കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായി; നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

അമരാവതി: കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായതോടെ നാല് കുഞ്ഞുങ്ങൾ ശ്വാസം മുട്ടി മരിച്ചു. ആറ് മുതൽ എട്ട് വയസ് വരെയുള്ള നാല് കുഞ്ഞുങ്ങളാണ് മരിച്ചത്.ആന്ധ്രയിലെ ദ്വാരപുടി ഗ്രാമത്തിലായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം ഒരു കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. പ്രദേശത്തെ മഹിളാ മണ്ഡൽ ഓഫീസിന് സമീപം കാറിൽ കളിക്കുകയായിരുന്നു കുട്ടികൾ. കാറിന്റെ ഡോർ ലോക്ക് ആക്കാതെയാണ് മാതാപിതാക്കൾ കല്യാണത്തിന് പോയത്. ഇടയ്ക്കുവച്ച് നാല് കുഞ്ഞുങ്ങളും കാറിൽ കളിക്കാനായി കയറി. ഇതിനിടെ കാറിന്റെ ഡോർ ലോക്ക് ആകുകയും കുഞ്ഞുങ്ങൾ …

കോഴിക്കോട് പുതിയ സ്റ്റാൻഡ് തീപിടിത്തം; കാരണം കണ്ടെത്താൻ ഫയർഫോഴ്സ് പരിശോധന ഇന്ന്

കോഴിക്കോട്: പുതിയ സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ ഫയർഫോഴ്സ് ഇന്ന് പരിശോധന നടത്തും. ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. ജില്ലാ ഫയർ ഓഫിസറാണ് പരിശോധന നടത്തുക. റിപ്പോർട്ട് ഇന്ന് തന്നെ കലക്ടർക്ക് സമർപ്പിക്കും. 2 ദിവസത്തിനകം വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.മൂന്നുനില കെട്ടിടത്തിൽ മുകളിലെ രണ്ട് നിലകളിലാണ് വൈകിട്ട് 4.20 വോടെ തീപ്പിടിത്തമുണ്ടായത്. മലബാറിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള 15 ഫയർഫോഴ്സ് യൂണിറ്റുകൾ ആറരമണിക്കൂറോളം സമയമെടുത്താണ് …

കുമ്പളയിലെ ടോൾ ബൂത്ത്; ശക്തമായ സമരവുമായി ആക്ഷൻ കമ്മിറ്റി, കളക്ടറുടെ ചർച്ച ഇന്ന്

കാസർകോട്: ദേശീയപാത അധികൃതർ കുമ്പളയിൽ സ്ഥാപിക്കുന്ന താൽക്കാലിക ടോൾ ബൂത്തിനെതിരെ ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കുന്നു. അതിനിടെ ജില്ലാ കളക്ടർ ജനപ്രതിനിധികളുടെയും ദേശീയപാത അധികൃതരുടെയും യോഗം തിങ്കളാഴ്ച 10 മണിക്ക് വിളിച്ചു ചേർത്തിട്ടുണ്ട്. യോഗത്തിൽ ജില്ലയിലെ അഞ്ച് എംഎൽഎമാരും എംപിയും ദേശീയപാത അതോറിറ്റി അധികൃതരും സംബന്ധിക്കും. യോഗത്തിൽ അനുകൂലമായ തീരുമാനം യോഗത്തിൽ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി സി എ സുബൈർ ടോൾ നിർമ്മാണത്തിനെതിരെ ഹൈക്കോടതിയിൽ …

വീട്ടിനുള്ളിലെ സ്യൂട്കേസിൽ യുവതിയുടെ മൃതദേഹം: ആത്മഹത്യയെന്ന് ഭർത്താവും കുട്ടികളും, ദുരൂഹതയെന്ന് പൊലീസ്

ലക്നൗ: വീടിനുള്ളിലെ സ്യൂട്കേസിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ തിൽഹാറിലാണ് സംഭവം.സവിത (32)എന്ന യുവതിയെ യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർതൃസഹോദരനാണ് സവിത ആത്മഹത്യ ചെയ്ത വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് വീട്ടിൽ പരിശോധന നടത്തിയ പൊലീസ് സ്യൂട്കേസിനുള്ളിൽ മൃതദേഹം കണ്ടെത്തി.സവിത തൂങ്ങിമരിച്ചെന്ന് ഭർത്താവ് അശോക് കുമാർ പൊലീസിനോടു പറഞ്ഞു. നിയമനടപടി പേടിച്ച് മൃതദേഹം അഴിച്ചിറക്കി സ്യൂട്കേസിലാക്കിയെന്നാണ് ഇയാളുടെ വാദം. ദമ്പതികളുടെ 2 മക്കളും അച്ഛന്റെ വാദത്തെ പിന്തുണയ്ക്കുന്നു.സവിതയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. മൃതദേഹം അഴുകിയിട്ടില്ല. മൃതദേഹം …

യു.എസ്. മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ: രോഗം അതിവേഗം പടരുന്നു

വാഷിങ്ടൺ: യു.എസ്. മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു. വളരെ വേഗത്തിൽ പടരുന്ന തരത്തിലുള്ള പ്രോസ്റ്റേറ്റ് കാൻസറാണ് ബൈഡനെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. കാൻസർ എല്ലുകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. മൂത്രസംബന്ധമായ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ് ബൈഡൻ ഡോക്ടറെ കണ്ടത്.കാൻസറിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസൺ സ്കോർ 10ൽ ഒൻപതാണ് ബൈഡന്. രോഗം ഗുരുതരമായ അവസ്ഥയിലാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. എന്നാൽ രോഗം ഹോർമോണുകളെ ആശ്രയിച്ചായതിനാൽ നിയന്ത്രണവിധേയമാക്കാമെന്ന് ബൈഡന്റെ ഓഫിസ് അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനം വഹിച്ച ഏറ്റവും പ്രായം കൂടിയ …

കോഴിക്കോട് വൻ തീപിടിത്തം; ടെക്സ്റ്റൈൽസിനാണ് തീ പിടിച്ചത്, മറ്റു കടകളിലേക്കും തീ പടരുന്നു, അഗ്നി രക്ഷാ യൂണിറ്റുകൾ തീ കെടുത്താനുള്ള ശ്രമം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് വൻ തീപിടിത്തം. പുതിയ ബസ് സ്റ്റാന്റിനിലാണ് തീപിടിത്തം ഉണ്ടായത്. പുതിയ സ്റ്റാന്‍ന്റിനടുത്തുള്ള കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സില്‍ ആണ് തീപിടിത്തം ഉണ്ടായത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ ശ്രമം തുടങ്ങി. കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമായതിനാൽ ഇവിടെ ജനത്തിരക്ക് കൂടുതലാണ്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച് സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് തീ …

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം; സീരിയൽ നടൻ അറസ്റ്റിൽ

കൊച്ചി: വിവാഹവാഗ്ദാനം നൽകി പിഡിപ്പിച്ചുവെന്ന കേസിൽ സീരിയൽ നടൻ അറസ്റ്റിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ നടൻ റോഷൻ ഉല്ലാസിനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി കളമശ്ശേരി പൊലീസാണ് ബലാത്സംഗ കുറ്റത്തിൽ കേസെടുത്ത് റോഷനെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.2022ൽ തൃക്കാക്കരയിലും തൃശൂരിലും കോയമ്പത്തൂരിലും വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഈ വർഷം ഫെബ്രുവരിയിൽ കോയമ്പത്തൂരിൽ വച്ച് വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

107 ഗ്രാം എംഡിഎംഎ യുമായി ബദിയടുക്ക സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ

കാസർകോട്: ബദിയടുക്കയിൽ വൻ മയക്കുമരുന്ന് വേട്ട.107 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ പൊലീസ് പിടിച്ചു. ബദിയടുക്ക നരമ്പാടി പ്ലാവിൻ്റടി സ്വദേശി മുഹമ്മദ് റഫീഖ് (23), ബദിയടുക്ക മൂകമ്പാറയിലെ അലക്സ്‌ ചാക്കോ എന്നിവരെയാണ് ബദിയടുക്ക പൊലീസ് രാവിലെ അറസ്റ്റ് ചെയ്തത്. നരമ്പാടി പ്ലാവിനാഫിയിൽ വച്ചാണ് എം ഡി എം എയുമായി ഇവർ പിടിയിലായത്. പ്ലാവിൻ്റടിയിലെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചതെന്നു പറയുന്നു. ബദിയടുക്ക ഇൻസ്‌പെക്ടറുടെ ചുമതല വഹിക്കുന്ന വിദ്യാനഗർ ഇൻസ്‌പെക്ടർ കേസ് അന്വേഷിക്കുന്നു.

പൈലറ്റില്ലാതെ 199 യാത്രക്കാരുമായി വിമാനം പറന്നത് 10 മിനിറ്റ്, തുണയായത് ഓട്ടോ പൈലറ്റ് സംവിധാനം

ബർലിൻ: ഫ്രാങ്കഫർടിൽ നിന്നു 199 യാത്രക്കാരുമായി സ്പെയിനിലേക്കു പോയ വിമാനം പൈലറ്റില്ലാതെ 10 മിനിറ്റോളം പറന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണ് സംഭവം. സ്പാനിഷ് അപകട അന്വേഷണ അതോറിറ്റിയുടെ റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം ലോകമറിഞ്ഞത്.കോക്പിറ്റിൽ പൈലറ്റ് ഇല്ലാതിരുന്ന സമയത്ത് കോപൈലറ്റ് ബോധരഹിതനായതോടെയാണ് വിമാനം നിയന്ത്രിക്കാൻ ആളില്ലാതെ വന്നത്. ഈ സമയം ഓട്ടോ പൈലറ്റ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചതിനാൽ വിമാനം സുരക്ഷിതമായി പറന്നു.എയർബസ് എ 321 വിമാനത്തിലാണ് സംഭവം. യാത്ര അവസാനിക്കാൻ 30 മിനിറ്റ് …

കുമ്പളയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു

കാസര്‍കോട്: കുമ്പളയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ ഭാസ്‌കര നഗറിലെ ട്രാന്‍ഫോര്‍മറിനാണ് തീപിടിച്ചത്. ട്രാന്‍സ്ഫോര്‍മറിന്റെ മുകള്‍ഭാഗത്തുനിന്നും തീയും പുകയും ശബ്ദവും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചു.വിവരത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ നവോദയ ഫ്രന്‍സ് ക്ലബ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ കെടുത്തി. കഴിഞ്ഞ രണ്ടുദിവസമായി ട്രാന്‍ഫോര്‍മറില്‍ ചെറിയ തോതില്‍ തീയും പുകയും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമവും നേരിട്ടിരുന്നു.

പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് കുരുക്കായത് സ്വന്തം വീഡിയോകള്‍

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് കുരുക്കായത് സ്വന്തം വീഡിയോകള്‍. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോകള്‍ ജ്യോതി യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇയാളെ ചാരപ്രവര്‍ത്തി ആരോപിച്ച് ഇന്ത്യ പുറത്താക്കിയിരുന്നു. പാകിസ്താനില്‍ പലവട്ടം പോയിട്ടുള്ള യൂട്യൂബറായ ജ്യോതി മല്‍ഹോത്രയ്ക്ക് ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ ഡാനിഷ് എന്നയാളുമായി അടുത്ത ബന്ധമുണ്ട്.പാകിസ്താനിലേക്കുള്ള യാത്രയ്ക്കുള്ള വിസ അടക്കം തയ്യാറാക്കിയത് ഡാനിഷ് വഴിയാണെന്നാണ് വിവരം. പാക് ചാര സംഘടനയിലെ ഏജന്റുമാര്‍ക്ക് ജ്യോതിയെ പരിചയപ്പെടുത്തി …

റോഡില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ട ആള്‍ ആശുപത്രിയില്‍ മരിച്ചു

കാസര്‍കോട്: റോഡില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ട ആള്‍ ആശുപത്രിയില്‍ മരിച്ചു. പാണത്തൂര്‍കുണ്ടുപ്പള്ളി സ്വദേശി ബാലകൃഷ്ണന്‍(54) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് പരിക്കേറ്റ നിലയില്‍ റോഡില്‍ നാട്ടുകാര്‍ കണ്ടത്. കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ പ്രദീപ് കുമാര്‍ ഇന്‍ക്വസ്റ്റ് നടത്തി. അവിവാഹിതനാണ്. പരേതനായ ചെനിയന്‍ നായിക്കിന്റെയും പാര്‍വ്വതി ഭായിയുടെയും മകനാണ്.

മണ്‍സൂണ്‍; സെന്റ് മേരീസ് ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഉഡുപ്പി ജില്ലാ ഭരണകൂടം നിരോധിച്ചു

മംഗളൂരു: മണ്‍സൂണ്‍ അടുത്തതോടെ വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത്, കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മാല്‍പെയിലെ സെന്റ് മേരീസ് ദ്വീപിലേക്കുള്ള പ്രവേശനം ഉഡുപ്പി ജില്ലാ ഭരണകൂടം നിരോധിച്ചു. മെയ് 16 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു. നാല് മാസത്തേക്ക് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ കാലയളവില്‍ ദ്വീപിലെ എല്ലാ സാഹസിക ജല കായിക വിനോദങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തിരമാലകള്‍ ശക്തി പ്രാപിക്കുകയും കാറ്റിന്റെ വേഗത വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ടൂറിസം വകുപ്പ് ഈ മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. സെപ്റ്റംബര്‍ …

സംസ്ഥാനത്ത് കനത്ത മഴവരുന്നു; നാളെ കാസര്‍കോട് അടക്കം 4 ജില്ലകളില്‍ തീവ്രമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുന്നോടിയായി മഴ ശക്തമാകുന്നു. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ ( തിങ്കളാഴ്ച) അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും യെല്ലോ അലര്‍ട്ടുണ്ട്. …

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് നവവധുവിന് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് നവവധുവിന് ദാരുണാന്ത്യം. അരൂര്‍ തച്ചാറ വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തര്‍ (27 ആണ് മരിച്ചത്. തുറവൂരില്‍ ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ അരൂര്‍ ക്ഷേത്രം കവലയിലായിരുന്നു അപകടം. ഭര്‍ത്താവ് ജോമോനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം നടന്നത്. ട്രെയിലര്‍ ജോമോന്‍ ഓടിച്ച സ്‌കൂട്ടറില്‍ തട്ടിയതിനെ തുടര്‍ന്ന് പിന്‍ സീറ്റിലായിരുന്ന എസ്‌തേര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. എസ്‌തേറിന് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ.

കൊടവഞ്ചിയില്‍ വയോധിക കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കൊടവഞ്ചിയില്‍ വയോധികയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാടകം, ശാന്തിനഗര്‍ സ്വദേശിനി കെ ജാനകി(70) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്. ആദൂര്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ് രാഘവന്റെ മരണശേഷം ജാനകി മകള്‍ കൊടവഞ്ചിയിലെ ബിന്ദുവിന്റെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. മരുമകന്‍: സുകുമാരന്‍(കൊടവഞ്ചി). സഹോദരങ്ങള്‍: നാരായണന്‍, സരോജിനി, പരേതരായ കൊട്ടന്‍ കാരണവര്‍, വെള്ളച്ചി.

മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 84 എംബിബിഎസ് വിദ്യാര്‍ഥിനികള്‍ ചികിത്സയില്‍, ഭക്ഷ്യവിഷബാധ ഉണ്ടായത് ബട്ടര്‍ ചിക്കനില്‍ നിന്നെന്നു സംശയം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 84 എംബിബിഎസ് വിദ്യാര്‍ഥികള്‍ ചികിത്സയില്‍. ബട്ടര്‍ ചിക്കനില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. വ്യാഴാഴ്ച ഹോസ്റ്റലില്‍ വെജിറ്റേറിയന്‍ ഭക്ഷണവും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും നല്‍കിയിരുന്നു. ഇതില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബട്ടര്‍ ചിക്കനും ഫ്രൈഡ്റൈസുമാണ് ഭക്ഷണമായി നല്‍കിയത്. ഇതില്‍ ബട്ടര്‍ ചിക്കനില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. പലരും ഛര്‍ദിയും വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.ഭക്ഷ്യസുരക്ഷാ വിഭാഗം …

ഹൈദരാബാദിലെ ചാര്‍മിനാറിനടുത്ത് വന്‍ തീപിടിത്തം; കുട്ടികളടക്കം 17 പേര്‍ മരിച്ചു

ഹൈദരാബാദ്: ഹൈദരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച് 17 പേര്‍ മരിച്ചു. ഹൈദരാബാദിലെ പഴയ നഗരമായ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ഹൗസ് റോഡിലെ കെട്ടിടത്തിനാണ് തീപിടിച്ചത്.ഞായറാഴ്ച രാവിലെ ആറ് മണിയോട് കൂടിയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് ആറരയോടെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. 20 പേര്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് ഭൂരിഭാഗം ആളുകളും മരിച്ചതെന്നാണ് പ്രാഥമിക വിവരം. തെലങ്കാന മുഖ്യമന്ത്രി …