മാതാവിനെ ബലാല്‍സംഗം ചെയ്ത മകന്‍ അറസ്റ്റില്‍; മാതാവിന്റെ നല്ലകാലത്തെ അവിഹിത ബന്ധങ്ങളുടെ ‘ശിക്ഷയെന്ന്’ മകന്‍

ന്യൂഡല്‍ഹി: 65 കാരിയായ മാതാവിനെ രണ്ടുതവണ ബലാല്‍സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. തന്റെ കുട്ടിക്കാലത്ത് മാതാവിന് നിരവധി അവിഹിത ബന്ധങ്ങളുണ്ടായിരുന്നുവെന്നും അതിന് ശിക്ഷയായി പീഡിപ്പിക്കുകയാണെന്നും പറഞ്ഞാണ് മകന്‍ അവരെ ബലാല്‍സംഗം ചെയ്തതെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഡല്‍ഹിയിലെ ഹോസ്ഖസിലാണ് സംഭവം. ഇരയും ഭര്‍ത്താവും മകനും മകളുമാണ് ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്നത്. ജൂലൈ 17 ന് ഇരയും മകളും തീര്‍ത്ഥാടനത്തിന് പോയി. അതിനിടെ മകന്‍ പിതാവിനോട് മാതാവിനെ വിവാഹമോചനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മാതാവിന്റെ അവിഹിതബന്ധങ്ങള്‍ താന്‍ കുട്ടിക്കാലത്ത് …

ചന്തേരയില്‍ ട്രെയിനില്‍ നിന്ന് വീണ് രാജസ്ഥാന്‍ സ്വദേശി മരിച്ചു

കാസര്‍കോട്: ചന്തേരയില്‍ ട്രെയിനില്‍ നിന്ന് വീണ് രാജസ്ഥാന്‍ സ്വദേശിയായ യുവാവ് മരിച്ചു. ബന്‍സാര ജില്ലയിലെ ഓദാര്‍ ജി കാ പഡാല സ്വദേശി മോഗ ജി കഡാരയുടെ മകന്‍ സതീഷ് കഡാര(31) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. പയ്യന്നൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചന്തേര പൊലീസ് കേസെടുത്തു.

ജമ്മുകശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; 7 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും വ്യാപക നാശനഷ്ടം. ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ വീണ്ടും മേഘവിസ്‌ഫോടനം ഉണ്ടായി. ജോധ് ഘാട്ടിയിൽ മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചു. ജംഗ്ലോട്ടിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കത്വയിലെ ഒരു വിദൂര ഗ്രാമത്തിലാണ് സംഭവം. ഹിമാചല്‍ പ്രദേശിലും സ്ഥിതി രൂക്ഷമാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടായി. മാണ്ഡി ജില്ലയിലെ പനാര്‍സ, തക്കോലി, …

കുവൈറ്റ് വ്യാജമദ്യദുരന്തം; മദ്യം നിര്‍മിച്ച സ്ത്രീകളടക്കം 67 പേര്‍ പിടിയില്‍, അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

കുവൈത്ത്: കുവൈറ്റില്‍ ഉണ്ടായ വ്യാജ മദ്യ ദുരന്തവുമായ ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ 67 പേര്‍ പിടിയിലായി. പിടികൂടിയവരില്‍ ഇന്ത്യക്കാരുമുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്. പിടിയിലായവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. പരിശോധനയില്‍ 10 വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍, ഫൊറന്‍സിക് എവിഡന്‍സ് വിഭാഗം, ആരോഗ്യ മന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. …

കാസര്‍കോട് കെപിആര്‍ റാവു റോഡില്‍ പാതാളക്കുഴി; അപകടപ്പേടിയില്‍ വാഹനയാത്രക്കാര്‍

കാസര്‍കോട്: ഈ പാതാളക്കുഴി ഒന്ന് മൂടിത്തരാന്‍ വല്ല വകുപ്പുമുണ്ടോ..? ചോദിക്കുന്നത് കെഎസ്ആര്‍ടിസി ജീവനക്കാരും, ഇരുചക്രവാഹനക്കാരും. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ കെ പി ആര്‍ റാവു റോഡിലെ വലിയ കുഴി അപകടം മാടി വിളിക്കുന്നു. ശക്തമായ മഴയില്‍ കുഴിയില്‍ നിറയെ ചളി വെള്ളവും കെട്ടിക്കിടക്കുന്നുണ്ട്. ഇതുവഴി രാത്രികാലങ്ങളില്‍ പോകുന്ന ഇരുചക്രവാഹനക്കാരും, ഓട്ടോറിക്ഷകളും കുഴിയുടെ ആഴമറിയാതെ വീണ് അപകടത്തില്‍ പെടുന്നതായും പരാതിയുണ്ട്.ഡിപ്പോയില്‍ നിന്ന് നിരവധി കെഎസ്ആര്‍ടിസി ബസുകളും പഴയ ബസ് സ്റ്റാന്‍ഡ് വഴിയാണ് പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നത്. കുഴി …

ലോഡ്ജില്‍ പകലും രാത്രിയും ആളുകള്‍ വന്നു പോകുന്നു, വിവരത്തെ തുടര്‍ന്ന് പൊലീസെത്തി; എംഡിഎംഎയുമായി യുവതിയടക്കം ആറുപേര്‍ പിടിയില്‍, പിടിയിലായവരില്‍ ഷുഹൈബ് വധക്കേസ് പ്രതിയും

മട്ടന്നൂര്‍: ചാലോട് മട്ടന്നൂരില്‍ ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി ഷുഹൈബ് വധക്കേസ് പ്രതിയടക്കം ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു. 27.820 ഗ്രാം എംഡിഎംഎ മുറിയില്‍ നിന്ന് കണ്ടെടുത്തു.മുട്ടന്നൂരിലെ ഗ്രീന്‍ വ്യൂ ലോഡ്ജില്‍ വച്ചാണ് ആറംഗ സംഘത്തെ മട്ടന്നൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. മട്ടന്നൂര്‍ തെരൂര്‍ പാലയോട് കാനാട് റോഡ് അറഫ മന്‍സിലില്‍ എം.പി മജ്‌നാസ് (33), മുണ്ടേരി ഏച്ചൂര്‍ തീര്‍ത്ഥത്തില്‍ രജിന രമേഷ് (33), കണ്ണൂര്‍ ആദികടലായി വട്ടക്കുളം ബൈത്തുല്‍ ഹംദില്‍ എം.കെ മുഹമ്മദ് റനീസ് …

ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് ആട് വില്‍പന; ആട് വാങ്ങാന്‍ വിളിച്ച വിവാഹിതയെ പ്രണയം നടിച്ച് വശത്താക്കി, ഗര്‍ഭിണിയായപ്പോള്‍ മുങ്ങി, കണ്ണൂര്‍ സ്വദേശി പിടിയില്‍

കണ്ണൂര്‍: ആടിനെ വില്‍ക്കാനുണ്ടെന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ട് വിളിച്ച വിവാഹിതയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് എരുവേശി തുരുത്തേല്‍ വീട്ടില്‍ അഖില്‍ അശോകനെ(27) യാണ് അടൂര്‍ പൊലീസ് വീട്ടിലെത്തി പിടികൂടിയത്. കഴിഞ്ഞ മേയിലാണ് പീഡന സംഭവം. ഭര്‍ത്താവ് മരണപ്പെട്ട രണ്ടു കുട്ടികളുള്ള യുവതിയെയാണ് അഖില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.അഖില്‍ അശോകന്‍ ആടുവില്‍പ്പനയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ തന്റെ നമ്പര്‍ സഹിതം പോസ്റ്റിട്ടിരുന്നു. ഇതു കണ്ട യുവതി ഈ നമ്പരില്‍ വിളിച്ചു. ഈ …

ശ്രമങ്ങൾ വിഫലമായി; അഭിജിത്ത് യാത്രയായി

കാസർകോട്: അസുഖബാധിതനായി ചികിത്സയിലായിരുന്ന അക്കൗണ്ടിംഗ് വിദ്യാർത്ഥി മരിച്ചു. നെല്ലിയടുക്കം കക്കോടിലെ കണ്ടത്തിൽ മനോജ് കുമാറിന്റെയും എം ദേവകിയുടെയും മകൻ എം അഭിജിത്ത് ( 20)ആണ് മരിച്ചത്. ശനിയാഴ്ച കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുന്നതിനിടയിലാണ് യുവാവിന്റെ വേർപാട്. അഭിജിത്തിൻ്റെ വിയോഗം കക്കോട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ഡിവൈഎഫ്ഐ മുൻ യൂണിറ്റ് പ്രസിഡന്റായിരുന്നു. സഹോദരി മനീഷ ( ചെന്തളം ).

പയ്യന്നൂർ എടാട്ട് ദേശീയപാതയിലെ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

പയ്യന്നൂർ: ദേശീയപാതയിൽഎടാട്ട് ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ടൗണിലെ കംപ്യൂട്ടർ സ്ഥാപനത്തി ലെ ഗ്രാഫിക് ഡിസൈനർ കോറോം സെൻട്രലിലെ രമിത (47) ആണ് മരിച്ചത്. തെയ്യം കലാകാരൻ സുരേഷ് പണിക്കരുടെ ഭാര്യയാണ്. ചെറുകുന്ന് കവണിശ്ശേരിയിലെ കുഞ്ഞിരാമൻ- തങ്കമണി ദമ്പതികളുടെ മകളാണ്. മക്കൾ: അജിൻ സുരേഷ് പണിക്കർ, അജന്യ. സഹോദരങ്ങൾ: രേഷ്‌മ (നീലേശ്വരം, എടത്തോട്), രഹന. മൃതദേഹം ഞായറാഴ്ച രാവിലെ 11ന് കോറോം രക്ത‌സാക്ഷി സ്‌മാരക വായനശാല പരിസരത്ത് പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 12ന് …

തൃക്കണ്ണാട് ഉണ്ടായ സിഎൻജി ഗ്യാസ് ചോർച്ച നാട്ടുകാരിൽ പരിഭ്രാന്തി പരത്തി

കാസർകോട്: സിഎൻജി പ്ലാന്റിൽ നിന്നും ഗ്യാസ് നിറച്ച് കാസർകോട്ടേക്ക് പോവുകയായിരുന്ന വാഹനത്തിൽ നിന്ന് വാതക ചോർച്ച ഉണ്ടായത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ തീരദേശ പാതയിലെ തൃക്കണ്ണാട് എൽ പി സ്കൂളിനും സീ പാർക്കിനും ഇടയിലാണ് സംഭവം. ഗ്യാസിന്റെ പ്രഷർ മൂലം ഫില്ലിംഗ് പൈപ്പിന്റെ വാഷർ പുറത്തേക്ക് തള്ളി 2 സിലിണ്ടർ ലീക്കാവുകയായിരുന്നു. ചോർച്ചയുടെ ശബ്ദം ഡ്രൈവർ ഗംഗാധരന്റെ ശ്രദ്ധയിൽപെട്ടതോടെ റോഡിന്റെ അരികിലായി വാഹനം സുരക്ഷിതമായി നിർത്തി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് കാസർകോട്ടെ …

കർണാടക കെഎസ്ആര്‍ടിസി ബസില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 55 പവൻ സ്വർണവും നാലു ലക്ഷം രൂപയുടെ കുഴൽപ്പണവും പിടികൂടി, കോഴിക്കോട് കക്കോടി സ്വദേശി പിടിയിൽ

കാസർകോട്: മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടന്ന വാഹന പരിശോധനയിൽ കർണാടക കെഎസ്ആര്‍ടിസി ബസില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 55 പവനോളം(438.77 ഗ്രാം) സ്വർണാഭരണങ്ങളും 4 ലക്ഷം രൂപ കുഴൽ പണവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കക്കോടി സ്വദേശി മേലേടത്ത് വീട്ടിൽ മുഹമ്മദ് ഫാസിലിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിൽ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കർണാടക കെഎസ്ആര്‍ടിസി ബസിൽ നിന്നാണ് രേഖകൾ ഇല്ലാത്ത സ്വർണവും പണവും പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് എക്‌സൈസ് സർക്കിൾ ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജിൽ …

എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കാന്‍ വീടിന് മുകളില്‍ കയറി; കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഇരുനില വീടിന് മുകളില്‍ എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവ് മരിച്ചു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ സ്വദേശി അഖില്‍ (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ പേയാട് അലക്കുന്നം ഭാഗത്താണ് സംഭവം. മറ്റൊരു തൊഴിലാളിക്കൊപ്പമാണ് എസി സ്ഥാപിക്കാനായി അഖില്‍ എത്തിയത്. ഇരുനില വീടിന്റെ മുകളില്‍ ജോലി ചെയ്യുന്നതിനിടെ കാല്‍ വഴുതി വീടിന്റെ സണ്‍ഷെയ്ഡില്‍ തട്ടി സമീപത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന യൂണിറ്റ് അഖിലിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉദുമ അരമങ്ങാനത്തെ എഎം താഹിര്‍ അന്തരിച്ചു

കാസര്‍കോട്: ഉദുമ അരമങ്ങാനത്തെ എഎച്ച് മുഹമ്മദിന്റെയും റുഖിയാബിയുടെയും മകന്‍ എഎം താഹിര്‍ (45) അന്തരിച്ചു. ഭാര്യ: റുക്സാന. മകള്‍: ഫാത്തിമത്ത് ജസ. സഹോദരങ്ങള്‍: കദീജ, സൈറ, ഫസീല.

രണ്ടുമാസം മുമ്പ് വിവാഹിതരായ നവദമ്പതികള്‍ മരിച്ചനിലയില്‍

മലപ്പുറം: നിലമ്പൂര്‍ മണലോടിയില്‍ നവദമ്പതികള്‍ മരിച്ചനിലയില്‍. രാജേഷ്(23), അമൃത(18) എന്നിവരാണ് മരിച്ചത്. രാജേഷ് വിഷംകഴിച്ചും അമൃത തൂങ്ങിയനിലയിലുമായിരുന്നു. രണ്ടുമാസം മുന്‍പായിരുന്നു വിവാഹം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍നടപടികളാരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. വിവാഹശേഷം ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

ബന്ധുവീടിന് സമീപത്തെ അയല്‍വാസിയായ 10 വയസുകാരിയെ പീഡിപ്പിച്ചു; വ്യാപാരി പോക്‌സോ കേസില്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പോക്സോ കേസില്‍ തൈര് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് മാര്‍ക്കറ്റിലെ തൈര് വ്യാപാരി കീഴാറ്റൂരിലെ കെ.വി മധുസൂദനനെ(54)യാണ് തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആഗസ്ത് 10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടില്‍ പോയ മധുസൂതനന്‍ അവിടെ വന്ന അയല്‍വീട്ടിലെ 10 വയസായ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ മാതാവാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍നിന്ന് മൊഴിയെടുത്തിരുന്നു. തളിപ്പറമ്പ് മാര്‍ക്കറ്റിലെ മധുസൂദന …

കുഡ്‌ലുവിലെ മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകന്‍ ഗോപാലകൃഷ്ണ ഷെട്ടി അന്തരിച്ചു

കാസര്‍കോട്: രാംദാസ് നഗറില്‍ താമസിക്കുന്ന ഗോപാലകൃഷ്ണ ഷെട്ടി(77) അന്തരിച്ചു. കുഡ്‌ലു നംഗൂരി സ്വദേശിയാണ്. വര്‍ഷങ്ങളായി നഗരത്തില്‍ തയ്യല്‍ക്കാരനായിരുന്നു. കൊണിബെയ്ല്‍ ബാലിക ധര്‍മ്മചാവടി ട്രസ്റ്റിയംഗമാണ്. മുതിര്‍ന്ന ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം മതപരമായ മേഖലകളിലും സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: ശരത്, ഭരത്, പ്രതാപ്, രേഷ്മ. മരുമക്കള്‍: ചിത്ര, രശ്മി, രഞ്ജിത്ത്. സഹോദരങ്ങള്‍: പ്രകാശ് ഷെട്ടി, വെങ്കിടേഷ് ഷെട്ടി, സുലോചന, ഹേമലത, കലാവതി, പുഷ്പലത, പരേതനായ വിജയ ഷെട്ടി.

ശത്രു ദോഷം, പരിഹാരമായി 4 ലക്ഷം ചെലവില്‍ പൂജ, ചെയ്തില്ലെങ്കില്‍ ഗൃഹനാഥന്‍ ദുര്‍മരണപ്പെട്ടുപോകും; ഒടുവില്‍ പൂജ കഴിഞ്ഞപ്പോള്‍ ജോത്സ്യനായ പൂജാരി അകത്തായി

കൊല്ലം: പൂജയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്റ്റുചെയ്തു. ഇളമ്പള്ളൂര്‍ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ശത്രുദോഷമുണ്ടെന്നു വിശ്വസിപ്പിച്ചാണ് വീട്ടുകാരെ ആകര്‍ഷിച്ചത്. ഗൃഹനാഥന് ദുര്‍മരണം സംഭവിക്കുമെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ ഭയന്നു. പരിഹാര പൂജയ്ക്കുള്ള ചെലവ് എന്ന പേരില്‍ 4 ലക്ഷം രൂപയും മറ്റ് ആവശ്യങ്ങള്‍ പറഞ്ഞ് അഞ്ചര ലക്ഷം രൂപയുമാണ് പ്രസാദ് തട്ടിയെടുത്തിരുന്നു. നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരി ആയിരുന്നു പ്രസാദ്.ഓണ്‍ലൈന്‍ …

ഇനി വരുന്നത് അതിശക്തമായ മഴ; കാസര്‍കോട് ഇന്നു മുതല്‍ നാലുദിവസം ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20 ന് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ …