എംഡിഎംഎയുമായി മഞ്ചേശ്വരത്ത് 2 യുവാക്കള്‍ അറസ്റ്റില്‍; സ്‌കൂട്ടറും പിടികൂടി

കാസര്‍കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. ഉപ്പള, ശാരദാനഗര്‍, മണിമുണ്ട ഹൗസിലെ സിഎ മുഹമ്മദ് ഫിറോസി(22)നെ ഉപ്പള റെയില്‍വെ ഗേറ്റ് സമീപത്തു വച്ച് എസ്.ഐ കെ.ആര്‍ ഉമേശനാണ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്ന് 7.06 ഗ്രാം എംഡിഎംഎ പിടികൂടിയതായി പൊലീസ് അറിയിച്ചു.കുഞ്ചത്തൂര്‍, മാട ഹൗസിലെ ആലം ഇക്ബാലി(22)നെ 04.67 ഗ്രാം എംഡിഎംഎയുമായി എസ്.ഐ രതീഷ് കെ ജിയാണ് അറസ്റ്റു ചെയ്തത്. കുഞ്ചത്തൂര്‍പദവില്‍ വച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് അറസ്റ്റ്. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ അന്തരിച്ചു

പയ്യന്നൂര്‍: പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ പി. അപ്പുക്കുട്ടന്‍ (85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം.പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, നാടക പ്രവര്‍ത്തകന്‍, നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1996 മുതല്‍ അഞ്ചു വര്‍ഷക്കാലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1939 ആഗസ്ത് 10ന് പയ്യന്നൂരിലെ അന്നൂരില്‍ കരിപ്പത്ത് കണ്ണപ്പൊതുവാളുടെയും എ പി പാര്‍വതിയമ്മയുടെയും മകനായി ജനനം. അന്നൂര്‍ യുപി …

ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്നു എത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

കാസര്‍കോട്: ഒരു മാസം മുമ്പ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. കണ്ണൂര്‍, പേരാവൂര്‍ കാരക്കുന്നില്‍ ഹൗസില്‍ സ്വദേശിയും മാവുങ്കാല്‍, പേരടുക്കത്ത് താമസക്കാരനുമായ ജമീഷ് ഫിലിപ് (40) ആണ് മരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനു സമീപത്താണ് സംഭവം. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഇരു ഭാഗങ്ങളായി വേര്‍പെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.എന്തിനാണ് ജമീഷ് ഫിലിപ് ജീവനൊടുക്കിയതെന്നു …

പ്രശസ്ത പാമ്പു പിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പു പിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ (39) മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചു. വടവള്ളി എന്ന സ്ഥലത്തെ വീട്ടില്‍ കയറിയ മൂര്‍ഖനെ പിടിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഉടന്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സിലാണ് സന്തോഷ് കുമാര്‍ പാമ്പു പിടിത്തും ആരംഭിച്ചത്. 25 വര്‍ഷത്തിനിടയില്‍ രാജവെമ്പാലകളടക്കം നൂറു കണക്കിനു പാമ്പുകളെ പിടികൂടി കാട്ടില്‍ വിട്ടിട്ടുണ്ട്.മരണത്തിനു ഇടയാക്കിയ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ബാഡൂര്‍പദവില്‍ ബൈക്കില്‍ കാറിടിച്ച് യുവാവിന് പരിക്ക്

കാസര്‍കോട്: പുത്തിഗെ പഞ്ചായത്തിലെ ബാഡൂര്‍പദവില്‍ ബൈക്കില്‍ കാറിടിച്ച് യുവാവിനു സാരമായി പരിക്കേറ്റു. ബാഡൂര്‍, പാടിയിലെ വി.പി സന്ദേശ് കുമാറി(21)നാണ് പരിക്കേറ്റത്. ഇയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അപകടം. സന്ദേശ് കുമാര്‍ ഓടിച്ചിരുന്ന ബൈക്കില്‍ എതിര്‍ ഭാഗത്തു നിന്നു എത്തിയ കാറിടിച്ചാണ് അപകടം ഉണ്ടായതെന്നു പറയുന്നു.

മൊഗ്രാല്‍പുത്തൂരില്‍ സക്കാത്ത് വാങ്ങാന്‍ പോയ യുവാവിനെ കാണാതായി

കാസര്‍കോട്: സക്കാത്ത് വാങ്ങാന്‍ പോയ യുവാവിനെ കാണാതായി. മൊഗ്രാല്‍ പുത്തൂര്‍, മൊഗറിലെ അബ്ദുല്‍ സമദി(40)നെയാണ് കാണാതായത്. ഭാര്യ എം. മൈമൂന നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് 18ന് രാവിലെ 6.30ന് ആണ് ഭര്‍ത്താവ് സക്കാത്ത് വാങ്ങാനായി വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നു ഭാര്യ നല്‍കിയ പരാതിയില്‍ പറഞ്ഞു. ബള്ളൂരിലേക്കാണ് സക്കാത്ത് വാങ്ങാന്‍ പോയതെന്നു കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ സമദിനെ കണ്ടെത്താനായി വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് കേന്ദ്രങ്ങള്‍ …

മീന്‍ മോഷ്ടിച്ചുവെന്ന് ആരോപണം; സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍, വിശദമായ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

മംഗ്‌ളൂരു: ബോട്ടില്‍ നിന്ന് വില പിടിപ്പുള്ള മീന്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവതി ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റു ചെയ്തു. മല്‍പ്പെ സ്വദേശികളായ ലക്ഷ്മിഭായ്, സുന്ദര്‍, ശില്‍പ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വിജയപുര സ്വദേശിനിയായ സ്ത്രീയാണ് അതിക്രമത്തിനു ഇരയായത്. അഞ്ചു വര്‍ഷമായി മല്‍പെ തുറമുഖത്ത് മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട ജോലി ചെയ്തു വരുന്ന സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. മീനുമായി എത്തിയ ‘ശ്രീ ആരാധന’ …

പാലക്കുന്നും പെട്ടിപ്പാട്ടും | Kookkanam Rahman

വീര ചരിത്രങ്ങളുറങ്ങുന്ന കരിവെള്ളൂര്‍, പേരിലും പ്രശസ്തിയിലും ഇന്നും മുന്നില്‍ തന്നെയാണ്.പലപേരില്‍ അറിയപ്പെടുന്ന പല പ്രദേശങ്ങളും ഇവിടെയുണ്ടെങ്കിലും, വ്യത്യസ്തമായ പേരില്‍ അറിയപ്പെടുന്ന നാല് പ്രദേശങ്ങളുണ്ട്. പേരിന്റെ അവസാനം കുന്നുകള്‍ കൊണ്ട് അറിയപ്പെടുന്നവ.പാലക്കുന്ന്, ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്ന ഓണക്കുന്ന്, കരിവെള്ളൂരിന്റെ തെക്കേ അതിര്‍ത്തിയായ ചേടിക്കുന്ന്, കിഴക്കേ അതിര്‍ത്തയില്‍ നില്‍ക്കുന്ന കൂളിക്കുന്ന്’ ഇവരൊക്കെയാണ് അവ. ഞങ്ങടെ പാലക്കുന്നിന് ഈ പേര് വന്നെതെങ്ങനെയാണെന്ന ചോദ്യത്തിന് സത്യമോ അസത്യമോ എന്നറിയാത്ത ഒരു കഥയുണ്ട്.പണ്ടിവിടെ ഒരു പാലമരമുണ്ടായിരുന്നു പോലും. ഈ പാല ഉണ്ടായിരുന്നത് ഒരു കുന്നിന്‍പ്രദേശത്തുമായിരുന്നു. അങ്ങനെ …

കുമ്പള റെയില്‍വേ സ്റ്റേഷന്‍: ലിഫ്റ്റ് നിര്‍മ്മാണത്തിലും മെല്ലെ പോക്ക്,രോഗികളായ യാത്രക്കാര്‍ക്ക് ദുരിതം

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ നിര്‍മ്മിക്കുന്ന ലിഫ്റ്റ് നിര്‍മ്മാണത്തിലും മെല്ലെപോക്കെന്ന് പരാതി. നിര്‍മ്മാണ പ്രവൃത്തി തുടങ്ങി ആറുമാസം പിന്നിട്ടിട്ടും ലിഫ്റ്റിനായുള്ള കുഴി എടുത്തതല്ലാതെ തുടര്‍ നടപടികള്‍ നിശ്ചലാവസ്ഥയില്‍ തുടരുന്നു.പ്രായമായവര്‍ക്കും സ്ത്രീ യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ നിലവില്‍ മേല്‍പ്പാലമാണ് ഉള്ളത്. ഇതിന്റെ കോണി കയറാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് റെയില്‍വേ കുമ്പള സ്റ്റേഷനില്‍ ലിഫ്റ്റ് സൗകര്യമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. യാത്രക്കാരായ രോഗികള്‍ ഏറെയും ആശ്രയിക്കുന്നത് മംഗലാപുരം ആശുപത്രികളെയാണ്. ഇത്തരം രോഗികള്‍ക്ക് മംഗലാപുരം …

കൊടും ചൂടും റംസാനും: പഴവര്‍ഗങ്ങളില്‍ താരം തണ്ണീര്‍ മത്തന്‍

കുമ്പള: കൊടും ചൂടും റംസാനും ഒന്നിച്ചായപ്പോള്‍ പഴവര്‍ഗങ്ങളില്‍ താരം തണ്ണീര്‍ മത്തന്‍ തന്നെ. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് തണ്ണീര്‍ മത്തന്‍ കേരളത്തില്‍ എത്തുന്നത്. അതിര്‍ത്തി പ്രദേശമായതിനാല്‍ കാസര്‍കോട് ജില്ലയിലേക്ക് കര്‍ണാടകയില്‍ നിന്നും തണ്ണീര്‍മത്തന്‍ യഥേഷ്ടം എത്തുന്നുണ്ട്. ദിവസേന ലോഡ് കണക്കിന് തണ്ണീര്‍ മത്തനാണ് മൊത്ത വില്‍പ്പന കച്ചവടക്കാരുടെ ഗോഡൗണുകളില്‍ എത്തുന്നത്. ‘വിഷം’ കുത്തിവെച്ച് ചുവപ്പിച്ചതാണോ എന്നൊന്നും നോക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ സമയമില്ല. പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനും സമയം കിട്ടുന്നില്ലെന്നും പറയുന്നു. കൊടും ചൂടാണ്, …

കുമ്പളയില്‍ പട്ടിപിടുത്തവും വന്ധ്യംകരണവും നടത്തി

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുമ്പള ടൗണിലും മറ്റും അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളെ പിടിച്ചുകെട്ടി വന്ധ്യംകരണം നടത്തിയത് നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ആശ്വാസമായി. നായ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഈ നടപടി.വന്ധ്യംകരണത്തിലൂടെ തെരുവ് നായ്ക്കള്‍ പെറ്റു പെരുകുന്നത് മൂലമുണ്ടാകുന്ന വംശവര്‍ധനവ് തടയാനാകുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നുണ്ട്. പഞ്ചായത്ത് പരിധിയിലെ നായ ശല്യം നേരിടുന്ന മുഴുവന്‍ പ്രദേശങ്ങളിലും ഈ നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറാ യൂസഫ്, നാസര്‍ മൊഗ്രാല്‍ പ്രസംഗിച്ചു.നായ ശല്യത്തിന് ശാശ്വത …

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

തൃശൂര്‍: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. കയ്പമംഗലം ലോക്കല്‍ സെക്രട്ടറി ബി.എസ് ശക്തിധരനെതിരെയാണ് പൊലീസ് കേസെടുത്തത്. നാലു വര്‍ഷം മുമ്പ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പ്രതിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കയ്പ മംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

ചീമേനി തുറന്ന ജയിലില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ പിടികൂടി; രണ്ടു തടവുകാരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കാസര്‍കോട്: ചീമേനി തുറന്ന ജയിലില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ പിടികൂടി. പുതിയ ബാരക്കില്‍ നെറ്റ് ഗാര്‍ഡ് ഓഫീസറും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരും നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ട് കെ.സി അന്‍സാര്‍ നല്‍കിയ പരാതി പ്രകാരം രണ്ടു തടവുകാര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ബാബു, അരുണ്‍ഫിലിപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതേ തുടര്‍ന്ന് ഇരുവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഫോണ്‍ ജയിലില്‍ എത്തിച്ചത് ആരാണെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് …

ഭാര്യാ സഹോദരിയുടെ വീട്ടിലെത്തിയ ബാര്‍ ഹോട്ടല്‍ തൊഴിലാളി ഛര്‍ദ്ദിയെ തുടര്‍ന്നു മരിച്ചു

കാസര്‍കോട്: ഭാര്യാ സഹോദരിയുടെ വീട്ടിലെത്തിയ ബാര്‍ ഹോട്ടല്‍ തൊഴിലാളി ഛര്‍ദ്ദിയെ തുടര്‍ന്ന് മരിച്ചു. കര്‍ണ്ണാടക, സുറത്ത്കല്ല്, കുഞ്ചിബെട്ടുവിലെ പരേതനായ വാമനന്റെ മകന്‍ സുരേഷ (58)യാണ് മംഗ്‌ളൂരുവിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. ബാര്‍ ഹോട്ടലില്‍ തൊഴിലാളിയായ സുരേഷിന്റെ മകന്‍ മംഗ്‌ളൂരുവില്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്. മാതൃസഹോദരിയും മഞ്ചേശ്വരം, ഉദ്യാവറില്‍ താമസക്കാരിയുമായ മീനയുടെ വീട്ടില്‍ താമസിച്ചാണ് പഠിക്കുന്നത്. മകനെ കാണാനാണ് സുരേഷ് രണ്ടു ദിവസം മുമ്പ് പ്രസ്തുത വീട്ടിലെത്തിയത്. അതിനു ശേഷം പനിയും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് …

സംസ്ഥാന സര്‍ക്കാര്‍ നാലാം വാര്‍ഷികം; തുടക്കം ഏപ്രില്‍ 21ന് കാസര്‍കോട്ട്, സമാപനം തലസ്ഥാനത്ത്

തിരു: പിണറായി സര്‍ക്കാരിന്റെ നാലാംവാര്‍ഷികം ഏപ്രില്‍-മെയ് മാസങ്ങളില്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പഞ്ചായത്ത്-ജില്ലാ-സംസ്ഥാനതലത്തില്‍ ഇതിന്റെ ഭാഗമായി വിപുല പരിപാടികള്‍ നടത്തും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. വാര്‍ഷികാഘോഷ പരിപാടി ഏപ്രില്‍ 21നു കാസര്‍കോട്ടാരംഭിക്കും. 22ന് വയനാട്, 24ന് പത്തനംതിട്ട, 28ന് ഇടുക്കി, 29നു കോട്ടയം, മേയ് 5ന് പാലക്കാട്, 6ന് കൊല്ലം, 7ന് എറണാകുളം, 12ന് മലപ്പുറം, 13ന് കോഴിക്കോട്, 14ന് കണ്ണൂര്‍, 19ന് ആലപ്പുഴ, 20ന് തൃശൂര്‍, 21ന് തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആഘോഷം.ഭരണനേട്ടം പൊതുജനങ്ങള്‍ക്ക് …

മഞ്ചേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം: ഗര്‍ഭം പെണ്‍കുട്ടി പറഞ്ഞ യുവാവിന്റേതല്ലെന്ന് ഡിഎന്‍എ ഫലം; പുതിയ മൊഴി പ്രകാരം ഡോക്ടര്‍ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായതു സംബന്ധിച്ച പോക്‌സോ കേസില്‍ പുതിയ വഴിത്തിരിവ്. ഡിഎന്‍എ പരിശോധനയില്‍ ഗര്‍ഭത്തിന്റെ ഉത്തരവാദി ഇപ്പോള്‍ പോക്‌സോ കേസില്‍ വിചാരണ നേരിടുന്ന യുവാവല്ലെന്ന റിപ്പോര്‍ട്ടു പുറത്തു വന്നു. ഇതേ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയില്‍ നിന്നു വീണ്ടും മൊഴിയെടുത്തു. ഇതനുസരിച്ച് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശാശ്വത് കുമാര്‍ എന്നയാള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് പോക്‌സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.2023ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഒരു യുവാവിനെതിരെ മഞ്ചേശ്വരം പൊലീസ് പോക്‌സോ കേസ് എടുത്തിരുന്നു. …

ചെര്‍ക്കള ടൗണ്‍ മുസ്ലിം ലീഗ് 250 പേര്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു

കാസര്‍കോട്: ചെര്‍ക്കള ടൗണ്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി 250 നിര്‍ധന കുടുംബങ്ങള്‍ക്കു റംസാന്‍ കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. അബ്ദുല്ല കുഞ്ഞി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. അബ്ദുല്ല, നാസര്‍ ചെര്‍ക്കളം, ഇക്ബാല്‍, സി. മുഹമ്മദ് ഹാജി, സി.എച്ച് മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ബഷീര്‍, സി.കെ ഹാരിസ്, ഹാരിസ് തായല്‍, അബ്ദുല്‍ ഖാദര്‍, അഹമ്മദ് കെ.സി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജെ.പി നഗര്‍ ജ്യോതിഷ് സ്മാരക കബഡി ടൂര്‍ണമെന്റ്; ഒരുക്കം തുടങ്ങി

കാസര്‍കോട്: ജെപി നഗര്‍ ജ്യോതിഷ് അഭിമാനി സേവ ബളഗ കബഡി ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറെടുപ്പാരംഭിച്ചു. ടൂര്‍ണമെന്റിന്റെ ധനശേഖരണാര്‍ത്ഥം ലക്കിഡിപ്പ് നടത്തും. ലക്കിഡിപ്പ് വിതരണ ഉദ്ഘാടനം ജ്യോതിഷിന്റെ മാതാപിതാക്കള്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ജ്യോതിഷ് സ്മൃതി മണ്ഡപത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു.