കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ പിടികൂടി, കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് 10-ാം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍. ഞായറാഴ്ച രാവിലെ ജയിലധികൃതര്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഫോണ്‍ കണ്ടെത്തിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും പലതവണ കണ്ണൂര്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു. കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതോടെയാണ് ജയിലിനുള്ളില്‍ പരിശോധന കര്‍ശനമാക്കിയത്. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ പുറത്തുവന്നെങ്കിലും ഗോവിന്ദച്ചാമിയുടെ …