കാസര്‍കോട്: നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ബി.ജെ.പി നടത്തുന്ന മഹാസമ്പര്‍ക്ക പരിപാടിക്ക് കാസര്‍കോട്ടും തുടക്കമായി. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ബുധനാഴ്ച രാവിലെ കാസര്‍കോട് നഗരത്തില്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കാസര്‍കോട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ടൗണിലെത്തുന്ന ജനങ്ങളെയും സമീപിച്ചു കേന്ദ്രസര്‍ക്കാര്‍ നാടിനും ജനങ്ങള്‍ക്കും ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ വിവരിക്കുകയും ജനങ്ങളുടെ പ്രതീക്ഷ ആരായുകയും ചെയ്തു. ടൗണിലെ പരമാവധി വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു സമ്പര്‍ക്ക പരിപാടി നടത്താനാണ് ലക്ഷ്യം. ബി ജെ പി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, സുകുമാര്‍ കുദ്രപ്പാടി, പ്രമീള, വസന്ത കുമാര്‍ കെ, സവിത, നഗരസഭാ കൗണ്‍സിലര്‍മാര്‍ അദ്ദേഹത്തെ അനുഗമിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കൂട്ലുവിലും മുള്ളേരിയയിലും മഹാസമ്പര്‍ക്ക പരിപാടി നടന്നു. താമരത്തണല്‍ പദ്ധതി വിതരണവും നടത്തി.
