ഐസിയുവില്‍ എലി ശല്യം; കടിയേറ്റ നവജാത ശിശുക്കളില്‍ ഒരാള്‍ മരിച്ചു, ഞെട്ടിപ്പിക്കുന്ന സംഭവം മധ്യപ്രദേശിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍
ഇന്‍ഡോര്‍: ഐസിയുവില്‍ എലിയുടെ കടിയേറ്റ നവജാത ശിശുക്കളില്‍ ഒരാള്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജ യശ്വന്ത്‌റാവുവിലാണ് സംഭവം. രണ്ട് നവജാത ശിശുക്കളുടെ വിരലുകളിലും തലയിലുമാണ് എലികള്‍ കടിച്ചത്. കഴിഞ്ഞ ആഴ്ച ജനിച്ച രണ്ട് കുഞ്ഞുങ്ങളെയാണ് നവജാത ശിശുക്കള്‍ക്കായുള്ള ഐസിയുവില്‍ വച്ച് എലി കടിച്ചത്. സംഭവത്തില്‍ രണ്ട് നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തു. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, എലിയുടെ കടിയല്ല മരണകാരണമെന്നും, ആരോഗ്യനില മോശമായതിനാലാണ് കുഞ്ഞ് മരിച്ചതെന്നും ആശുപത്രി അധികൃതര്‍ വാദിച്ചു. മരിച്ച കുഞ്ഞിന്റെ …