‘പാർട്ട് ടൈം ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം’; വിവിധ ടാസ്കുകൾ ചെയ്യിപ്പിച്ച് 11 ലക്ഷം തട്ടി, ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കെണിയിൽ വീഴ്ത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ

തൃശൂർ: ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ കതിരൂർ പുളിയോട് സ്വദേശിയായ സി. വിനീഷ് (39) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി ആദർശി(32)നെ യാണ് പ്രതി തട്ടിപ്പിനിരയാക്കിയത്. വാട്സാപ്പ് വഴിയാണ് പ്രതി യുവാവിനെ ബന്ധപ്പെട്ടത്. ‘ഡി.ഡി.ബി. വേൾഡ് വൈഡ് മീഡിയ ഇന്ത്യ’ എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും സ്റ്റാർ റേറ്റിംഗ് നൽകുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് …

പിഎം ശ്രീ പദ്ധതി: മന്ത്രിസഭ ഉപസമിതി വിഷയം പരിശോധിക്കും; റിപ്പോർട്ട് വരുന്നത് വരെ തുടർ നടപടികൾ നിർത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പരിശോധിക്കാൻ ഏഴം​ഗ മന്ത്രിസഭാ ഉപസമിതിയെ നിയോ​ഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ മരവിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ നിയോഗിച്ചു. സിപിഐയുടെ രണ്ട് മന്ത്രിമാരും ഉപസമിതിയിലുണ്ട്. വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ …

മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു, ബില്ലായത് 10,900 രൂപ, യുവതിയും സുഹൃത്തുക്കളും പണം കൊടുക്കാതെ സ്ഥലംവിട്ടു, ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി, ഹോട്ടലുടമ പിന്തുടർന്നെത്തി പിടികൂടി

അഹമ്മദാബാദ്: ഹോട്ടലിലെത്തി വയറുനിറയെ ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ. രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് സംഭവം. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും പണം നൽകാതെ ഹോട്ടലിൽ നിന്ന് മുങ്ങുകയായിരുന്നു. യുവതി അടക്കം അഞ്ചുപേരടങ്ങുന്ന വിനോദയാത്ര സംഘമാണ് അടിച്ചു പൊളിക്കാൻ ഇറങ്ങിത്തിരിച്ചത്. മൗണ്ട് അബുവിലെത്തിയ ശേഷം ഹാപ്പി ഡേ എന്ന ഹോട്ടലിൽ കയറി വിലയേറിയ ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു. വയറ് നിറയെ അഞ്ചുപേരും കഴിച്ചു. 10900 രൂപ ബില്ലുമായി വെയിറ്റർ …

ഒന്നാം ക്ലാസുകാരിക്ക് അയൽ വീട്ടിലെ വളർത്തു നായയുടെ കടിയേറ്റ് പരിക്ക്, നായ ആക്രമിച്ചത് സ്കൂൾവിട്ട് വീട്ടിലേക്ക് പോകുമ്പോൾ

കാസർകോട്: സ്കൂൾ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ അയൽ വീട്ടിലെ വളർത്തു പട്ടികടിച്ചു.ഉദുമ പടിഞ്ഞാർ ജൻമ കടപ്പുറം ഇബ്രാഹിമിൻ്റെ മകൾ ജംസ് സ്കൂളിലെ ഒന്നാം തരം വിദ്യാർഥിനി ഷന ഫാത്വിമക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് കയറുന്നതിനിടെ പിന്നാലെ എത്തിയ നായ വീട്ടിൽ കയറി കടിക്കുകയായിരുന്നു. വീട്ടുകാരും അയൽവാസികളും കണ്ടുനിൽക്കെയായിരുന്നു സംഭവം. തലക്കും കാലിനും മുറിവേറ്റ കുട്ടിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവീട്ടിലെ ഭാസ്കരൻ്റെ നായയാണ് കടിച്ചത്. പ്രദേശത്ത് തെരുവ് നായയുടെ ശല്യം …

‘മൊൻത’ കര തൊട്ടു; ആന്ധ്രയിൽ ആറ് മരണം, പരക്കെ കൃഷി നാശം, ചുഴലിക്കാറ്റ് ഒഡിഷയിലേക്ക് നീങ്ങി

ചെന്നൈ: മൊൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകിട്ട് കര തൊട്ടു. ആന്ധ്രപ്രദേശിലെങ്ങും കനത്തമഴ. രാത്രി ഏഴോടെയാണ് ചുഴലിക്കാറ്റ് കരതൊടാൻ തുടങ്ങിയത്. മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനഡ മേഖലയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റുവീശി. ആയിരക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രയിലാകെ 1.76 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. ഒഡീഷയിൽ തീരദേശ ജില്ലകളിൽ കനത്ത മഴയും മണ്ണിലിടിച്ചിലുണ്ടായി. മൊൻത ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥയിൽ ചെന്നൈ …

പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം 2 പേർ കൂടി പിടിയിൽ

കാസർകോട്: ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം 2 പേർ കൂടി കരുതൽ തടങ്കലിൽ. ചെർക്കള ഇരിയപ്പാടി സ്വദേശി ജാബിർ കെ എം(33), നെക്രജെ നെല്ലിക്കട്ട സ്വദേശി മുഹമ്മദ് ആസിഫ് പി എ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാബിറിനെ വിദ്യാനഗർ പൊലീസും ആസിഫിനെ ബദിയടുക്ക പൊലീസുമാണ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ് ഇവർ. ഇതോടെ ജില്ലയിൽ ഇത്തരത്തിൽ പിടിയിലായവരുടെ എണ്ണം 11 ആയി. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം …

പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി സംഘട്ടനം, കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന നേതാവിന്റെ തലയ്ക്ക് തേപ്പ് കത്തികൊണ്ട് വെട്ടേറ്റു

കൊല്ലം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വ തര്‍ക്കം. മാണി കേരള കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെ തേപ്പ് കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റിയംഗവും പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ശിവരാജനാ(59)ണ് പരിക്കേറ്റത്. ശിവരാജന്റെ സഹോദരീ ഭര്‍ത്താവ് ബിജുവിനെതിരെ പൊലീസ് കേസെടുത്തു. ശിവരാജന്റെ സഹോദരിയും ബിജുവിന്റെ ഭാര്യയുമായ ഉഷയെ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പറയുന്നു. കാരാളി ആദിക്കാട്ട് മുക്കിലായിരുന്നു അക്രമം. ബിജു കൈയ്യില്‍ ഒളിപ്പിച്ചിരുന്ന തേപ്പ് കത്തി …

കോടതി ജീവനക്കാരന്‍ ഓടിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് 6 വയസുകാരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കോടതി ജീവനക്കാന്‍ ഓടിച്ച കാര്‍ മറ്റൊരുകാറിലും സ്‌കൂട്ടറിലും ഇടിച്ച് ആറുവയസുകാരനായ കുട്ടിക്കും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി വിദ്യാനഗര്‍ ജംങ്ഷനിലാണ് അപകടം. കാറിന്റെ പിന്‍സീറ്റിലിരുന്ന ചെങ്കള ബംബ്രാണി സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ ജലാല്‍ സൂഫിയാനും സ്‌കൂട്ടര്‍ യാത്രക്കാരനും പരിക്കേറ്റു. കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതി ജീവനക്കാരനും കോട്ടയം സ്വദേശിയുമായ അനീഷ് ആണ് അപകടം വരുത്തിവച്ച കാര്‍ ഓടിച്ചതെന്നു പറയുന്നു. കാര്‍ ആദ്യം ഒരു ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ഒരു …

വായു മലിനീകരണം; ഡല്‍ഹിയില്‍ നവംബര്‍ ഒന്നുമുതല്‍ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായതോടെ വാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ബിഎസ് 6 നിലവാരത്തില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് നവംബര്‍ 1 മുതല്‍ ഡല്‍ഹിയില്‍ പ്രവേശനമില്ലെന്ന് എയര്‍ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചു. ചരക്ക് വാഹനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വായുവിന്റെ ഗുണനിലവാരം മോശമായ സാഹചര്യത്തിലാണ് എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ഈ കടുത്ത തീരുമാനം കൈക്കൊണ്ടത്. ബിഎസ് 4 നിലവാരം പാലിക്കുന്ന വാഹനങ്ങള്‍ക്ക് 2026 ഒക്ടോബര്‍ 31 വരെ മാത്രമേ ഡല്‍ഹിയില്‍ അനുമതിയുള്ളൂ. മലിനീകരണം കുറയ്ക്കുന്നതിന്റെ …

കാണാതായ യുവാവ് ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍, മരിച്ചത് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആള്‍

ആലപ്പുഴ: തുറവൂര്‍ ടിഡി ക്ഷേത്രകുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടണക്കാട് സ്വദേശി സമ്പത്ത്(38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് കുടുംബം പട്ടണക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ തുറവൂര്‍ തിരുമല ഭാഗം സ്‌കൂളിന് സമീപമുള്ള ക്ഷേത്രക്കുളത്തില്‍ മൃതദേഹം കാണപ്പെടുകയായിരുന്നു. ഞായറാഴ്ച തുറവൂര്‍ മഹാക്ഷേത്രത്തിന്റെ ശ്രീകോവിലുള്ളില്‍ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാര്‍ ഇയാളെ തടഞ്ഞു വെച്ച് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്ത സമ്പത്തിനെ അന്ന് തന്നെ കുടുംബത്തെ വിളിച്ചു വരുത്തി കുടുംബത്തോടൊപ്പം …

പ്രായപൂര്‍ത്തിയായാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം; മകളെ പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്ക് ഭീഷണി, 19കാരന്‍ പിടിയില്‍

ചെങ്ങന്നൂര്‍: 14 വയസുകാരിയെ പ്രണയം നടിച്ച് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 19കാരന്‍ പിടിയില്‍. ഏറം മുറിയില്‍ കല്ലിടാംകുഴിയില്‍ തുണ്ടില്‍ അച്ചു(19) ആണ് അറസ്റ്റിലായത്. വെണ്‍മണി സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രായപൂര്‍ത്തി ആയാല്‍ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് 14കാരിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു. പിന്നാലെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു. ഇതുകണ്ട തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ 19 കാരന്‍ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. …

ആശ്വാസം! സ്വര്‍ണ വില താഴുന്നു; ഇന്ന് പവന്‍ 90,000 നും താഴെ, 10 ദിവസംകൊണ്ട് കുറഞ്ഞത് 7,560 രൂപ

കൊച്ചി: സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണവില. സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് കേരളത്തില്‍ പവന്‍ ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം 90,000 രൂപയ്ക്ക് താഴെയെത്തി. അടുത്ത മാസം ആരംഭത്തോടെ ഒരു ലക്ഷത്തില്‍ തൊടുമെന്ന് ഉറപ്പിച്ച സ്വര്‍ണവിലയാണ് കുറഞ്ഞത്. പവന്‍വില ഇന്ന് 600 രൂപ കുറഞ്ഞ് 89,800 രൂപയായി. ഗ്രാമിന് 75 രൂപ താഴ്ന്ന് 11,225 രൂപ. കഴിഞ്ഞ 10 ദിവസത്തിനിടെ പവന് 7,560 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന് 945 രൂപയും. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 65 രൂപ …

കൊലക്കേസ് പ്രതിയെ അക്രമിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്ത സംഭവം; പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി

തൃശൂര്‍: കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയും മുറിയ്ക്കുകയും ചെയ്ത സംഭവത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. എറണാകുളം അരൂര്‍ സ്വദേശി സുദര്‍ശനെ(44) കൊലപ്പെടുത്താന്‍ ശ്രമിച്ച വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരം നടത്തിപ്പുകാരന്‍ പാസ്റ്റര്‍ ഫ്രാന്‍സിസ്(65), ആരോമല്‍, നിതിന്‍, എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂരില്‍ വെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ കൂനമ്മാവിലെ അഗതിമന്ദിരത്തില്‍ വെച്ചാണ് കൊലക്കേസ് പ്രതിയായ സുദര്‍ശന് ക്രൂരമായ മര്‍ദനമേറ്റത്. അഗതി മന്ദിരത്തില്‍ വെച്ച് സുദര്‍ശന്‍ അക്രമം നടത്തിയെന്നും തുടര്‍ന്ന് ഇവിടെ വെച്ച് സുദര്‍ശനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് …

ഭക്ഷണം വിതരണം ചെയ്യാനെത്തിയപ്പോള്‍ കടന്നുപിടിച്ചു; വിദേശ മോഡലിനുനേരെ ലൈംഗികാതിക്രമം നടത്തിയ ഡെലിവറി ബോയ് അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവിലെ ആര്‍ടി നഗറില്‍ വിദേശ മോഡലിന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഡെലിവറി ബോയ് അറസ്റ്റില്‍. ബ്ലിങ്ക് ഇറ്റ് എന്ന ഓണ്‍ലൈന്‍ ആപ്പിന്റെ ഡെലിവറി ബോയ് കുമാര്‍ റാവു ആണ് പിടിയിലായത്. കോളേജ് വിദ്യാര്‍ത്ഥിയാണ് പിടിയിലായ കുമാര്‍ റാവു.ബ്രസീല്‍ സ്വദേശിയായ മോഡലിനെയാണ് കടന്നുപിടിച്ചത്. ഈമാസം 25ന് ആണ് സംഭവം. യുവതി വൈകീട്ട് 3.20 ഓടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു. യുവതി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയതായിരുന്നു കുമാര്‍ റാവു. ഇതിനിടയില്‍ യുവതിയെ സ്പര്‍ശിക്കുകയും ലൈംഗികാതിക്രമം …

1260 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവം; മുഖ്യപ്രതി സിപിഎം ലോക്കല്‍ സെക്രട്ടറി, കൂട്ടുപ്രതി അറസ്റ്റില്‍

പാലക്കാട്: ചിറ്റൂരില്‍ നിന്ന് സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പ്രതി. പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയായ ഹരിദാസന്‍ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ചിറ്റൂരില്‍ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സര്‍ക്കാര്‍പതിയില്‍ കണ്ണയ്യന്റെ വീട്ടില്‍ നിന്നാണ് പൊലീസ് വന്‍തോതില്‍ സ്പിരിറ്റ് പിടികൂടിയത്. പിടിലായ കണ്ണയ്യനെ ചോദ്യം ചെയ്തതോടെ കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചു. ലോക്കല്‍ സെക്രട്ടറി ഹരിദാസനും ഉദയനും ചേര്‍ന്നാണ സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസനെ …

തൈക്കടപ്പുറത്ത് യുവാവ് വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരം തൈക്കടപ്പുറത്ത് യുവാവിനെ വീടിന് സമീപത്ത പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കടപ്പുറം സ്‌കൂളിന് സമീപത്തെ ഇ വിജേഷ്(43) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: രാധ, ശോഭ, പ്രദീപന്‍.

ഉടമ ടോയ്‌ലറ്റില്‍ പോയ തക്കം; പട്ടാപ്പകല്‍ കടയില്‍ കയറിയ മോഷ്ടാവ് 5 ലക്ഷം കവര്‍ന്നു

പുത്തൂര്‍: പട്ടാപ്പകല്‍ കടയില്‍ കവര്‍ച്ച. അഞ്ചുലക്ഷം നിമിഷ നേരം കൊണ്ട് കവര്‍ന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഉപ്പിനങ്ങാടി ഗാന്ധി പാര്‍ക്കിന് സമീപത്തെ അടയ്ക്കയും മറ്റം വില്‍ക്കുന്ന ഗുഞ്ചിജെ ട്രേഡേഴ്സിലാണ് സംഭവം. ഉടമ മാത്രമാണ് കടയിലുണ്ടായിരുന്നത്. ക്യാഷ് ഡ്രോയര്‍ പൂട്ടി ടോയ്‌ലറ്റില്‍ പോയ തക്കത്തിലാണ് കള്ളനെത്തിയത്. കെട്ടിട സമുച്ചയത്തിന്റെ പിറകിലാണ് ടോയ്‌ലറ്റ്. ഉടമ തിരിച്ചെത്തിയപ്പോള്‍ ഡ്രോയര്‍ തുറന്ന നിലയിലായിരുന്നു. അകത്തുണ്ടായിരുന്ന 5 ലക്ഷം രൂപ നഷ്ടപ്പെട്ടതായും കണ്ടെത്തി. കടയില്‍ സി.സ.ിടി.വി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും, സംഭവം നടന്ന സമയത്ത് …

കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു

പയ്യന്നൂർ: പിലാത്തറ മണ്ടൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ അതിയടം മണ്ടിയൻഹൗസിലെ കെ വി നീരജ് (20) ആണ് മരിച്ചത്. ഇന്ത്യൻ കോഫി ഹൗസിലെ ജീവനക്കാരനായിരുന്നു.തിങ്കളാഴ്ച വൈകീട്ട് 6:45 നായിരുന്നു അപകടം.പഴയങ്ങാടി ഭാഗത്ത് നിന്നും പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന നീരജ് ഓടിച്ചിരുന്ന സ്കൂട്ടറും പിലാത്തറ ഭാഗത്ത് നിന്നും പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നീരജിലെ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ത്യൻ …