ജാമ്യമില്ല, രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഗൂഢാലോചന അന്വേഷിക്കും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ സോഷ്യല്‍ മീഡിയവഴി അപമാനിച്ച രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ തള്ളിയ കോടതി നാളെ വൈകീട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് നടപടി. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഡിസംബര്‍ 6 ന് പരിഗണിക്കും.ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ ഓഫിസില്‍ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. തിരുവന്തപുരം സൈബര്‍ പൊലീസാണ് രാഹുല്‍ ഈശ്വറിനെതിരെ …

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മദ്യക്കടത്ത്; പാറക്കടവ് റോഡില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 110.7 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി; പനത്തടി സ്വദേശിയായ യുവാവ് പിടിയില്‍

കാസര്‍കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത മദ്യവില്‍പ്പന തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് പരിശോധന ശക്തമാക്കി. കാറില്‍ കടത്താന്‍ ശ്രമിച്ച 110.7 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി യുവാവ് പിടിയിലായി. പനത്തടിയിലെ വയല്‍ വീട്ടില്‍ വൈശാഖ്(27) ആണ് അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ഇ.വി ജിഷ്ണുകുമാറും സംഘവും ചൊവ്വാഴ്ച വൈകീട്ട് കോളിച്ചാല്‍ പാറക്കടവ് റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചാള്‍സ് ജോസ്, കെ.വി …

വിവാഹ പാര്‍ടി സഞ്ചരിച്ച ബസ് ചായ കുടിക്കാനായി നിര്‍ത്തി, യാത്രക്കാര്‍ ഇറങ്ങിയപ്പോള്‍ ബസിനുളളില്‍ അനക്കം, സംശയം തോന്നിയ ഡ്രൈവര്‍ ബസിനുളളില്‍ പരിശോധിച്ചു, സീറ്റിനടിയില്‍ കൂറ്റന്‍ പെരുമ്പാമ്പ്, പിന്നീട് സംഭവിച്ചത്

മംഗളൂരു: വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിനുളളില്‍ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് പുത്തൂരില്‍ നിന്ന് ഹെബ്രിയിലേക്ക് പോകുകയായിരുന്ന ബസിനുള്ളിലാണ് സംഭവം.വൈകുന്നേരം മൂഡ്ബിദ്രി ജെയിന്‍ പേട്ടിലെ ഗോളിബാജെ സെന്റര്‍ ഹോട്ടലിന് സമീപം ചായ കുടിക്കാനായി ബസ് നിര്‍ത്തിയിട്ടിരുന്നു. യാത്രക്കാര്‍ എല്ലാവരും ഇറങ്ങിയപ്പോള്‍ എന്തോ ഒരു അനക്കം കേട്ട് ഡ്രൈവര്‍ ബസിനുള്ളില്‍ പരിശോധന നടത്തി. അപ്പോഴാണ് സീറ്റിനടിയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്. അമ്പരന്ന ബസ് ജീവനക്കാര്‍ ഉടന്‍ തന്നെ പരിസരവാസികളുമായി ബന്ധപ്പട്ട് പാമ്പ് പിടിത്തക്കാരനെ വിളിച്ചുവരുത്തി. …

ഓരോ സ്ഥലത്ത് ഓരോ പേരുകളില്‍ താമസം, 25 വര്‍ഷം ഒളിവില്‍ കഴിഞ്ഞത് കര്‍ണാടകയില്‍, പീഡനക്കേസിലെ പ്രതി നാസര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: തലശ്ശേരിയിലെ പീഡനക്കേസ് പ്രതി 25 വര്‍ഷത്തിനുശേഷം മംഗളൂരുവില്‍ പിടിയില്‍. തലശ്ശേരിയിലെ ലോഡ്ജില്‍ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതി മംഗളൂരു സ്വദേശി നാസറിനെയാണ് (52) പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. കേരളത്തിലും കര്‍ണാടകയിലും വിവിധ സ്ഥലങ്ങളില്‍ പല പേരുകളിലാണ് താമസിച്ചത്. കേസില്‍ ഹാജരാകാത്തതിനാല്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി നാസറിനെതിരരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2000 സെപ്റ്റംബര്‍ 18-നാണ് പീഡനം നടന്നത്. എസ്ഐടി.പി. സൈഫുദ്ദീനും സംഘമാണ് പ്രതിയെ പിടികൂടിയത്.

രാഹുൽ അടുത്ത സുഹൃത്തെന്ന് നടി; ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിലിന് കാര്‍ നൽകിയ സിനിമ നടിയിൽ നിന്ന് എസ്ഐടി വിവരങ്ങള്‍ തേടി

പാലക്കാട്: ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിലിന് സഹായം നൽകിയ സിനിമ നടിയിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടി. എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാര്‍ രാഹുലിനെ പിന്തുണച്ചു വന്ന നടിയുടേതായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്‍റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന കാര്‍ എന്നാണ് പൊലീസ് കണ്ടെത്തൽ. രാഹുലിന് കാര്‍ നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് സിനിമ നടിയുമായി പൊലീസ് സംഘം ഫോണിൽ സംസാരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത സുഹൃത്താണെന്നാണ് നടി …

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. ഒളിവിൽ പോയ രാഹുലിനെ കണ്ടെത്താൻ സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ മുന്നിലേക്കെത്തുന്നത്. അടച്ചിട്ടമുറിയിൽ വാദം വേണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം നടക്കുക. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം. പീഡനാരോപണവും ഗർഭഛിദ്രം നടത്തിയെന്ന പരാതിയും മുൻകൂർ ജാമ്യാപേക്ഷയിൽ …

സ്‌കൂൾ വിദ്യാർത്ഥികളുമായി വിനോദയാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ബസ് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

പാലാ: വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തൊടുപുഴ – പാലാ റോഡില്‍ കുറിഞ്ഞി ചൂരപ്പട്ട വളവിലാണ് അപകടം. മൂന്നാറില്‍ നിന്ന് വിനോദ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ഥികള്‍ മൂന്ന് ബസ്സുകളിലായാണ് സഞ്ചരിച്ചിരുന്നത്. ഇതിലൊന്നാണ് മറിഞ്ഞത്. അപകട സമയത്ത് 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ പാലായിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. …

‘മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അറിയില്ല; അവൾ പറയുന്നത് പച്ചക്കള്ളം’: ആരോപണങ്ങൾ നിഷേധിച്ച് ഫെന്നി നൈനാൻ

കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പീഡന പരാതിയിൽ തൻ്റെ പങ്ക് നിഷേധിച്ച് കെ.എസ്.യു. സംസ്ഥാന ഭാരവാഹിയും അടൂർ നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാർഥിയുമായ ഫെന്നി നൈനാൻ രംഗത്തെത്തി. രാഹുൽ തന്റെയൊപ്പമാണ് യുവതിയെ കാണാൻ എത്തിയതെന്നും, പീഡനത്തിനു ശേഷം യാതൊരു ദയയുമില്ലാതെ തന്നെ വഴിയിൽ ഇറക്കിവിട്ടെന്നും യുവതി ആരോപിച്ചിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ഫെന്നി നൈനാൻ പ്രതികരിച്ചത്.ഇങ്ങനെ ഒരു പരാതിക്കാരിയെക്കുറിച്ച് അറിയില്ല. മുൻപും തനിക്കെതിരെ പല ആരോപണവും വന്നു. ഒന്നിനെതിരെ പോലും കേസ് ഇല്ല. തന്റെ തിരഞ്ഞെടുപ്പ് …

453 ലിറ്റർ വിദേശ മദ്യം പിടികൂടുന്നതിനിടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അണ്ണു എന്ന അരവിന്ദ പിടിയിൽ; പിടിയിലായത് അന്തർ സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ പ്രധാനി

 കാസർകോട്: സ്വിഫ്റ്റ് കാറിലും ഓട്ടോറിക്ഷയിലുമായി കടത്തിയ 453.6 ലിറ്റർ മദ്യം പിടികൂടുന്നതിനിടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട മുഖ്യപ്രതി അറസ്റ്റിൽ. കുഞ്ചത്തൂർ സ്വദേശി അണ്ണു എന്ന അരവിന്ദയെ ആണ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി പി ജനാർദനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ തലപ്പാടി ദേവിപുരം റോഡിൽ തച്ചാണി എന്ന സ്ഥലത്ത് വെച്ച് അതിസാഹസീകമായി പിടികൂടുകയായിരുന്നു. കഴിഞ്ഞ ജൂണിൽ അടുക്കത്ത് ബയൽ ദേശീയപാതയിൽ വച്ചാണ് വൻ മദ്യ കടത്ത് പിടികൂടിയത്. രണ്ടാം പ്രതി കുഡ്‌ലു …

അബ്ബാസ് കളനാട് അന്തരിച്ചു

കളനാട്: അബ്ബാസ് കളനാട്(76)അന്തരിച്ചു. ചികിത്സയിലായിരുന്നു. പ്രവാസിയായിരുന്നു. പരേതരായ അന്തു- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. പരേതയായ ആസിയയാണ് ഭാര്യ. മക്കൾ: റഷീദ്, ഇബ്റാഹിം, ഹഖീം, റസീന, പരേതയായ ഫാത്തിമ്മ. മരുമക്കൾ: ഫൗസിയ, തസ്നി, റിഷാന, ഫസൽ, ഷാഫി നാലപ്പാട്. സഹോദരങ്ങൾ: ഹസൈനാർ, പരേതനായ അബൂബക്കർ.

രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാല്‍സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്, ‘ക്രൂരമായി പീഡിപ്പിച്ചു’ ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്ന് യുവതി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് വീണ്ടും കുരുക്ക്. ബലാല്‍സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സോണിയാഗാന്ധിക്കും കെപിസിസി പ്രസിസന്റിനും യുവതി പരാതി അയച്ചതായാണ് വിവരം. പാര്‍ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീണ്ടും പരാതി നല്‍കുകയായിരുന്നു. പത്തനംതിട്ടയില്‍ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയുടെ അറിവോടുകൂടിയാണ് പീഡനം നടന്നത്. സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. ഇതിന് ശേഷം മാനസികമായും …

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കാസര്‍കോട്: പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ അടമ്പില്‍ സ്വദേശി കുഞ്ഞിരാമന്‍ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. രാവിലെ 10 മണിയോടെ സ്വന്തം തോട്ടത്തിലെ അടക്ക പറക്കാന്‍ പോയതായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മഞ്ചേശ്വരത്ത് സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച 67 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി; തളിപ്പറമ്പ് സ്വദേശി പിടിയില്‍

കാസര്‍കോട്: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച 67.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ചേലേരി മുക്ക് സ്വദേശി സമീര്‍(41) പിടിയിലായി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ സി ഐ ഷിജിൽ കുമാർ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. പിടികൂടി ഉദ്യോഗസ്ഥര്‍ക്ക് കേസ് ഒഴിവാക്കാന്‍ പത്തുലക്ഷം വരെ പ്രതി ഓഫര്‍ ചെയ്തിരുന്നു. പിടിച്ചടുത്ത പണം യൂണിയന്‍ …

തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ വില്‍പന നടത്തുന്നതിനായി മദ്യം സൂക്ഷിക്കാന്‍ സ്ഥലം കണ്ടത് പൂജാമുറി; വിഗ്രഹങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചത് 30 ലിറ്റര്‍ മദ്യം; പോറ്റിയെ കയ്യോടെ പൊക്കി എക്‌സൈസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും ഫോട്ടോകള്‍ക്കുമിടയില്‍ അനധികൃതമായി സൂക്ഷിച്ച നിലയില്‍ 30 ലിറ്റര്‍ മദ്യം പിടികൂടി. തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിന്‍കര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.സംഭവത്തില്‍ നെയ്യാറ്റിന്‍കര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അര്‍ജുനന്‍(65) പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്. മദ്യം പിടകൂടുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍തോതില്‍ മദ്യം ശേഖരിച്ചിരുന്ന ഇയാള്‍ ആവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് വില്‍പ്പന നടത്തിയിരുന്നതായി എക്‌സൈസ് …

മുണ്ടുപൊക്കി കാണിച്ച് യുവതിക്ക് ക്രൂര മര്‍ദ്ദനം; വലിയപൊയിലിലെ മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: പൊലീസിന് പരാതി നല്‍കിയ വിരോധത്തില്‍ യുവതിക്ക് നേരെ മുണ്ടുപൊക്കി കാണിച്ച് പറമ്പില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതായി പരാതി. കൊടക്കാട് വലിയപൊയില്‍ സ്വദേശിനിയായ 23 കാരിയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. വലിയപൊയിലിലെ രവി എന്ന ആള്‍ക്കെതിരെയും രണ്ട് സ്ത്രീകള്‍ക്കെതിരെയുമാണ് കേസെടുത്തത്. കല്ലുകൊണ്ട് തലക്കടിക്കുകയും മുടിക്കും കഴുത്തിനും കുത്തിപ്പിടിച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അതേസമയം വീട്ടുപറമ്പിലേക്ക് അതിക്രമിച്ച് കയറി അശ്ലീല ഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തശേഷം തന്നെ …

കാണാതായ യുവാവിന്റെ മൃതദേഹം കാട്ടില്‍

പുത്തൂര്‍: കാണാതായ പുത്തൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം കാട്ടില്‍ കണ്ടെത്തി. പഡീലിലെ ചിക്കന്‍ സെന്ററിലെ ജീവനക്കാരനായിരുന്ന ഡികെ ബദറുദ്ദീനാ(29)ണ് മരിച്ചത്. ഞായറാഴ്ചയാണ് ബദറുദ്ദീനെ കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകീട്ട് സെഡിയാപുവിനടുത്തുള്ള വനപ്രദേശത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിക്കുകയായിരുന്നു. സാമ്പത്തിക പ്രയാസത്തിലായിരുന്നവെന്ന് പറയുന്നു. പുത്തൂര്‍ പൊലീസ്സ്ഥലത്തെത്തി പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൂക്കുത്തി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇങ്ങനെയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്, രണ്ട് വര്‍ഷം മുന്‍പ് കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍; രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തില്‍ ആണികള്‍ കണ്ടെടുത്തു

കൊച്ചി: ഇന്ന് മൂക്കുത്തി ധരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ മൂക്കുത്തി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് വലിയ അപകടത്തിന് കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നത്. രണ്ടാഴ്ചക്കിടെ മൂന്ന് സ്ത്രീകളുടെ ശ്വാസകോശത്തില്‍ നിന്നാണ് അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷന്‍ പള്‍മനോളജി വിഭാഗം മൂക്കുത്തിയുടെ ആണി നീക്കം ചെയ്തത്. വിദേശയാത്രയ്ക്കുള്ള വിസ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളുടെ ശ്വാസകോശത്തില്‍ മൂക്കുത്തിയുടെ ആണിയുള്ളത് കണ്ടെത്തിയത്. ആരോഗ്യപരിശോധനയുടെ ഭാഗമായി എക്‌സ്‌റേ എടുത്തപ്പോള്‍ 52 കാരിയായ മറ്റൊരു സ്ത്രീയുടെ ശ്വാസകോശത്തിലും ആണി കണ്ടെത്തി. ഇതില്‍ …

ബൈക്ക് കലുങ്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറ: നരിക്കാംവള്ളിയില്‍ ബൈക്ക് കലുങ്കിലിടിച്ച് യുവാവ് മരിച്ചു.പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരന്‍ വീട്ടില്‍ എം.വി.വിനോദ് (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 നാണ് അപകടം. നരിക്കാംവള്ളി പെട്രോള്‍ പമ്പിന് സമീപത്തെ കലുങ്കില്‍ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദിനെ ഉടന്‍ പരിയരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: നാരായണി. ഭാര്യ: വിമല. മക്കള്‍: വിസ്മയ, വിഷ്ണു.