‘ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്’; തന്റെ പേരില്‍ സമ്മാനപദ്ധതി തട്ടിപ്പ്, മുന്നറിയിപ്പുമായി നടന്‍ ഗിന്നസ് പക്രു
കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടന്‍ ഗിന്നസ് പക്രു. സമ്മാനങ്ങളുടെ പെരുമഴ വാഗ്ദാനം ചെയ്തും, രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കുകള്‍ നല്‍കിയുമാണ് തട്ടിപ്പുകാര്‍ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയോ ചെയ്യരുതെന്ന് പക്രു മുന്നറിയിപ്പ് നല്‍കുന്നു. വിഡിയോ പങ്കുവച്ചാണ് തട്ടിപ്പിന്റെ രീതി വിശദീകരിച്ചത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പേരില്‍ ഒരു വ്യാജ സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുകയാണെന്നും, …