കാസര്‍കോട് ജില്ലാപഞ്ചായത്തിലെ ഇടതുമുന്നണിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുള്‍പ്പെടെ മുന്നണി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി
കാസര്‍കോട്: ഇടതുമുന്നണിയുടെ ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ മുന്നണി ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രകടനമായി കളക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിയുക്ത ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ സാബുഎബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പത്രികാ സമര്‍പ്പണം. സിപിഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍, സിപിഐ ജില്ലാ സെക്രട്ടറി സിപി ബാബു, മുന്നണി നേതാക്കളായ കെപി സതീഷ്ചന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്ണന്‍ മറ്റു ഘടക കക്ഷി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രകടമായി എത്തിയാണ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയത്. 18 അംഗ …