ഡല്‍ഹിയിലെ സ്‌ഫോടനം; മുഖ്യസൂത്രധാരന്‍ ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് തകര്‍ത്ത് സുരക്ഷാ സേന
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാര്‍ സ്‌ഫോടനം നടത്തിയ ഡോ.ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷാ സേന ബോംബ് വെച്ച് തകര്‍ത്തു. സ്‌ഫോടനത്തിലെ പ്രധാന പ്രതി ഉമര്‍ ആണ് എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുല്‍വാമയിലെ വീട് തകര്‍ത്തത്. സ്‌ഫോടകവസ്തു ( ഐഇഡി ) ഉപയോഗിച്ച് വീട് തകര്‍ത്തതായി അധികൃതര്‍ പറഞ്ഞു. കുടുംബാംഗങ്ങളെ നേരത്തെ വീട്ടില്‍നിന്ന് മാറ്റിയിരുന്നു. അതേസമയം, ബന്ധുക്കളില്‍ ചിലര്‍ പൊലീസ് കസ്റ്റഡിയിലാണ്. നേരത്തെ, പഹല്‍ഗാം ഭീകരാക്രമണ കേസില്‍ ഉള്‍പ്പെട്ടവരുടെ വീടുകളും പൊളിച്ചുമാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രിയും …