ഒഴുക്കിൽ പെട്ട ഭാര്യയെ രക്ഷപ്പെടുത്താൻ പമ്പയാറ്റിൽ ചാടിയ ഭർത്താവ് മുങ്ങിമരിച്ചു

ആറന്മുള: ആറന്മുള മാലക്കരയില്‍ പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. ഹരിപ്പാട് സ്വദേശിയും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ക്ലർക്കുമായ വിഷ്ണു ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്തശേഷം വിഷ്ണുവും കുടുംബവും മടങ്ങുമ്പോഴായിരുന്നു സംഭവം. കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് മാലക്കര പള്ളിയോടക്കടവില്‍ കുളിക്കാനൊരുങ്ങവേ സംഘത്തിലെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.ഇതില്‍ അദ്വൈത് എന്ന പതിമൂന്നുകാരനെ കുട്ടിയുടെ പിതാവ് തന്നെ രക്ഷിച്ചു. ഒഴുക്കിൽ പെട്ട ഭാര്യ രേഖയെ രക്ഷിക്കാന്‍ ചാടിയ വിഷ്ണു ശക്തമായ ഒഴുക്കില്‍പ്പെട്ടു കാണാതായി.രേഖയെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ ചേര്‍ന്ന് രക്ഷിച്ചു. ഇവരെ പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റി.കായംകുളത്തുനിന്നും പത്തനംതിട്ടയില്‍നിന്നുമുള്ള അഗ്നിരക്ഷാസേനാംഗങ്ങള്‍ നടത്തിയ തിരച്ചിൽ വിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page