ആയംകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസർകോട്: പെരിയ ആയംകടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. കോടോം തടിയൻ വളപ്പിലെ കഴുങ്ങിനടി ബാലകൃഷ്ണൻ്റെ മകൻ ബി.സജിത്ത് ലാലി(25)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ട് പനയാൽ ബങ്ങാട് കായക്കുന്ന് പുഴയിൽ അടുക്കം ഭാഗത്ത് നാട്ടുകാർ കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ദൂരെ മരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തിരുവോണ …

പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവില്‍ നിന്നും കണ്ടെത്തി

പറശ്ശിനിക്കടവ്: മട്ടന്നൂര്‍ വെളിയമ്പ്ര എളന്നൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിലെ പുഴയില്‍ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇര്‍ഫാന(18)യുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് പെണ്‍കുട്ടിയെ പുഴയില്‍ വീണ് കാണാതായത്.ഓണാവധിക്ക് വെളിയമ്പ്രയിലെ മാതാവിന്റെ വീട്ടിലെത്തിയതായിരുന്നു. ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി പുഴയിലിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സിവില്‍ ഡിഫന്‍സും ആപത് മിത്ര അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. മൂന്ന് ദിവസമായി നടത്തിയ തിരച്ചിലിന് ഒടുവില്‍ മൃതദേഹം പറശ്ശിനിക്കടവില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം; വാര്‍ത്തകള്‍ വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷന്‍ ഇതുവരെ എടുത്തിട്ടില്ല. വോട്ടര്‍ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കില്‍, ആ വിവരം കമ്മീഷന്‍ ഔദ്യോഗികമായി അറിയിക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടര്‍ പട്ടിക പുതുക്കല്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ …

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് നവജാതശിശു മരിച്ചു; ഭാര്യയെ കര്‍ത്താവ് രക്ഷിക്കുമെന്ന് ഭര്‍ത്താവ്

തൊടുപുഴ: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയില്‍ ജോണ്‍സണ്‍ – വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ഇടുക്കി പൊലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ പോകാന്‍ പലതവണ പറഞ്ഞിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ അജേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ കര്‍ത്താവ് രക്ഷിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍സണ്‍ പാസ്റ്ററാണ്. ഇയാളൊരു അന്ധവിശ്വാസിയാണെന്നും നാട്ടുകാര്‍ പറയുന്നു. …

അവിവാഹിത; നടി 40-ാം വയസില്‍ പ്രസവിച്ചു, ഇരട്ടകളില്‍ ഒരു കുഞ്ഞ് നഷ്ടമായി

ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭിണിയായ കന്നഡ നടി ഭാവന രാമണ്ണ പ്രസവിച്ചു. ഭാവനയ്ക്ക് ഇരട്ടകളാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പ്രസവ ശേഷം കുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമാണ് ബാക്കി. തന്റെ നാല്പതാം വയസിലാണ് ഭാവന തീര്‍ത്തും വിചിത്രമായ ഒരു തീരുമാനം കൈക്കൊണ്ടത്. മാസം തികയാതെ ഭാവന കുഞ്ഞുങ്ങളെ പ്രസവിച്ചു എന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുപരിശോധനയില്‍ ഇരട്ട കുട്ടികളില്‍ ഒരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ആയതിനാല്‍, ഭാവനയെ എട്ടാം മാസം തന്നെആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഭാവന പ്രസവിച്ചിട്ട് ഏതാനും ആഴ്ചകള്‍ പിന്നിട്ടു. കഴിഞ്ഞ ദിവസം …

കുമ്പളയിലെ ടോള്‍ബൂത്ത് നിര്‍മാണം; ആക്ഷന്‍ കമ്മിറ്റിയുടെ ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ ദേശീയപാതാ വിഭാഗം നിര്‍മ്മിക്കുന്ന ടോള്‍ബൂത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എകെഎം അഷ്‌റഫിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. കുമ്പള ടൗണില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടോള്‍ഗേറ്റ് പരിസരത്ത് തടഞ്ഞതോടെ സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബഹുജനമാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ദേശീയ ഉപരോധിച്ചതോടെ ഗതാഗതം തടസപ്പെട്ടു. ടോള്‍ ഗേറ്റ് നിര്‍മാണം നിര്‍ത്തിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. ടോള്‍ ഗേറ്റ് സംബന്ധിച്ച് ഹൈക്കോടതിയില്‍ …

വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ചിട്ടും ഫലമില്ല; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56 കാരിയും മരിച്ചു, രോഗം ബാധിച്ച് ഒരുമാസത്തിനിടെ 5 മരണം, 11 പേര്‍ ചികില്‍സയില്‍

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56 കാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചികില്‍സയിലുള്ള കാസര്‍കോട് സ്വദേശിയുടെ ആരോഗ്യനില ഗുരുതരമാണ്.ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ …

സഹകരണ പെന്‍ഷന്‍കാര്‍ ഒക്ടോബര്‍ 31 നകം മസ്റ്ററിങ് ചെയ്യണം; ചെയ്യാത്തവരുടെ പെന്‍ഷന്‍ ഡിസംബര്‍ മാസം മുതല്‍ മുടങ്ങും

കാസര്‍കോട്: സഹകരണ പെന്‍ഷന്‍കാര്‍ ഒക്ടോബര്‍ 31 നകം മസ്റ്ററിങ് ചെയ്യണമെന്ന് സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍ അറിയിച്ചു. കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍, ആശ്വാസ്-സമാശ്വാസ് പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍, കയര്‍ സ്പെഷ്യല്‍ സ്‌കീം പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിങ്ങനെ 2025 ജനുവരി മാസത്തിന് …

നാടകനടനും കവിയും മുന്‍ പ്രവാസിയുമായ ബീംബുങ്കാലിലെ കൊട്ടാരത്തില്‍ സുബ്രഹ്‌മണ്യന്‍ അന്തരിച്ചു

കാസര്‍കോട്: നാടകനടനും കവിയും മുന്‍ പ്രവാസിയുമായ കൊട്ടാരത്തില്‍ സുബ്രഹ്‌മണ്യന്‍(67) അന്തരിച്ചു. ബേഡകം ബീംബുങ്കാല്‍ സ്വദേശിയാണ്. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. പ്രവാസ ജീവിതത്തിനിടയില്‍ നിരവധി അമേച്ച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ഒരു നല്ല സഹൃദയനായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി കുണ്ടംകുഴി യൂനീറ്റ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. പ്രമീളയാണ് ഭാര്യ. മക്കള്‍: ശിവപ്രസാദ്, ഹരിപ്രസാദ്(സിംഗപ്പൂര്‍). മരുമകള്‍: കാവ്യ. സഹോദരങ്ങള്‍: കമലാക്ഷന്‍, രാധ, ഗീത, പരേതയായ ദേവകി.

മംഗളൂരു വിമാനത്താവളത്തില്‍ ബോംബു വയ്ക്കുമെന്ന് ഭീഷണി; തമിഴ് നാട് സ്വദേശി അറസ്റ്റില്‍, മറ്റു വിമാനത്താവളങ്ങളിലും ഭീഷണി മുഴക്കി

മംഗളൂരു: ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ആളെ പൊലീസ് പിടികൂടി. തമിഴ് നാട് വെല്ലൂര്‍ സ്വദേശി ശശികുമാറി(38)നെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റുചെയ്തത്. ആഗസ്ത് 29 നാണ് ഇയാള്‍ വിമാനത്താവളത്തിലേക്ക് ഫോണ്‍ വിളിച്ചത്. ടെര്‍മിനല്‍ മാനേജരെ വിളിച്ച് വിമാനത്താവളത്തിന്റെ ആളുകളെ ഉടന്‍ ഒഴിപ്പിക്കണമെന്നും അല്ലെങ്കില്‍ അത് പൊട്ടിത്തെറിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ടെര്‍മിനല്‍ മാനേജര്‍ അപ്പോള്‍ തന്നെ ബജ്പെ പൊലീസിനെ വിവരമറിയിച്ചു. പൊലീസും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരും ടെര്‍മിനല്‍ കെട്ടിടത്തില്‍ നടത്തിയ …

നെഞ്ചുവേദന; ആശുപത്രിയിൽ ചികിൽസക്കെത്തിയ പ്രവാസി മരിച്ചു

കാസർകോട്: ജദീദ് റോഡ് സ്വദേശിയും ചെങ്കള നാലാം മൈലിൽ താമസക്കാരനുമായ മുഹമ്മദ് ഹനീഫ കൊട്ടയാടി (50) അന്തരിച്ചു. പ്രവാസിയാണ്. തിങ്കളാഴ്ച പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ഒന്നര മാസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു. പരേതരായ കൊട്ടയാടി അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുമയ്യ പള്ളിക്കാൽ. മകൾ: ഫാത്തിമത്ത് ഫിദ (മെഡിക്കൽ വിദ്യാർത്ഥിനി ). സഹോദരങ്ങൾ: അഹ്മദ് കൊട്ടയാടി, മുഹമ്മദ് ഷാഫി, ഇക്ബാൽ …

ട്രെയിനിൽ വച്ച് ഹൃദയാഘാതം; കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു

കോട്ടയം: ട്രെയിനിൽ സഞ്ചരിക്കവേ കേരള കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലമരിച്ചു. കോട്ടയം പെരുമ്പായിക്കാട് സ്വദേശിപ്രിൻസ് ലൂക്കോസ് ആണ് മരിച്ചത്. 51 വയസ്സായിരുന്നു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പുലർച്ചെ 3.30ന് തെങ്കാശിക്ക് സമീപത്തു വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള കോൺഗ്രസ് (ജോസഫ് ) ഉന്നതാധികാര സമിതി അംഗം ആണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്നു. കേരള കോൺഗ്രസ്‌ സ്ഥാപകനേതാക്കളിൽ …

കാസർകോട് അടുക്കത്ത് ബയലിൽ ദേശീയപാത മുറിച്ചു കടക്കവേ വീട്ടമ്മ കാറിടിച്ചു മരിച്ചു

കാസർകോട് : അടുക്കത്ത് ബയൽ ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അടുക്കത്ത് ബയൽ കല്ലുവളപ്പിലെ യൂസഫിന്റെ ഭാര്യ നസിയ(51) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.25 ഓടെയാണ് അപകടം. റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിൽ എത്തിയ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കാസർകോട്ടേ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദ് കുഞ്ഞി-ഖദീജ പാണലം ദമ്പതികളുടെ മകളാണ്. മക്കൾ: ന‍ൗസീഫ്‌, വഹാബ്‌, ന‍ൗഫൽ, റിഷാന, മുഹ്‌സീന, സഫീന. …

30 കാരിയും 17 കാരനും തമ്മില്‍ വഴിവിട്ട ബന്ധം; സാക്ഷിയായ ആറുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് കിണറ്റില്‍ തള്ളി

ലഖ്‌നൗ: അവിഹിതബന്ധം കണ്ടെത്തിയ ആറുവയസുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളി. 30 കാരിയായ വീട്ടമ്മയും കൗമാരക്കാരനും പിടിയില്‍. ഉത്തര്‍പ്രദേശിലെ ഹാഥ്റസിന് സമീപമാണ് സംഭവം. ഉര്‍വി എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയും 17 കാരനും തമ്മിലുള്ള അവിഹിതബന്ധം കുട്ടി നേരിട്ട് കണ്ടിരുന്നു. ഇത് പിതാവിനോട് പറയുമെന്ന ഭയം കാരണമാണ് കുട്ടിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് വിവരം. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീട്ടില്‍ ഒരു ചടങ്ങു നടക്കുന്നതിനിടെ ഉര്‍വിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റില്‍ …

മംഗളൂരുവില്‍ നിന്ന് രോഗികളുമായി തിരിച്ചുവരുമ്പോള്‍ എംഡിഎംഎ കടത്ത്; വില്‍പനക്കാരനായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: എം.ഡി.എം.എ എത്തിച്ചുനല്‍കുന്ന ആംബുലന്‍സ് ഡ്രൈവര്‍ എക്സൈസിന്റെ പിടിയിലായി. തളിപ്പറമ്പ് കണ്ടി വാതുക്കല്‍ താമസിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ കായക്കൂല്‍ പുതിയ പുരയില്‍ വീട്ടില്‍ കെ.പി.മുസ്തഫ(37) ആണ് പിടിയിലായത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റേഞ്ച് എക്സൈസ് തളിപ്പറമ്പ് ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് കണ്ടിവാതുക്കല്‍ എന്ന സ്ഥലത്ത് വെച്ച് 430 മില്ലി ഗ്രാം എം.ഡി.എം.എ സഹിതം പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) പി.കെ രാജീവന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രോഗികളുമായി കര്‍ണാടകയിലെ ആശുപത്രികളിലേക്ക് …

നടി മഞ്ജു വാര്യരുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു; കൊച്ചി പൊലീസ് അറസ്റ്റു ചെയ്യും

മുംബൈ: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു വച്ച് അധികൃതര്‍. വിവരം കൊച്ചി പൊലീസിനെ വിമാനത്താവള അധികൃതര്‍ അറിയിച്ചു. നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സനല്‍കുമാര്‍ ശശിധരനെ കൊച്ചി പൊലീസ് മുംബൈയിലെത്തി അറസ്റ്റു ചെയ്യും. അമേരിക്കയില്‍ നിന്നും മടങ്ങിവരികയായിരുന്നു സംവിധായകന്‍.ജനുവരിയില്‍ നടി നല്‍കിയ പരാതിയില്‍ വിശദമായ മൊഴി അന്ന് രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള സനല്‍കുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി. നടിക്കെതിരേ …

ബസില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രക്കാരിയുടെ മാല മോഷ്ടിച്ചു; സിസിടിവി പരിശോധിച്ചപ്പോള്‍ കുടുങ്ങിയത് പഞ്ചായത്ത് പ്രസിഡന്റ്, പിന്നാലെ അറസ്റ്റ്

ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രിക്കാരിയുടെ മാല കവര്‍ന്ന് സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് അറസ്റ്റിലായി. നര്യാംപട്ട് പഞ്ചായത്ത് പ്രസിഡണ്ടായ ഭാരതി(56) ആണ് അറസ്റ്റിലായത്. ഡിഎംകെ നേതാവാണ് ഭാരതി. നേര്‍കുണ്ട്രം സ്വദേശിയായ വരലക്ഷ്മി(50)യുടെ പരാതിയിലാണ് പഞ്ചായത്ത് പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്തത്. ജൂലൈ 3 ന് കാഞ്ചിപുരത്ത് നടന്ന വിവാഹ റിസപ്ഷന്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു വരലക്ഷ്മി. തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ്സിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ബാഗിലെ 4 പവന്റെ മാല കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് കോയമ്പേട് …