‘1000 രൂപ കൊടുത്താല്‍ കൂടെ കഴിയാന്‍ അയാള്‍ക്ക് ഇഷ്ടംപോലെ ആളെ കിട്ടുമെന്ന്, ഞാനാണ് പിഴയെന്ന്, എനിക്കിനി സഹിക്കാന്‍ വയ്യ; ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവും തുറന്നുപറഞ്ഞ് ഫോണ്‍ സംഭാഷണം

കൊല്ലം: ആലപ്പുഴയിലെ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. കൊല്ലം സ്വദേശി രേഷ്മയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും വീട്ടുകാരുമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മ അത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ആരോപണം. 29 കാരിയുടെ കുറിപ്പും ഫോണ്‍ സംഭാഷണവും തെളിവായി നിരത്തി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രേഷ്മ ആലപ്പുഴ പുന്നപ്രയിലെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ചത്. ശൂരനാട് നടന്ന അന്ത്യ കര്‍മ്മങ്ങള്‍ക്ക് പോലും ഭര്‍ത്താവും …

യാത്രക്കാരനെ ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവം; ട്രെയിനുകളില്‍ പൊലീസ് പരിശോധന നടത്തി

കാസര്‍കോട്: നേത്രാവതി എക്‌സപ്രസില്‍ പാന്‍ട്രി സ്റ്റാഫ് യാത്രക്കാരനെ ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ച സാഹചര്യത്തില്‍ കാസര്‍കോട്ടും പരിശോധന കര്‍ശനമാക്കി. ശനിയാഴ്ച രാത്രി ഗാന്ധിഡാം എക്‌സ്പ്രസ് കാസര്‍കോട് എത്തിയപ്പോള്‍ പാന്‍ട്രി സ്റ്റാഫിനെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചു. ആവശ്യമായ ബോധവല്‍ക്കരണവും നടത്തി. കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ എം റജികുമാര്‍, ഇന്റലിജന്‍സ് ഓഫീസര്‍ ജ്യോതിഷ് ജോസ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.

വഴിയരികിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ മുത്തശ്ശിയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വെള്ളിയാഴ്ച രാത്രി താരകേശ്വറിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഷെഡിലായിരുന്നു സംഭവം.കൊതുകുവലയ്ക്കുള്ളിലായിരുന്നു കുട്ടി ഉറങ്ങിയിരുന്നത്. അക്രമി കൊതുകുവല മുറിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് മുത്തശ്ശി പറയുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് താരകേശ്വര്‍ റെയില്‍വെ ഹൈ ഡ്രെയിനിന് സമീപത്തായി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.ഗുരുതരാവസ്ഥയിലായ കുഞ്ഞ് താരകേശ്വര്‍ ഗ്രാമീൺ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോക്‌സോ കേസ് പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മമത ബാനര്‍ജി …

അട്ടപ്പാടിയിൽ നിർമാണം പൂർത്തിയാകാത്ത വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: അട്ടപ്പാടി കരുവാര ഊരിൽ നിർമാണം പൂർത്തിയാകാത്ത വീട് ഇടിഞ്ഞുവീണ് കുട്ടികൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ ആദി(7), അജ്നേഷ്(4) എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറുവയസുകാരി പെൺകുട്ടി ഗുരുതരമായി പരിക്കേറ്റ് കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. ആൾതാമസമില്ലാത്ത വീട്ടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം നടന്നത്. വീടിന്റെ സണ്‍ഷേഡില്‍ കയറി കളിക്കുന്നതിനിടെ ചുമര് ഇടിഞ്ഞ് വീഴുകയായിരുന്നു. വനംവകുപ്പിന്റെ ജീപ്പിലാണ് അപകടത്തില്‍പ്പെട്ട കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.

കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോട് കനാല്‍ പാലത്തിന് സമീപം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. രോഹന്‍ രഞ്ജിത് (24), രോഹന്‍ സന്തോഷ് (22), സനൂഷ് ശാന്തകുമാര്‍ (19) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ആദിത്യന്‍(23), കാറിലുണ്ടായിരുന്ന ഋഷി (24), ജിതിന്‍ (21) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ ചിറ്റൂരില്‍ പോയി പാലക്കാട്ടേക്ക് തിരിച്ചുവരികയായിരുന്നു. കാട്ടുപന്നി പെട്ടെന്ന് റോഡിന് കുറുകെ ഓടിപ്പോയപ്പോൾ …

ഉപ്പളയിൽ ഗൾഫുകാരന്റെ വീടിനു നേരെ വെടിവെപ്പ്; പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ഉപ്പള ഹിദായത്ത് ബസാറിലെ ഗൾഫുകാരന്റെ വീടിന് നേരെ അജ്ഞാതർ വെടിവെച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെ ഹിദായത്ത് ബസാറിലെ അബൂബക്കറിന്റെ വീടിനു നേരെയാണ് അജ്ഞാതർ വെടിയുതിർത്തത്. ജനൽ ചില്ലുകൾ തകർന്നു. അബൂബക്കർ ഖത്തറിലാണ്. ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വെടിവെച്ച സംഘം അപ്പോൾതന്നെ സ്ഥലം വിട്ടിരുന്നു. കാറിൽ എത്തിയ സംഘമാണ് വെടിവെച്ചതെന്നാണ് പറയുന്നത്. വിവരത്തെ തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജമാക്കി.

ഇടത് സൈബറിടങ്ങളിലെ സജീവ സാന്നിധ്യമായ അബു അരീക്കോട് മരിച്ച നിലയിൽ

കോഴിക്കോട്: സിപിഎം പ്രവർത്തകനും നിയമ വിദ്യാർഥിയുമായ അബു അരീക്കോടിനെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടത് സൈബറിടങ്ങളിലെ സജീവ സാന്നിധ്യവും യൂട്യൂബറും പ്രഭാഷകനുമായിരുന്നു. കോഴിക്കോട് പുതുപ്പാടിയിലെ കോളേജിൻ്റെ ഹോസ്റ്റൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അബു സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.കൈത്തപ്പൊയിൽ നോളജ് സിറ്റിയിൽ എൽഎൽബി വിദ്യാർഥിയാണ് അബു. അരീക്കോട് പൂങ്കുടി സ്വദേശി നെല്ലികുന്ന് വീട്ടിൽ അബ്‌ദുൾ കരീം, വഹബി ദമ്പതികളുടെ മകനാണ്. ‘അബു അരീക്കോട്’ എന്ന യൂട്യൂബ് ചാനലിൽ നിരവധി വീഡിയോകൾ അബു പങ്കുവച്ചിട്ടുണ്ട്. …

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളിയാഴ്ച രാത്രി ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ കൂടിയാലോചിച്ചശേഷമാണ് അന്തിമതീരുമാനമായത്. ജയകുമാര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പട്ടികയാണ് പരിഗണിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയത്. പട്ടികയില്‍നിന്ന് ആരെ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം മന്ത്രി വാസവന് തീരുമാനിക്കാമെന്നായിരുന്നു പാര്‍ട്ടി നിര്‍ദേശം. ഇതനുസരിച്ചാണ് വെള്ളിയാഴ്ചതന്നെ തീരുമാനമുണ്ടായത്. ശബരിമല സ്‌പെഷ്യല്‍ ഓഫീസറും മുന്‍ ദേവസ്വം കമ്മിഷണറുമാണ് ജയകുമാര്‍. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, …

ദുബായിൽ വാഹനാപകടത്തിൽ രാമന്തളി സ്വദേശി മരിച്ചു

പയ്യന്നൂർ: ദുബായിൽ വാഹനാപകടത്തിൽ രാമന്തളി സ്വദേശി മരിച്ചു. രാമന്തളി കുന്നരു സെൻട്രലിലെ പരേതനായ മന്ദ്യത്ത് ചന്ദ്രശേഖരന്റേയും വി.പി. കാർത്ത്യായനിയുടെയും മകൻ വി പി ബൈജു ആണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച രാവിലെ 8 മണി മുതൽ 9 മണി വരെ ടാഗോർ സ്മാരക വായനശാലയിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം 10 മണിക്ക് കുന്നരു തെക്കേ ഭാഗം പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: സജിന ( അധ്യാപിക, ഗവ. ഹൈസ്കൂൾ രാമന്തളി ). മകൾ: വൈഗ ലക്ഷ്മി. സഹാദരങ്ങൾ: …

ജ്വല്ലറിക്ക് മുമ്പിൽ കറങ്ങി നടന്ന തമിഴ് യുവതികൾ അറസ്റ്റിൽ; സ്വർണാഭരണങ്ങൾ പിടികൂടി

കൊച്ചി: മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും പണവുമായി മധുര ചിന്താമണി തെരുവിലെ കാവ്യ (39), പൂജ (29) എന്നിവരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളത്തെ ഒരു ജ്വല്ലറിക്ക് മുൻപിൽ സംശയാസ്പദമായ രീതിയിൽ കറങ്ങിനടന്ന ഇവരെ പൊലീസ് ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായി മറുപടി പറയുകയുമായിരുന്നു. ഇതിൽ സംശയം വർധിച്ച പൊലീസ് ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചു. അതിൽ പേഴ്സുകൾ കണ്ടെത്തുകയായിരുന്നു. പേഴ്സുകളിൽ നിന്ന് മൂന്ന് സ്വർണ്ണമാലയും പണവും രേഖകളും കണ്ടെടുത്തു. ഒരു പേഴ്സിൽ കുന്നംകുളം കറുമൽ …

ജോലിക്ക് എത്തിയ ആശാരിപ്പണിക്കാരൻ പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടി സ്ഥലംവിട്ടു; പൊലീസ് തിരഞ്ഞുപിടിച്ചു

കോഴിക്കോട്: ആശാരിപ്പണിക്കെത്തിയ മധ്യവയസ്കൻ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചു. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സ്ഥലം വിട്ട പണിക്കാരൻ കൊല്ലം പെരുനാട് തൊട്ടുംകരനെ (54) പൊലീസ് അതിവിദഗ്ധമായി തിരഞ്ഞുപിടിച്ചു. ആശാരിപ്പണിക്കിടെ വാതിൽ പിടിച്ചു കൊടുക്കണമെന്ന് പറഞ്ഞു പെൺകുട്ടിയെ വീട്ടിനുള്ളിലേക്ക് വിളിച്ചു വരുത്തിയ ശേഷം ലൈംഗികമായി ആക്രമിക്കുകയായിരുന്നുവത്രേ. അതിനു ശേഷം സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സ്ഥലം വിടുകയും ചെയ്തു. എന്നാൽ പെൺകുട്ടി വിവരം ഉടൻ മാതാവിനെ അറിയിച്ചു. വീട്ടുകാർ അപ്പോൾ തന്നെ കുന്നമംഗലം …

പ്രേമിച്ച് കല്യാണം കഴിച്ച യുവതിയെ ഭർത്താവും ഭർതൃ വീട്ടുകാരും ചേർന്ന് പീഡിപ്പിച്ചതായി പരാതി; ഭർത്താവും ദുർമന്ത്രവാദിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കോട്ടയം: കൂടോത്ര (ദുർ മന്ത്രവാദം) ത്തിനു വിധേയയാക്കിയ ഭർതൃമതിയായ യുവതിയെ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിനെയും ഭതൃ പിതാവിനെയും ദുർമന്ത്രവാദിയെയും അറസ്റ്റ് ചെയ്തു. കൂടോത്രക്കാരൻ പത്തനംതിട്ടയിലെ ശിവദാസ്, യുവതിയുടെ ഭർത്താവ് മണ്ണാർക്കാട്ടെ അഖിൽ ദാസ്, ഇയാളുടെ പിതാവ് ദാസ് എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. അഖിൽദാസും യുവതിയും പ്രേമിച്ച് കല്യാണം കഴിച്ചവരാണ്. വിവാഹശേഷം യുവതി ഭർത്താവിൻ്റെ വീട്ടിൽ ആയിരുന്നു താമസം. അതിനിടയിൽ യുവതിയെ മരിച്ചുപോയ ദുഷ്ടാത്മാക്കൾ ആവേശിച്ചിട്ടുണ്ടോ എന്ന് ഭർത്താവിൻറെ അമ്മയ്ക്ക് സംശയം ഉടലെടുത്തു. സംശയം …

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുക്കാറിലെ ടിക്കി അമ്മി കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കേരളത്തിലും കർണാടകയിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുക്കാറിലെ ടിക്കി അമ്മി എന്ന മുഹമ്മദ് അമീർ(38) കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിൽ കുഴഞ്ഞുവീണ അമീറിനെ കുമ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സന്ധ്യയോടെ മരണപ്പെട്ടു. മൃതദേഹം രാത്രി സഹോദരന്റെ അടുക്ക ബൈദലയിലെ വീട്ടിലേക്ക് കൊണ്ടുവരും. മോഷണം, വീടാക്രമണം, തട്ടിക്കൊണ്ടുപോകൽ, തോക്കുകാട്ടി ഭീഷണിപ്പെടുത്തി പണം തട്ടൽ, മയക്കുമരുന്ന് കടത്ത്, മദ്യക്കടത്ത്, വധശ്രമം ഉൾപ്പെടെ കുമ്പളയിൽ 10 കേസുകളിലും മഞ്ചേശ്വരത്ത് നാലും കാസർകോട് രണ്ടും …

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; 20 കോടിയുടെ വസ്തുക്കള്‍ പോയെന്ന് പരാതി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം. കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വീട്ടിലാണ് മോഷണം നടന്നത്. 20 കോടിയുടെ വസ്തുക്കള്‍ പോയെന്നാണ് പരാതി. പരോളിലുള്ള മോന്‍സനുമായാണ് പൊലീസ് പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. സിസിടിവി ഉള്ളത് പൊളിച്ച് മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് കോടതിയില്‍ നിന്ന് കമ്മിഷനുള്‍പ്പടെയുള്ളവര്‍ വന്ന് പരിശോധിച്ച സമയത്ത് വീടിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം …

അസമില്‍ നിന്ന് തൊഴില്‍ തേടി കണ്ണൂരിലെത്തി, ജോലിക്കിടേ മയക്കുമരുന്ന് റാക്കറ്റിനെ പരിചയപ്പെട്ടു, കാദൂസ് ഇന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി, 11 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കാടാച്ചിറയില്‍ വന്‍ കഞ്ചാവ് വേട്ട. 11.3 കിലോ ഗ്രാം കഞ്ചാവുമായി അസം സ്വദേശി എക്‌സൈസിന്റെ പിടിയിലായി. അബ്ദുല്‍ കാദൂസ് എന്ന 28 കാരനാണ് അറസ്റ്റിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കാടാച്ചിറ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.മുമ്പും മയക്കുമരുന്ന് ഉള്‍പ്പെട്ട കേസുകളില്‍ പ്രതിയാണ് അബ്ദുല്‍ കാദൂസ്. കണ്ണൂര്‍ ഭാഗത്തേക്ക് മൊത്തമായി കഞ്ചാവ് …

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി ആര്‍ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ്, നടിക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടി ലക്ഷ്മി ആര്‍ മേനോന്‍ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ലക്ഷ്മി ആര്‍ മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കൊച്ചിയിലെ ഒരു ഐടി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു എന്നായിരുന്നു കേസ്.ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. ഐ ടി ജീവനക്കാരന്‍ ഉള്‍പ്പെട്ട സംഘത്തില്‍ ഒരു തായ്ലാന്‍ഡ് യുവതിയും ഉണ്ടായിരുന്നു. ഈ യുവതിയോട് നടി ലക്ഷ്മി …

കാഞ്ഞങ്ങാട്ടെ പ്രീമിയം കൗണ്ടറില്‍ നിന്ന് മദ്യം എടുത്ത് അരയില്‍ തിരുകി കടത്തി; ആളുടെ ദൃശ്യം സിസിടിവിയില്‍, വയോധികനെ തേടി ബീവറേജസ് കോര്‍പ്പറേഷന്‍

കാസര്‍കോട്: പ്രീമിയം കൗണ്ടറില്‍ നിന്ന് മദ്യം എടുത്ത് അരയില്‍ തിരുകി കടന്ന മോഷ്ടാവിനെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം പുതിയകോട്ട കോടതികള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റ് പ്രീമിയം കൗണ്ടറില്‍ നിന്നാണ് അതിവിദഗ്ധമായി മദ്യം കവര്‍ന്നത്. 850 രൂപ വിലവരുന്ന വിസ്‌കിക്കുപ്പിയാണ് വയോധികന്‍ മോഷ്ടിച്ച് സ്ഥലം വിട്ടത്. ബില്ലടയ്ക്കാതെ കടന്നുപോകാന്‍ ശ്രമിച്ച ഒരാളെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന കുപ്പി തിരിച്ചുനല്‍കി പുറത്തിറങ്ങുകയായിരുന്നു. രാത്രി കടയടയ്ക്കും മുന്‍പ് നടത്തിയ സ്റ്റോക്കെടുപ്പിലാണ് ഒരു കുപ്പിയുടെ കുറവ് മനസിലായത്. …

ബസ് സ്റ്റാന്‍ഡിലെ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന സ്ത്രീയോട് ലൈംഗിക അതിക്രമം; സിസിടിവി ദൃശ്യം പ്രചരിച്ചു, ബസ് ഡ്രൈവര്‍ പിടിയില്‍

കന്യാകുമാരി: രാത്രി ഉറങ്ങിക്കിടന്ന സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയില്‍. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവര്‍ കുളച്ചല്‍ സ്വദേശി ജവഹര്‍ (55) ആണ് അറസ്റ്റിലായത്. കുളച്ചല്‍ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജവഹറിന്റെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയായിരുന്നു അറസ്റ്റ്. എസ്പി സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് ഇയാളെ പിടികൂടിയത്. കുളച്ചല്‍ കാമരാജ് ബസ് സ്റ്റാന്‍ഡിലെ പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു സ്ത്രീയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവരുടെ സമീപത്തേക്ക് നടന്നുവന്ന പ്രതി ചുറ്റും നോക്കിയ …