പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസ്: ജിന്നുമ്മയും ഭര്‍ത്താവും ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം നാളെ; ഡിസിആര്‍ബി ഡിവൈ.എസ്.പി ജോണ്‍സണും സംഘവും നടത്തിയത് വിശ്രമമില്ലാത്ത അന്വേഷണം, കുറ്റപത്രം സമര്‍പ്പിക്കുന്നത് 3 മാസത്തിനുള്ളില്‍
കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസിലെ അഞ്ചു പ്രതികള്‍ക്കെതിരെ നാളെ കുറ്റപത്രം സമര്‍പ്പിക്കും. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിലാണ് കുറ്റപത്രം സമര്‍പ്പിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ പറഞ്ഞു. കേസില്‍ ഏഴു പ്രതികളാണുള്ളത്. ഇവരില്‍ രണ്ടു പേര്‍ വിദേശത്താണ്. ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മാങ്ങാട്, കൂളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉവൈസ് എന്ന ഉബൈദ് ഒന്നും ഭാര്യ ജിന്നുമ്മ എന്ന ഷമീന രണ്ടും പൂച്ചക്കാട്ടെ അസ്‌രീഫ …