കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹം ഗൃഹനാഥന്റേതെന്ന് കരുതി സംസ്‌കരിച്ചു; ‘മരിച്ചയാള്‍’ പിറ്റേ ദിവസം വീട്ടിലെത്തി
ഗുരുഗ്രാം: തലയറുത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ഗൃഹനാഥന്റേതെന്ന് കരുതി സംസ്‌കരിച്ചതിന് പിന്നാലെ വന്‍ വഴിത്തിരിവ്. അടുത്ത ദിവസം ആള്‍ തിരിച്ചെത്തിയതോടെയാണ് മൃതദേഹം ആളുമാറി സംസ്‌കരിച്ചെന്ന് വീട്ടുകാര്‍ക്ക് മനസിലായത്. ഡല്‍ഹിയിലെ മുഹമ്മദ്പൂരിലാണ് സംഭവം. സെപ്റ്റംബര്‍ ഒന്നിനാണ് തന്റെ പിതാവ് പൂജന്‍(47) പ്രസാദിനെ ഒരാഴ്ചയിലേറെയായി കാണാനില്ലെന്ന് പറഞ്ഞ് മകന്‍ സന്ദീപ് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആഗസ്ത് 28 ന് പൂജന്റെ വീട്ടില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെനിന്നും ഒരു മൃതദേഹം കണ്ടെടുത്തതായി പൊലീസ് സന്ദീപ് കുമാറിനെ അറിയിച്ചിരുന്നു. തലയറുത്ത …