തീരം തൊടാന്‍ ‘മൊന്‍ ത’; ആന്ധ്രയില്‍ കനത്ത ജാഗ്രത, 23 ജില്ലകളിൽ റെഡ് അലർട്ട്, 43 ട്രെയിനുകൾ റദ്ദാക്കി, വിമാന സർവീസുകളും റദ്ദാക്കി

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മൊന്‍ ത’ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് തീരത്തോട് അടുക്കുന്നു. വൈകുന്നേരത്തോടെ തീരം തൊടും എന്നാണ് അധികൃതരുടെ പ്രതീക്ഷ. ആന്ധ്രാപ്രദേശിലെ കാക്കിനാടക്കു സമീപം മച്ചല്ലിപട്ടണത്തിന് തെക്ക്–കിഴക്കായി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. തീരത്ത് എത്തുമ്പോള്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് അധികൃതർ പറയുന്നത്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രാ, ഒഡിഷ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുകയാണ്. ആന്ധ്രയിലെ 23 ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടാണ്. കാക്കിനടയിലും …

കൊട്ടോടിയിൽ സ്കൂൾ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു, 27 വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി

കാസർകോട്: മലയോര പ്രദേശമായ കൊട്ടോടിയിൽ ഒരു സ്കൂളിലെ വിദ്യാർഥികൾക്ക് മഞ്ഞപ്പിത്ത ബാധ. രോഗലക്ഷണങ്ങളെ തുടർന്ന് 27 വിദ്യാർത്ഥികൾ ചികിത്സ തേടി. കുടിവെള്ളം പരിശോധനക്ക് അയച്ചു. അര കിലോമീറ്റർ ദൂരത്തിലാണ് ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളും പ്രവർത്തിക്കുന്നത്. സ്കൂളുകളിലെ ആൺകുട്ടികൾക്ക് മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടത്. അതിനാൽ സ്കൂളിൽ നിന്നല്ല രോഗം പകർന്നത് എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ദിവസം കഴിയുംതോറും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയുണ്ട്. പൂടംകല്ലിലെ താലൂക്ക് ആശുപത്രി ആരോഗ്യപ്രവർത്തകർ സ്കൂളിൽ എത്തി പരിശോധന നടത്തി. കുട്ടികൾക്ക് …

മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു, തടയാൻ ശ്രമിച്ച മകനും മർദ്ദനം

കൊച്ചി: പറവൂരിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി. വെടിമറ തോപ്പിൽപറമ്പിൽ ഉണ്ണിക്കൃഷ്‌ണന്റെ (65) മർദനമേറ്റ് ഭാര്യ കോമളം (58) ആണ് മരിച്ചത്. ഉണ്ണികൃഷ്ണനെ പിന്നീട് പൊലീസ് അറസ്‌റ്റ് ചെയ്തു‌. അക്രമം തടയാൻ ശ്രമിച്ച ഇവരുടെ മാനസിക ദൗർബല്യമുള്ള മകൻ ഷിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരം മദ്യപാനിയായ ഉണ്ണികൃഷ്ണൻ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച വൈകുന്നേരവും ഉണ്ണികൃഷ്ണൻ മദ്യപിച്ചാണ് വീട്ടിലെത്തിയത്. കോമളവുമായി വഴക്കുണ്ടാക്കിയ ഉണ്ണികൃഷ്ണൻ കോമളത്തിന്റെ തലക്ക് ശക്തിയായി അടിച്ചു. അടിയേറ്റ് അവശനിലയിലായ കോമളം അബോധാവസ്ഥയിലായി. ബഹളം …

അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറി; മരിച്ചത് അസം സ്വദേശി, 5 പേരുടെ നില അതീവഗുരുതരം, കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

കാസർകോട്: അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചത് അസം സ്വദേശിയായ തൊഴിലാളി. നജീറുൽ അലി എന്ന 20 കാരനാണ് മരിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലുള്ള 5 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ കാസർകോട്, കുമ്പള, മംഗളൂരു ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ അറിയിച്ചു. സംഭവസ്ഥലത്തെ …

കുമ്പള അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്, ഉഗ്ര ശബ്ദം കേട്ട് പരിസരവാസികൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടി

കാസർകോട്: കുമ്പള അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. ഒരാൾ മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ ഡെക്കോർ പാനൽ ഇൻഡസ്ട്രീസിൽ ആണ് വൻ പൊട്ടിത്തെറി ഉണ്ടായത്. ഉഗ്ര ശബ്ദം കേട്ട് പരിസരത്തെ വീടുകളിലെ ആളുകൾ ഇറങ്ങി ഓടി. വീടുകളിലെ ജനൽ ചില്ലുകളും തകർന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരത്തെത്തുടർന്ന് കുമ്പള പൊലീസും ഉപ്പളയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ഫാക്ടറിയിലെ തീ കെടുത്താനുള്ള ശ്രമം നടക്കുകയാണ്.

മംഗൽപ്പാടി പഞ്ചായത്തിൽ വ്യാപകമായി വോട്ടു തള്ളുന്നു എൽ.ഡി.എഫ് സമരത്തിലേക്ക്

കുമ്പള: മംഗൽപ്പാടി പഞ്ചായത്തിൽ മുസ്ലിം ലീഗ് വളഞ്ഞ വഴിയിലൂടെ ഭരണം നിലനിർത്താൻ ശ്രമം തുടങ്ങിയെന്നു എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.വാർഡുകൾ പിടിച്ചെടുക്കാൻ മുസ് ലിം ലീഗ് ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്നു.എൽ.ഡി.എഫിന് വിജയ സാധ്യതയുള്ള വാർഡുകളിൽ റിട്ടയർ ചെയ്ത സർക്കാർ ജീവനക്കാരനെ ഉപയോഗിച്ച് വ്യാപകമായി വോട്ടുകൾ തള്ളിക്കാൻ ലീഗ് പ്രവർത്തകർ നേതൃത്വം നൽക്കുകയാണെന്ന് എൽ.ഡി.എഫ് ഭാരവാഹികൾ ആരോപിച്ചു. പതിനാലാം വാർഡിൽ നിന്നു അനധികൃതമായി വോട്ടുകൾ തള്ളുന്നതിനെതിരേ അന്വേഷിക്കാൻ പഞ്ചായത്ത് ഓഫീസിലെത്തിയ എൽ.ഡി.എഫ് നേതാവിനെ പഞ്ചായത്തംഗം അസഭ്യം …

തിരഞ്ഞെടുപ്പിലെ വിജയത്തിനായി പ്രാര്‍ഥന; പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉണ്ണിയപ്പം കൊണ്ട് തുലാഭാരം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊല്ലം: പ്രതിപക്ഷ നേതാവ് വിഡി സതീശന് പന്മന സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഉണ്ണിയപ്പം കൊണ്ട് തുലാഭാരം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്ഷേത്രത്തില്‍ വിജയക്കുന്നതിനായി പ്രവര്‍ത്തകര്‍ ഇവിടെ തുലാഭാരം നേര്‍ന്നിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് തുലാഭാരം നടന്നത്. കൊട്ടാരക്കര ക്ഷേത്രത്തിലെ ജീവനക്കാര്‍ പന്മന ക്ഷേത്രത്തിലെത്തി എട്ടായിരത്തിലധികം ഉണ്ണിയപ്പം തയ്യാറാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം തുലാ പുത്തരി ഉത്സവം ആഘോഷിച്ചു

കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തില്‍ തുലാപ്പുത്തരി ആഘോഷിച്ചു. മഞ്ജു കാര്‍ന്നോരുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ആഘോഷത്തില്‍ സജീവ ഭക്തജന പങ്കാളിത്തം പ്രകടമായിരുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ ഉത്സവമായ തുലാംപുത്തരി ഉത്സവം രാവിലെ ഭണ്ഡാര ക്ഷേത്രത്തില്‍ ഇല്ലം നിറയ്ക്കലോടെയാണ് ആരംഭിച്ചത്. ഭണ്ഡാര എഴുന്നള്ളത്ത്, കൊടിയില്‍ വച്ച് കലശാട്ട്, പുത്തരി നിവേദ്യം, എഴുന്നള്ളത്ത്, പ്രസാദ് വിതരണം, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.സതീശന്‍ എന്‍, രാജേഷ്, ഗണേഷ് നേതൃത്വം നല്‍കി.

‘പണം അയക്കണം, ഇല്ലെങ്കില്‍ എഐ ഉപയോഗിച്ച് നിര്‍മിച്ച സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യം പ്രചരിപ്പിക്കും; ഭീഷണിയില്‍ ഭയന്ന 19 കാരന്‍ ജീവനൊടുക്കി

ഫരീദാബാദ്: സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീല എഐ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19 കാരന്‍ ആത്മഹത്യ ചെയ്തു. ഡിഎവി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാഹുല്‍ ഭാരതിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി രാഹുല്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പിതാവ് മനോജ് ഭാരതി പറഞ്ഞു. ഒരാള്‍ വാട്‌സാപ്പിലൂടെ പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തുവെന്നും എഐ ഉപയോഗിച്ച് രാഹുലിന്റെയും സഹോദരിമാരുടെയും നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും നിര്‍മിക്കുകയും ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുറച്ചുദിവസമായി ഭക്ഷണം …

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, വീട്ടില്‍ എത്തി മയക്കുമരുന്ന് നല്‍കി വനിതാ ഡോക്ടറെ ബലാല്‍സംഗം ചെയ്തു, വ്യാജ സൈനികന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സൈനിക ഉദ്യോഗസ്ഥനായി ചമഞ്ഞ് ഡല്‍ഹിയിലെ വനിതാ ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ഛത്തര്‍പൂരില്‍ നിന്നുള്ള ആരവ് എന്നയാള്‍ ആണ് അറസ്റ്റിലായത്. ഡെലിവറി പേഴ്‌സണായി ജോലി ചെയ്തുവരികയായിരുന്നു യുവാവ്. ലെഫ്റ്റനന്റായി വേഷമിട്ടാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുമായി ഇന്‍സ്റ്റാഗ്രാമില്‍ യുവാവ് ചാറ്റ് ചെയ്തത്. സൗഹൃദത്തിലായതോടെ ഡോക്ടറുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി വാട്‌സാപ്പില്‍ ചാറ്റ് ആരംഭിച്ചു. താന്‍ ജമ്മുകാശ്മീരിലാണ് സൈനികനായി ജോലി ചെയ്യുന്നുവെന്നാണ് യുവാവ് വനിതാ ഡോക്ടറോട് പറഞ്ഞിരുന്നത്. അതിനിടെ ആരവ് ഡോക്ടറുടെ …

പൊലീസ് ടെസ്റ്റിനായി രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍: രാവിലെ ഓടാന്‍ പോയ 22-കാരി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്ററിന് കിഴക്ക് കുരുട്ടി പറമ്പില്‍ സുരേഷിന്റെയും കവിതയുടെയും മകള്‍ ആദിത്യ (22)യാണ് മരിച്ചത്. തളിക്കുളം മൈതാനത്താണ് യുവതി കുഴഞ്ഞുവീണത്. പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്നുവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേ സമയം പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അപര്‍ണയാണ് സഹോദരി.

ജനനേന്ദ്രിയം മുറിച്ച നിലയില്‍, കാഴ്ചയും നഷ്ടപ്പെടുത്തി; കൊടുങ്ങല്ലൂരില്‍ കൊലക്കേസ് പ്രതിക്ക് അതിക്രൂര ആക്രമണം

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കൊലക്കേസ് പ്രതിയായ യുവാവിന് നേരെ അതിക്രൂരമായ ആക്രമണം. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ 21 നാണ് റോഡില്‍ പരിക്കേറ്റ് ഉപേക്ഷിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സുദര്‍ശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയില്‍ കണ്ടെത്തി. അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ വയറിന് പുറത്തും മാരകമായി പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ ജനനേന്ദ്രിയം ചികിത്സയുടെ ഭാഗമായി നീക്കം ചെയ്തു. കൊടുങ്ങല്ലൂര്‍ പൊലീസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ …

മണ്‍മറഞ്ഞുപോയിട്ട് അന്‍പതാണ്ട്; മരണമില്ലാതെ വയലാര്‍

മലയാളികള്‍ ഒരിക്കലും മറക്കാത്ത ഗാനങ്ങള്‍ സമ്മാനിച്ച വയലാര്‍ രാമവര്‍മ ഓര്‍മ്മയായിട്ട് അമ്പതാണ്ട്.1975 ഒക്ടോബര്‍ 27ന്, പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷിക ദിനത്തിലാണു വിപ്ലവകവി വിടപറഞ്ഞത്. അന്ന് ആ വിയോഗ വാര്‍ത്ത ആകാശവാണിയിലൂടെ കേട്ട് കേരളം തേങ്ങി. 47 വയസിനിടെ 254 ലധികം ചിത്രങ്ങളില്‍ പാട്ടെഴുതി. 1300 ഓളം ഗാനങ്ങള്‍. വയലാര്‍-ദേവരാജ് കൂട്ടുകെട്ടില്‍ പിറന്നത് നിരവധി അനശ്വര ഗാനങ്ങള്‍. കവിതയിലും പാട്ടെഴുത്തിലും വയലാര്‍ ഒറ്റയ്ക്കായിരുന്നില്ല. പി ഭാസ്‌കരനും ഒഎന്‍വിയും ഒപ്പമുണ്ടായിരുന്നു. ജീവിച്ചിരുന്ന കാലത്തും അന്തരിച്ച ശേഷവും ജാതിമതരാഷ്ട്രീയമില്ലാതെ മലയാളികളുടെ …

അച്ചാംതുരുത്തിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ പടക്കമേറ്, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു

കാസര്‍കോട്: സിപിഎം അച്ചാംതുരുത്തി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന അച്ചാംതുരുത്തിയിലെ അഴീക്കോടന്‍ സ്പോര്‍ട്‌സ് ക്ലബ്ബ്, സ്വദേശാഭിമാനി കലാലയത്തിന് നേരെ പടക്കം എറിഞ്ഞു. പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന്് സിപിഎം ആരോപിച്ചു. കണ്ണൂരിലെ വള്ളുവന്‍ കടവില്‍ ഞായറാഴ്ച നടന്ന ജലോത്സവത്തില്‍ വിജയം നേടിയെന്ന് അവകാശപ്പെട്ടാണ് ക്ലബ്ബിന് നേരെ ഞായറാഴ്ച രാത്രി ആക്രമണം നടന്നത്. ചെറുക്കാനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം നടത്തിയെന്നും പരാതിയുണ്ട്. പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവ് ബബിത ജിബിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചന്തേര പൊലീസ് അന്വഷണം …

‘മൊന്‍ത’ ചുഴലിക്കാറ്റ് നാളെ രാവിലെ കര തൊടും; കേരളത്തെ ചുഴലിക്കാറ്റ് ബാധിക്കുമോ? സുപ്രധാന അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബംഗളൂരു: മൊന്‍ത ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയില്‍ ചുഴലിക്കാറ്റ് നാളെ രാവിലെ കര തൊടും. ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. ശ്രീകാകുളം ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കാനും ആന്ധ്രപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എപിഎസ്ഡിഎംഎ) മാനേജിങ് ഡയറക്ടര്‍ പ്രഖര്‍ ജെയിന്‍ പറഞ്ഞു. എന്നാല്‍ കേരളത്തെയോ തമിഴ് നാടിനെയോ ഇത് നേരിട്ട് …

പാല്‍ച്ചുരം റോഡില്‍ ലോറി 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, അപകടത്തില്‍പെട്ടത് കേബിളുമായി കാസര്‍കോട്ടേയ്ക്ക് പോവുകയായിരുന്ന ലോറി

കല്‍പറ്റ: വയനാട് പാല്‍ച്ചുരം റോഡില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയും ലോറി ഡ്രൈവറുമായ സെന്തില്‍കുമാര്‍ (54) ആണ് മരിച്ചത്. ലോറിയിലെ സഹയാത്രികന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. കമ്പിയുടെ കേബിളുമായി കാസര്‍കോട്ടേയ്ക്ക് പോവുകയായിരുന്ന ലോറി ഞായറാഴ്ച ദിവസം രാത്രി 11.30 ഓടെയാണ് നിയന്ത്രണം വിട്ട് 100 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ലോറി കൊക്കയിലേക്ക് മറിയുന്നതിനിടെ സഹായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ മാനന്തവാടി …

ഉദുമ ടൗണിലെ ഗീത സ്റ്റീല്‍സ് ഹൗസ് കട ഉടമ എവി കുഞ്ഞിക്കണ്ണന്‍ ഹൃദയാഘാതം മൂലം മരിച്ചു

പാലക്കുന്ന്: ഉദുമ ടൗണിലെ ഗീത സ്റ്റീല്‍സ് ഹൗസ് കട ഉടമയും പെരിയ പെരിയോക്കി സുമ ഭവനില്‍ എ വി കുഞ്ഞിക്കണ്ണന്‍(77) ഹൃദയാഘാതം മൂലം മരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ: പരേതയായ കാര്‍ത്യായണി. മക്കള്‍: മനോജ്, ഷനോജ്, സുമ. മരുമക്കള്‍: രതീഷ് പയ്യന്നൂര്‍, സൗമ്യ മനോജ്, വിദ്യ ഷനോജ്,

കോട്ടയത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ചത് മണത്തണയിലെ സിന്ധു പ്രബീഷ്; വീട്ടമ്മയുടെ മരണത്തില്‍ തേങ്ങി മണത്തണ ഗ്രാമം

കണ്ണൂര്‍: വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ വീട്ടമ്മയുടെ മരണത്തില്‍ നടുങ്ങി മണത്തണ ഗ്രാമം. കോട്ടയം കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ച മണത്തണ കരിയാടന്‍ ഹൗസില്‍ സിന്ധു പ്രബീഷിന്റെ(45)വിയോഗമാണ് നാടിന് ദുഃഖമായി മാറിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ദുരന്തവാര്‍ത്ത കേട്ടാണ് മണത്തണ ഗ്രാമത്തിലെ ജനങ്ങള്‍ ഉണരുന്നത്. സിന്ധുവിന്റെ ഭൗതിക ശരീരം വൈകിട്ട് മണത്തണയിലെത്തിക്കും. നാളെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കോട്ടയം കുറവിലങ്ങാട് ചീങ്കല്ലയില്‍ പള്ളിക്ക് സമീപത്ത് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന …