യുവതിയെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെയും അമ്മയെയും വെട്ടിക്കൊന്നു

പാലക്കാട്: യുവതിയെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി, കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിനെയും മാതാവിനെയും വെട്ടിക്കൊന്നു. നെന്മാറ, പോത്തുണ്ടി സ്വദേശി സുധാകരന്‍ (56), ഇവരുടെ മാതാവ് ലക്ഷ്മി(76) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച 11 മണിയോടെയാണ് സംഭവം. പോത്തുണ്ടി സ്വദേശിയായ ചെന്താമരന്‍ ആണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2018ല്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചെന്താമരന്‍. പ്രസ്തുത കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന ചെന്താമരന്‍ ഒന്നരമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ചെന്താമരന്റെ ഭാര്യയും മക്കളും അകന്നാണ് …

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് അവാര്‍ഡ് ദാന ചടങ്ങ് വര്‍ണാഭമായി

Author – പി പി ചെറിയാന്‍ ഗാര്‍ലാന്‍ഡ്(ഡാളസ്): ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് 2024 അവാര്‍ഡ് ദാന ചടങ്ങ് വര്‍ണാഭമായി.26നു വൈകീട്ട് ഡാളസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു.അമേരിക്കയിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍, മികച്ച മലയാളി സംഘടനാ പ്രവര്‍ത്തകന്‍, ആതുര സേവന പ്രവര്‍ത്തകന്‍ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിനു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നും അര്‍ഹരെന്നു കണ്ടെത്തിയ ജോയിച്ചന്‍ പുതുകുളം, ജോസ് കണിയാലി(മികച്ച മാധ്യമ പ്രവര്‍ത്തകര്‍), …

കാരറ്റ് തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: കാരറ്റ് തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസ്സുകാരി മരിച്ചു. ചെന്നൈ വാഷര്‍മെന്‍ പേട്ടിലെ വിഘ്‌നേഷ്-പ്രമീള ദമ്പതികളുടെ മകള്‍ ലതിഷയാണ് മരിച്ചത്. പ്രമീളയുടെ വീട്ടില്‍ വച്ച് കാരറ്റു തിന്നു കൊണ്ടിരിക്കെ ഒരു കഷ്ണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്നു പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

റിട്ട. അധ്യാപകന്‍ ടി. സുധാകരന്‍ അന്തരിച്ചു

കാസര്‍കോട്: കാറഡുക്ക, ചായിത്തലത്തെ റിട്ട. അധ്യാപകന്‍ ടി. സുധാകരന്‍ (82) അന്തരിച്ചു. ഭാര്യ: കെ.പി പ്രേമലത (റിട്ട. അധ്യാപിക, ജിവിഎച്ച്എസ്എസ് കാറഡുക്ക). മക്കള്‍: ഹരിപ്രസാദ് (ബംഗ്‌ളൂരു), രേഷ്മ (ഒഴിഞ്ഞ വളപ്പ്). മരുമക്കള്‍: കവന (കുടക്), രാജേഷ് (ഒഴിഞ്ഞവളപ്പ്). സഹോദരങ്ങള്‍: ജാനകി (കുന്നൂച്ചി), കുമാരന്‍ (റിട്ട. ജെ.എസ് ജലസേചന വകുപ്പ്), രോഹിണി (കാനത്തൂര്‍), ഗോപാലന്‍ (ബേഡകം), മാധവി (ബേഡകം), നാരായണി (കാടകം), ശാന്ത (കുണ്ടൂച്ചി), മീന (കാസര്‍കോട്).

കാളിയങ്ങാട്ടെ ഹരിഹരന്‍ അന്തരിച്ചു

കാസര്‍കോട്: മധൂര്‍, ആര്‍.ഡി നഗര്‍, കാളിയങ്ങാട്, ടെമ്പിള്‍ റോഡിലെ ‘നന്ദന’ത്തില്‍ ഹരിഹരന്‍ (79) അന്തരിച്ചു. ഭാര്യ: അരുണ. മക്കള്‍: ആശീര്‍വാദ്, അഭിലാഷ്, ഐശ്വര്യ. മരുമക്കള്‍: അര്‍ച്ചന, ശ്രുതി, പ്രഭേഷ്.

നെല്ലിക്കുന്നിലെ കെ.എ ചന്ദ്രകാന്ത ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന്, അംബേദ്കര്‍ റോഡിലെ എ.കെ നിവാസില്‍ കെ.എ ചന്ദ്രകാന്ത (54) ഹൃദയാഘാതം മൂലം മരിച്ചു. പരേതരായ ഐത്തപ്പ-ലളിത ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: മേഘ, ദിയ. സഹോദരങ്ങള്‍: രാജശേഖര, മധുകര, മമത, പരേതനായ രാജേഷ് കുമാര്‍.

വിവാഹ വാഗ്ദാനം നല്‍കി ആറു വര്‍ഷക്കാലം പീഡനം; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കണ്ണൂര്‍:വിവാഹവാഗ്ദാനം നല്‍കി ആറു വര്‍ഷക്കാലം യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍, മാട്ടൂര്‍ ഗ്രാമീണ വായനശാലയ്ക്കു സമീപത്തെ ടി.പി സുഹൈല്‍ (34)ആണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ പഴയങ്ങാടി, ഇരിണാവിലാണ് താമസം.2018ല്‍ പരിചയപ്പെട്ട യുവതിയുമായി സുഹൈല്‍ പ്രണയത്തിലാവുകയായിരുന്നു. അതിനു ശേഷം യുവതിയെ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് യുവതി പഴയങ്ങാടി പൊലീസില്‍ പരാതിനല്‍കിയത്.

സ്പാ കേന്ദ്രത്തിന്റെ മറവില്‍ പെണ്‍വാണിഭം; യുവതീയുവാക്കള്‍ അറസ്റ്റില്‍, പണവും ഒരു സഞ്ചിനിറയെ ഗര്‍ഭനിരോധന ഉറകളും പിടികൂടി, ഇടപാട് യുവതികളുടെ ചിത്രം വാട്‌സ്ആപ്പില്‍ അയച്ചു കൊടുത്ത ശേഷം, സമയവും കുറിച്ചു നല്‍കും

കണ്ണൂര്‍: സ്പാ കേന്ദ്രം ആരംഭിക്കാനെന്ന പേരില്‍ വടകര, എടോടിയില്‍ വാടകക്കെടുത്ത വീട്ടില്‍ നടന്നത് പെണ്‍വാണിഭം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടു യുവതീയുവാക്കള്‍ അറസ്റ്റില്‍. ബംഗ്‌ളൂരു, തൃശൂര്‍ സ്വദേശികളായ യുവതികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ഉണ്ണിയും ഇടപാടിനു എത്തിയ കോഴിക്കോട്, തൃശൂര്‍ സ്വദേശികളായ രണ്ടു പേരെയുമാണ് വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നു പണവും ഒരു സഞ്ചി നിറയെ ഗര്‍ഭനിരോധന …

ആര്‍ക്കറിയാം ന്യായതത്വം?

Author: നാരായണന്‍ പേരിയ സ്ത്രീണാമശിക്ഷിത പടുത്വം അമാനുഷീഷ്ഠസംദൃശ്യതേ (സ്ത്രീകള്‍ക്ക് പഠിക്കാപ്പഠിപ്പ് മനുഷ്യജാതിക്ക് പുറത്തും)-അതായത്, ജന്തുവര്‍ഗ്ഗത്തിലും കാണുന്നുണ്ട് (കിമൃതയാഃപ്രതിബോധവത്യഃ) പിന്നെയല്ലേ വിശേഷ ബുദ്ധിയുള്ള മനുഷ്യരുടെ കാര്യം.ഉദാഹരണത്തിന് കുയിലിന്റെ കാര്യമെടുക്കുക: കാക്കയും കുയിലും ഒരേപോലെ കറുപ്പ്. മുട്ടയും അതേപടി. പെണ്‍കുയില്‍ കാക്കക്കൂട്ടില്‍ മുട്ടയിടുന്നു. അത് യഥാകാലം വിരിഞ്ഞുണ്ടാകുന്ന കുഞ്ഞ് കാക്കക്കുഞ്ഞിനെപ്പോലെ തന്നെയായിരിക്കും. തിരിച്ചറിയാനൊക്കില്ല. തന്റെ കുഞ്ഞാണെന്ന് തെറ്റിദ്ധരിച്ച് കാക്ക കുയില്‍ കുഞ്ഞിനും തീറ്റ കൊടുക്കും; വളര്‍ത്തും. പ്രായമാകുമ്പോള്‍ കുയില്‍ കുഞ്ഞ് പോറ്റി വളര്‍ത്തിയ കാക്കയെ വിട്ട് പറന്നുപോകും- (കാളിദാസന്‍- അഭിജ്ഞാനശാകുന്തളം-ശ്ലോകം-94)അശിഷിത …

ബിസിനസ് പാര്‍ട്ണര്‍ വഞ്ചിച്ചുവെന്ന് ആരോപണം; അയാളുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു മക്കളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി, പ്രതിക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

ജോദ്പൂര്‍: ബിസിനസ് പങ്കാളി വഞ്ചിച്ചുവെന്നാരോപിച്ചു പാര്‍ട്ണര്‍ഷിപ്പില്‍ നിന്നു മാറിയ ആളുടെ മക്കളായ രണ്ടു സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊന്നു കെട്ടിത്തൂക്കി.രാജസ്ഥാനിലെ ബൊറനട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.തമന്ന എന്ന ടിനു (12), ശിവപാല്‍ (8) എന്നീ കുട്ടികളെയാണ് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അതിനു ശേഷം കുറ്റസമ്മതക്കുറിപ്പെഴുതി വച്ച കൊലയാളി സ്ഥലം വിട്ടു. ഇയാള്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.രാജസ്ഥാനിലെ ബോറാനന്ദ സ്വദേശിയായ ശ്യാംസിംഗ് ഭട്ടി എന്നയാള്‍ ഒരു വള നിര്‍മ്മാണ ഫാക്ടറി നടത്തിയിരുന്നു. ഈ ഫാക്ടറിയിലെ …

അമിതമായി കുട്ടികളെ കയറ്റല്‍; ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം വാഹന പരിശോധന കര്‍ശനമാക്കി

കാസര്‍കോട്: സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ അമിതമായി കുട്ടികളെ കയറ്റുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പൊലീസ് നടപടി ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദ്ദേശ പ്രകാരം തിങ്കളാഴ്ച രാവിലെ ജില്ലയിലെങ്ങും പൊലീസ് വാഹനപരിശോധന നടത്തി. കുട്ടികളെ കൊണ്ടു പോകുന്ന ഓട്ടോകള്‍, ജീപ്പുകള്‍, കാറുകള്‍, ഓട്ടോ ടാക്‌സികള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയ വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരിശോധന ഉണ്ടായിരുന്നു.

പൂച്ചക്കാട്ടെ പ്രവാസിയുടെ കൊലപാതകം; പ്രതി ചേര്‍ക്കപ്പെട്ട രണ്ടു പേരെ ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടു പേരെ ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു. പൂച്ചക്കാട്ടെ ഉവൈസ്, ഷമ്മാസ് എന്നിവരെ നാട്ടിലെത്തിക്കുന്നതിനാണ് ഡിവൈ.എസ്.പി. കെ.ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചത്. ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തു കൊണ്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ അറസ്റ്റിലായ ഉദുമ, കൂളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.എം ഉവൈസ് (32), ഭാര്യ ഷമീന …

കുണിയയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു

കാസര്‍കോട്: പെരിയ, കുണിയയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിനശിച്ചു. നവോദയ നഗറിലെ ഹസീനയുടെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീവെയ്പിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

എം.എല്‍ അശ്വിനി ബിജെപി

എം.എല്‍ അശ്വിനി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട്; പ്രഖ്യാപനം 11 മണിക്ക്

കാസര്‍കോട്: എം.എല്‍ അശ്വിനി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട്; പ്രഖ്യാപനം തിങ്കളാഴ്ച 11 മണിക്ക് ഉണ്ടാവും. ആദ്യമായാണ് ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. അശ്വിനി ഇപ്പോള്‍ മഹിളാ മോര്‍ച്ച ദേശീയ കമ്മിറ്റി അംഗമാണ്.വൊര്‍ക്കാടി, കൊട്‌ലമുഗറുവിലെ പി. ശശിധരന്റെ ഭാര്യയാണ് അശ്വിനി. ബംഗ്‌ളൂരു, മദനനായകഹള്ളി സ്വദേശിനിയായ അശ്വിനി വിവാഹ ശേഷം വൊര്‍ക്കാടിയിലാണ് താമസം. അധ്യാപികയായിരുന്ന അശ്വിനി 2021ല്‍ ആണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. വൊര്‍ക്കാടി സെന്റ് സ്‌കൂളിലെ അധ്യാപിക ജോലി രാജി …

ഉഡുപ്പിയിൽ പട്ടാപ്പകൽ അഞ്ചുവയസ്സുകാരിയെ നഗര മധ്യത്തിൽ പീഡനത്തിന് ഇരയാക്കിയ സംഭവം; യാചകനെ പൊലീസ് പിടികൂടി

ഉഡുപ്പി: പട്ടാപ്പകൽ നഗര മധ്യത്തിൽ വച്ച് 5 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യാചകൻ അറസ്റ്റിലായി. മുത്തു എന്ന 35 കാരനെയാണ് ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഉഡുപ്പി വനിതാ പൊലീസ് സ്‌റ്റേഷനിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പെട്ടെന്നുതന്നെ പ്രതിയെ പിടികൂടാനായി.ഈ മാസം 23 നു രാവിലെ 10 മണിയോടെയാണ് യാചകൻ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൂട്ടിക്കൊണ്ടുപോകുന്നതും പീഡിപ്പിക്കുന്നതും സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ബന്ധുവിന്റെ കടക്ക് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചോക്ലേറ്റ് കാട്ടി പ്രലോഭിച്ചു ഫൂട്ട് …

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയില്‍; ശരീരത്തില്‍ മുറിവുകള്‍

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തതായി സൂചന. കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് ദൗത്യസംഘം പരിശോധന തുടരുന്നതിനിടെയാണ് രാവിലെ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. പിലാക്കാവ് ഭാഗത്താണ് കടുവയുടെ മൃതദേഹം കണ്ടെത്തിയത്. നരഭോജി കടുവ തന്നെയാണ് ഇത് എന്നാണ് വനംവകുപ്പിന്റെ നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 നാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ദേഹത്ത് പരിക്കുകളുണ്ട് എന്നാണ് വിവരം. ദൗത്യസംഘത്തിന്റെ വെടിയേറ്റിട്ടാണോ കടുവ ചത്തതെന്നത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. …

പഠനത്തിൽ തീരെ ശ്രദ്ധയില്ല; പരിഹാരത്തിനായി ചെന്ന മാതാപിതാക്കളെ പുറത്തു നിർത്തി 12 കാരിയെ മുറിക്കുള്ളിൽ പീഡിപ്പിച്ചു, മന്ത്രവാദി അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയാണ് അറസ്റ്റിലായത്. ആദിക്കാട്ടു കുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്.പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. പരിഹാരത്തിനായി മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തി പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അടൂർ പൊലീസ് എടുത്ത കേസ് പിന്നീട് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. 9 പ്രതികളുള്ള കേസിൽ …

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചുകൊല്ലാൻ അനുവദിക്കില്ലെന്ന് മേനക ഗാന്ധി

ന്യൂഡൽഹി: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകമായ മേനക ഗാന്ധി. കടുവയെ വെടിവെച്ചു കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവിൽ ഉണ്ടെന്നും കേരളത്തിന്റെ നടപടി നിയമ ലഘനം ആണെന്നും മേനക ഗാന്ധി പ്രതികരിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.ഒരു കടുവയെയും വെടിവച്ചു കൊല്ലാനുള്ള ഉത്തരവിടാൻ ആകില്ല. കേരളം പതിവുപോലെ നിയമം ലംഘിക്കുകയാണ്. കടുവയെ പിടികൂടാനാകും, എന്നാൽ കൊല്ലാനാകില്ല എന്നാണ് കേന്ദ്രസർക്കാർ ഉത്തരവ്. ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയർക്ക് …