അംഗന്‍വാടി ഹെല്‍പ്പറെ കയ്യേറ്റം ചെയ്ത് മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

പരിയാരം: ഭാര്യയുമായുള്ള തര്‍ക്കം നിലനില്‍ക്കെ അംഗന്‍വാടിയില്‍ നിന്ന് സ്വന്തം കുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ അംഗന്‍വാടി ഹെല്‍പ്പറെ കയ്യേറ്റം ചെയ്ത കേസിലെ പ്രതിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. ഏര്യം കണ്ണങ്കൈയിലെ പുരയിടത്തില്‍ ഹൗസില്‍ പി.എ നിയാസ് (29)നെയാണ് പരിയാരം എസ്.ഐ ഷാജിമോന്‍ അറസ്റ്റ് ചെയ്തത്. 2025 ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിയാസും ഭാര്യയും അകന്നാണ് ജീവിക്കുന്നത്. ഇവരുടെ കുട്ടി കണാരംവയലിലെ അംഗന്‍വാടിയിലാണ് പഠിക്കുന്നത്. അംഗന്‍വാടിയില്‍ വന്നാല്‍ കുട്ടിയെ കാണാനോ നിയാസിനൊപ്പം വിടാനോ പാടില്ലെന്ന് …

യുവതിയെ ബലാത്സംഗം ചെയ്ത കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല, പാര്‍ടിയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. മുന്‍കൂര്‍ ജാമ്യപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. അറസ്റ്റ് തടയണമെന്ന അപേക്ഷയും കോടതി നിരാകരിച്ചു. വിശദമായ വാദത്തിനുശേഷമാണ് ജാമ്യം തള്ളിയുള്ള സുപ്രധാന വിധി വന്നത്. കേസ് അന്വേഷണവുമായി രാഹുല്‍ സഹകരിക്കണമെന്നും വിധി പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെയും ഇന്നും ജാമ്യാപേക്ഷയില്‍ ഇരുവിഭാഗത്തിന്റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്ന് …

സമസ്ത നൂറാം വാര്‍ഷികം: പന്തലിന് കാല്‍ നാട്ടി

കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ പന്തല്‍ കാല്‍ നാട്ടി.സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പന്തലിന്റെ കാല്‍ നാട്ടല്‍ ചടങ്ങ് നിര്‍വ്വഹിച്ചത്. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ് രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍ അധ്യക്ഷനായി. സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി ആമുഖ ഭാഷണം നടത്തി. ഇബ്രാഹിം ഹാജി കുണിയ, കെ.ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുല്‍ …

പിലിക്കോട് വേങ്ങാക്കോട്ടെ പി.എം സരോജിനി അമ്മ അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് വേങ്ങാക്കോട്ടെ പാലാട്ട് മീത്തലെ വീട്ടില്‍ സരോജിനി അമ്മ (94) അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ ഇ എന്‍ വിഷ്ണു നമ്പൂതിരി. മക്കള്‍: പി.എം വിജയലക്ഷ്മി, പി.എം രാധാമണി (പിലിക്കോട്), പി.എം ഇന്ദിര (ഗൂഡല്ലൂര്‍), പി.എം രാമചന്ദ്രന്‍ അടിയോടി, പി.എം വേണുഗോപാലന്‍ പയ്യന്നൂര്‍ (റിട്ട.ബാങ്ക് മാനേജര്‍). മരുമക്കള്‍: ബി ഹരിദാസ് (ഗൂഡല്ലൂര്‍), ഉഷ വി(ചെങ്ങളായി), ജയശ്രീ കെഎം (പയ്യന്നൂര്‍), പരേതരായ എന്‍ ദണ്ഡപാണി പൊതുവാള്‍, കെഎന്‍ പത്മാക്ഷന്‍.സഹോദരങ്ങള്‍: പിഎം ഹരിദാസന്‍ അടിയോടി (മുംബൈ), പരേതരായ പി.എം രാമകൃഷ്ണന്‍ അടിയോടി, …

നൃത്തം മറന്നു, സംഭാഷണം പോലും മറന്നു പോകുന്നു; 90 കളിലെ പ്രിയ നായിക ഭാനുപ്രിയയ്ക്ക് മറവി രോഗമോ?

90 കളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറയെ ആരാധകരുള്ള നടിയായിരുന്നു ഭാനുപ്രിയ.നടന്‍ മോഹന്‍ലാല്‍ നായകനായ രാജശില്പിയെന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ മനം കവര്‍ന്നത്. സിനിമാ ആസ്വാദകര്‍ക്ക് മറക്കാന്‍ പറ്റാത്ത ചില ചിത്രങ്ങളാണ് കൊച്ചു കൊച്ചു സന്തോഷങ്ങളും അഴകിയ രാവണനും. ആന്ധ്രക്കാരിയാണെങ്കിലും മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായിരുന്നു ഭാനുപ്രിയ. ശിവകാര്‍ത്തികേയന്‍ നായകനായ ‘അയലാന്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അതില്‍ നായകന്റെ അമ്മ വേഷമാണ് ചെയ്തത്.ഇപ്പോഴിതാ താരം സിനിമാഭിനയരംഗത്തുനിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. 58 കാരിയായ നടി ഇപ്പോള്‍ മറവിരോഗത്തിന്റെ …

അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം അടിച്ചുമാറ്റി പണയംവെച്ചു, വില കൂടിയതോടെ വിറ്റു; യുവതിയുടെ സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അടുത്തബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാശ്ശേരി മാങ്ങാട് തെരുവിലെ ചേരന്‍ ഹൗസിലെ പി.സി. ഷനൂപി(42)നെയാണ് വളപട്ടണം ഇന്‍സ്പെക്ടര്‍ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.പാപ്പിനിശ്ശേരിയിലെ സൂര്യ സുരേഷിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച രണ്ട് ലക്ഷം രൂപയിലേറെ വിലവരുന്ന ആഭരണങ്ങളാണ് സഹോദരീ ഭര്‍ത്താവായ ഷനൂപ് കവര്‍ന്നത്. രണ്ടേകാല്‍ പവനോളം തൂക്കംവരുന്ന ചെയിന്‍, ബ്രേസ്ലെറ്റ്, ലോക്കറ്റ് എന്നിവയാണ് പ്രതി കവര്‍ന്നത്. കഴിഞ്ഞ ആഗസ്തിലാണ് സംഭവം. മോഷ്ടിച്ച സ്വര്‍ണത്തില്‍ നിന്ന് അരപ്പവന്‍ …

തീയേറ്ററുകളിലെ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിക്കുന്നതായി വിവരം. തീയേറ്ററുകളില്‍ സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല ടെലഗ്രാം ചാനലുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്സിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. തലസ്ഥാനത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളതെന്നാണ് വിവരം. 2023 മുതലുള്ള ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. എന്നാല്‍ അടുത്തീയിടെയാണ് ഈ ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പണം വാങ്ങി ഇത്തരം …

തമിഴിലെ വിഖ്യാത ചലച്ചിത്ര നിര്‍മാതാവ് എവിഎം ശരവണന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് എ വി എം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അന്ത്യം. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ 86-ാം പിറന്നാള്‍. എവിഎം പ്രൊഡക്ഷന്‍സിന്‍റെയും എവിഎം സ്റ്റുഡിയോസിന്‍റെയും ഉടമയാണ്. സംവിധായകനും നിര്‍മ്മാതാവുമായ പിതാവ് എ വി മെയ്യപ്പന്‍ 1945 ല്‍ സ്ഥാപിച്ചതാണ് എവിഎം സ്റ്റുഡിയോസ്. ശരവണന്റെ മകൻ എം എസ് ഗുഹനും ചലച്ചിത്ര നിര്‍മ്മാതാവാണ്.എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി …

പൊലീസ് ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

കല്പറ്റ: പനമരം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയില്‍ കണ്ടെത്തി. എടവക കാരക്കുന്നി സ്വദേശിയും പനമരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ എം ഇബ്രാഹിംകുട്ടി(35) ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഭാര്യ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഇദ്ദേഹം ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചായിരുന്നു. പൊലീസ് എത്തി മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ട് ആറോടെ കാരക്കുനി …

ഹെൽമെറ്റ് ധരിക്കാതെ 140കിമീ സ്പീഡില്‍ ബൈക്ക് ഓടിച്ചു; യുവ വ്ലോഗർക്ക് ദാരുണാന്ത്യം, തല വേർപെട്ടു

സൂറത്ത്: ഹെല്‍മറ്റ് പോലും ധരിക്കാതെ അമിതവേഗത്തില്‍ ബൈക്കോടിച്ച യുവ വ്ലോഗര്‍ക്ക് ദാരുണാന്ത്യം. ‘പികെആർ ബ്ലോഗർ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന പ്രിൻസ് പട്ടേൽ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് തല വേർപ്പെട്ട നിലയിലാണ് പ്രിൻസിന്റെ ശരീരം കണ്ടെത്തിയത്. സൂറത്തിലെ ബ്രെഡ് ലൈനര്‍ പാലത്തില്‍വച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിനു മുന്‍പ് 140കിമീ വേഗത്തില്‍ ബൈക്കോടിക്കുന്ന പ്രിന്‍സിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പാലത്തിനു മുകളില്‍വച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡില്‍ വീഴുകയും വീണിടത്തു നിന്നും 100 മീറ്റര്‍ നിരങ്ങിനീങ്ങിയ …

യു ഡി എഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ ഭക്ഷ്യ കിറ്റുകൾ; ഓട്ടോയിൽ നിന്ന് കണ്ടെടുത്തത് പതിനഞ്ചോളം കിറ്റുകൾ, വോട്ടർമാർക്ക് വിതരണം ചെയ്യാൻ എത്തിച്ചതെന്ന് സിപിഎം

കൽപ്പറ്റ: കൽപ്പറ്റയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്നും ഭക്ഷ്യ കിറ്റുകൾ പിടികൂടി. കൽപ്പറ്റ നഗരസഭയിലെ അഞ്ചാം വാർഡ് സ്ഥാനാർത്ഥി കെ ചിത്രയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് ഭക്ഷ്യ കിറ്റുകൾ കണ്ടെടുത്തത്. പതിനഞ്ചോളം കിറ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചേർന്ന് പിടിച്ചെടുത്തു. വീടിനകത്തും കിറ്റുകളുണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് വീട്ടിലെ മുറികളിലും പരിശോധന നടത്തി. കിറ്റുകൾ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന കിറ്റ് ആണെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍, വീട്ടിലെ …

അനസ്തേഷ്യ കുത്തിവയ്‌പിനെ തുടർന്നു ആറുമാസമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു

കാസർകോട്: ആറു മാസം മുമ്പ് ഓപ്പറ്റേഷനുവേണ്ടി നടത്തിയ അനസ്തേഷ്യ കുത്തിവയ്‌പിന്നെ തുടർന്ന് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു. മംഗളൂരു വിമാനാപകടത്തിൽ മരിച്ച ഉദുമ കുണ്ടടുക്കത്തെ മാഹിൻ്റെയും ബീഫാത്തിമയുടെയും മകൻ അൽത്താഫ് (31) ആണ് മരിച്ചത്. ആറുമാസം മുമ്പാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. അപ്പൻഡിസൈറ്റിസ് ബാധിച്ചതിനെത്തുടർന്നാണ് അൽത്താഫ് കാസർകോട് പരിസരത്തെ ഒരു സ്വകാര്യാശുപത്രിയിൽ ഓപ്പറേഷന് എത്തിയതെന്നു പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള കുത്തിവയ്‌പിന്നെ തുടർന്ന് അബോധാവസ്ഥ യിലായ അൽത്താഫിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആറുമാസമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു.ഭാര്യ: നജില. …

കുമ്പളയിൽ വൻ മണൽ വേട്ട; 2 ആഴ്ചക്കിടെ പിടികൂടിയത് 18 തോണികളും 2 ലോറികളും

കാസർകോട്: കുമ്പളയിൽ വൻ മണൽ വേട്ട. രണ്ടാഴ്ചക്കിടെ നടന്ന റെയ്‌ഡിൽ 18 തോണികളും രണ്ട് ടിപ്പർ ലോറികളും പൊലീസ് പിടികൂടി. നിരവധി നിറച്ചു വെച്ച മണൽ ചാക്കുകളും പിടിച്ചെടുത്തു. കുമ്പള ഇൻസ്‌പെക്ടർ ടി കെ മുകുന്ദന്റെ നേതൃത്വത്തിൽ എസ് ഐമാരായ അനന്ത കൃഷ്ണൻ, ശ്രീജേഷ് എന്നിവരാണ് തോണികളും വാഹനങ്ങളും പിടികൂടിയത്. കുമ്പള തീരപ്രദേശത്തും, മൊഗ്രാൽ, ഷിറിയ, കുക്കാർ പുഴയുടെ അഴിമുഖത്തുനിന്നും, തീരങ്ങളിൽ നിന്നും ആണ് വ്യാപകമായി മണൽ കടത്തുന്നത്. കേരള മാരിടൈം ബോർഡിന്റെ അധീനതയിലുള്ള അഴിമുഖത്തു നിന്നും …

തൊഴിലാളികളുമായി വരികയായിരുന്ന കുഴല്‍കിണര്‍ ലോറി നിയന്ത്രണം വിട്ട് അപകടം, 4 തൊഴിലാളികള്‍ക്ക് പരിക്ക്, അപകടം കാഞ്ഞിരപ്പൊയില്‍ ചോമങ്കോട്

കാസര്‍കോട്: തൊഴിലാളികളുമായി വരികയായിരുന്ന കുഴല്‍കിണര്‍ ലോറി നിയന്ത്രണംവിട്ട് അപകടം. വാഹനത്തിലുണ്ടായിരുന്ന നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയോടെ കാഞ്ഞിരപ്പൊയില്‍ ചോമങ്കോട് ആണ് അപകടം. റോഡിലെ ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ കാട്ടിലേക്ക് പാഞ്ഞ് മരത്തിലിടിച്ച് നിന്നപ്പോള്‍ ലോറിയിലുണ്ടായിരുന്ന ആളുകള്‍ തെറിച്ചു വീഴുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാര്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക് സാരമാണെന്നാണ് വിവരം. തമിഴ് നാട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കാഞ്ഞങ്ങാട്ടേയക്ക് വരികയായിരുന്നു ലോറി.

‘ജോണ്‍ ബ്രിട്ടാസ് എംപിയാണ് പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത്’; രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പി എം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തല്‍.സംഭവത്തില്‍ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യസഭയിലായിരുന്നു ധര്‍മ്മേന്ദ്രയുടെ വെളിപ്പെടുത്തല്‍. സര്‍വ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിലെ ആഭ്യന്തര …

കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ മുങ്ങല്‍ വിദഗ്ധന്‍ മുങ്ങിമരിച്ചു

കൊച്ചി: കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാര്‍ തൊഴിലാളിയായ ഡൈവര്‍ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. എറണാകുളം ചുള്ളിക്കലിലെ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു. ഈ അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധരെയാണ് ഷിപ് യാര്‍ഡില്‍ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. ഇവിടെ അഞ്ചുവര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു സാദത്ത്. ചൊവ്വാഴ്ച രാവിലെ മുതല്‍ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ജോലിചെയ്തുവരികയായിരുന്നു. മുകളില്‍ നിന്നിരുന്ന ആള്‍ക്ക് …

അമ്മയ്‌ക്കൊപ്പം കിടന്നിരുന്ന ഒരുമാസം പ്രായമായ കുഞ്ഞ് മരിച്ചു

പയ്യന്നൂര്‍: അമ്മയ്‌ക്കൊപ്പം കിടന്നിരുന്ന നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിമല നാവിക അക്കാദമി ഗേറ്റിന് സമീപം താമസിക്കുന്ന കര്‍ണാടക ബജ് വാഡി സ്വദേശി അനില്‍ കുമാറിന്റെ ഒരുമാസം എട്ടു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും ആറരയ്ക്കും ഇടയിലാണ് മരണമെന്നാണ് വിവരം. അനില്‍കുമാറിന്റെ പിതാവ് മുരുകന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

13 പേരെ കൊലപ്പെടുത്തിയ ആള്‍ക്ക് പരസ്യമായി വധശിക്ഷ; നടപ്പിലാക്കിയത് 13 വയസുകാരന്‍

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ നിര്‍ദ്ദേശപ്രകാരം പരസ്യമായി വധശിക്ഷ നടപ്പാക്കിയത് 13 വയസ്സുകാരന്‍. ഖോസ്റ്റ് പ്രവിശ്യയിലെ സ്‌പോര്‍ട്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് ആയിരക്കണക്കിന് അഫ്ഗാന്‍കാര്‍ നോക്കി നില്‍ക്കെ വധശിക്ഷ നടപ്പിലാക്കിയത്. 2021 ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം പരസ്യമായി വധിക്കപ്പെടുന്ന 12-ാമത്തെ വ്യക്തിയാണ് മംഗള്‍. ഇയാള്‍ക്ക് മാപ്പ് നല്‍കാനുള്ള അവസരം ഇരകളുടെ ബന്ധുക്കള്‍ക്ക് താലിബാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, 13 വയസ്സുകാരന്റെ കുടുംബത്തിലെ 13 അംഗങ്ങളെ കൊലപ്പെടുത്തിയ മംഗളിന് മാപ്പ് നല്‍കാന്‍ കുടുംബം തയ്യാറായില്ല.കുട്ടിയുടെ കൈകളാല്‍ തന്നെ വധശിക്ഷ …