം , പൈവളിഗെ കുടുംബക്ഷേമ ഉപ കേന്ദ്രം എന്നിവയ്ക്ക് 55 ലക്ഷം വീതമാണ് അനുവദിച്ചിട്ടുള്ളത്. ടെണ്ടർനടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തി ഉടൻ തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം …

ട്രെയിനില്‍ കോളേജ് വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും മോഷ്ടിച്ചു; കുന്നംകുളം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മംഗളൂരുവിലെ കോളേജിലേക്ക് ട്രെയിനില്‍ പോവുകയായിരുന്ന കോളേജ് വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പും പെന്‍ഡ്രൈവുകളും മോഷ്ടിച്ച പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടി. കുന്നംകുളം അഞ്ഞൂര്‍കുന്ന് സ്വദേശി സഭീഷ്(42) ആണ് പിടിയിലായത്. ഈമാസം 22 നാണ് തലശേരി തിരുവങ്ങാട് സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യര്‍ഥിയുമായ തരുണ്‍ മംഗലാട്ടി(18)ന്റെ ലാപ് ടോപ്പ് അടക്കമുള്ള സാധനങ്ങള്‍ മോഷണം പോയത്. തലശേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് വൈകീട്ടുള്ള എഗ്മോര്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോഴാണ് സംഭവം. ആറരയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് 35,000 രൂപ വിലവരുന്ന ലാപ്‌ടോപ്പ്, …

അടുത്തകാലത്തായി ആര്‍ഭാട ജീവിതം, ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരുടെ സംശയം വഴിത്തിരിവായി, വിവാഹ വീട്ടിലെ 10 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ബന്ധുവായ നീതു ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: ബന്ധുവീട്ടിന്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ രണ്ടുമാസത്തിന് ശേഷം ബന്ധുവായ യുവതി പിടിയില്‍. ഭരതന്നൂര്‍ നിഖില്‍ ഭവനില്‍ നീതു(33)വിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഭരതന്നൂര്‍ കാവുവിള വീട്ടില്‍ ജൂണിലായിരുന്നു മോഷണ സംഭവം നടന്നത്. വീട്ടില്‍ വിവാഹം കഴിച്ചെത്തിയ യുവതിയുടെ ആഭരണങ്ങളാണ് മോഷണം പോയത്. കല്യാണത്തിനുശേഷം പുതിയ വീട്ടില്‍ ഇവര്‍ 25 ദിവസത്തോളം ഉണ്ടായിരുന്നില്ല. മടങ്ങി എത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് ആഗസ്റ്റ് എട്ടിന് പാങ്ങോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുവായ …

വടക്കന്‍ ജില്ലകളില്‍ മഴ തുടരുന്നു; കാസര്‍കോട് അടക്കം നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.ഞായറാഴ്ച വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശമുണ്ട്.

കാണാതായ ഗൃഹനാഥന്‍ റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വെള്ളിയാഴ്ച കാണാതായ ഗൃഹനാഥനെ റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ എടത്തോട് പായാളം വണ്ടാര കുന്നേല്‍ ജോര്‍ജിന്റെ മകന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് എന്ന അപ്പച്ചനാ(53) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് റബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മായ ആണ് ഭാര്യ. മക്കള്‍: ആന്‍മരിയ, അനുമരിയ.

30 വര്‍ഷത്തിന് ശേഷം പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനെത്തി; അധ്യാപികയുമായി പരിചയം പുതുക്കി, ബിസിനസില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് 27.5 ലക്ഷവും 21 പവനും തട്ടി, പൂര്‍വ വിദ്യാര്‍ഥിയും ഭാര്യയും അറസ്റ്റില്‍

മലപ്പുറം: അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവന്‍ സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഭാര്യയും അറസ്റ്റില്‍. മലപ്പുറം തലക്കടത്തൂര്‍ സ്വദേശി ഫിറോസ്(51) ഭാര്യ റംലത്ത് (45) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്.1988-90 കാലത്ത് പ്രതിയെ പഠിപ്പിച്ച അധ്യാപികയാണ് തട്ടിപ്പിനിരയായത്. പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയംപുതുക്കിയശേഷം ഇയാള്‍ അധ്യാപികയുടെ സ്നേഹം പിടിച്ചുപറ്റി. പിന്നീട് ഭാര്യയുമൊത്ത് അധ്യാപികയുടെ വീട്ടിലെത്തി സ്വര്‍ണവുമായി ബന്ധപ്പെട്ടുള്ള ബിസിനസ് തുടങ്ങുന്നതിനായി പണം ചോദിച്ചു. സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാന്‍ …

അമിത വേഗതയിലെത്തിയ ഥാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; മൂന്നു യുവതികളടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: അമിതവേഗതയില്‍ സഞ്ചരിച്ച ഥാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് മൂന്നു യുവതികളടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ ഗുഡ്ഗാവ് ജാര്‍സ ചൗക്കിന് സമീപമാണ് അപകടം. ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രതിഭാ മിശ്ര(26), ആദിത്യ പ്രതാപ് സിങ്(30), ലാവണ്യ(26), ഗൗതം(31) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആറുപേരില്‍ അഞ്ചുപേരും മരിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ഗുരുഗ്രാമിലേക്ക് ജോലി സംബന്ധമായ യാത്രയ്ക്കായി യാത്ര ചെയ്തിരുന്ന മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും …

ട്രൗസറില്‍ മലമൂത്രവിസര്‍ജനം നടത്തി; നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച മാതാവ് അറസ്റ്റില്‍

ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കണ്ടല്ലൂര്‍ പുതിയവിള സ്വദേശിനിയാണ് അറസ്റ്റിലായത്. കായംകുളം കനകക്കുന്ന് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നാലര വയസുകാരന്‍ ട്രൗസറില്‍ മലമൂത്രവിസര്‍ജനം നടത്തിയതിനാലായിരുന്നു മാതാവിന്റെ ക്രൂരത.കുട്ടിയുടെ പിന്‍ഭാഗത്തും കാലിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ കുട്ടിയെ മാതാവ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചപ്പാത്തി കല്ലില്‍ ഇരുന്നാണ് കുഞ്ഞിന് പൊള്ളലേറ്റതെന്നാണ് മാതാവ് ആശുപത്രി അധികൃതരെ ധരിപ്പിച്ചത്. സംശയം തോന്നിയതോടെ ഡോക്ടറാണ് വിവരം …

സഹോദരനുമായി വഴിവിട്ട ബന്ധം; തടസമായത് മകള്‍; ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ കേസില്‍ മാതാവ് ശ്രീതു അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ കേസില്‍ മാതാവ് ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തത്. ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതില്‍ ശ്രീതുവിന്റെ പങ്ക് വ്യക്തമെന്ന് പൊലീസ് പ്രതികരിച്ചു. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവരും തമ്മില്‍ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 30നാണ് കുട്ടിയെ …

മയക്ക് മരുന്ന് പിടികൂടുന്നതിനിടെ രക്ഷപ്പെട്ട കരിവെള്ളൂരിലെ ദന്ത ഡോക്ടര്‍ അറസ്റ്റില്‍

കാസര്‍കോട്: മയക്ക് മരുന്ന് പിടികൂടുന്നതിനിടെ കാറില്‍നിന്ന് ഇറങ്ങിയോടിയ കരിവെള്ളൂരിലെ ദന്ത ഡോക്ടര്‍ അറസ്റ്റില്‍. കരിവെള്ളൂര്‍ ഗവ.ആശുപത്രിക്ക് സമീപത്തെ വലിയപീടികയില്‍ ഹൗസില്‍ ഡോ.വിപി മുഹമ്മദ് സുനീറി(32)നെയാണ് ബേക്കല്‍ ഡിവൈ.എസ്.പിയുടെ ഡാന്‍സാഫ് സ്‌ക്വാഡും മേല്‍പറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ചട്ടഞ്ചാല്‍ അമ്പത്തഞ്ചാംമൈലില്‍ വാഹന പരിശോധനക്കിടെസ്വിഫ്റ്റ് കാറില്‍ നിന്ന് 3.28 ഗ്രാം എം ഡി എം എ യും 10.65 ഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. കാര്‍ നിര്‍ത്തിയ ഉടന്‍ ദന്തഡോക്ടര്‍ ഇറങ്ങിയോടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ചട്ടഞ്ചാല്‍ നിസാമുദീന്‍ നഗര്‍ കുറക്കുന്ന് …

‘കള്ളന്‍ കപ്പലില്‍ തന്നെ’; പഞ്ചായത്ത് ഓഫീസിലെ ഉപകരണങ്ങള്‍ കടത്തി; വൈസ് പ്രസിഡന്റിനെതിരെ മോഷണകുറ്റത്തിന് കേസ്

മംഗളൂരു: പഞ്ചായത്ത് ഓഫീസിലെ ഉപകരണങ്ങള്‍ കടത്തിയ സംഭവത്തില്‍ വൈസ് പ്രസിഡന്റിനെതിരെ പൊലീസ് മോഷണകുറ്റും ചുമത്തി. കഡബ താലൂക്കിലെ കൊല്ലമൊഗ്രു ഗ്രാമപഞ്ചായത്തിലാണ് മോഷണം നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവ് ചന്തലിനെതിരെയാണ് സുബ്രഹ്‌മണ്യ പൊലീസ് കേസെടുത്തത്. പഞ്ചായത്ത് വികസന ഓഫീസര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തത്. പഞ്ചായത്തിലെ സിസിടിവി സംവിധാനങ്ങളും ശബ്ദ ഉപകരണങ്ങളും ചില ആളുകള്‍ ദുരുപയോഗം ചെയ്‌തെന്ന് നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചിരുന്നു. പഞ്ചായത്ത് വികസന ഓഫീസര്‍ ചിന്നപ്പ നായിക് ഉടന്‍ മറുപടി നല്‍കണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് …

ഡ്രൈവര്‍ മദ്യലഹരിയില്‍, ടാങ്കര്‍ ലോറി ദേശീയപാതയില്‍ തോന്നിയപോലെ ഓടി, ദൃശ്യം ക്യാമറയില്‍ പതിഞ്ഞതിനു പിന്നാലെ പിടിവീണു

കാസര്‍കോട്: മദ്യലഹരിയില്‍ ദേശീയപാതയിലൂടെ ടാങ്കര്‍ ലോറി ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. തമിഴ് നാട് തഞ്ചാവൂര്‍ സ്വദേശി ബാലസുബ്രഹ്‌മണ്യ(48)നെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച 9 മണിയോടെയാണ് കുമ്പള ദേശീയപാതയിലൂടെ ലോറി നിയന്ത്രണം വിട്ടപോലെ ഓടിയത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. മദ്യലഹരിയില്‍ ലോറി നീങ്ങുന്നത് ദേശീയപാതാ വിഭാഗത്തിന്റെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ ലോറിയെ പിന്തുടര്‍ന്നു. കുമ്പള ദേവീ നഗറില്‍ എത്തിയതോടെ വാഹനം കുറുകെയിട്ട് ലോറി തടഞ്ഞു. ലോറി നിര്‍ത്തിയ ശേഷം ഡ്രൈവര്‍ അകത്തെ …

മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെമകള്‍ ഡോ.മാലതി ദാമോദരന്‍ അന്തരിച്ചു

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെമകള്‍ ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ശാസ്തമംഗലം മംഗലം ലെയിനിലുള്ള വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെല്ലൂരില്‍ ശിശുരോഗ വിദഗ്ധയായി സേവനം ചെയ്തിരുന്നു. വിരമിച്ച ശേഷം ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയിലും ജോലിചെയ്തിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ശാന്തികവാടത്തില്‍. ഡോ. എഡി ദാമോദരന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: സുമംഗല, ഹരീഷ് ദാമോദരന്‍. ഇ എം രാധ, …