കാസര്‍കോട്: കാസര്‍കോട് നഗരസഭയും പോലീസ് വകുപ്പും സംയുക്തമായി നഗരസഭയിലെ ലഹരി മുക്ത വാര്‍ഡായി ജദീദ് റോഡ് 26ാം വാര്‍ഡിനെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നഗരസഭാ ചെയര്മാന് അബ്ബാസ് ബീഗത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട്
വാര്‍ഡിലെ വിവിധ മേഖലകളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനും വാർഡിലെ മുഴുവൻ പ്രദേശങ്ങളേയും ഉൾപ്പെടുത്തികൊണ്ട് പ്രവർത്തന സൗകര്യത്തിന് വേണ്ടി 6 പ്രാദേശിക കമ്മിറ്റികൾ രൂപികരിക്കാനും തീരുമാനിച്ചു. പ്രാദേശിക കമ്മിറ്റി യോഗങ്ങൾ ഈ മാസം പൂർത്തിക്കരിച്ച്, ഡിസംബർ മാസം വാർഡിലെ മുഴുവൻ ആളുകളേയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ഒരു യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു. പ്രാദേശിക യോഗങ്ങൾക്ക് ശേഷം വിവിധ മേഖലകളിൽ പ്രവൃത്തിക്കുന്ന ആളുകളെ ഉൾപ്പെടുത്തിയുള്ള ഗ്രൂപ്പുകൾ ഗൃഹസന്ദർശനം നടത്തുന്നതിനും ഇതുവഴി ലഹരി മുക്ത വാര്‍ഡ് എന്ന ലക്ഷ്യത്തിന് ആവശ്യമായ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും തീരുമാനിച്ചു. 6 മാസം കൊണ്ട് വാര്‍ഡിനെ ലഹരി മുക്ത വാർഡായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. യോഗത്തില്‍ ജദീദ് റോഡ് വാര്‍ഡ് കൗണ്‍സിലറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ സഹീര്‍ ആസിഫ്, കാസര്‍കോട് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ നളിനാക്ഷന്, സബ് ഇന്‍സ്പെക്ടര്‍മാരായ രാമകൃഷ്ണന് പി.കെ, കെ ശശിധരന്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ സന്തോഷ്, കൃപേഷ്, കെ.എം അബ്ദുല്‍ അസീസ്, ഷൈക്ക് ഫരീദ്, റഷീദ് ഗസ്സാലി, റിനാസ് മാസ്റ്റര്‍, സലീം ത്രീ സ്റ്റാര്‍, നസാല്‍ എ.എസ്, കാമില്‍ ബാങ്കോട്, പി.കെ സത്താര്‍, ഷഫീഖ് സാഹിബ്, ജമാല്‍ ഖാസിലേന്‍, ഫിറോസ് എന്‍.എ, ഇംത്യാസ്, കുടുംബശ്രീ എഡിഎസ് മുംതാസ്, അംഗനവാടി ടീച്ചര്‍ ബീഗി, ആശാ വര്‍ക്കര്‍ രേഷ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.