മുണ്ട്യത്തടുത്ത പള്ളത്തെ ഓയില്‍ മില്ലില്‍ സൂക്ഷിച്ചിരുന്ന 25 ഓളം ചാക്ക് ചിരട്ട മോഷണം പോയ സംഭവം; രണ്ടു കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍
കാസര്‍കോട്: മുണ്ട്യത്തടുത്ത പള്ളത്തെ സ്വകാര്യ ഓയില്‍ മില്ലില്‍ സൂക്ഷിച്ചിരുന്ന 25 ഓളം ചാക്ക് ചിരട്ട മോഷണം പോയ സംഭവത്തില്‍ രണ്ടു കോഴിക്കോട് സ്വദേശികള്‍ അറസ്റ്റിലായി. കാവിലമ്പാറ അരുണിത്തറ സ്വദേശി എടി അരുണ്‍(28), ചാത്തങ്കോട് നട സ്വദേശി അല്‍ത്താഫ്(25) എന്നിവരാണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായത്. വാഹനങ്ങളില്‍ ചെന്ന് വീടുകളില്‍നിന്നും മറ്റും ചിരട്ട വാങ്ങി കച്ചവടംചെയ്യുന്നവരാണ് ഇരുവരും. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ജൂണ്‍ 16 ന് പച്ചമ്പള സ്വദേശി സക്കരിയ്യയുടെ ഉടമസ്ഥതയിലുള്ള പള്ളത്തെ ഫ്ളോര്‍ ഓയില്‍ മില്ലിലാണ് …