തെക്കൻ ജർമനിയിൽ ട്രെയിൻ പാളം തെറ്റി; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

ബർലിൻ: ദക്ഷിണ ജർമനിയിൽ ട്രെയിൻ പാളംതെറ്റി മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനിൽ. പ്രാദേശിക പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായതായി പറയുന്നു. അതേസമയം മണ്ണിടിച്ചിലാകാം അപകടകാരണമെന്ന നിഗമനമുണ്ട്. സിഗ്മറിംഗൻ പട്ടണത്തിൽനിന്ന് ഉൽ നഗരത്തിലേക്ക് പുറപ്പെട്ട ട്രെയിൻ വനത്തിന് നടുവിൽവെച്ചാണ് പാളംതെറ്റിയത്. വശത്തേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലാണ് ബോഗികളുള്ളത്. രക്ഷാപ്രവർത്തകർ അതിന് മുകളിൽ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6 മണിക്കാണ് അപകടം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദേലമ്പാടി സ്വദേശിയായ യുവാവ് പയ്യന്നൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു

പയ്യന്നൂര്‍: ഷോപ്പിംഗ് മാളിലെ ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കാസര്‍കോട് ദേലമ്പാടി ആദൂരിലെ ഉര്‍ഡു ചേടിമൂല വീട്ടില്‍ ആര്‍.ധനഞ്ജയന്‍(20) ആണ് മരിച്ചത്. പയ്യന്നൂര്‍ കേളോത്തെ ക്വാര്‍ട്ടേഴ്‌സില്‍ 26 ന് രാത്രിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യന്നൂര്‍ മാഗ്നം മാളില്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതനായ രവീന്ദ്രന്‍-ശ്രീമതി ദമ്പതികളുടെ മകനാണ്.

ജാമ്യത്തിലിറങ്ങിയിട്ടും യുവതിയുടെ ലഹരിക്കടത്ത്; മെത്താംഫെറ്റമിനുമായി യുവതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

പാലക്കാട്: 53.950 ഗ്രാം മെത്താംഫിറ്റമിനുമായി യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആന്‍സി കെവി(30), മലപ്പുറം മൊറയൂര്‍ സ്വദേശികളായ നൂറ തസ്‌നി(23), മുഹമ്മദ് സ്വാലിഹ് (29)എന്നിവരാണ് പിടിയിലായത്. പാലക്കാട് മുണ്ടൂര്‍ പൊരിയാനിയില്‍ നിന്നാണ് പ്രതികളെ നാര്‍ക്കോട്ടിക് സെല്ലും പൊലീസും സംയുക്തമായി പിടികൂടിയത്. 2024 ൽ പാലക്കാട് സൗത്ത് പൊലീസ് ആൻസിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്തു തുടരുകയായിരുന്നു. ആന്‍സിയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാനാണ് നൂറയും സ്വാലിഹും എത്തിയത്. പിടിയിലാകുന്ന …

കൊല്ലം ഏരൂരിൽ ദമ്പതികൾ മരിച്ച നിലയിൽ; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് സംശയം

കൊല്ലം: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഏരൂരാണ് സംഭവം. ആഴത്തിപ്പാറ സ്വദേശികളായ റെജി, പ്രശോഭ എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നി​ഗമനം.വെട്ടേറ്റ നിലയിലാണ് പ്രശോഭയുടെ മൃതദേഹം കണ്ടെത്തിയത്. തലയിൽനിന്നു രക്തം വാർന്ന നിലയിൽ നിലത്ത് ചുമരിനോട് ചേർന്ന് തറയിലായിരുന്നു പ്രശോഭയുടെ മൃതദേഹം. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് റെജിയുടെ മൃതദേഹം ഉണ്ടായിരുന്നത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് നി​ഗമനം. ഇരുവരും തമ്മിൽ സ്ഥിരം വാക്കുതർക്കമുണ്ടായിരുന്നുവെന്ന് …

അരമങ്ങാനത്തെ കെപി വിജയ അന്തരിച്ചു

കാസർകോട്: അരമങ്ങാനം മുത്തപ്പൻ മടപ്പുരക്ക് സമീപം താമസിക്കുന്ന കോൺഗ്രസ്‌ കാസർകോട് മണ്ഡലം സെക്രട്ടറി യായിരുന്ന സുകുമാരൻ അരമങ്ങാനത്തിന്റെ ഭാര്യ കെപി വിജയ(54) അന്തരിച്ചു. തങ്കപ്പന്റെയും അമ്മവിന്റെയും മകളാണ്. സഹോദരങ്ങൾ: ജിനാകരൻ, വാസുദേവൻ, കൃഷ്ണ ദാസ് (മണി ), ശാന്ത, പ്രഭ, രമണി, അനിത.

പനയാലിലെ സിപിഎം നേതാവ് കൃഷ്ണൻ കൂട്ടപ്പുന്ന അന്തരിച്ചു

കാസർകോട്: സിപിഎം കൂട്ടപ്പുന്ന മുൻ ബ്രാഞ്ച് സെക്രട്ടറിയും റെഡ് വളണ്ടിയർ ക്യാപ്റ്റനുമായിരുന്ന തൂവൾ കാമാട്ടി മൂലയിലെ എം കൃഷ്ണൻ (60) അന്തരിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു. പനയാൽ സഹകരണബാങ്ക് ഡയറക്ടർ, ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു)പെരിയാട്ടുക്കം യൂണിറ്റ് സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5ന് കൂട്ടപ്പുന്നയിൽ അനുശോചന യോഗം ചേരും. പരേതനായ കുമാരൻ നായരുടെയും കാർത്ത്യായനിയമ്മയുടേയും മകനാണ്. ഭാര്യ: കെ അംബിക. മക്കൾ: കെ കൃപേഷ് (റിട്ട. ആർമി,) കൃതേഷ് (മർച്ചന്റ് നേവി). മരുമക്കൾ: അനുശ്രീ …

ജയിലിലെ സെല്ലില്‍ നിന്ന് കമ്പി മുറിച്ച് ഇഴഞ്ഞു നീങ്ങുന്ന ഗോവിന്ദച്ചാമി; ജയില്‍ചാടുന്ന സിസിടിവി ദൃശ്യം പുറത്ത്

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകള്‍ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗോവിന്ദച്ചാമിയുടെ കൈയ്യില്‍ ഒരു തുണികെട്ടും കാണാം. സെല്ലില്‍ നിന്ന് മുറിച്ചുമാറ്റിയ കമ്പികള്‍ക്കിടയിലൂടെ നൂന്നിറങ്ങിയ ഗോവിന്ദച്ചാമി കമ്പികള്‍ പഴയപടി ചേര്‍ത്തുവെക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ജയില്‍ചാട്ടം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങള്‍. കഴിഞ്ഞ ഒന്നരമാസമായികൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ജയില്‍ച്ചാട്ടം. ജയില്‍ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി …

ചളിയംകോട് പള്ളിപ്പുറം റോഡരികിലെ ആല്‍മര മുത്തശ്ശി ഓര്‍മയായി

കാസര്‍കോട്: ഒരു നൂറ്റാണ്ടിലേറെ ചെമ്മനാട് ചളിയംകോട് പള്ളിപ്പുറം റോഡരികില്‍ തണല്‍ വിരിച്ച ആല്‍മരത്തിനു വിട. ഞായറാഴ്ച രാവിലെയാണ് കൂറ്റന്‍ ആല്‍മരം കടപുഴകി റോഡിലേക്ക് വീണത്.കുട്ടികള്‍ അടക്കം നിരവധി പേര്‍ കാല്‍നടയായും ഒട്ടനവധി വാഹനങ്ങളും പോകുന്ന റോഡിലാണ് മരം വീണത്. ആല്‍മരത്തിന് സമീപത്ത് വീടുകള്‍ ഉണ്ടായിട്ടും മരം റോഡിലേക്ക് വീണതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സമീപത്തെ വൈദ്യുതി ലൈനിലും വീണില്ല. അതിനാല്‍ വലിയ അപകടമാണ് വഴിമാറിയത്. റോഡില്‍ മരം വീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വിവരത്തെ …

തൗടുഗോളി ജമാഅത്ത് മുന്‍ പ്രസിഡന്റ് എസ്ബി അഹമ്മദ് പുത്തു ഹാജി അന്തരിച്ചു

മഞ്ചേശ്വരം: പൗരപ്രമുഖനും തൗടുഗോളി ജമാഅത്ത് മുന്‍പ്രസിഡന്റുംനിലവില്‍ വൈസ് പ്രസിഡന്റുമായ എസ്ബി അഹമ്മദ് പുത്തു ഹാജി (70) അന്തരിച്ചു. മത-സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്ന അഹമ്മദ് ഹാജി കര്‍ണാടക മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ ഫൈനാന്‍സ് സെക്രട്ടറിയും യുണിറ്റ് പ്രസിഡന്റുമാണ്. പരേതനായ ബാപ്പന്‍ കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്.ഭാര്യ: ആസിയ. മക്കള്‍: താഹിറ, ശിഹാബ്, മിസ്രിയ. മരുമക്കള്‍: കെ എച്ച് ബാവ കെദുമ്പാടി, റസാഖ് ബഡാജെ, ജസീല മച്ചംപാടി. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി പുത്തബ, അബ്ദുല്‍ റഹ്‌മാന്‍ പുത്തുഞ്ഞി, ആസിയമ്മ, അബ്ബാസ്, അബൂബക്കര്‍, …

പാലത്തില്‍ അറ്റകുറ്റപ്പണി; തെക്കില്‍ പാലം വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു

കാസര്‍കോട്: തെക്കില്‍ പഴയ പാലത്തില്‍ ആർച്ച് ബീം തകര്‍ന്നതിനെ തുടര്‍ന്ന് ചട്ടഞ്ചാല്‍-ചെര്‍ക്കള ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അറ്റകുറ്റപ്പണികള്‍ക്കായി ഗതാഗതം നിര്‍ത്തിവച്ചു. കാസര്‍കോട്ടേക്കും തിരിച്ചുമുള്ള ബസ്സുകളും ലോറികളും ചട്ടഞ്ചാലില്‍നിന്നും ദേളി റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് വഴിതിരിച്ചുവിട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് പഴയ പാലത്തിലെ തകര്‍ന്ന ആർച്ച് ബീം നന്നാക്കാനുള്ള പ്രവര്‍ത്തി ആരംഭിച്ചത്. പ്രവര്‍ത്തിപൂര്‍ത്തിയായാല്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ബേവിഞ്ച വഴിയുള്ള ഗതാഗതം രണ്ടാഴ്ച മുമ്പാണ് പുനസ്ഥാപിച്ചത്.

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് അടക്കം മൂന്നുജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്നുജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിനു മുകളില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതാണ് …

വണ്ണംകുറയ്ക്കാന്‍ ജ്യൂസ് മാത്രം ഭക്ഷണം; മൂന്നു മാസം ജ്യൂസ് കുടിച്ച പതിനേഴുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

തടികുറക്കാന്‍ മൂന്നുമാസം ജ്യൂസ് മാത്രമായി ഭക്ഷണം കഴിച്ച 17 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കന്യാകുമാരിയില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്. ശക്തീശ്വരനാണ് മരിച്ചത്. ആരോഗ്യവാനായിരുന്ന ശക്തീശ്വരന്റെ മരണകാരണം മൂന്നുമാസത്തോളം ജ്യൂസ് മാത്രം കുടിച്ചതാണെന്ന് കുടുംബം ആരോപിച്ചു.യൂട്യൂബില്‍ വിഡിയോ കണ്ടാണ് യുവാവ് ഡയറ്റിങ് ആരംഭിച്ചത്. അതേസമയം ഡോക്ടര്‍മാരേയോ, വിദഗ്ധരേയോ സമീപിച്ചിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. പഴച്ചാറുകള്‍ മാത്രം കഴിച്ചിരുന്ന ശക്തീശ്വരന്‍ കഴിഞ്ഞ ദിവസം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശ്വാസംമുട്ടലായിരിക്കാം മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു, പക്ഷേ സ്ഥിരീകരണത്തിനായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് …

ലഹരിക്കടത്ത്; ട്രെയിനുകളില്‍ പരിശോധന കര്‍ശനമാക്കി

കാസര്‍കോട്: ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ കാസര്‍കോടും പരിശോധന നടത്തി. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ റെയില്‍വേ പൊലീസും ആര്‍പിഎഫും സംയുക്തമായി പരിശോധനയില്‍ പങ്കെടുത്തു. നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ മംഗളൂരു ജംഗ്ഷനില്‍ നിന്ന് കാസര്‍കോട് വരെ പരിശോധന ആരംഭിച്ചു. 500 ഓളം നിരോധിത പുകയില ഉല്‍പ്പന്ന പാക്കറ്റുകള്‍ കണ്ടെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല എന്‍.ശക്തന്

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന് നല്‍കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവെച്ചതോടെയാണ് എന്‍ ശക്തന് താല്‍ക്കാലി ചുമതല നല്‍കിയത്. പാലോട് രവി ഇന്നലെതന്നെ രാജിവെച്ചെങ്കിലും പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് എന്‍ ശക്തന് ചുമതല നല്‍കിയതായി കെപിസിസി അധ്യക്ഷന്‍ വാര്‍ത്താക്കുറിപ്പിറക്കിയത്. പുതിയ ഡിസിസി അധ്യക്ഷനെ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന. അതുവരെ എന്‍ ശക്തന്‍ …

കാറിനുള്ളില്‍ 20 ചാക്കു കെട്ടുകള്‍; തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടത് കാല്‍ ലക്ഷം നിരോധിത പാന്‍ മസാല പാക്കറ്റുകള്‍, നീലേശ്വരത്ത് രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: കാല്‍ ലക്ഷത്തിലധികം നിരോധിത പാന്‍ മസാല പാക്കറ്റുകളുമായി നീലേശ്വരത്ത് 2 യുവാക്കള്‍ പിടിയിലായി. തൃക്കരിപ്പൂര്‍ മീലിയാട്ട് സ്വദേശി സികെ മുഹമ്മദ് ഷഫീര്‍(26), മൊഗ്രാല്‍പുത്തൂര്‍ സ്വദേശി എംഎം മുഹമ്മദ് ഫര്‍ഹാന്‍ (20)എന്നിവരെയാണ് നീലേശ്വരം പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 9 മണിയോടെ നീലേശ്വരം കരുവാച്ചേരി ദേശീയപാതയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പാന്‍ മസാല കടത്ത് പിടികൂടിയത്. കാസര്‍കോട് നിന്നും കടകളിലും മറ്റും ഏല്‍പ്പിക്കാന്‍ തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് കാറില്‍ കൊണ്ടുപോവുകയായിരുന്നു പാന്‍മസാല. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ …

മലയാളത്തിന്റെ വാനമ്പാടിക്ക് 62-ാം പിറന്നാള്‍; ആശംസകളുമായി ആരാധകര്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര എന്ന ഗായിക. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ 62-ാം പിറന്നാളാണ് ഇന്ന്. 1963 ജൂലായ് 27-നാണ് കെ.എസ്. ചിത്രയുടെ ജനനം.മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ആസാമീസ്, ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, ലാറ്റിന്‍, അറബി എന്നീ ഭാഷകളിലായി 30,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ചിത്ര മറുഭാഷക്കാരുടെയും പ്രിയങ്കരിയാണ്. കാലത്തിനൊപ്പം പ്രായമാകാത്ത സ്വരമാധുരിയുടെ ഉടമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളും ആരാധകരും. …

കാടുമൂടി വൈദ്യുതത്തൂണ്‍; ചൂരിത്തടുക്ക സന്തോഷ് നഗറില്‍ വെട്ടിമാറ്റാന്‍ നടപടിയില്ല

കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ വൈദ്യുതി വകുപ്പ് അധികൃതര്‍ പ്രകടിപ്പിച്ച കരുതലും കാരുണ്യവും അഞ്ചാം വാര്‍ഡ് ആയ ചൂരിത്തടുക്ക സന്തോഷ് നഗറില്‍ കൂടി പ്രകടിപ്പിക്കണമെന്ന് നാട്ടുകാര്‍ അഭ്യര്‍ത്ഥിക്കുന്നു. അഞ്ചാം വാര്‍ഡില്‍ കാട്ടു വള്ളികള്‍ വൈദ്യുത പോസ്റ്റില്‍ പടര്‍ന്നു കയറിയിരിക്കുകയാണ്. കാട് വെട്ടിമാറ്റാന്‍ നടപടിയില്ലാത്തത് പ്രതിഷേധമുയര്‍ത്തുന്നുണ്ട്. തൂണില്‍നിന്ന് ലൈനിലേക്കും കാട് കയറിയിട്ടുണ്ട്. മഴ പെയ്താല്‍ വൈദ്യുതിപ്രവാഹം ഉണ്ടാകാനുള്ള സാധ്യതയാണ് അപകടഭീഷണിയാകുന്നത്. യാത്രക്കാര്‍ സദാസമയം ഇതുവഴി സഞ്ചരിക്കുമ്പോള്‍ നാട്ടുകാരില്‍ ഭീതിയാണ്. ഇതുപോലെ എട്ടാം വാര്‍ഡില്‍ മറ്റൊരു വൈദ്യുത തൂണില്‍ …

ഡപ്യൂട്ടി തഹസില്‍ദാറായി സ്ഥാനക്കയറ്റം; ബംബ്രാണയിലെ പ്രിയ വില്ലേജ് ഓഫീസര്‍ക്ക് യാത്രയയപ്പു നല്‍കി

കാസര്‍കോട്: ഡപ്യൂട്ടി തഹസില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ച ബംബ്രാണ വില്ലേജ് ഓഫീസര്‍ക്ക് കക്കളം കുന്ന്, ബംബ്രാണ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ യാത്രയയപ്പ് നല്‍കി. ആര്‍ക്കും പരാതിയില്ലാതെയാണ് കെ ഗണേഷ് ഷേണായി വില്ലേജ് ഓഫീസിലെ ജോലിയില്‍ നിന്ന് പടിയിറങ്ങുന്നത്. പ്രദേശത്തുള്ളവരുടെ പ്രിയ ഓഫീസറാണ് ഗണേഷ്. ജനങ്ങളോടൊപ്പം നിന്ന് ആത്മാര്‍ത്ഥതയോടെ സേവനം ചെയ്ത ഇദ്ദേഹത്തിന്റെ സേവനം മറ്റുള്ളവര്‍ക്കും മാതൃകയാണ്. യാത്രയയപ്പ് ചടങ്ങില്‍ എകെ ആരിഫ്, എംപി ഖാലിദ്, പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ, റഹ്‌മാന്‍, നസീമ ഖാലിദ്, അബ്ദുല്ല പട്ട, …