മിമിക്രി ആർട്ടിസ്റ്റും നടനുമായ കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: നടൻ കലാഭവൻ നവാസ്(51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റി. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്. മിമിക്രി ഷോകളൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അം​ഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാ​ഗമായിട്ടുണ്ട്. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. സംവിധായകൻ ബാലുകിരിയത്ത് മിമിക്സ് ആക്ഷൻ 500 …

വിനായക ചതുര്‍ത്ഥി; ആഗസ്റ്റ് 27 ന് കാസർകോട് ജില്ലയിൽ പ്രാദേശിക അവധി

കാസർകോട്: വിനായക ചതുർത്ഥി പ്രമാണിച്ച് ആഗസ്റ്റ് 27ന് ബുധനാഴ്ച കാസർകോട് ജില്ലയിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എല്ലാവർഷവും ഈ ദിനത്തിൽ പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ട്. കുമ്പള, മുള്ളേരിയ, മേൽപറമ്പ് പള്ളിപ്പുറം, സീതാംഗോളി, നീർച്ചാൽ, പെർല, മഞ്ചേശ്വരം തുടങ്ങിയ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഗണേശോത്സവം വളരെ വിപുലമായി കൊണ്ടാടുന്നു. മഹാദേവൻ്റെയും പാര്‍വ്വതി ദേവിയുടെയും ഓമനപുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിവസമാണ് വിനായക ചതുര്‍ത്ഥി (ഗണേശ ചതുര്‍ത്ഥി). ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ചുവരുന്നത്. കേരളത്തിന് പുറമേ, …

ദേശീയ ചലച്ചിത്ര പുസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി; വിജയരാഘവനും ഉർവശിക്കും പുരസ്കാരം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിക്കും 2023 ലെ മികച്ച നടന്മാർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം. റാണി മുഖർജിയാണ് മികച്ച നടി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ ആണ് മികച്ച മലയാള ചിത്രം. മികച്ച സഹനടിയായി ഉർവശിയും സഹനടനായി വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടു. ‘പൂക്കാലം’ ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്കാരം. ഗുജറാത്തി നടി ജാനകി ബോധിവാലയോടൊപ്പമാണ് ഉർവശി പുരസ്കാരം പങ്കിട്ടത്. ഉർവശിയും പാർവതി തെരുവോത്തും മുഖ്യ കഥാപാ​ത്രങ്ങൾ ആയി വന്ന ചിത്രമാണ് …

ട്രെയിനിലെ റാഗിംഗ്; മഫ്തിയില്‍ പൊലീസിനെ നിയോഗിച്ചു, റാഗിംഗ് തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും

കാസര്‍കോട്: ട്രെയിനുകളിലേയും സ്‌കൂളുകളിലെയും റാഗിങ് തടയാന്‍ പൊലീസ് പ്രത്യേക യോഗം ചേര്‍ന്നു.ജില്ലാ പൊലീസ് മേധാവി ബി.വി വിജയ് ഭരത് റെഡ്ഡി ജില്ലാ പൊലീസ് കാര്യാലയത്തില്‍ ആര്‍പിഎഫ്, കേരള റെയില്‍വേ പൊലീസ് എന്നിവരെ ഉള്‍കൊള്ളിച്ചു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ അഡിഷണല്‍ എസ് പി ദേവദാസന്‍ സിഎം, ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍ കുമാര്‍ എ, ആര്‍ പി എഫ് ഇന്‍സ്പെക്ടര്‍, കേരള റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ സംയുക്തമായി സ്‌പെഷല്‍ സ്‌ക്വാഡിന് …

നീലേശ്വരം ഫയര്‍‌സ്റ്റേഷന്‍ എന്നത് സ്വപ്‌നം മാത്രമാകുമോ? സ്ഥലം ലഭിക്കാത്തത് തടസം

കാസര്‍കോട്: നീലേശ്വരത്ത് ഫയര്‍‌സ്റ്റേഷന്‍ ആരംഭിക്കാന്‍ തടസമായി നില്‍ക്കുന്നത് സ്ഥലം ലഭിക്കാത്തതിനാലാണെന്ന് ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പ് അധികൃതര്‍ പറയുന്നു. പത്ത് കിലോമീറ്ററിനകത്ത് ഫയര്‍‌സ്റ്റേഷന്‍ വേണമെന്നതാണ് വകുപ്പിന്റെ നിലപാടെന്നും പ്രപ്പോസല്‍ ലഭിച്ച ഇടങ്ങളില്‍ പോലും ആവശ്യമായ സ്ഥലസൗകര്യം ലഭിക്കാത്തതാണ് ഫയര്‍‌സ്റ്റേഷന്‍ ആരംഭിക്കാന്‍ സാധിക്കാത്തതാണെന്നുമാണ് വകുപ്പ് പറയുന്നത്. വേനല്‍കാലമാകുമ്പോള്‍ വലിയ തോതില്‍ തീപ്പിടിത്തമുണ്ടാകുന്നത് നീലേശ്വരത്തും പരിസരത്തും പതിവാണ്. കഴിഞ്ഞ വര്‍ഷം ക്ഷേത്രോല്‍സവത്തിനിടയിലുണ്ടായ വെടിക്കെട്ടപകട സമയത്ത് ഫയര്‍ യൂണിറ്റുകള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതും ഫയര്‍‌സ്റ്റേഷന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയിരുന്നു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിന്റെ …

ആലപ്പുഴയില്‍ അഞ്ചിടങ്ങളില്‍ സ്റ്റോപ്പ്; ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പില്ല

നീലേശ്വരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു ജംങ്ഷന്‍ -തിരുവനന്തപുരം നോര്‍ത്ത് റൂട്ടില്‍ ദ്വൈവാര സ്പെഷ്യലും, മംഗളൂരു ജംങ്ഷന്‍- കൊല്ലം റൂട്ടില്‍ വീക്കിലി എക്‌സ്പ്രസും അനുവദിച്ചപ്പോള്‍ മലബാറിലെ പ്രധാന സ്റ്റേഷനായ നീലേശ്വരത്തെ തഴഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ചരിത്രം രേഖപ്പെടുത്തിയ നീലേശ്വരം സ്റ്റേഷനില്‍ മാത്രമാണ് രണ്ട് വണ്ടികള്‍ക്കും സ്റ്റോപ്പ് അനുവദിക്കാത്തത്. മംഗളൂരു ജംങ്ഷന്‍- തിരുവനന്തപുരം ദ്വൈവാര സ്പെഷ്യല്‍ (06041) 21 മുതല്‍ 13 വരെയുള്ള വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തുമ്പോള്‍ തിരുവനന്തപുരം …

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തിരിമറി; മുന്‍ ജീവനക്കാരായ യുവതികള്‍ കീഴടങ്ങി

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ കേസില്‍ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍ കീഴടങ്ങി. വിനീത, രാധു എന്നിവര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്.ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ജീവനക്കാരികളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി. വൈദ്യപരിശോധനയ്ക്കുശേഷം …

സ്‌കൂള്‍ വാന്‍ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; വാഹനം റോഡരികില്‍ ഒതുക്കി നിര്‍ത്തി കുട്ടികളുടെ ജീവന്‍ രക്ഷിച്ചു, പിന്നാലെ മരണം

മംഗളൂരു: സ്‌കൂള്‍ വാന്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. കാര്‍ക്കള നീരേ ബൈലൂര്‍ സ്വദേശി മൊയ്ദീന്‍ ബാവ(65)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഉഡുപ്പിയിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ വാഹനം റോഡരികില്‍ ഒതുക്കി നിര്‍ത്തി. തുടര്‍ന്ന് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സാമൂഹിക പ്രവര്‍ത്തകനായ നിത്യാനന്ദ വോളകാടിനോട് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടു. അജാര്‍കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി സഹായം തേടിയതിനാല്‍ വലിയൊരു അപകടം ഒഴിവായി.

ചട്ടഞ്ചാല്‍ എം.ഐ.സി കോളേജ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

കാസര്‍കോട്: എം.ഐ.സി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങ് ചട്ടഞ്ചാല്‍ ക്യാമ്പസില്‍ നടന്നു. എക്കണോമിക്‌സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് തുടങ്ങി ഏഴ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 135 വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ ബിരുദം സ്വീകരിച്ചു. വര്‍ക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ ഇ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ.എ അശോകന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് …

യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി പെണ്‍ സുഹൃത്ത് വിഷം നല്‍കി? ‘അവളെന്നെ ചതിച്ചു’: മരണമൊഴിക്ക് പിന്നാലെ പൊലിസ്

കൊച്ചി: കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ ദുരൂഹത. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായി സംശയം. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്താന്‍ നീക്കം തുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. മരണമൊഴിയില്‍ ‘അവളെന്നെ ചതിച്ചു’ എന്ന് ബന്ധുവിനോട് പറഞ്ഞ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്.മലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സലിനെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. …

കരിന്തളത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു

കാസര്‍കോട്: കരിന്തളത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. കാലിച്ചാമരം പള്ളപ്പാറയിലെ വെളുത്തന്റെയും കമലാക്ഷിയുടെയും മകന്‍ വി രാമകൃഷ്ണന്‍ (42) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ രാമകൃഷ്ണനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ: വി ശൈല. മക്കള്‍: മൃദുല(ഡിഗ്രി വിദ്യാര്‍ഥിനി, കാഞ്ഞങ്ങാട്), മിഥുന (പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി, കരിമ്പില്‍ ഹൈസ്‌കൂള്‍ കുമ്പളപ്പള്ളി). സഹോദരങ്ങള്‍: ലക്ഷ്മി(മേലാഞ്ചേരി ), രാജു (വരയില്‍), ബാബു(പള്ളപ്പാറ).

ട്രെയിനില്‍ അധ്യാപകനെ അക്രമിച്ച സംഭവം; ഒരു വിദ്യാര്‍ഥി അറസ്റ്റില്‍, മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: ട്രെയിനില്‍ അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഒരു വിദ്യാര്‍ഥിയെ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തു. പാലക്കുന്ന് സ്വദേശി തിരുവക്കോളി ഹൗസിലെ പിഎ മുഹമ്മദ് ജസീ(20)മിനെയാണ് അറസ്റ്റുചെയ്തത്. മംഗളൂരു ശ്രീനിവാസ കോളേജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് പ്രതി. എസ്എച്ച്ഒ എം റജികുമാറിന്റെ നിര്‍ദേശത്തില്‍ എസ്‌ഐ എംവി പ്രകാശനും സംഘവുമാണ് വിദ്യാര്‍ഥിയെ അറസ്റ്റുചെയ്തത്. കേസില്‍ പ്രതികളായ മറ്റു വിദ്യാര്‍ഥികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് പാസഞ്ചര്‍ ട്രെയിനില്‍ അക്രമം നടന്നത്. കാഞ്ഞങ്ങാട് ദുര്‍ഗാ …

പാസഞ്ചര്‍ ട്രെയിനില്‍ റാഗിങ്; രണ്ട് വിദ്യാര്‍ഥികളെ ആര്‍പിഎഫ് പിടികൂടി

കാസര്‍കോട്: പാസഞ്ചര്‍ ട്രെയിനില്‍ വിദ്യാര്‍ഥികലെ റാഗിങിന് ഇരയാക്കിയ രണ്ട് വിദ്യാര്‍ഥികളെ ആര്‍പിഎഫ് പിടികൂടി. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഘം ജൂനിയര്‍ വിദ്യാര്‍ഥികളെ ചെറുവത്തൂര്‍- മംഗളൂരു പാസഞ്ചര്‍ ട്രെയിനില്‍ വച്ച് റാഗ് ചെയ്തത്. ട്രെയിനില്‍ സ്ഥിരം റാഗിങ് നടക്കുന്നതായി റെയില്‍വേ പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉള്ളാള്‍ വരെ പൊലീസ് ട്രെയിനിലുണ്ടായിരുന്നു. ഉള്ളാളില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്യുകയായിരുന്നുവെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉള്ളാളില്‍ വച്ച് ബേക്കല്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളെ …

എലിവിഷം വിഷം കഴിച്ച് ചികില്‍സയിലായിരുന്ന 23 കാരി മരിച്ചു

കാസര്‍കോട്: എലിവിഷം വിഷം കഴിച്ച് ചികില്‍സയിലായിരുന്ന 23 കാരി മരിച്ചു. പിലിക്കോട് കൊല്ലറൊടി സ്വദേശിനി അശ്വതി(23) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26 ന് ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടില്‍ വച്ച് വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ ചികില്‍സിയിലിരിക്കെ വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ മരിച്ചു. മൃതദേഹം ഉച്ചയ്ക്ക് കൊല്ലറൊടി ഇകെഎന്‍ വായനശാലയില്‍ പൊതുദര്‍ശനത്തിന് വക്കും. വിദ്യാധരന്റെയും വിപി വല്‍സലയുടെയും മകളാണ്. ആരതി അനിരുദ്ധന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

റാപ്പര്‍ വേടന്‍ യുവതിയുമായി സാമ്പത്തിക ഇടപാട് നടത്തിയതായി കണ്ടെത്തി; പീഡനത്തിനിരയായ വനിതാ ഡോക്ടറുടെ രഹസ്യമൊഴി രേഖപ്പെടുത്തും, വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്ന് റിപ്പോര്‍ട്ട്. ജാമ്യാപേക്ഷ ഇന്ന് തന്നെ നല്‍കുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ബലാത്സംഗ കേസ് തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കേസില്‍ വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലും, …

നാലുദിവസം മുമ്പ് കാണാതായ 21 കാരന്റെ മൃതദേഹം നേത്രാവതിപ്പുഴയില്‍ കണ്ടെത്തി

മംഗളൂരു: നാലുദിവസം മുമ്പ് കാണാതായ ബണ്ട്വാള്‍ കാദേശിവലയ സ്വദേശിയായ 21 കാരന്റെ മൃതദേഹം നേത്രാവതിപ്പുഴയില്‍ കണ്ടെത്തി. ഹേമന്ത് ആചാര്യയുടെ മൃതദേഹമാണ് ബജല്‍ മുഗേരു നേത്രാവതിപ്പുഴയില്‍ കണ്ടെത്തിയത്. പുഴയില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞമാസം 27 നാണ് യുവാവിനെ കാണാതായത്. 28ന് ബണ്ട്വാള്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജാക്രിബെട്ടു അണക്കെട്ടിന് സമീപത്ത് യുവാവിന്റെ ബൈക്കും മൊബൈല്‍ ഫോണും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് മുങ്ങള്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ …

ഉദിനൂരിലെ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ വിനോദ് കുമാർ ലെൻസ്മാൻ അന്തരിച്ചു

കാസർകോട്: ഉദിനൂരിലെ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ വിനോദ് കുമാർ ലെൻസ്മാൻ അന്തരിച്ചു. 60 വയസ്സായിരുന്നു. ഉദിനൂരിലെ ലെൻസ്മാൻ സ്റ്റുഡിയോ ഉടമയായിരുന്നു. പരേതനായ ചെറിയമ്പുവിൻ്റെയും നാരായണിയുടെയും മകനാണ്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഉദിനൂർ തെക്കുപുറം എ.കെ.ജി കലാവേദിയിൽ പൊതുദർശനത്തിന് വക്കും. ഉച്ചയ്ക്ക് 1മണിക്ക് ഉദിനൂർ വാതക ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ശോഭാ റാണി (രാജീവ്ഗാന്ധി ഫാർമസി കോളേജ്, തൃക്കരിപ്പൂർ ). മക്കൾ: നന്ദന, സൂര്യനന്ദൻ. സഹോദരങ്ങൾ: ഹരിദാസ്(ഓട്ടോഡ്രൈവർ, നടക്കാവ്), ശാന്ത ( നഴ്സിങ്ങ് സുപ്രണ്ട്, കണ്ണൂർ ജില്ലാ ആശുപത്രി), …

കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി; കൃത്യം നടത്തിയത് യുവതി ജോലിക്ക് നിന്ന വീട്ടിൽക്കയറി

കൊല്ലം: അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കാസര്‍കോട് ബന്തടുക്ക സ്വദേശിനി രതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പൊലീസ് പിടികൂടി.വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. യുവതി കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീട്ടിലേക്ക് പ്രതി എത്തുകയും കൊലപാതകം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.കൊല്ലത്ത് മറ്റൊരു സംഭവത്തിൽ ഭാര്യയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി. അച്ചൻകോവിൽ സ്വദേശി ഷെഫീഖ് എന്നയാളാണ് …