കര്‍ണ്ണാടക ഹുബ്ലി സ്വദേശി എന്‍മകജെ കന്തലില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കര്‍ണ്ണാടക ഹുബ്ലി സ്വദേശിയും എന്‍മകജെ കന്തലില്‍ താമസക്കാരനുമായ ബസവരാജി (50)നെ മരിച്ച നിലയില്‍ കാണപ്പെട്ടു.തൂങ്ങി മരിച്ചതാണെന്ന സംശയത്തെത്തുടര്‍ന്ന് ജഡം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോയി. ഹൃദ്രോഗം മൂലമായിരുന്നു മരണമെന്നും പറയുന്നുണ്ട്. ഭാര്യയും മൂന്നു മക്കളും ഭാര്യയുടെ സഹോദരിയുടെ മകളുമൊപ്പം നേരത്തെ എടനീരിലായിരുന്നു ബസവരാജും കുടുംബവും താമസം. കൂലിപ്പണിക്കാരനാണ്. കന്തലില്‍ താമസമാരംഭിച്ചിട്ട് നാലുമാസമേ ആയിട്ടുള്ളൂ. പഞ്ചായത്ത് മെമ്പര്‍ അലിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മരണാനന്തര ചടങ്ങുകള്‍ക്കു വീട്ടുകാര്‍ക്കൊപ്പമുണ്ട്.

തളിപ്പറമ്പ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 30 ഓളം പേര്‍ക്ക് പരിക്ക്

തളിപ്പറമ്പ്: ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരു ബസുകളിലേയും 30 ഓളം പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃശാങ്ക് ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്. ബസിന്റെ ബ്രേക്ക് ചെയ്തപ്പോള്‍ തലയിടിച്ചാണ് പലര്‍ക്കും പരിക്കേറ്റത്.വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആരുടെയും നിലഗുരുതരമല്ല. ഇരു വാഹനത്തിന്റെയും ഗ്ലാസുകള്‍ തകര്‍ന്ന് വീണ് ചിതറിയത് കാരണം റോഡില്‍ ഗതാഗതം മുടങ്ങിയ നാട്ടുകാര്‍ ഇത് നീക്കം …

പഴത്തൊലി കൊടുത്ത് ആടിനെ ആകര്‍ഷിപ്പിക്കും; പിന്നെ കാറില്‍ കടത്തും; ബദിയടുക്ക മേഖലയില്‍ ആടുകളെ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ വന്ന് ആട് മോഷണം പതിവാക്കിയ രണ്ടുപേര്‍ നീര്‍ച്ചാല്‍ പൂവടുക്കയില്‍ പിടിയില്‍. നീര്‍ച്ചാല്‍ മുകംപാറ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്(24), ഇബ്രാഹീം ഖലീല്‍(24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍പെട്ട സാലത്തടുക്ക സ്വദേശി സിദ്ധീഖി(25)നെ പൊലീസ് തെരയുന്നു. ശനിയാഴ്ച രാവിലെ നീര്‍ച്ചാല്‍ പൂവാള ക്രഷറിന് സമീപത്തെ ബി.എം ഷെരീഫിന്റെ വീട്ടുപറമ്പില്‍ നിന്നും മുഹമ്മദ് ഷഫീക്കും ഖലീലും ചേര്‍ന്ന് ആടിനെ മോഷ്ടിച്ചു കാറില്‍ കടത്തവേ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി ആടുകളെ മോഷ്ടിക്കുന്ന സംഘമാണെന്ന് വ്യക്തമായത്. …

അനന്തപുരം ക്ഷേത്രത്തില്‍ അല്‍ഭുതമായി കുഞ്ഞു ബബിയ; ആറുമാസം മുമ്പ് പ്രത്യക്ഷപ്പെട്ട മുതല ശ്രീകോവിലിന് സമീപം; ഫോട്ടോ പങ്ക് വച്ച് ക്ഷേത്ര പൂജാരി

കാസര്‍കോട്: കുമ്പള അനന്തപുരം ക്ഷേത്രകുളത്തില്‍ പുതുതായി കണ്ടെത്തിയ മുതല വീണ്ടും പ്രത്യക്ഷപ്പെട്ടു. ബബിയ-3 എന്ന് പേരിട്ടിരിക്കുന്ന പുതിയ മുതലക്കുഞ്ഞാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ശ്രീകോവിന് സമീപം ആനപ്പടിക്ക് വടക്കുഭാഗത്ത് ഭക്തര്‍ക്ക് ആദ്യത്തെ പൂര്‍ണ്ണ ദര്‍ശനം നല്‍കിയത്.ക്ഷേത്ര പൂജാരി സുബ്രഹ്‌മണ്യ ഭട്ട് ഒരുമണിക്ക് നട അടച്ചു പോയ ശേഷം വൈകീട്ട് എത്തിയപ്പോഴാണ് മുതല കിടക്കുന്നത് കണ്ടത്. നാലര അടി നീളമുള്ള മുതല കുഞ്ഞിനെയാണ് കണ്ടത്. അപ്പോള്‍ തന്നെ മുതലയെ പൂജാരി മൊബൈലില്‍ ഫോട്ടോ എടുത്തിരുന്നു. അരമണിക്കൂറോളം അവിടതന്നെ കിടന്ന …

ഗള്‍ഫില്‍ ബലിപെരുന്നാള്‍ ആഘോഷപ്പൊലിമ

ദുബൈ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ആത്മാര്‍പ്പണത്തോടെ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.അറഫാ സംഗമത്തിനു ശേഷം മുസ്ദലിഫയില്‍ കഴിച്ചു കൂട്ടിയ ഹജ്ജ് തീര്‍ത്ഥാടകര്‍ ഞായറാഴ്ച രാവിലെ മിനായിയിലേക്കു തിരിച്ചു. തിന്മയുടെ രൂപമായ സാത്താന്റെ പ്രതീകത്തിനു നേരെ ജംറകളിലെ കല്ലേറിനു ശേഷം ബലിയറുക്കല്‍ നടത്തി മക്കയിലേക്കു പോകും. മക്കയില്‍ കഅ്ബ പ്രദക്ഷിണവും സഫാമര്‍വ പ്രയാണത്തിനും ശേഷം തലമുണ്ഡനം ചെയ്തു പുതുവസ്ത്രമണിഞ്ഞു പെരുന്നാളാഘോഷത്തില്‍ പങ്കാളികളാവും.ഇന്ത്യയില്‍ നിന്നുള്ള 1.75 ലക്ഷം തീര്‍ത്ഥാടകര്‍ ഇക്കൊല്ലം ഹജ്ജ് നിര്‍വ്വഹിച്ചു. പ്രവാചകനായ ഇബ്രാഹിം നബി സ്വന്തം മകനായ …

കുവൈറ്റ്‌ ദുരന്തം; പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ വിവരം പുറത്തുവിട്ടു; 13 മലയാളികൾ ഈ ആശുപത്രികളിൽ

കുവൈത്ത് സിറ്റി: ഈ മാസം പുലർച്ചെ മംഗഫിലുണ്ടായ അഗ്നിബാധയിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ആകെ 31 പേരാണ് 5 ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നത്. ഇതിൽ 13 മലയാളികളടക്കം 25 പേർ ഇന്ത്യക്കാരാണ്. പാക്കിസ്ഥാൻ, നേപ്പാൾ, ഫിലിപ്പീൻസ്, ഈജിപ്ഷ്യൻ സ്വദേശികളാണ് മറ്റുള്ളർ. ഇവരില്‍ മിക്കവരും അപകടനില തരണം ചെയ്തതായാണ് വിവരം. മലയാളികളായ ഷബീർ പണിക്കശ്ശേരി അമീർ, അലക്സ് ജേക്കബ് വന്ദനത്തുവയലിൽ ജോസ്, ജോയല്‍ ചക്കാലയിൽ റെജി, തോമസ് …

തൃശ്ശൂരിലും പാലക്കാട്ടും രണ്ടാം ദിവസവും ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

തൃശ്ശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ഞായറാഴ്ച പുലർച്ചെ ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് വീണ്ടും പുലര്‍ച്ചെ 3.55നു ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.തൃശ്ശൂരിലും പാലക്കാടും ഇന്ന് വീണ്ടും ഭൂചലനംഭൂചലനം നാലു സെക്കന്റുകളോളം നീണ്ടു നിന്നു. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഇരുസ്ഥലത്തും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കില്‍ അടുത്തുള്ള വില്ലേജ് ഓഫീസില്‍ ഉടന്‍ …

അതിഥി തൊഴിലാളികളെ ഉപയോഗിച്ച് ചെറുവത്തൂർ റെയിൽവേ മേൽപാലത്തിനടിയിൽ മാലിന്യം തള്ളി; തള്ളിയവരെ കൊണ്ട് തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് അധികൃതർ

കാസർകോട്: ചെറുവത്തൂർ ടെലഫോൺ എക്സ്ചേഞ്ചിന് സമീപം റെയിൽവേ മേൽ പാലത്തിനടിയിൽ വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം തള്ളി. ചാക്കിൽ കൊണ്ടുവന്നു തള്ളിയ മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മാലിന്യങ്ങൾ തള്ളിയത്. സഭവം അറിഞ്ഞ് എത്തിയ ഹെൽത്ത് ഇൻസ്പെക്ട‌ർ പികെ മധു, പഞ്ചായത്ത് അംഗം മഹേഷ് വെങ്ങാട്ട് എന്നിവർ ഹരിതകർമ സേനയുടെയും നാട്ടുകാരുടെയും സഹാ യത്തോടെ നടത്തിയ പരിശോധയിൽ ചീമേനിയിലെ മോംസ് കഫെ, പെരുമാൾ ലോട്ടറി ഏജൻസി എന്നീ സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് ഇവിടെ എത്തിച്ചതെന്നു കണ്ടെത്തി. തുടർന്ന് …

കൊവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചെന്ന് പുതിയ പഠനം

കൊവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചെന്ന് പുതിയ പഠനം. യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇതേ കുറിച്ച് പരാമര്‍ശിക്കുന്നത്. കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗര്‍ഭിണികള്‍ക്ക് സിസേറിയനോ രക്തസമ്മര്‍ദ്ദമോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ പറയുന്നു. പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത സ്ത്രീകള്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത 61 ശതമാനം കുറഞ്ഞതായും 94 ശതമാനം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറച്ചതായും പഠനം കണ്ടെത്തി. വാക്‌സിനേഷന്‍ എടുത്ത അമ്മമാര്‍ക്ക് ജനിച്ച നവജാത ശിശുക്കള്‍ക്ക് …

ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ വീട്ടമ്മയെ പഞ്ചായത്ത് ഓഫീസില്‍ പൂട്ടിയിട്ട സംഭവം; വിഇഒ അബ്ദുള്‍ നാസറിനെതിരെ കേസ്; കാസര്‍കോട് സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ബി.ജെ.പി

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ സ്ത്രീയെ പൂട്ടിയിട്ട സംഭവത്തില്‍ വിഇഒ അബ്ദുള്‍ നാസറിനെതിരെ പൊലീസ് കേസ് എടുത്തു. ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ സാവിത്രിയെ കഴിഞ്ഞ ദിവസം പൂട്ടിയിട്ടുവെന്നാണ് പരാതി. സാവിത്രി വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വീട് അനുവദിച്ച് കിട്ടിയതായി പഞ്ചായത്തില്‍ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സാവിത്രി താത്കാലികമായ നിര്‍മിച്ച ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ സ്ത്രീക്ക് വീട് നിര്‍മാണത്തിനുള്ള ഫണ്ട് ലഭിച്ചിരുന്നില്ല. പഞ്ചായത്തില്‍ എത്തിയപ്പോഴാണ് മറ്റൊരു സാവിത്രിക്കാണ് വീട് പാസായതെന്ന് അറിയാന്‍ …