ദേശീയപാതയിലെ തെരുവ് വിളക്കു സ്ഥാപിക്കലിൽ വിവേചനമെന്ന് കോൺഗ്രസ്സ്

കാസർകോട്: ദേശീയപാതയുടെ മൊഗ്രാൽ പുത്തൂർ കല്ലങ്കൈ മുതൽ സിപിസി ആർ ഐ വരെ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിൽ അധികൃതർ വിവേചനം കാണിക്കുന്നെന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുണ്ഠിതപ്പെട്ടു. ഈ ഭാഗത്തു നിർമ്മാണ പ്രവർത്തനം 95 ശതമാനം പൂർത്തിയായപ്പോൾ കല്ലങ്കെെ മുതൽ കുളങ്കര വരെ തെരുവിളക്ക് സ്ഥാപിച്ചിട്ടില്ലെന്നും അത് കടുത്ത വിവേചനമാണെന്നും കോൺഗ്രസ് കമ്മിറ്റി ചൂണ്ടിക്കാട്ടി. അതിനെക്കുറിച്ചു കരാറുകാരോട് ആരാഞ്ഞപ്പോൾ ജനവാസകേന്ദ്രമല്ലാത്ത പ്രദേശമായതു കൊണ്ടാണെന്നാണ് മറുപടി കിട്ടിയതെന്ന് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. പ്രശ്നത്തിൽ ഇടപെടണമെന്ന് എം പി യോടും, …

ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ; സ്‌കൂളുകളില്‍ ഓണാഘോഷം 29 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ നടത്താന്‍ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യുഐപി) യോഗത്തിന്റേതാണ് തീരുമാനം. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പരീക്ഷയാണ് ഓഗസ്റ്റ് 18 മുതല്‍ 29 നടക്കുക. എല്‍പി സ്‌കൂളുകളില്‍ 20 മുതല്‍ പരീക്ഷ ആരംഭിക്കാനാണ് തീരുമാനം.പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം, സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും 29 ന് ഓണാഘോഷ പരിപാടികള്‍ നടത്തണം. അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്യും. ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ …

പടന്നക്കാട്ടെ വാഹന അപകടം: പരിക്കേറ്റ വഴിയാത്രക്കാരി മരിച്ചു

കാസര്‍കോട്: പടന്നക്കാട് ദേശീയ പാതയിലുണ്ടായ വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരി മരിച്ചു. ഞാണിക്കടവ് പിള്ളേര് പീടിക സ്വദേശി ഷഫീഖിന്റെ സുഹറ(48)യാണ്പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ചൊവ്വാഴ്ച 10 രാവിലെ മണിയോടെ പടന്നക്കാട് നെഹ്‌റു കോളേജില്‍ സമീപത്താണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു പൊലീസ് ജീപ്പ് സര്‍വീസ് റോഡില്‍ നിന്നും കയറി വന്ന സ്‌കൂട്ടിയില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌റ്റൈലോ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സ്‌റ്റൈലോ വാഹനത്തിന്റെയും സുരക്ഷാ മതിലിന്റെയും ഇടയില്‍പ്പെട്ടാണ് സുഹ്‌റയ്ക്ക് …

ഈ ഗ്രാമത്തില്‍ പ്രണയ വിവാഹങ്ങള്‍ പാടില്ല; പ്രമേയം പാസാക്കി, പാരമ്പര്യം സംരക്ഷിക്കാനാണെന്ന് വാദം

ചണ്ഡീഗഢ്: പ്രണയ വിവാഹങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പഞ്ചാബിലെ ഒരുഗ്രാമം. മൊഹാലി ജില്ലയിലെ മനക്പുര്‍ ഷരിഫ് ഗ്രാമത്തില്‍ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ നിരോധിച്ച് പ്രമേയം പാസാക്കി. ഇത്തരം വിവാഹങ്ങള്‍ സാമൂഹിക ഐക്യത്തെ തകര്‍ക്കുകയും അക്രമാസക്തമായ തര്‍ക്കങ്ങള്‍ക്കും കുടുംബ കലഹങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. ഒളിച്ചോടിയുള്ള വിവാഹം നിരോധിക്കുന്നതിനുള്ള പ്രമേയം ആറംഗ ഗ്രാമ പഞ്ചായത്ത് അടുത്തിടെ പാസാക്കുകയായിരുന്നു. മാതാപിതാക്കളുടെ അനുമതിയില്ലാതെ ഒളിച്ചോടി വിവാഹം കഴിക്കുന്ന ആണ്‍കുട്ടികളെയോ …

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും; വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി, നാലു മരണം, 70 ലധികം പേരെ കാണാതായി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മിന്നല്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാലുപേര്‍ മരിച്ചതായാണ് ആദ്യ സൂചന. 70 ലേറെ പേരെ ഒഴുക്കില്‍പെട്ട് കാണാതായി. മേഘ വിസ്‌ഫോടനത്തെ തുടര്‍ന്ന് അതിരൂക്ഷമായ മണ്ണിടിച്ചിലും ഒപ്പം വെള്ളപ്പൊക്കവുമുണ്ടാവുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഘീര്‍ഗംഗ നദിതീരത്താണ് മേഘവിസ്‌ഫോടനമുണ്ടായത്. മലമുകളില്‍ നിന്ന് ഒഴുകിയെത്തിയ മലവെള്ളം ഉത്തരകാശിയിലെ താരാലി വില്ലേജിലെ വീടുകള്‍ കാര്‍ന്നെടുത്തു. സുരക്ഷാ സേനാംഗങ്ങള്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ദുരന്ത നിവാരണ സേനകളും ജില്ലാഭരണകൂടവും …

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തിരിമറി; ജീവനക്കാരികള്‍ പണം പങ്കിട്ടെടുത്തു, സ്‌കൂട്ടറും സ്വര്‍ണവും വാങ്ങി

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ കുറ്റം സമ്മതിച്ചു. 40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം. തെളിവെടുപ്പിനായി സ്ഥാപനത്തിലെത്തിച്ചപ്പോഴാണ് പണം തട്ടിയതായി മൊഴി നല്‍കിയത്.ദിയയുടെ ക്യുആര്‍ കോഡിന് പകരം തങ്ങളുടെ ക്യുആര്‍ കോഡ് ഉപയോഗിച്ച് തട്ടിയ പണം പ്രതികള്‍ പങ്കിട്ടെടുത്തു. സ്‌കൂട്ടറും സ്വര്‍ണവും വാങ്ങി. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്‌കൂട്ടറും സ്വര്‍ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ജീവനക്കാരികളുടെ ബാങ്ക് രേഖകളില്‍ പണം എത്തിയത് …

ജമ്മുകശ്മീര്‍ മുന്‍ ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയിലാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെ മുന്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറായി മാലിക് സേവനമനുഷ്ഠിച്ചു. 2019 ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. പിന്നീട് അദ്ദേഹം ഗോവയുടെ 18-ാമത് ഗവര്‍ണറായി നിയമിതനായി, …

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് നാളെ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് നിര്‍ദേശമുണ്ട്. കേരള …

ആസിഡ് അകത്ത് ചെന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: ആസിഡ് അകത്ത് ചെന്ന് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചീമേനി പുലിയന്നൂര്‍ സ്വദേശി ബാലചന്ദ്രന്‍ കൊടക്കാരനാ(58)ണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഒരുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. പുലിയന്നൂര്‍ പുതിയറേക്കല്‍ ഭഗവതീ ക്ഷേത്രത്തിലെ സ്ഥാനികനായിരുന്നു. സരോജയാണ് ഭാര്യ. മക്കള്‍: ജിതിന്‍, ജിതിന. മരുമകന്‍ അഭിലാഷ്(മൗക്കോട്). സഹോദരങ്ങള്‍: അശോകന്‍, പവിത്രന്‍.

അപകടാവസ്ഥയിലായ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്ത നിവാരണ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേര്‍തിരിച്ച് നല്‍കണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍. പൊളിച്ചുമാറ്റിയ സ്‌കൂള്‍ കെടിടങ്ങള്‍ പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം …

ഭക്ഷണം വാങ്ങാന്‍ പോയ 15 കാരിയെ വെടിവച്ച് കൊന്നു; ആണ്‍സുഹൃത്തിനെ തെരയുന്നു

ന്യൂഡല്‍ഹി: ലഘുഭക്ഷണം വാങ്ങാന്‍ പോയ 15 വയസുകാരിയെ വെടിവച്ചു കൊന്നു. ആണ്‍ സുഹൃത്തിനെ പൊലീസ് തെരയുന്നു. ഇരുപതുകാരനായ ആണ്‍സുഹൃത്ത് ആര്യനാണ് പെണ്‍കുട്ടിക്ക് നേരെ വെടി ഉതിര്‍ത്തത്. തിങ്കളാഴ്ച രാത്രി വടക്കന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്താണ് സംഭവം നടന്നത്. ഡല്‍ഹി പൊലീസ് പ്രാഥമിക നടത്തിയ അന്വേഷണത്തില്‍ സുമ്പുള്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായി. തന്റെ സുഹൃത്തിനൊപ്പം ലഘുഭക്ഷണം വാങ്ങാന്‍ പെണ്‍കുട്ടി ഒരു മാര്‍ക്കറ്റില്‍ എത്തിയിരുന്നു. ഈ സമയത്ത് അവിടെയെത്തിയ ആര്യന്‍ ഡി ബ്ലോക്കിലെ ഒരു ക്ലിനിക്കിന് മുന്നില്‍ വെച്ച് …

ട്രെയിന്‍ തട്ടി പരിക്കേറ്റ യുവാവിന് രക്ഷകരായി റെയില്‍വേ പൊലീസ്; കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ചു

കാസര്‍കോട്: ട്രെയിന്‍ തട്ടി പരിക്കേറ്റ യുവാവിന് കൃത്യസമയത്ത് ചികിത്സ നല്‍കി കാസര്‍കോട് റെയില്‍വേ പൊലീസ് ജീവന്‍ രക്ഷിച്ചു. തിങ്കളാഴ്ച രാത്രി ചെറുവത്തൂരില്‍ മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടി കാഞ്ഞങ്ങാട് മുക്കൂട് സ്വദേശി അബ്ദുള്‍ ജാബിറിന് പരിക്കേറ്റിരുന്നു. വിവരം അറിഞ്ഞ് കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എം രജികുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ എംവി പ്രകാശന്‍, സിപിഒ റിനീത്, ഇന്റലിജന്‍സ് സിപിഒ ജ്യോതിഷ് ജോസ് എന്നിവരും, റെയില്‍വേ പൊലീസ് ജനമൈത്രി അംഗം എംപി മനോജ് കുമാറും സ്ഥലത്തെത്തുകയും പരിക്കേറ്റയാളെ …

തോട്ടത്തില്‍ ജോലിചെയ്യുന്ന പിതാവിനെ കാണാന്‍ പോകുന്നതിനിടെ പാമ്പ് കടിയേറ്റു; എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

മംഗളൂരു: പാമ്പ് കടിയേറ്റ് എട്ടുവയസുകാരി മരിച്ചു. കുന്ദാപുര ഷെഡിമാനിലെ ബെപ്പാരെ ഗുഡ്ഡെയങ്ങാടിയില്‍ താമസിക്കുന്ന ശ്രീധര്‍ മഡിവാലയുടെ മകള്‍ സന്നിധിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ തോട്ടത്തില്‍ ജോലി ചെയ്തിരുന്ന പിതാവിനെ കാണാന്‍ പോകുന്നതിനിടെയാണ് സംഭവം. പാമ്പ് കടിച്ച ഉടനെ കുട്ടി വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവമറിഞ്ഞ വീട്ടുകാര്‍ ഉടനെ ഹെബ്രി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ചികില്‍സക്കിടെ കുട്ടി മരണപ്പെട്ടു. മണ്ടി മൂരുകൈ ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂളില്‍ …

സംസ്ഥാനത്തും കര്‍ണാടകയിലും മോഷണം; ഒളിവില്‍ കഴിഞ്ഞ പ്രതി അഞ്ചുവര്‍ഷത്തിന് ശേഷം പിടിയില്‍

പുത്തൂര്‍: കേരളത്തിലും കര്‍ണാടകയിലും നിരവധി മോഷണ കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് അഞ്ചുവര്‍ഷത്തിന് ശേഷം പിടിയിലായി. ഹസന്‍ സ്വദേശിയും തലപ്പാടിയില്‍ താമസക്കാരനുമായ സൊഹൈല്‍ എന്ന സോഹിബിനെ(24) ഉപ്പിനങ്ങാടി പൊലീസാണ് അറസ്റ്റ് ചെയ്തത്.സൊഹൈലിനെതിരെ ആകെ എട്ട് മോഷണ കേസുകളുണ്ട്. 2020 ലും 2022 ലും ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ രണ്ട് വ്യത്യസ്ത കേസുകളും, 2020 ല്‍ ബണ്ട്വാള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലും ഓരോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, 2022 ല്‍ കണ്ണപുരം …

കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ് സെപ്റ്റംബർ 6 നകം തുറന്നു കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കാസർകോട്: കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്റ് നിർമ്മാണ ജോലികൾ പൂർത്തിയാക്കി സെപ്റ്റംബർ 6നകം തുറന്നു കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.മാർച്ച് 7 ന് ആരംഭിച്ച ജോലികൾ സെപ്റ്റംബർ 6 നകം പൂർത്തിയാക്കാമെന്ന് നഗരസഭ സെക്രട്ടറി കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പഴയ ബസ് സ്റ്റാന്റ് അടച്ചിട്ടതിനെതിരെ ഇരിയ സ്വദേശി പി നവീൻരാജ് സമർപ്പിച്ച …

പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം വൈകിട്ട്

തിരുവനന്തപുരം: നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു താമസം. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങളി’ലൂടെയാണ് ഷാനവാസ് സിനിമയിലെത്തിയത്. പിന്നീട് മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടു. ‘ഇവൻ ഒരു സിംഹം’ …

മാധ്യമ പ്രവര്‍ത്തകന്‍ സര്‍ക്കാര്‍ ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: കവടിയാറിലെ സര്‍ക്കാര്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലയാള മനോരമ ലേഖകന്‍ ആനാട് ശശിയാണ് മരിച്ചത്. കവടിയാര്‍ കനക നഗറിലെ റീസര്‍വേ ഓഫീസിന്റെ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളയമ്പലത്തിനു സമീപം കനക നഗറിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച രാത്രിയോടെ ശശിയെ കാണാതായിരുന്നു.കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘത്തില്‍ ശശി 1.67 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഈ പണം തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.ക്രമക്കേടിനെ തുടര്‍ന്ന് സഹകരണസംഘം തകര്‍ന്നിരുന്നു. ഇതിനുപിന്നാലെ …

ഓണത്തിന് സബ്സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ: എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: ഓണത്തിന് സബ്സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് മന്ത്രി ജിആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്സിഡി നിരക്കില്‍ 349 രൂപയ്ക്ക് സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാര്‍ഡുകാര്‍ക്ക് അടുത്ത മാസവും നാലാം തീയതി വരെ സബ്സിഡി …