എം ഡി എം എയുമായി കാസര്‍കോട്ട് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: നിരോധിത മയക്കുമരുന്നായ എ ഡി എം എ യുമായി കാസര്‍കോട്ട് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കൂഡ്‌ലു, ഇസ്സത്ത് നഗര്‍, ഉനൈസ് മന്‍സിലിലെ ടി കബീര്‍ (37), മധൂര്‍, ഹിദായത്ത് നഗറിലെ കരിമ്പില ഹൗസില്‍ കെ ബി അഹമ്മദ് അനീസ്(37) എന്നിവരെയാണ് ടൗണ്‍ എസ് ഐ പ്രദീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൂഡ്‌ലു, ഗണേഷ് നഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട കാറില്‍ നടത്തിയ പരിശോധനയിലാണ് 1.24 ഗ്രാം എം ഡി എം എ പിടികൂടിയതെന്നു പൊലീസ് അധികൃതര്‍ അറിയിച്ചു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്നു കണ്ടെത്തിയതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page