ഉദുമ: കോതാറമ്പത്ത് ശ്രീ ചൂളിയാര്‍ ഭഗവതി ക്ഷേത്ര കോതാറമ്പം തറവാട് വാര്‍ഷിക ജനറല്‍ ബോഡിയോഗം തറവാട് പ്രസിഡണ്ട് കമലാക്ഷന്‍ കരിച്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വാര്‍ഷിക വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. 2025- 27 വര്‍ഷത്തെ രക്ഷാധികാരികളായി കണ്ണന്‍ രാവണീശ്വരം, ഗോവിന്ദന്‍ അരവത്ത്, കുഞ്ഞമ്പു കൂടാനം, ഭാസ്‌കരന്‍ കാഞ്ഞങ്ങാട് എന്നിവരെ തിരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങളായി കമലാക്ഷന്‍ കരിച്ചേരി, നാരായണന്‍ അരവത്ത്, കെ ദാമോദരന്‍ ആയമ്പാറ, കുഞ്ഞിരാമന്‍, ആകാശ്, പിതാമ്പരന്‍ തണ്ണോട്ട്, നാരായണന്‍ കാനക്കോട്, ജഗദീഷ് മേനത്ത്, ബാലന്‍ ആയമ്പാറ, മണി തറവാട്, ബാലന്‍ പൂച്ചക്കാട്, വിനോദ് സുള്ള്യ, രവി മണ്ടക്കോല്‍, കൃഷ്ണന്‍ എടനീര്‍,കുഞ്ഞിരാമന്‍ ആയമ്പാറ, ഗോപാലന്‍ മല്ലം, അശോകന്‍ ബെള്ളാരെ, ഗംഗാധരന്‍ മടിയന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി കെ.കമലാക്ഷന്‍ കരിച്ചേരി(പ്രസിഡണ്ട്), കെ.ദാമോദരന്‍ ആയമ്പാറ(സെക്രട്ടറി), കെ.നാരായണന്‍ അരവത്ത്(ട്രഷറര്‍), ഗംഗാധരന്‍ മടിയന്‍. നാരായണന്‍ കാനാക്കോട്(വൈസ് പ്രസിഡണ്ടുമാര്‍), വിനോദ് സുള്ള്യ, ജഗദീഷ് മേനത്ത്( ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. കെ.ദാമോദരന്‍ സ്വാഗതവും ജഗദീഷ് നന്ദിയും പറഞ്ഞു.
