എസ്.പി.സി ജന്മദിനം; ചെമ്മനാട് സ്‌കൂളില്‍ ഘോഷയാത്രയും പാസിംഗ് ഔട്ട് പരേഡും നടന്നു

കാസര്‍കോട്: എസ്.പി.സി ദിന ആഘോഷ പരിപാടിയുടെ ഭാഗമായി ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഘോഷയാത്രയും പാസിംഗ് ഔട്ട് പരേഡും നടന്നു. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജിഎച്ച്എസ്എസ് ചന്ദ്രഗിരി, ടിഐഎച്ച്എസ്എസ് നായന്മാര്‍മൂല എന്നീ സ്‌കൂളിലെ കാഡറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടന്നു. ജില്ലാ പൊലീസ് മേധാവി ബിവി വിജയ ഭരത് റെഡ്ഡി പരേഡിന്റെ സല്യൂട്ട് സ്വീകരിച്ചു. എ എസ് പി ദേവദാസന്‍ സിഎം, ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ മധുസൂദനന്‍ ടിവി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷൈനി ഐസക്, ബേക്കല്‍ ഡി വൈ എസ് പി മനോജ് വിവി, മേല്‍പ്പറമ്പ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പരേഡിനെ അഭിവാദ്യം ചെയ്തു. ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍. ടി തമ്പാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചന്ദ്രഗിരി സ്‌കൂളിലെ നിഷിത കെ പരേഡ് കമ്മാന്ററായി പരേഡ് നയിച്ചു. ചെമ്മനാടിലെ ഹാദിയ റോഷനാര സെക്കന്റ് ഇന്‍ കമാന്റര്‍ ആയിരുന്നു. ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ബദറുല്‍ മുനീര്‍, വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത്,
കെടി നിയാസ്, അന്‍വര്‍ ചോക്ലേറ്റ്, അബൂബക്കര്‍ കാടങ്കോട്, സുകുമാരന്‍ നായര്‍, വിജയന്‍ കെ, പികെ അനില്‍കുമാര്‍, ആര്‍ രാധാകൃഷ്ണ, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ സംബന്ധിച്ചു. തുടര്‍ന്ന് കലാ പരിപാടികളും ചന്ദ്രഗിരി പാലം വരെ എസ്.പി.സി കേഡറ്റുകളുടെ വര്‍ണ്ണശബളമായ ഘോഷയാത്രയും നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page