ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ള റണ്ണിംഗ് ട്രാക്ക് എന്ന പുതിയ ഗിന്നസ് റെക്കോർഡ് ദുബായ്ക്ക്; കൗതുകമായി നാൽപ്പത്തിമൂന്നാം നിലയിലെ ട്രാക്ക്

വെബ് ഡെസ്ക്: ദുബായ് വീണ്ടും ഒരു പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം നേടിയിരിക്കുകയാണ്. ഒരു കെട്ടിടത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓടാനുള്ള ട്രാക്ക് ഇനി ദുബായിക്ക് സ്വന്തം.വാസലിന്റെ സ്കൈ ട്രാക്ക്, സഅബീലിലെ വാസ്ൽ 1 ലെ 1 റെസിഡൻസിന്റെ നാല്‍പ്പത്തി മൂന്നാം നിലയിലാണ് ട്രാക്ക് നിർമ്മിച്ചിട്ടുള്ളത്. ട്രാക്ക് സ്ഥിതി ചെയ്യുന്നത് തിരക്കേറിയ നഗര തെരുവുകൾക്ക് മുകളിലാണ്. ആകാശവുമായി ലയിക്കുന്നതായി തോന്നുന്ന രീതിയിലാണ് പാത നിര്‍മ്മിച്ചിരിക്കുന്നത്.ഭൂമിയില്‍ നിന്ന് 157 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്കൈ ട്രാക്ക് 335 മീറ്റർ റൂഫ്‌ടോപ്പ് ട്രാക്കാണ്, പരമ്പരാഗത ജിം വർക്ക്ഔട്ടിൽ നിന്ന് വ്യത്യസ്തമായി അതിശയകരമായ അനുഭവമാണ് ഇവിടെ ലഭിക്കുക. ബുർജ് ഖലീഫ, സബീൽ പാർക്ക്, ദുബായ് ഫ്രെയിം, ഷെയ്ഖ് സായിദ് റോഡ്, ഓൾഡ് ദുബായ്, അറേബ്യൻ ഗൾഫ് എന്നിവ ഉൾപ്പെടുന്ന ദുബായിലെ സമാനതകളില്ലാത്ത കാഴ്ചകൾ ട്രാക്ക് ഉപയോഗിക്കുന്നവര്‍ക്ക് ആസ്വദിക്കാനാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൈവളിഗെ പെണ്‍കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും മരണം: പെണ്‍കുട്ടിയെ കാണാതായ രാത്രി ചുറ്റിക്കറങ്ങിയ ബൈക്ക് ആരുടേത്? ബൈക്കില്‍ ഉണ്ടായിരുന്നത് ആരൊക്കെ? ഏറുന്ന ദുരൂഹതകള്‍, മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലിലേക്ക്

You cannot copy content of this page