ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; രാജ്യം വിട്ട ക്ലബ് ഉടമകള്‍ തായ്‌ലാന്‍ഡില്‍ അറസ്റ്റില്‍

ബാങ്കോക്ക്: 25 പേര്‍ വെന്തുമരിച്ച ഗോവ നെറ്റ് ക്ലബ് തീപിടിത്തത്തെ തുടര്‍ന്ന് തായ്‌ലാന്‍ഡിലേക്ക് സ്ഥലം വിട്ട ക്ലബ് ഉടമകളായ ലൂത്രാ സഹോദരന്മാരെ തായ്‌ലാന്‍ഡ് പൊലീസ് അറസ്റ്റുചെയ്തു. റോമിയോ ലയണ്‍ നെറ്റ് ക്ലബ് ഉടമകളായ സൗരഭ് ലൂത്രാ, സഹോദരന്‍ ഗൗരവ് ലൂത്രാ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ പിടികൂടുന്നതിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ അപേക്ഷ അനുസരിച്ചാണ് ഇവരെ അറസ്റ്റുചെയ്തത്.അറസ്റ്റിന് ശേഷം ഫുക്കെറ്റില്‍ എത്തിയിട്ടുള്ള ഇവരെ ഇന്‍ഡ്യയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് തായ്‌ലാന്‍ഡ് അധികൃതര്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

സ്‌കൂട്ടറില്‍ ലോറിയിടിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം

മലപ്പുറം: സ്‌കൂട്ടറില്‍ ലോറിയിടിച്ച് സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ സ്റ്റാഫ് നഴ്‌സ് മരിച്ചു. വലമ്പൂര്‍ പൂപ്പലം പാറക്കല്‍ വീട്ടില്‍ വിനോദ് രാജിന്റെ ഭാര്യ പി.കെ. സുജാതയാണ് (49) മരിച്ചത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്സായിരുന്നു. രാവിലെ സ്‌കൂട്ടറില്‍ ജോലിക്ക് ആശുപത്രിയിലേക്കു പോകുമ്പോള്‍ ആണ് അപകടം. പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് ബുധനാഴ്ച രാവിലെ 7.50നായിരുന്നു അപകടം. അമിത വേഗത്തില്‍ എത്തിയ ലോറി സുജാതയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിച്ചതോടെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഉടന്‍ സമീപത്തെ മൗലാന ആശുപത്രി …

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം; ഉത്തരവിനെതിരെ ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രാഹുലിനെതിരായ ബലാത്സംഗക്കേസിലെ തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതിയുടെ ഉത്തരവെന്ന് ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നു.മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം, രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നതാണ് പ്രോസിക്യൂഷന്‍ പ്രധാനമായും അപ്പീലില്‍ ഉന്നയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി ഹൈക്കോടതി പരിഗണനയിലാണ്. പ്രതി സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു.

22 തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 17 മരണം, അപകടം അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍, തിങ്കളാഴ്ച നടന്ന അപകടം പുറംലോകം അറിഞ്ഞത് വ്യാഴാഴ്ച

തെസ്പൂര്‍: അരുണാചല്‍പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡില്‍ ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. 17 പേര്‍ മരണപ്പട്ടതായി റിപോര്‍ട്ട്. 22 തൊഴിലാളികളുമായി പോയ ട്രക്ക് ആണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. കുന്നിന്‍ പ്രദേശത്തെ ഒരു വഴിയില്‍ വെച്ചാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 1000 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിങ്കളാഴ്ചയാണ് അപകടം നടന്നത്. പരിക്കേറ്റ് രക്ഷപ്പെട്ട ഒരാള്‍ നഗരത്തിലെത്തി വിവരം പറഞ്ഞതോടെയാണ് അപകടം പുറം ലോകം അറിയുന്നത്. ട്രക്കിലുണ്ടായിരുന്ന 22 …

തിരഞ്ഞെടുപ്പ് സംബന്ധിച്ച് ലൈവ് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന് ഭീഷണി, കയ്യേറ്റ ശ്രമം

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ലൈവായി നല്‍കുന്നതിനിടെ മാധ്യപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. ന്യൂസ് 18 റിപ്പോര്‍ട്ടര്‍ കെ വി ബൈജുവിനുനേരെയാണ് കയ്യേറ്റശ്രമം നടന്നത്. മുഖ്യമന്ത്രി രാവിലെ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയെ കുറിച്ച് പറഞ്ഞവാക്കുകള്‍ വോട്ടര്‍മാര്‍ക്കിടയിലുണ്ടാക്കിയ പ്രതികരണങ്ങളടക്കം ലൈവ് നല്‍കുന്നതിനിടയിലാണ് ഒരുസംഘം ആളുകള്‍ ഇടപെട്ട് പ്രശ്‌നം സൃഷ്ടിച്ചത്. ഇക്ബാല്‍ സ്‌കൂള്‍ പോളിംഗ് സ്റ്റേഷന്‍ പരിസരത്തുവെച്ച് ലീഗുകാരടങ്ങിയ സംഘമാണ് തന്നെ തടസപ്പെടുത്തി കയ്യേറ്റം ചെയ്തതെന്ന് ബൈജു ആരോപിച്ചു. രാഹുലിനെതിരെ മിണ്ടിപ്പോകരുതെന്ന് അക്രോശിച്ചസംഘം …

9.46 കിലോ സ്വര്‍ണം ഒളിപ്പിച്ചത് നെഞ്ചിലും അരയിലും പ്രത്യേക ബെല്‍റ്റുകളില്‍; പിന്നില്‍ വിമാന ജീവനക്കാര്‍, 5 പേര്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത് സംഘത്തെ കസ്റ്റംസ് പിടികൂടി. വിമാന ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘത്തില്‍ നിന്ന് 11.5 കോടി രൂപ വിലമതിക്കുന്ന 9.46 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 5 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും അരയിലും പ്രത്യേക ബെല്‍റ്റുകളില്‍ ദ്രവരൂപത്തില്‍ സൂക്ഷിച്ചിരുന്ന 9.46 കിലോ 24 കാരറ്റ് സ്വര്‍ണം കണ്ടെത്തി. ചെന്നൈയില്‍ നിന്നെത്തിയ എമിറേറ്റ് വിമാനത്തിലെ ജീവനക്കാരനെ പരിശോധിച്ചുപ്പോഴാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.സ്വര്‍ണം കൈപ്പറ്റാനെത്തിയ 3 പേരും കള്ളക്കടത്തിനു സഹായിച്ച യാത്രക്കാരനും ഉള്‍പ്പെടെ 5 പേരെ …

തദ്ദേശ തെരഞ്ഞെടുപ്പ്; ഉച്ചയ്ക്ക് 12 വരെ കാസര്‍കോട് ജില്ലയില്‍ 43.46% പോളിങ്

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ കാസര്‍കോട് ജില്ലയില്‍ ഉച്ചയ്ക്ക് 12 വരെ 43.46% വോട്ട് രേഖപ്പെടുത്തി. 483323 പേര്‍ വോട്ട് ചെയ്തു. 226333 പുരുഷ വോട്ടര്‍മാരും 256989 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറും വോട്ടു രേഖപ്പെടുത്തി. ആകെ 1112190 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. കാഞ്ഞങ്ങാട് നഗരസഭയില്‍ 38.18 ശതമാനവും കാസര്‍കോട് 36.82% ശതമാനവും നിലേശ്വരത്ത് 45.76 ശതമാനവും വോട്ട് രേഖപ്പെടുത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 47.07 ശതമാനവും കാഞ്ഞങ്ങാട് 44.16 ശതമാനവും പരപ്പയില്‍ 44.19 ശതമാനവും …

കണ്ണൂരില്‍ വോട്ട് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെപി സുധീഷ് (48) ആണ് മരിച്ചത്. രാവിലെ മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം. സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടിരുന്നു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോട്ടറി വില്‍പന തൊഴിലാളിയായിരുന്നു സുധീഷ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് …

ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നത് പരിശോധിക്കാന്‍ റോഡിലിറങ്ങി; വിദ്യാർത്ഥി കാര്‍ ഇടിച്ച് മരിച്ചു

കോട്ടയം: ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടർന്ന് പരിശോധിക്കാന്‍ റോഡിലിറങ്ങിയ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. പാമ്പാടി വെളളൂര്‍ പങ്ങട വടക്കേപ്പറമ്പില്‍ ജോസിന്റെ മകന്‍ എമില്‍ ജോസ് (20) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. തിരുവഞ്ചൂരിലെ പളളിയില്‍ നിന്നും മുത്തുക്കുട എടുക്കാൻ പോയി വരികയായിരുന്നു എമിലും സുഹൃത്തുക്കളും. മണര്‍കാട് നാലുമണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോള്‍ ഓട്ടോയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടൻ ഓട്ടോ റോഡരികിലേക്ക് മാറ്റി നിർത്തിട്ട ശേഷം എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പുറത്തിറങ്ങി. ഓട്ടോയുടെ …

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഓട്ടോയിൽ ഇടിച്ചു; ഓട്ടോ ഡ്രൈവർ അടക്കം മൂന്നു പേർക്ക് ദാരുണാന്ത്യം

കൊല്ലം: അഞ്ചലിൽ ശബരിമല തീർഥാടകരുടെ ബസ് ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച ബന്ധുക്കളായ രണ്ട് യുവതികളും മരിച്ചു. അഞ്ചൽ തഴമേൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അക്ഷയ് (22 ), യാത്രക്കാരായ ജ്യോതിലക്ഷ്മി ( 21), കരവാളൂർ സ്വദേശി ശ്രുതിലക്ഷ്മി (16) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെ അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷൻ സമീപം ആയിരുന്നു അപകടം. ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസും അഞ്ചലിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ചൂരക്കുളത്തെ …

കുമ്പള സ്വദേശിയായ 17കാരനെ കാണാതായതായി പരാതി

കാസർകോട്: മധൂർ പട്‌ളയിൽ 17 കാരനെ കാണാനില്ലെന്ന് പരാതി. കുമ്പള സ്വദേശി മുഹമ്മദ് അറഫാത്തിനെയാണ് കാണാതായത്. ത്വഹിരിയ അക്കാദമിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വിദ്യാർത്ഥി സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ചുവന്ന ടീഷർട്ട് ധരിച്ചാണ് പോയതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന്; വടക്കൻ കേരളത്തിലെ 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്, 2055 പ്രശ്‌നബാധിത ബൂത്തുകള്‍

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിൽ എത്തും. ഏഴ് ജില്ലകളിലായി ആകെ 15337176 വോട്ടർമാരുണ്ട്. (പുരുഷൻമാർ – 7246269, സ്ത്രീകൾ – 8090746, ട്രാൻസ്ജെൻഡർ – 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. 38994 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 470, …

ജിദ്ദ പ്രവാസി യു ഡി എഫ് കൺവെൻഷൻ സംഘടിപ്പിച്ചു

ജിദ്ദ: പ്രവാസി ജിദ്ദ യു ഡി എഫ് കാസർകോട് ജില്ലാ ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കൺവെൻഷനും, എസ് ഐ ആർ ജാഗ്രതാ സദസ്സും, കെഎംസിസി കുടുംബ സുരക്ഷ ക്യാമ്പയിനും സംഘടിപ്പിച്ചു. യു ഡി എഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പ് വരുത്താൻ പ്രവാസി കുടുംബ വോട്ട് യു ഡി എഫിന് നൽകി വിജയിപ്പിക്കണമെന്ന് ജിദ്ദ കാസർകോട് ജില്ലാ പ്രവാസി യു ഡി എഫ് കൺവെൻഷൻ ആഹ്വാനം ചെയ്തു. സഫയർ ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ കെഎംസിസി ജിദ്ദ സെൻട്രൽ വൈസ് …

ഒന്നരവര്‍ഷമായി വേര്‍പിരിഞ്ഞ് താമസം; വിവാഹമോചനവാര്‍ത്ത അറിയിച്ച് സീരിയല്‍ താരം ഹരിത

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചുരുങ്ങിയകാലം കൊണ്ട് ഇടം നേടിയ അഭിനേത്രിയാണ് ഹരിത ജി. നായര്‍. ‘കസ്തൂരിമാന്‍’ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലെ ‘ശ്രേയ’ എന്ന കഥാപാത്രം ഹരിതയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. തിങ്കള്‍ക്കലമാന്‍, ശ്യാമാംബരം എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയയാണ് ഹരിത. ഇപ്പോള്‍ ചെമ്പരത്തി എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് എഡിറ്റര്‍ വിനായകുമായുള്ള വിവാഹം നടന്നത്. എന്നാല്‍ പുതിയ വാര്‍ത്ത ഹരിത ജി നായരും ഭര്‍ത്താവ് സിനിമാ എഡിറ്റര്‍ വിനായകും വേര്‍പിരിയുന്നുവെന്നാണ്. …

കാലിക്കടവിലെ മുന്‍ വ്യാപാരി രാമചന്ദ്രന്‍ അടിയോടി അന്തരിച്ചു

ചെറുവത്തൂര്‍: കാലിക്കടവിലെ മുന്‍ വ്യാപാരി പിലിക്കോട് എരവിലെ പടിഞ്ഞാറ്റത്ത് രാമചന്ദ്രന്‍ അടിയോടി (58) അന്തരിച്ചു. ഭാര്യ: വി.പി മായ. മക്കള്‍: അഭയ്, അനജ്. സഹോദരങ്ങള്‍: പി രാമകൃഷ്ണന്‍ അടിയോടി,പി. ബാലകൃഷ്ണന്‍ അടിയോടി, പി. പത്മാക്ഷി, പി പങ്കജവല്ലി, പരേതരായ പി നാരായണന്‍ അടിയോടി, പി. രത്നാവതി, പി. വിജയലക്ഷ്മി. സംസ്‌ക്കാര ചടങ്ങുകള്‍ വൈകുന്നേരം കോഴിക്കോട് മുക്കത്ത് നടക്കും.

മുതിര്‍ന്ന സിപിഎം നേതാവ് അജാനൂര്‍ കടപ്പുറത്തെ എ ജി നാരായണന്‍ അന്തരിച്ചു

കാസര്‍കോട്: അജാനൂര്‍ കടപ്പുറത്തെ സിപിഎം നേതാവ് എ ജി നാരായണന്‍(98) അന്തരിച്ചു. മത്സ്യ തൊഴിലാളി യൂണിയന്‍(സിഐടിയു) അവിഭക്ത കണ്ണര്‍ ജില്ലാ കമ്മറ്റി അംഗമായിരുന്നു. അജാനൂര്‍ കടപ്പുറം രണ്ട് ബ്രാഞ്ച് അംഗമായിരുന്നു. അടിയന്തരവാസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിരുന്നു. കാഞ്ഞങ്ങാടിന്റെ തീരദേശമേഖലയില്‍ പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. സംസ്‌കാരം വൈകീട്ട് 4 ന് കടപ്പുറം സമുദായ ശ്മശാനത്തില്‍. ഭാര്യ: ശാന്ത. മക്കള്‍: കോമള, രാമകൃഷ്ണന്‍, ലത, പ്രസന്ന. മരുമക്കള്‍: പവിത്രന്‍, രവി, അശോകന്‍, ബീന.

16 വയസിന് താഴെയുള്ളവര്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കരുത്, നിയമം ഈ രാജ്യത്ത് പ്രാബല്യത്തില്‍

കാന്‍ബറ: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശവുമായി ഓസ്ട്രേലിയ. നിരോധനം പ്രാബല്യത്തില്‍ വന്നതോടെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള 25 ലക്ഷത്തോളം കൗമാരക്കാര്‍ സമൂഹ മാധ്യമങ്ങള്‍ക്ക് പുറത്തായി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്, ടിക് ടോക്ക്, എക്‌സ് യൂട്യൂബ്, റഡ്ഡിറ്റ്, തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകള്‍ക്ക് ഈ നിയന്ത്രണം ബാധകമാണ്.ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള രാജ്യത്തെ ‘കുട്ടി ഇന്‍ഫ്ളുവന്‍സര്‍’മാരും വലിയ നിരാശയിലും മാനസികപ്രയാസത്തിലുമാണ്. നിരോധനം മറികടന്ന് കുട്ടികള്‍ക്ക് ആപ്പുകള്‍ ലഭ്യമാക്കിയാല്‍ കമ്പനികള്‍ക്ക് കൂറ്റന്‍ പിഴ ചുമത്തും. ലോകത്തിന് ഓസ്ട്രേലിയ …

‘മാലയും മോതിരവും’; വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണ ആഭരണങ്ങളുടെ ഉടമസ്ഥരെ തേടുന്നു

കാസര്‍കോട്: ട്രെയിനില്‍ നിന്ന് ലഭിച്ച സ്വര്‍ണാഭരണങ്ങളുടെ ഉടമസ്ഥരെ തേടുന്നു. ഈമാസം ഏഴിന് വന്ദേ ഭാരത് എക്‌സ്പ്രസില്‍ നിന്ന് 5.6 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല ട്രെയിനിലെ കാറ്ററിങ് ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നു. ഇത് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ പൊലിസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചിരിക്കുകയാണ്. കൂടാതെ2.4 ഗ്രാം തൂക്കമുള്ള കല്ലുപിടിപ്പിച്ച സ്വര്‍ണ്ണ മോതിരവും ട്രെയിനില്‍ നിന്ന് കളഞ്ഞ് കിട്ടിയിരുന്നു.ഇവയുടെ ഉടമകള്‍ എത്രയും പെട്ടെന്ന് ഉടമസ്ഥാവകാശം കാണിക്കുന്ന തെളിവുകളുമായി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റണമെന്ന് അധികൃതര്‍ അറിയിച്ചു. അല്ലാത്തപക്ഷം മേല്‍പ്പറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ …